Malyalam govt jobs   »   Notification   »   AAI റിക്രൂട്ട്മെന്റ്
Top Performing

AAI റിക്രൂട്ട്മെന്റ് 2023 OUT, 342 ഒഴിവുകൾ, അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

AAI റിക്രൂട്ട്മെന്റ്

AAI റിക്രൂട്ട്മെന്റ്: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.aai.aero ൽ AAI റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് AAI അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ഓഗസ്റ്റ് 05 ന് ആരംഭിച്ചു. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് തസ്തികകളിലേക്ക്  അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ AAI റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം റിലീസ് തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

AAI റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ AAI റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

AAI റിക്രൂട്ട്മെന്റ് 2023
ഓർഗനൈസേഷൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ്, ജൂനിയർ എക്സിക്യൂട്ടീവ്
AAI വിജ്ഞാപനം റിലീസ് തീയതി 21 ജൂലൈ 2023
AAI ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 05 ഓഗസ്റ്റ് 2023
AAI അപേക്ഷിക്കാനുള്ള അവസാന തീയതി 04 സെപ്റ്റംബർ 2023
ഒഴിവുകൾ 342
ശമ്പളം Rs.31000- Rs.-140000/-
സെലക്ഷൻ പ്രോസസ്സ് എഴുത്ത് പരീക്ഷ
ഔദ്യോഗിക വെബ്സൈറ്റ് www.aai.aero/en/careers/recruitment

Fill out the Form and Get all The Latest Job Alerts – Click here

AAI റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

AAI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് AAI റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

AAI റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

AAI ഒഴിവുകൾ 2023

വിവിധ തസ്തികകളുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

AAI ഒഴിവുകൾ 2023
തസ്തികയുടെ പേര് UR EWS OBC (NCL SC ST ടോട്ടൽ
ജൂനിയർ അസിസ്റ്റന്റ് (ഓഫീസ് ) 06 00 02 01 00 09
സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്) 06 00 02 01 00 09
ജൂനിയർ എക്സിക്യൂട്ടീവ് (കോമൺ കേഡർ) 99 23 63 35 17 237
ജൂനിയർ എക്സിക്യൂട്ടീവ് (ഫിനാൻസ്) 30 06 17 09 04 66
ജൂനിയർ എക്സിക്യൂട്ടീവ് (ഫയർ സർവീസ്) 03 00 00 00 00 03
ജൂനിയർ എക്സിക്യൂട്ടീവ് (ലോ) 10 01 04 02 01 18

AAI റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

AAI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 04 ആണ്.

AAI റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

AAI റിക്രൂട്ട്മെന്റ് 2023 പ്രായപരിധി

ഉദ്യോഗാർത്ഥികൾ വിവിധ അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. AAI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

AAI വിജ്ഞാപനം 2023
തസ്തികയുടെ പേര് പ്രായപരിധി
ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ് 30 വയസ്സ്
ജൂനിയർ എക്സിക്യൂട്ടീവ് 27 വയസ്സ്

AAI റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ വിവിധ അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. AAI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

AAI വിജ്ഞാപനം 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ജൂനിയർ അസിസ്റ്റന്റ് (ഓഫീസ് ) അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം
സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്) ബിരുദം; അഭികാമ്യം: ബി.കോം,
ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയം
ജൂനിയർ എക്സിക്യൂട്ടീവ് (കോമൺ കേഡർ) അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം
ജൂനിയർ എക്സിക്യൂട്ടീവ് (ഫിനാൻസ്) ബി.കോം.+ ICWA/ CA/ MBA (2 വർഷം) + ഫിനാൻസിൽ സ്പെഷ്യലൈസേഷൻ
ജൂനിയർ എക്സിക്യൂട്ടീവ് (ഫയർ സർവീസ്) എഞ്ചിനീയറിംഗിൽ ബിരുദം/ ഫയർ എൻജിനീയറിങ്/ മെക്കാനിക്കൽ എഞ്ചിനീയറിംഗ്/ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ബി. ടെക്
ജൂനിയർ എക്സിക്യൂട്ടീവ് (ലോ) ലോയിൽ ബിരുദം

AAI റിക്രൂട്ട്മെന്റ് 2023 ശമ്പളം

വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

AAI ശമ്പളം 2023
തസ്തികയുടെ പേര് ശമ്പളം
ജൂനിയർ അസിസ്റ്റന്റ് Rs.40000-3%- Rs.140000
സീനിയർ അസിസ്റ്റന്റ് Rs.36000-3%- Rs.110000
ജൂനിയർ എക്സിക്യൂട്ടീവ് Rs.31000-3%- Rs.92000

AAI റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്

കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

AAI വിജ്ഞാപനം 2023
കാറ്റഗറി അപേക്ഷ ഫീസ്
UR Rs.1000/
SC/ST/PWD/ഫീമേൽ Nil

AAI റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ഉദ്യോഗാർത്ഥികൾക്ക് www.aai.aero-ൽ “CAREERS” എന്ന ടാബിന് കീഴിൽ ലഭ്യമായ ലിങ്ക് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
  • അപേക്ഷകർക്ക്  ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

AAI റിക്രൂട്ട്മെന്റ് 2023 OUT, 342 ഒഴിവുകൾ, അപ്ലൈ ഓൺലൈൻ_3.1

FAQs

AAI വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിച്ചു?

AAI വിജ്ഞാപനം ജൂലൈ 21 ന് പ്രസിദ്ധീകരിച്ചു.

ഓൺലൈൻ ആപ്ലിക്കേഷൻ പ്രക്രിയ എപ്പോൾ ആരംഭിക്കും?

ഓൺലൈൻ ആപ്ലിക്കേഷൻ പ്രക്രിയ ഓഗസ്റ്റ് 05 ന് ആരംഭിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 09 ആണ്.

AAI അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

AAI അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

AAI അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

AAI അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.