Table of Contents
25 Important Previous year Q & A | Village Field Assistant Study Material [19 October 2021]: വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷകൾക്ക് വിജയം നേടാൻ ധാരാളം മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യേണ്ടതുണ്ട്. വില്ലേജ് ഫീൽഡ് അസിസ്റ്റന്റിലേക്ക് ഒരു ജോലി എന്ന സ്വപ്നം പൂവണിയാൻ ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇനി വരാൻ പോകുന്ന പരീക്ഷകളെ ധൈര്യത്തോടെ നേരിടാൻ ഞങ്ങളിതാ നിങ്ങൾക്കായി മുൻകാല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ തിരഞ്ഞെടുത്തു അവയുടെ ഉത്തരങ്ങളും വിശദീകരണത്തോടെ നൽകിയിരിക്കുന്നു. മുൻകാല വർഷങ്ങളിലെ 25 ചോദ്യങ്ങളും , അവയുടെ ഉത്തരങ്ങളും (25 Important Previous year Q & A )ചുവടെ കൊടുത്തിരിക്കുന്നു.
Fill the Form and Get all The Latest Job Alerts – Click here
[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2nd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/10/19165315/Weekly-Current-Affairs-2nd-week-October-2021-in-Malayalam.pdf”]
Village Field Assistant Study Material: 25 Important Previous year Questions (25 ചോദ്യങ്ങൾ)
26. കേരളത്തിലെ കോൾനിലം ഏത് ജില്ലയിലാണ് ?
(A) എറണാകുളം (B) തൃശ്ശൂർ
(C) ആലപ്പുഴ (D) കൊല്ലം
Read More : 25 Important Previous Year Q & A [18 October 2021]
- കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം :
(A) ഷോളയാർ (B) ചുളണുർ
(C) മുത്തങ്ങ (D) തട്ടേക്കാട്
Read More : 25 Important Previous Year Q & A [16 October 2021]
- ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ മലനിരകൾ :
(A) പശ്ചിമഘട്ടം (B) നീലഗിരി
(C) സൈലന്റ്വാലി (D) അഗസ്ത്യമല
Read More : 25 Important Previous Year Q & A [14 October 2021]
- പെരിയാർ ടൈഗർ റിസർവ്വിന്റെ വിസ്തീർണ്ണം ?
(A) 777 ച . കി . മീ . (B) 925 ഹെക്ടർ
(C) 925 ച. കി. മീ . (D) ഇവയൊന്നുമല്ല
- കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം ?
(A) കോടനാട് (B) കോന്നി
(C) കോട്ടുർ (D) നിലമ്പൂർ
- കേരളത്തിലെ ശുദ്ധജല തടാകം ?
(A) അഷ്ടമുടി (B) ശാസ്താംകോട്ട
(C) വേമ്പനാട് (D) പറവൂർ
- കേരളത്തിലെ ഏറ്റവും വലിയ കായൽ ?
(A) വേമ്പനാട്ട് കായൽ (B) വേളി
(C) പുന്നമട കായൽ (D) അഷ്ടമുടി
- കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ?
(A) കല്ലട (B) ഇടുക്കി
(C) പെരിയാർ (D) അളിയാർ
- മുത്തങ്ങ വന്യജീവി കേന്ദ്രത്തിൽ സംരക്ഷിക്കപ്പെടുന്നത് ?
(A) വരയാട് (B) മാൻ
(C) കുരങ്ങ് (D) ആന
- കേരളത്തെ ആദ്യ ശിശു സൗഹാർദ്ദ സംസ്ഥാനമായി തെരഞ്ഞെടുത്തത് ?
(A) 2005 (B) 2000
(C) 2002 (D) 2010
- പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചത് ?
(A) 1940 (B) 1961
(C) 1954 (D) 1957
- തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?
(A) മാർത്താണ്ഡവർമ്മ (B) ധർമ്മരാജ
(C) സ്വാതിതിരുനാൾ (D) ശ്രീചിത്തിര തിരുനാൾ
- “വിദ്യാധിരാജ’ എന്ന പേരിലറിയപ്പെടുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ് ?
(A) ചട്ടമ്പിസ്വാമികൾ
(B) ശ്രീനാരായണഗുരു
(C) വൈകുണ്ഠസ്വാമികൾ
(D) ശങ്കരാചാര്യർ
- അയ്യങ്കാളിയുടെ ജന്മസ്ഥലം ?
(A) കൊല്ലം (B) കോട്ടയം
(C) തിരുവനന്തപുരം (D) ആലപ്പുഴ
- കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ?
(A) കോട്ടയം (B) തൃശ്ശൂർ
(C) പാലക്കാട് (D) കോഴിക്കോട്
- കുറിച്യകലാപം നടന്ന വർഷം ?
(A) 1857 (B) 1800
(C) 1757 (D) 1812
- ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ത്യയിലെ ആദ്യ സമരം ?
(A) ഖേഡ സമരം (B) തുണിമിൽ സമരം
(C) ചമ്പാരൻ സമരം (D) ഉപ്പു സത്യാഗ്രഹം
- ജർമ്മൻ സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ കേന്ദ്രം ?
(A) ദുർഗ്ഗാപുർ (B) റൂർക്കേല
(C) ഭിലായ് (D) ബൊക്കാറോ
- ഐ.എസ്.ആർ.ഓ. രൂപീകൃതമായത് ?
(A) 1969 (B) 1917
(C) 1869 (D) 1900
- ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യം ?
(A) അഗ്നി (B) മംഗൾയാൻ
(C) ചന്ദ്രയാൻ (D) പൃഥ്വി
- പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ?
(A) ഇന്ദിരാഗാന്ധി
(B) ജവഹർലാൽ നെഹ്റു
(C) മൊറാർജി ദേശായി
(D) ലാൽ ബഹദൂർ ശാസ്ത്രി
Read More: How to Crack Kerala PSC Exams
- ഇന്ത്യൻ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?
(A) വി. പി. മേനോൻ (B) ഫസൽ അലി
(C) കെ. എം. പണിക്കർ (D) എച്ച്. എൻ. കുൻസ്‌റു
- ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തിവയ്ക്കാനിടയാക്കിയ സംഭവം ?
(A) ജാലിയൻവാലാബാഗ് കൂട്ടക്കൊല
(B) ചൗരി ചൗരാ സംഭവം
(C) വാഗൺ ദുരന്തം
(D) റൗലറ്റ് നിയമം
- രാജ്യാന്തര പ്രശസ്തി കൈവരിച്ച ഇന്ത്യയിലെ നക്ഷത്ര-ആമ പുനരധിവാസ കേന്ദ്രം ?
(A) ചിന്നാർ വന്യജീവി സങ്കേതം
(B) തട്ടേക്കാട്
(C) സൈലന്റ് വാലി
(D) പാമ്പാടും ചോല
- ലോക ജലദിനം ?
(A) മാർച്ച് 22 (B) മെയ് 1
(C) ഡിസംബർ 1 (D) ജൂൺ 5
Read Now: Kerala PSC Village Field Assistant Syllabus 2021| Check Exam Pattern & Download Syllabus PDF
Study Material: 25 Important Previous year Solutions (25 പരിഹാരങ്ങൾ)
- ശരിയായ ഉത്തരം : (B) തൃശ്ശൂർ
പരിഹാരം : സമുദ്ര നിരപ്പിൽ നിന്നും താഴെ കിടക്കുന്ന വയൽ പ്രദേശങ്ങളാണ് കോൾനിലങ്ങൾ. കേരളത്തിൽ ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഇത്തരം പാട ശേഖരങ്ങളുണ്ട്. തൃശ്ശൂർ ജില്ലയിലെ തൃശൂർ, മുകുന്ദപുരം, ചാവക്കാട്, തലപ്പിള്ളി (ഇപ്പോൾ കുന്നംകുളം) താലൂക്കുകളിലും, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഉൾപ്പെടുന്ന; കോൾനിലം, കോൾപാടം എന്നീ പേരിൽ അറിയപ്പെടുന്ന പാടശേഖരം ഏതാണ്ട് പതിമൂവായിരത്തോളം ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു. ഇവയിൽ തൃശൂർ, മുകുന്ദപുരം, ചാവക്കാട് എന്നീ താലൂക്കുകളിലെ കോൾപാടങ്ങളെ തൃശൂർ കോൾനിലമായും, തലപ്പിള്ളി (ഇപ്പോൾ കുന്നംകുളം), പൊന്നാനി എന്നീ താലൂക്കുകളിലെ കോൾപാടങ്ങളെ പൊന്നാനി കോൾനിലമായും തിരിച്ചിരിക്കുന്നു. കോൾനിലങ്ങൾ കേരളത്തിന്റെ പ്രധാനപ്പെട്ട നെല്ലുല്പാദനമേഖലയാണ്. കിഴക്കൻ മലകളിൽ നിന്നും മഴവെള്ളത്തോടൊപ്പം ഒഴികു വരുന്ന ഫലഭൂയിഷ്ടമായ മണ്ണ് ഇവിടെ അടിഞ്ഞു കൂടുകയും കൃഷിക്ക് അനുയോജ്യമാവുകയും ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നും 0.5 മീറ്റർ മുതൽ 1 മീറ്റർ വരെ താഴ്ന്നാണ് സ്ഥിതിചെയ്യുന്ന ഇവിടെ മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നു.
- ശരിയായ ഉത്തരം : (B) ചുളണുർ
പരിഹാരം : കേരളത്തിലെ ഏക മയിൽ സംരക്ഷണകേന്ദ്രമാണ് ചൂലന്നൂർ മയിൽ സംരക്ഷണകേന്ദ്രം. പാലക്കാട് പട്ടണത്തിൽനിന്നും 30 കിലോമീറ്റർ അകലെയാണ് സകേതം സ്ഥിതി ചെയ്യുന്നത്. 500 (3.420 ച.കി.മീ) ഹെക്ടർ നിബിഢവനങ്ങളുള്ള ഇവിടെ 200-ഓളം മയിലുകൾ ഉണ്ട്. ഭാരതപ്പുഴയുടെ പോഷക നദിയായ ഗായത്രിപ്പുഴയുടെ തീരത്തുള്ള 342 ഹെക്ടർ സ്ഥലം ഇതിനായി വേർതിരിച്ചിരിക്കുന്നു. നാനാവിധം പക്ഷികളുടെ വാസസ്ഥലമാണ് ഈ വന്യജീവി സംരക്ഷണകേന്ദ്രം. 100-ഓളം വിവിധയിനം പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. പക്ഷിനിരീക്ഷകർക്കും പ്രകൃതിസ്നേഹികൾക്കും ഈ സംരക്ഷണകേന്ദ്രത്തിലെ കാടുകൾപ്രിയങ്കരമായിരിക്കും. ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീക്ഷകനായിരുന്ന ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠന്റെ ഒർമ്മയ്ക്ക് മയിൽസംങ്കേത്തെ 2008ൽ സമർപ്പിച്ചു. മൺസൂൺ കഴിയുന്ന ഉടനെ ചൂലന്നൂർ സന്ദർശിച്ചാൽ ധാരാളം ഇനത്തിലെ ചിത്രശലഭങ്ങളെയും കാണാൻ കഴിയും.
Read More: Kerala PSC Village Field Assistant (VFA) Job Profile 2021
- ശരിയായ ഉത്തരം : (A) പശ്ചിമഘട്ടം
പരിഹാരം : യുനസ്‌കോ പുറത്തിറക്കുന്ന ലോക പൈതൃക പട്ടികയില്‍ പശ്ചിമഘട്ടിലെ മലനിരകളും ബ്രസീലിലെ റിയോ ഡി ജനീറോയും സ്ഥാനം പിടിച്ചു. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ചേര്‍ന്ന ലോകപൈതൃക സമിതിയിലാണ് പ്രഖ്യാപനമുണ്ടായത്. ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് ജൈവവൈവിധ്യത്തിന് പേരുകേട്ട പശ്ചിമഘട്ട്. 1600 കി.മി നീളവും 1600,00 ച.കി.മി വിസ്തൃതിയുമാണ് പശ്ചിമഘട്ടിനുള്ളത്.
ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്നാരംഭിച്ച് മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലായി പരന്നു കിടക്കുന്ന പശ്ചിമഘട്ടില്‍ 5000 ല്‍ പരം സസ്യങ്ങളും കുഞ്ഞുങ്ങളെ പ്രസവിക്കുന്ന 140 ല്‍ പരം ജന്തുജാലങ്ങളും 500 ലധികം പക്ഷിവര്‍ഗ്ഗവും വിവിധയിനം ഉഭയജീവികളുമുണ്ട്. കൂടാതെ വംശനാശം നേരിടുന്ന 325 ജീവികളും ഇവിടങ്ങളില്‍ ഉണ്ട്. കേരളത്തിന്റെ കാലാവസ്ഥയെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകം കൂടിയാണ് പശ്ചിമഘട്ടം.
- ശരിയായ ഉത്തരം : . (C) 925 ച. കി. മീ .
പരിഹാരം : കടുവകളുടെ സംരക്ഷണത്തിനായി ഇന്ത്യയിലുള്ള 27 പ്രദേശങ്ങളിലൊന്നാണ് പെരിയാർ കടുവ സംരക്ഷിത പ്രദേശം. 925 ച.കി.മീ വിസ്തൃതിയുള്ള ഈ പ്രദേശം. നിരവധി തദ്ദേശീയങ്ങളായ സസ്യങ്ങളേയും ജീവികളേയും ഉൾക്കൊള്ളുന്നു.ഡിസംബർ-ജനുവരി മാസങ്ങളിൽ 15° സെൽഷ്യസും ഏപ്രിൽ-മെയ് മാസങ്ങളിൽ 31° സെൽഷ്യസും വരെ ആണിവിടുത്തെ താപനില. പ്രതിവർഷം 3000 മില്ലിമീറ്റർ മഴവരെയും ലഭിക്കാറുണ്ട്. ആന സംരക്ഷണ പദ്ധതി(Project Elephant) പ്രദേശമായും ഈ സ്ഥലത്തെ നിർവചിച്ചിരിക്കുന്നു.
- ശരിയായ ഉത്തരം : (C) കോട്ടുർ
പരിഹാരം : ലോകത്തെ ഏറ്റവും വലിയ ആന പരിപാലന കേന്ദ്രമാകാന്‍ ഒരുങ്ങി തിരുവനന്തപുരം കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രം. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ആന പുനരധിവാസ കേന്ദ്രത്തിന്റെ ഒന്നാംഘട്ടം 2021 ഫെബ്രുവരിയില്‍ കമ്മിഷന്‍ ചെയ്യും. തുടര്‍ന്ന് കോട്ടൂരില്‍ നിലവിലുള്ള 16 ആനകളെ ഇവിടേക്ക് മാറ്റും. 50 ആനകളെ പാര്‍പ്പിക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുങ്ങുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 108 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.
- ശരിയായ ഉത്തരം : (B) ശാസ്താംകോട്ട
പരിഹാരം : കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലകായലാണ് കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലുള്ള ശാസ്താംകോട്ട കായൽ. ഹരിത മനോഹരമായ കുന്നിൻ പ്രദേശങ്ങളും കുന്നുകൾക്കിടയിലെ നെൽ പാടങ്ങളും ഈ ശുദ്ധ ജല തടാകത്തെ മനോഹരമാക്കുന്നു. ചുറ്റും പ്രകൃതി രമണീയമായ ശാസ്താംകോട്ട ക്ഷേത്രം ഈ കായലിനടുത്താണ്. ധർമ്മശാസ്താവിന്റെ ക്ഷേത്രം ഇവിടെ ഉള്ളതുകൊണ്ട് ഈ നാടിന് ശാസ്താവിന്റെ കോട്ട എന്ന പേരുവന്നു. കായലിനു ചുറ്റും വളഞ്ഞു പുളഞ്ഞു നിൽക്കുന്ന കുന്നുകളാൽ സുഖവാസ കേന്ദ്രമായ ഈ കായലിന് എട്ടു ചതുരശ്ര മൈൽ വിസ്തീർണമുണ്ട്. കൊല്ലം നഗരം, തടാകത്തിനു ചുറ്റുമുള്ള മൈനാഗപ്പള്ളി, ശാസ്താംകോട്ട, കുന്നത്തൂർ, പോരുവഴി, പടിഞ്ഞാറെ കല്ലട, ശൂരനാട് തെക്ക് എന്നി പഞ്ചായത്തുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നത് ഈ തടാകത്തിൽ നിന്നാണു്.
- ശരിയായ ഉത്തരം : (A) വേമ്പനാട്ട് കായൽ
പരിഹാരം : കേരളത്തിലെ ഏറ്റവും വലിയ കായലും, ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകവുമാണ് വേമ്പനാട് കായൽ. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന വേമ്പനാടിന്റെ വിസ്തീർണം 1512 ച.കി.മി. ആണ്. 14 കി.മി.ആണ് ഏറ്റവും കൂടിയ വീതി. അച്ചൻകോവിലാർ, മണിമലയാർ, മീനച്ചിലാർ , മൂവാറ്റുപുഴയാർ , പമ്പാനദി, പെരിയാർ തുടങ്ങിയ നദികൾ ഈ കായലിൽ ഒഴുകി എത്തുന്നു. പാതിരാമണൽ, പള്ളിപ്പുറം, പെരുമ്പളം തുടങ്ങിയ ദ്വീപുകൾ വേമ്പനാട് കായലിലാണ്. വേമ്പനാട്ടുകായൽ അറബിക്കടലുമായി ചേരുന്ന പ്രദേശത്താണ് കൊച്ചി തുറമുഖം. റാംസർ ഉടമ്പടി അനുസരിച്ച് അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു കായലായി വേമ്പനാട്ട് കായലിനെ അംഗീകരിച്ചിരിക്കുന്നു. വർഷത്തിൽ ആറു മാസം ഉപ്പു വെള്ളവും ബാക്കി ആറു മാസം ശുദ്ധ ജലവും ആണ് വേമ്പനാട് കായലിൽ ഉള്ളത് . മഴക്കാലത്ത് കായലിൽ നിന്നു കടലിലേക്ക് വെള്ളം ഒഴുകുന്നത്‌കൊണ്ടാണ് ആ സമയത്തു ശുദ്ധ ജലം കിട്ടുന്നത്. വേനൽക്കാലത്ത് കടലിൽ നിന്നു കായലിലേക്ക് ആണു വെള്ളം ഒഴുകുക. ഇതുകൊണ്ടു കായലിൽ വെള്ളം ഉപ്പു രസമുള്ളതാകുന്നു.
- ശരിയായ ഉത്തരം : . (A) കല്ലട
പരിഹാരം : കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണ് കല്ലട ജലസേചന പദ്ധതി. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ 57000 ഹെക്ടർ ഭൂമിയിൽ കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 1986 ൽ 700 കോടി രൂപ ചെലവിൽ തെന്മല പരപ്പാർ ഡാമും കനാൽശൃംഖലയും കെ.ഐ.പി. പണികഴിപ്പിച്ചത്. പത്തനാപുരം, കൊട്ടാരക്കര, കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, അടൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലേക്കാണ് പദ്ധതിയിൽ നിന്നും ജലമെത്തുന്നത്. പരപ്പാർ അണക്കെട്ടിൽ നിന്നും ഒഴുകി വരുന്ന ജലം താഴെയായി ഒറ്റക്കല്ലിൽ തടയണ കെട്ടി കനാലുവഴി തിരിച്ചു വിടുകയാണ് ചെയ്യുന്നത്. 1986ൽ വലത്കര കനാലും 1992ൽ ഇടത്കര കനാലും കമ്മിഷൻ ചെയ്തു.
- ശരിയായ ഉത്തരം : (D) ആന
പരിഹാരം : കര്‍ണ്ണാടകയും തമിഴ്‌നാടുമായി ചേരുന്ന വയനാടിന്റെ അതിര്‍ത്തിയില്‍ രണ്ടു ഭാഗങ്ങളിലായി ചിതറികിടക്കുന്ന വന്യജീവി സങ്കേതമാണ് മുത്തങ്ങ. വടക്കു കിഴക്കായി തോല്‍പ്പെട്ടി, കുറിച്യാട് റേഞ്ചുകളിലും, തെക്കു കിഴക്കായി സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ റേഞ്ചുകളിലുമായി 345 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് ഈ സംരക്ഷിത വനപ്രദേശം. കര്‍ണ്ണാടകയിലെ നാഗര്‍ഹോളെ, ബന്ദിപ്പൂര്‍ വനമേഖലയുമായും, തമിഴ്‌നാട്ടിലെ മുതുമലൈ വനമേഖലയുമായും ബന്ധപ്പെട്ടു കിടക്കുന്ന ഈ വന്യജീവി സംരക്ഷിതപ്രദേശം നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ്. വനമേഖലക്കകത്തും പുറത്തുമായി താമസിക്കുന്ന ഗിരിവര്‍ഗ്ഗക്കാരുടെയും മറ്റു കര്‍ഷകരുടെയും ജീവിത ശൈലിയും, വനസംരക്ഷണവും യോജിപ്പിച്ച ഒരു ഭരണ സംവിധാനത്തിനാണ് ഈ സംരക്ഷിത മേഖലാ അധികൃതര്‍ ഊന്നല്‍ നല്‍കുന്നത്. മൂന്നു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന ആനത്താര ഉളളതിനാല്‍ ഈ പ്രദേശം ‘പ്രോജക്ട് എലിഫന്റി’ന്റെ ഭാഗമാണ്.
- ശരിയായ ഉത്തരം : (C) 2002
പരിഹാരം : ശിശു സൗഹൃദ സംസ്ഥാനത്തിനുളള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുരസ്‌ക്കാരം കേരളത്തിന്. ശിശുക്കളിലെ ജനിതക രോഗങ്ങള്‍ നേരത്തെ കണ്ടുപിടിക്കുന്നതിനായി നടപ്പാക്കിയ ന്യൂബോണ്‍ സ്‌ക്രീനിംഗ് പദ്ധതിയാണ് കേരളത്തെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
സാന്ത്വന പരിചരണത്തില്‍ രാജ്യത്തെ മികച്ച മൂന്നാമത്തെ പുരസ്‌ക്കാരവും കേരളത്തിനു ലഭിച്ചതായി ആരോഗ്യ മന്ത്രി വി സ്സ് ശിവകുമാര്‍ അറിയിച്ചു.
- ശരിയായ ഉത്തരം : (A) 1940
പരിഹാരം : കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി. രണ്ട് ഘട്ടങ്ങളിലായി ആണ് ഇത് പൂർത്തിയാക്കിയത് . ആദ്യ ഘട്ടത്തിൽ ഒരു റൺ ഓഫ് റിവർ സ്കീം ആയാണ് ആരംഭിച്ചത്. 4.5 മെഗാവാട്ട് ശേഷിയുള്ള മൂന്ന് ടർബൈനുകൾ . ആദ്യ യൂണിറ്റ് 19.03.1940 ന് കമ്മീഷൻ ചെയ്തു. 2-2-1941 ന് രണ്ടാമത്തെ യൂണിറ്റും 19-2-1942 ന് മൂന്നാമത്തെ യൂണിറ്റും കമ്മീഷൻ ചെയ്തു. തിരുവിതാംകൂർ ദിവാനായിരുന്ന സി. പി. രാമസ്വാമി അയ്യർ പള്ളിവാസൽ പവർഹൗസിന്റെ ഉത്‌ഘാടനം 19-3-1940 നു നിർവഹിച്ചു.വെള്ളം ഡൈവേർട്ട് ചെയ്തു കൊണ്ട് പോകുവാൻ വേണ്ടി മൂന്നാറിൽ പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയിൽ 1944 ൽ രാമസ്വാമി അയ്യർ ഹെഡ് വർക്സ് അണക്കെട്ട് നിർമിച്ചു .
- ശരിയായ ഉത്തരം : (D) ശ്രീചിത്തിര തിരുനാൾ
പരിഹാരം : തിരുവതാംകൂറിലെ അവർണ്ണ, ദളിത് , ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം എന്നറിയപ്പെടുന്നത്. തിരുവിതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹികപുരോഗതിക്കു വഴിമരുന്നിട്ട അതിപ്രധാനമായൊരു നാഴികക്കല്ലായി 1936 നവംബർ 12നു പുറത്തിറങ്ങിയ ഈ വിളംബരം വിശേഷിക്കപ്പെടുന്നു[1]. 1829-ൽ സതി നിരോധിച്ചശേഷം സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ നിലവിൽവന്ന ഏറ്റവും വലിയ സാമൂഹിക പരിഷ്കാരമായും ക്ഷേത്രപ്രവേശന വിളംബരം ഗണിക്കപ്പെടുന്നുണ്ട്.
- ശരിയായ ഉത്തരം : (A) ചട്ടമ്പിസ്വാമികൾ
പരിഹാരം : ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ (ഓഗസ്റ്റ് 25, 1853 – മേയ് 5, 1924) കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. കൂടാതെ ക്രിസ്തുമതഛേദനം എന്ന പുസ്തകവും ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ച ചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.
- ശരിയായ ഉത്തരം : (C) തിരുവനന്തപുരം
പരിഹാരം : തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ തറവാട്ടിൽ 1863 ഓഗസ്റ്റ് 28നാണ് (കൊല്ലവർഷം 1039, ചിങ്ങം 14) അയ്യൻകാളി ജനിച്ചത്. പിതാവ്: അയ്യൻ , മാതാവ്: മാല , ചിങ്ങമാസത്തിലെ അവിട്ടമാണ് അദ്ദേഹത്തിന്റെ ജന്മനക്ഷത്രം. അച്ഛൻ പെരുങ്കാട്ടുവിള വീട്ടിൽ അയ്യൻ. അമ്മ മാല. കുട്ടിക്കാലത്ത് കാളി എന്ന് വിളിക്കപ്പെട്ടിരുന്ന ഇദ്ദേഹം പുലയ സമൂഹത്തെ മനുഷ്യർക്ക് അയ്യൻ കാളിയായി . അക്കാലത്ത് പുലയ-പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തിൽ നിന്നും എല്ലാതരത്തിലും ബഹിഷ്കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാൻ ജന്മിമാർക്ക് വേണ്ട ഒരു ഉപകരണം മാത്രമായാണ് അതുവരെ പുലയ-പറയ സമുദായങ്ങൾ പരിഗണിക്കപ്പെട്ടിരുന്നതു്. അയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനും ഇവർക്കു് അവകാശമുണ്ടായിരുന്നില്ല. പുലയ-പറയ അധഃകൃത ചുറ്റുപാടുകൾ മാറ്റുന്നതിനായി ആദ്യമായി മുന്നോട്ടുവന്നു് പ്രവർത്തനമാരംഭിച്ചതു് അയ്യൻകാളിയാണു്.
- ശരിയായ ഉത്തരം : (B) തൃശ്ശൂർ
പരിഹാരം : കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിൽ അറിയപ്പെടുന്ന തൃശ്ശൂർ നഗരം തൃശ്ശൂർ ജില്ലയുടെ ഭരണ സിരാകേന്ദ്രം കൂടിയാണ്.ലോക പ്രശസ്തമായ തൃശ്ശൂർ പൂരം ആണ്ടു തോറും അരങ്ങേറുന്നത് നഗരമധ്യത്തിലെ ശ്രീ വടക്കുംനാഥ ക്ഷേത്രമൈതാനത്താണ്. ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായ ശിവന്റെ പേരിൽ നിന്നാണ് തൃശ്ശൂർ നഗരത്തിന് ആ പേര് വന്നത്. തിരുശിവന്റെ പേരിലുള്ള ഊര് എന്ന അർത്ഥത്തിലാണ് തൃശ്ശിവപേരൂർ എന്ന പേർ ഉണ്ടായത്. പിന്നീടിത് ലോപിച്ച് തൃശ്ശൂർ എന്ന് ചുരുങ്ങുകയായിരുന്നു. എന്നാൽ ബ്രിട്ടീഷുകാരുടെ ഉച്ചാരണ ശൈലി മൂലം അത് ട്രിച്ചൂര് എന്നാകുകയും പിന്നീട് സ്വാതന്ത്രലബ്ധിയ്ക്കുശേഷം തൃശ്ശൂർ എന്നു മാറുകയും ചെയ്തു. കേരളത്തിന്റെ സാംസ്കാരിക തനിമ എടുത്തുകാണിക്കുന്ന പല കലാരൂപങ്ങളും തനതായ രീതിയിൽ പഠിപ്പിക്കുന്ന കേരള കലാമണ്ഡലം ഇവിടെനിന്നും 30 കിലോമീറ്റർ അകലെ ചെറുതുരുത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. കൊച്ചി രാജാവായിരുന്ന രാമവർമ ശക്തൻ തമ്പുരാനാണ് നഗരശില്പി. പഴയ കാലത്ത് കൊച്ചി രാജവംശത്തിന്റെ ആസ്ഥാനം തൃശ്ശൂർ നഗരമായിരുന്നു. നഗരത്തിൽ കോർപ്പറേഷൻ സ്റ്റേഡിയത്തിന് സമീപം ഇപ്പോഴും കൊച്ചി മഹാരാജാവിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നുണ്ട്.
- ശരിയായ ഉത്തരം : (D) 1812
പരിഹാരം : 1812-ൽ വയനാട്ടിൽ നടന്ന സ്വാതന്ത്ര്യ സമരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സമരമാണ് കുറിച്യകലാപം. കുറിച്യകലാപത്തിന്റെ പ്രധാനകാരണം മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടപ്പാക്കിയ ജനവിരുദ്ധ നികുതിനയങ്ങളായിരുന്നു. കുറിച്യലഹള ആദ്യകാല സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. പഴശ്ശിരാജക്കു വേണ്ടി കുറിച്യരും കുറുമ്പരും നടത്തിയ പടയോട്ടങ്ങൾ ചരിത്രത്തിൽ പേരുകേട്ടവയാണ്. 1802 ലെ പനമരം കോട്ട ആക്രമണം ഈസ്റ്റിന്ത്യാ കമ്പനിക്ക് മലബാറിലേറ്റ കനത്ത തിരിച്ചടികളിലൊന്നായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നു
- ശരിയായ ഉത്തരം : (C) ചമ്പാരൻ സമരം
പരിഹാരം : മഹാത്മാഗാന്ധി ഇന്ത്യയിൽ നയിച്ച ആദ്യസമരമാണ് 1917-ലെ ചമ്പാരൺ നീലം കർഷക സമരം[1]. ദക്ഷിണാഫ്രിക്കയിൽ പ്രായോഗികത തെളിയിച്ച തന്റെ നൂതനസമരമുറകൾ ഗാന്ധി ഇന്ത്യൻ മണ്ണിൽ ആദ്യമായി പയറ്റിനോക്കിയത് ചമ്പാരണിലായിരുന്നു. രാമായണ നായിക സീതാദേവിയുടെ ജന്മഭൂമിയായി പറയപ്പെടുന്നതാണ് ബീഹാറിലെ ചമ്പാരൺ. മാമ്പഴത്തോപ്പുകൾക്ക് പേരുകേട്ട ഈ നഗരം 1917 വരെ വിശാലമായ നീലം (Indigofera tinctoria) കൃഷിത്തോട്ടങ്ങളുടെ വലിയൊരു കേന്ദ്രമായിരുന്നു. ചമ്പാരണിലെ കർഷകർ, കൃഷി ചെയ്യുന്ന ഇരുപത് കഠിയ (ഒരേക്കർ) ഭൂമിയിൽ മൂന്നു കഠിയ ജന്മിയ്ക്കുവേണ്ടി നീലമോ മറ്റു നാണ്യവിളകളോ കൃഷിചെയ്തു വിളവെടുത്തുകൊടുക്കാൻ നിയമബദ്ധരായിരുന്നു. കൃഷിയുല്പാദനം അതിനിസ്സാരവിലക്കു അവരിൽ നിന്നു വാങ്ങുകയായിരുന്നു പതിവ്. ഉണ്ണാൻ അരിയില്ലാത്തപ്പോഴും ഒന്നാന്തരം വിളവുതരുന്ന ഭൂമിയുടെ നല്ലൊരു ഭാഗം ജമീന്ദാർക്കും ബ്രിട്ടീഷ് സർക്കാരിനും വേണ്ടി നീലം കൃഷി ചെയ്യാൻ മാറ്റിവെക്കണമെന്ന ഈ നിയമം തീൻ കഠിയ വ്യവസ്ഥ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ചമ്പാരനിലെ സമരം നീതിരഹിതമായ ഈ വ്യവസ്ഥക്കെതിരായിരുന്നു.
- ശരിയായ ഉത്തരം : (B) റൂർക്കേല
പരിഹാരം : ഒഡീഷയിലെ റൂർക്കേല സ്റ്റീൽ പ്ലാന്റ് (ആർഎസ്പി) ജർമ്മൻ സഹകരണത്തോടെ സ്ഥാപിച്ചു. ഒറീസയിലെ (ഒഡിഷ) ഒരു നഗരമാണ് റൂർക്കേല. സംസ്ഥാനതലസ്ഥാനമായ ഭുവനേശ്വറിന് 340 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്നു,
- ശരിയായ ഉത്തരം : (A) 1969
പരിഹാരം : ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ഐ.എസ്.ആർ.ഒ (ISRO) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ . 1969 ആഗസ്റ്റ് 15ന് നിലവിൽ വന്നു. 2012 സെപ്റ്റംബർ 9 രാവിലെ 9:51ന് ഇസ്രോയുടെ നൂറാമത്തെ ദൗത്യമായ, പി.എസ്.എൽ.വി – സി 21 ശ്രീഹരിക്കോട്ടയിലെ സതീശ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു.
ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്രോയിൽ ഏകദേശം 20,000 ജോലിക്കാർ പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ നിരക്കുകൾ പ്രകാരം 815 ദശലക്ഷം യു.എസ്. ഡോളറിന്റെ ബജറ്റുള്ള ഇസ്രോയാണ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത്. തദ്ദേശീയമായ ആവശ്യങ്ങൾക്ക് പുറമേ അന്താരാഷ്ട്ര റോക്കറ്റ് വിക്ഷേപണ സേവനങ്ങളും ഈ സ്ഥാപനം നൽകുന്നുണ്ട്. ഡോ. കെ ശിവൻ ആണ് ഇസ്രോയുടെ ഇപ്പോഴത്തെ അധ്യക്ഷൻ.
- ശരിയായ ഉത്തരം : (C) ചന്ദ്രയാൻ
പരിഹാരം : ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാൻ 1. ചന്ദ്ര പര്യവേഷണങ്ങൾക്കായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐ.എസ്.ആറ്.ഓ) 2008 ഒക്ടോബർ 22ന് കൃത്യം 6.22ന് ചന്ദ്രനിലേയ്ക്ക് അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ് ചന്ദ്രയാൻ. ആയിരത്തോളം ഐ.എസ്.ആർ.ഓ. ശാസ്‌ത്രജ്ഞർ നാലുവർഷമായി ഈ പദ്ധതിക്കു പിന്നിൽ പ്രവർത്തിക്കുന്നു. ചന്ദ്രയാൻ പേടകം നിർമ്മിക്കാൻ ഏകദേശം 386 കോടി രൂപ ചെലവായിട്ടുണ്ട്. വിക്ഷേപണ സമയത്തു 1380 കിലോഗ്രാം ഭാരവും, ചന്ദ്രൻറെ ഭ്രമണപഥത്തിൽ എത്തുമ്പോൾ 675 കിലോഗ്രാം ഭാരവും ഉള്ള ചന്ദ്രയാൻ പേടകം ചന്ദ്രൻറെ 100 കി മീ അടുത്തുള്ള ഭ്രമണപഥത്തിലെത്തി ചന്ദ്രനെ വലംവെയ്ക്കും.
- ശരിയായ ഉത്തരം : (B) ജവഹർലാൽ നെഹ്റു
പരിഹാരം : 1954-ൽ ചൈനയുമായി അതിർത്തിതർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വങ്ങൾ.ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായുമാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്. 1954 ഏപ്രിൽ 29 നായിരുന്നു പരസ്പരം ഒപ്പു വെച്ചത്. ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വമെങ്കിലും എല്ലാ രാജ്യങ്ങളോടുമുളള ഇന്ത്യയുടെ സമീപനം അതു തന്നെയായിരുന്നു.
- രാഷ്ടങ്ങളുടെ അതിരുകളെയും പരമാധികാരത്തെയും പരസ്പരം ബഹുമാനിക്കുക
- ആഭ്യന്തരകാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക
- സമത്വവും പരസ്പരനേട്ടവും ഉറപ്പുവരുത്തുക
- പരസ്പരം ആക്രമിക്കാതിരിക്കുക
- സമാധാനപരമായ സഹവർത്തിത്വവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുക
ഇവയാണ് പഞ്ചശീലതത്വങ്ങൾ. ഇന്ത്യയും ചൈനയും തമ്മിൽ 1954ൽ ഒപ്പുവെച്ച കരാറാണ് പഞ്ചശീലതത്വങ്ങളിൽ അടിസ്ഥാനമാക്കി ഉണ്ടാക്കിയ ആദ്യത്തെ ഉsമ്പടി
- ശരിയായ ഉത്തരം : (B) ഫസൽ അലി
പരിഹാരം : 1953 ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുനരേകീകരിക്കുന്നതിനെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാനായി നിയമിച്ച കമ്മീഷൺ ആണ് ഫസൽ അലി കമ്മീഷൺ. കമ്മീഷന്റെ തലവൻ ഫസൽ അലി ആയിരുന്നു. സർദാർ കെ.എം. പണിക്കർ, എച്ച്.എൻ കുൻസ്രു എന്നിവരായിരുന്നു ഈ സമിതിയിലെ മറ്റു അംഗങ്ങൾ. ഈ കമ്മീഷൺ റിപ്പോർട്ടു പ്രകാരമാണ് രാജ്യത്തെ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ പുനരേകീകരിക്കാൻ തീരുമാനമായത്. 1955 ൽ കമ്മീഷൺ അതിന്റെ റിപ്പോർട്ട് സർക്കാറിനു സമർപ്പിച്ചു. എസ്.ആർ.ടി റിപ്പോർട്ട് എന്നാണ് ഇത് ഔദ്യോഗികമായി അറിയപ്പെടുന്നത്. കമ്മീഷന്റെ ഉദ്യമങ്ങൾക്ക് മേൽനോട്ടം വഹിച്ചത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ് പന്ത് ആയിരുന്നു.
- ശരിയായ ഉത്തരം : (B) ചൗരി ചൗരാ സംഭവം
പരിഹാരം : ചൗരിചൗരാ സംഭവത്തെത്തുടർന്ന് നിരാശനായ ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. തന്റെ അപക്വമായ ആവേശം മൂലമാണ് ഗവണ്മെന്റിനെതിരെതിരെ കലാപം നടത്താൻ ജനങ്ങളെ പ്രേരിപ്പിച്ചതെന്ന് ഗാന്ധിജി വിചാരിച്ചു. അഞ്ചു ദിവസത്തെ നിരാഹാരത്തെത്തുടർന്ന് ഏതാണ്ട് വിജയത്തിന്റെ അരികിലായിരുന്ന നിസ്സഹകരണ സമരം പിൻവലിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. 1922 ഫെബ്രുവരി 5-ന് ഉത്തർപ്രദേശിലെ ചൗരി ചൗരായിൽ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരിൽ ഇന്ത്യൻ ചരിത്രത്തിൽ അറിയപ്പെടുന്നത്.. ഈ സംഭവത്തിൽ മൂന്ന് സിവിലിയന്മാരും 22 പോലീസുകാരും കൊല്ലപ്പെട്ടു.
- ശരിയായ ഉത്തരം : (A) ചിന്നാർ വന്യജീവി സങ്കേതം
പരിഹാരം : കേരളത്തിലെ ഇടുക്കിജില്ലയിലെ ദേവികുളം താലൂക്കിൽപ്പെടുന്ന മറയൂരിനടുത്ത് സ്ഥിതി ചെയ്യുന്ന വന്യമൃഗസംരക്ഷണകേന്ദ്രമാണ് ചിന്നാർ വന്യമൃഗസംരക്ഷണകേന്ദ്രം. മറയൂരിൽ നിന്ന് 18 കി.മി വടക്കായി സംസ്ഥാന ഹൈവേ 17 ന്റെ വഴിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പന്ത്രണ്ട് സംരക്ഷിത വനപ്രദേശങ്ങളിൽ പെടുന്ന ഒരു സ്ഥലമാണ് ഇത്. ഈ പ്രദേശം പശ്ചിമ ഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതിചെയ്യുന്നതിനാൽ ഹരിത വൈവിധ്യത്തിന്റെ കലവറയാണ്. ചിന്നാർ, പാമ്പാർ എന്നീ നദികളുടെ തീരഭൂമിയിൽ ഇടതിങ്ങി നിൽക്കുന്ന ഇല കൊഴിയുന്ന വൃക്ഷ കാടുകൾ, മുൾച്ചെടികൾ നിറഞ കുറ്റിക്കാടുകൾ, ചോലവനങ്ങൾ പുൽത്തകിടികൾ, ചതുപ്പു വനങ്ങൾ എന്നിവ ചിന്നാർ വന്യജീവി സങ്കേതത്തെ പ്രശാന്തവും സുന്ദരവുമാക്കുന്നു. ഈ വനങ്ങൾ വിവിധതരം വന്യജീവികളുടെ പ്രകൃതിദത്ത വാസസ്ഥലമാണ്. ഈ വനങ്ങളിൽ 34 തരം സസ്തനികളും 52 തരം ഇഴജന്തുക്കളും 245 തരം പക്ഷികളും 156 വർണങ്ങളിലുള്ള ചിത്രശലഭങ്ങളും 965 സ്പീഷിസ് പുഷ്പിത സസ്യങ്ങളുമുണ്ട്.
- ശരിയായ ഉത്തരം : (A) മാർച്ച് 22
പരിഹാരം : എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED). ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. .ഡോക്ടർ ബി.ആർ. അംബോദ്കറുടെ ജന്മദിനമായ ഏപ്രിൽ 14 ദേശീയ ജലദിനമായി ഇന്ത്യയിൽ ആചരിക്കുന്നു.
ലോക ജലദിനാചരണ വിഷയം :
2021 – Valuing Water (ജലം അമൂല്യമാണ്)
Read More: Kerala PSC Village Field Assistant 2021 Salary
Watch Video: Previous Question Papers Analysis For Village Field Assistant
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്‌ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡുചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams