Table of Contents
കേരളത്തിലെ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ
കേരളത്തിലെ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ(Agriculture Research Institutes In Kerala) : കേരളത്തിലെ കാർഷിക വിദ്യാഭ്യാസത്തിന്റെ ചരിത്രം ആരംഭിക്കുന്നത് 1896 മുതലാണ്. പഴയ തിരുവിതാംകൂർ സംസ്ഥാനത്ത് ശാസ്ത്രീയ കൃഷിയിൽ ഏതാനും ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നതിനായി അന്നത്തെ ഭരണകൂടം തിരുവനന്തപുരം ജില്ലയിലെ കരമന ആസ്ഥാനമാക്കി ലാറസി പരിശീലന കേന്ദ്രം ആരംഭിച്ചു. ,പ്രസ്തുത സ്ഥാപനം ഇപ്പോൾ കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ ക്രോപ്പിംഗ് സിസ്റ്റംസ് റിസർച്ച് സെന്റർ എന്ന പേരിലാണ് അറിയപ്പെടുന്നത് .
1922 ൽ എറണാകുളം ജില്ലയിലെ ആലുവയിൽ ഒരു അഗ്രികൾച്ചറൽ മിഡിൽ സ്കൂൾ ആരംഭിച്ചപ്പോൾ കൃഷി ഒരു ഓപ്ഷണൽ വിഷയമായി അവതരിപ്പിക്കപ്പെട്ടു. സംസ്ഥാനത്തെ മിഡിൽ സ്കൂൾ ക്ലാസുകളിൽ ഈ പദ്ധതി ആദ്യമായിട്ടായിരുന്നു .അതോടെ ഈ സ്കൂളിന്റെ ജനപ്രീതി വർദ്ധിക്കുകയും ഇതേ തുടർന്ന് യഥാക്രമം 1928 ലും 1931 ലും കൊട്ടാരക്കരയിലും കൊന്നിയിലും സമാനമായ സ്ഥാപനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഈ ലേഖനത്തിൽ നിന്നും കേരളത്തിലെ പ്രധാന കാർഷിക ഗവേഷണ കേന്ദ്രങ്ങൾ, അവയുടെ ആസ്ഥാനം തുടങ്ങിയ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും .
കേരളത്തിലെ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ
കേരളത്തിലെ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ | |||
ഗവേഷണ കേന്ദ്രം | സ്ഥലം | ജില്ല | |
കാപ്പി ഗവേഷണ കേന്ദ്രം | ചുണ്ടേൽ | വയനാട് | |
വനം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് | പീച്ചി | തൃശ്ശൂർ | |
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് | കോട്ടയം | കോട്ടയം | |
ഏലം ഗവേഷണ കേന്ദ്രം | പാമ്പാടുംപാറ | ഇടുക്കി | |
ഇഞ്ചി ഗവേഷണ കേന്ദ്രം | അമ്പലവയൽ | വയനാട് | |
പുൽതൈല ഗവേഷണ കേന്ദ്രം | ഓടക്കാലി | എറണാകുളം | |
നെല്ല് ഗവേഷണ കേന്ദ്രങ്ങൾ | വൈറ്റില, കായംകുളം, പട്ടാമ്പി, മങ്കൊമ്പ് | എറണാകുളം,ആലപ്പുഴ,
പാലക്കാട്,ആലപ്പുഴ |
|
ഏത്തവാഴ ഗവേഷണ കേന്ദ്രം | കണ്ണാറ | തൃശ്ശൂർ | |
കരിമ്പ് ഗവേഷണ കേന്ദ്രം | തിരുവല്ല, മേനോൻപാറ | പത്തനംതിട്ട,പാലക്കാട് | |
കുരുമുളക് ഗവേഷണ കേന്ദ്രം | പന്നിയൂർ | കണ്ണൂർ | |
കശുവണ്ടി ഗവേഷണ കേന്ദ്രം | ആനക്കയം, മാടക്കത്തറ | മലപ്പുറം,തൃശ്ശൂർ | |
കൈതച്ചക്ക ഗവേഷണ കേന്ദ്രം | വെള്ളാനിക്കര | തൃശ്ശൂർ | |
കൈതച്ചക്ക റിസർച്ച് സ്റ്റേഷൻ | വാഴക്കുളം | എറണാകുളം |