Malyalam govt jobs   »   Study Materials   »   A K Gopalan
Top Performing

A K Gopalan (എ കെ ഗോപാലൻ) | KPSC & HCA Study Material

Ayillyath Kuttiari Gopalan (1 October 1904 – 22 March 1977), popularly known as A. K. Gopalan or AKG, was an Indian communist politician. He was one of 16 Communist Party of India members elected to the first Lok Sabha in 1952. Later he became one of the founding members of the Communist Party of India (Marxist). This article useful for all competitive exams.

 

A K Gopalan (എ കെ ഗോപാലൻ) , KPSC & HCA Study Material: – ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ എന്ന എ.കെ.ജി. കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1952 മുതൽ പാർലമെന്റ് അംഗമായിരുന്നു. എന്നാൽ അധികാര സ്ഥാനങ്ങളിൽ അദ്ദേഹം ഒരിക്കലും ഇരുന്നിട്ടില്ല. സിപിഎം രൂപീകരിച്ചതിനു ശേഷം പാർട്ടി ഭരണത്തിൽ എത്തിയപ്പോഴും അദ്ദേഹം സമരവഴിയിലായിരുന്നു. ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം തടവിലാക്കപ്പെട്ട വ്യക്തി എ.കെ. ഗോപാലനാണ്.

Fill the Form and Get all The Latest Job Alerts – Click here

 

[sso_enhancement_lead_form_manual title=”ഡിസംബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
December 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/12/04182051/Monthly-Current-Affairs-December-month-2021-in-Malayalam.pdf”]

A K Gopalan (എ കെ ഗോപാലൻ)_3.1

A K Gopalan (എ കെ ഗോപാലൻ)

A K Gopalan (എ കെ ഗോപാലൻ)_4.1
A K Gopalan
ജനനം ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ
ഒക്ടോബർ 1, 1904
കണ്ണൂർ, കേരളം
മരണം 1977 മാർച്ച് 22
തിരുവനന്തപുരം, കേരളം
രാഷ്ട്രീയ പാർട്ടി സി.പി.ഐ.(എം)
പങ്കാളി സുശീല ഗോപാലൻ
മക്കൾ ലൈലാ ഗോപാലൻ

 

കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരിക്കടുത്ത് മക്രേരി ഗ്രാമത്തിലെ ആയില്യത്ത് കുറ്റ്യേരി എന്ന ജന്മിതറവാട്ടില്‍ 1904 ഒക് റ്റോബര്‍ 1നു ജനിച്ച എ.കെ.ഗോപാലന്‍ എന്ന എ.കെ.ജി.

അധ്യാപക ജോലി ഉപേക്ഷിച്ച് ദേശീയ പ്രസ്ഥാനത്തിലേക്ക് ഇറങ്ങിയതോടെയാണ് മുഴുവന്‍ സമയ രാഷ്ട്രീയ-പൊതുപ്രവര്‍ത്തകനാവുന്നത്.

ഏഴാം ക്ളാസ് പാസ്സായശേഷം ഒരു സ്കൂളില്‍ ഇംഗ്ളീഷ് അദ്ധ്യാപകനായാണ് എ.കെ.ജ- ജീവിതമാരംഭിച്ചത്.

അദ്ധ്യാപകനെന്ന നിലയില്‍ അദ്ദേഹം സമര്‍ത്ഥനായിരുന്നു.

അന്നൊക്കെ പച്ചപ്പരിഷ്കാരിയായിരുന്ന ഗോപാലന്‍ ഇരുപത്തഞ്ചാമത്തെ വയസ്സില്‍ വിദേശവസ്ത്രങ്ങള്‍ ബഹിഷ്കരിച്ചു.

1930ല്‍ ഉദ്യോഗം രാജിവെച്ച് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചതുമുതല്‍ 1977 മാര്‍ച്ച് 22ന് അന്തരിക്കുന്നതുവരെ എ.കെ.ജിയുടെ ജീവിതം സംഭവബഹുലമായിരുന്നു.

1952ലെ ആദ്യത്തെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് വിജയിച്ച അദ്ദേഹം കോണ്‍ഗ്രസ്സിന്ന് മൃഗീയയഭൂരിപക്ഷമുണ്ടായിരുന്ന പാര്‍ലമെന്‍റില്‍ പ്രതിപക്ഷ നേതാവായിരുന്നു .

നെഹ്രു പ്രധാന മന്ത്രിയും മലയാളിയായ എ കെ ജി പ്രതിപക്ഷ നേതാവും ! പാര്‍ലമെന്‍റ് അംഗമായിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്.

ഗുരുവായൂർ സത്യാഗ്രഹം, ഉപ്പു സത്യാഗ്രഹം എന്നീ ചരിത്രപ്രധാനമായ മുന്നേറ്റങ്ങളിൽ പങ്കുകൊണ്ടു.

നിരവധി തവണ പോലീസിന്റെയും മുതലാളി കിങ്കരന്മാരുടേയും ക്രൂര മർദ്ദനത്തിനിരയായി.

കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ചു.

1939 ൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി മുഴുവൻ കമ്മ്യൂണിസത്തിലേക്ക് പരിവർത്തനം ചെയ്തപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നേതാക്കളിലൊരാളായി കേരളത്തിൽ നടന്ന സുപ്രധാനമായ തൊഴിലാളി സമരങ്ങളുടെ ആവേശമായി മാറി.

കേരളത്തിനു പുറത്തേക്കും ഗോപാലന്റെ പ്രവർത്തനമേഘന വ്യാപിച്ചിരുന്നു.

കൽക്കത്തയിൽ വച്ചു നടന്ന കിസാൻ സമ്മേളനം അദ്ദേഹത്തെ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുത്തു.

പഞ്ചാബിൽ ജലനികുതിക്കെതിരേ നടന്ന സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിക്കുകയുണ്ടായി.

അഞ്ചു തവണ ലോക സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ, പാർട്ടി വിട്ടുപോയ 32 പേരിൽ ഒരാളായിരുന്നു എ.കെ.ഗോപാലൻ.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്) ന്റെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന സുശീലാ ഗോപാലനാണ് ജീവിത പങ്കാളി.

ലൈല മകളും, എമ് പിയും ദേശാഭിമാനി ജനറല്‍ മാനേജരുമായ പി കരുണാകരന്‍ മരുമകനുമാണ്.

നെഹ്രു പ്രധാന മന്ത്രിയും മലയാളിയായ എ കെ ജി പ്രതിപക്ഷ നേതാവും ! പാര്‍ലമെന്‍റ് അംഗമായിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്.

Read More: Kerala PSC Degree Level Mains Exam Date 2022

In the Communist Party (കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ)

1939-ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപം കൊണ്ടപ്പോൾ അതിൽ അംഗമായി.

പാർട്ടിക്കു നിരോധനം വന്നപ്പോൾ ഒളിവിൽപോയി, ഒളിവിൽ ഇരുന്നു പ്രവർത്തിക്കുന്നത് സാമ്രാജ്യത്വവിരോധം തന്നെയാണ് എന്നാണ് പിൽക്കാലത്ത് എ.കെ.ജി തന്നെ പറഞ്ഞിട്ടുള്ളത്.

ഒളിവിൽ നിന്നും പുറത്തു വന്ന് പരസ്യമായി പെരുന്തൽമണ്ണയിൽ ഒരു യോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ അറസ്റ്റിലായി.

1937 ൽ തിരുവിതാംകൂറിൽ ഉത്തരവാദിത്ത സർക്കാരിനു വേണ്ടിയുള്ള പ്രക്ഷോഭത്തിനു പിന്തുണ നൽകി, മലബാർ മുതൽ മദിരാശി വരെയുള്ള നിരാഹാര മലബാർ ജാഥ(പട്ടിണി ജാഥ)ക്ക് എ.കെ.ജി ആണ് നേതൃത്വം നൽകിയത്.

നാട്ടുരാജ്യങ്ങളിൽ ഉത്തരവാദിത്ത ഭരണത്തിനുവേണ്ടിയുള്ള മുന്നേറ്റങ്ങൾ പതുക്കെ ശക്തിപ്രാപിക്കുകയായിരുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതികരണം കൂടുതൽ ശക്തമായതോടെ 1939-ൽ അദ്ദേഹം വീണ്ടും തടവിലായി.

1942-ൽ തടവിൽ നിന്നും രക്ഷപ്പെട്ട് ഒളിവിൽ പോയി.

1945-ൽ യുദ്ധം അവസാനിക്കുന്നതു വരെ ഈ ഒളിവുജീവിതം തുടർന്നു.

യുദ്ധത്തിനു ശേഷം വീണ്ടും തടവിലകപ്പെടുകയും ഇന്ത്യ സ്വതന്ത്രമാകപ്പെടും വരെ തടവിൽ തുടരുകയും ചെയ്തു.

ഇന്ത്യ റിപ്പബ്ലിക്കായതിനു ശേഷം മരണം വരെ തുടർച്ചയായി 5 തവണ ലോക്‌സഭാംഗമായി.

ലോക്‌സഭയിലെ ആദ്യത്തെ പ്രതിപക്ഷനേതാവായിരുന്നു അദ്ദേഹം.

1964ൽ കമ്മ്യുണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എം.ൽ നിൽക്കുകയും അതിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവുമായി മാറി.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ഏറെ സംഭാവനകൾ നൽകിയ നേതാവാണ് എ.കെ.ജി. സ്വാതന്ത്ര്യത്തിനു ശേഷവും അധസ്ഥിതരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു.

ദില്ലിയിലെ സി.പി.ഐ.എം. ന്റെ ആസ്ഥാനമന്ദിരം എ.കെ.ജി. ഭവൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

Read More: ESIC UDC Recruitment 2022

Indian Coffee House (ഇന്ത്യൻ കോഫീ ഹൗസ്)

Ayillyath Kuttiari Gopalan
Ayillyath Kuttiari Gopalan

1940 ലാണ് കോഫീബോർഡ് ഇന്ത്യൻ കോഫീ ഹൗസ് രാജ്യത്തൊട്ടാകെ ആരംഭിച്ചത്.

1950 കളിൽ ഇതിൽ പലതും യാതൊരു കാരണങ്ങളുമില്ലാതെ അടച്ചുപൂട്ടുകയും, തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു.

എ.കെ.ജി വിഷമവൃത്തത്തിലായ തൊഴിലാളികളുടെ നേതൃത്വം ഏറ്റെടുക്കുകയും, അവരെ സംഘടിപ്പിച്ച് ഇന്ത്യ കോഫീ ബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി സ്ഥാപിക്കുകയും ചെയ്തു.

19 ഓഗസ്റ്റ് 1957 ന് ബംഗളൂരിലാണ് ആദ്യത്തെ സൊസൈറ്റി സ്ഥാപിച്ചത്, ആദ്യത്തെ കോഫീ ഹൗസ് സ്ഥാപിക്കപ്പെട്ടത് ഡെൽഹിയിലാണ്. 27 ഒക്ടോബർ 1957 നായിരുന്നു ഇത്.

ഇന്ത്യയൊട്ടാകെ 400 ഓളം കോഫീ ഹൗസുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്, കേരളത്തിലാണ് ഇതിൽ ഏറ്റവും കൂടുതൽ എണ്ണം.

51 ഇന്ത്യൻ കോഫീ ഹൗസുകളാണ് കേരളത്തിലെ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്നത്.

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

Sharing is caring!

A K Gopalan (എ കെ ഗോപാലൻ)_6.1