Table of Contents
Ayyankali (അയ്യങ്കാളി ) KPSC & HCA Study Material: – ലോകത്തിലെ വിമോചന പോരാളികളെ പുളകം കൊള്ളിച്ച മുദ്രാവാക്യമായിരുന്നു 1789 ല്‍ ആരംഭിച്ച ഫ്രഞ്ച് വിപ്ലവത്തില്‍ മുഴങ്ങിയ സ്വാതന്ത്യം, സമത്വം, സാഹോദര്യം എന്ന എന്ന വിപ്ലവ ഗീതം. ദരിദ്രജനകോടികളുടെ അധ്വാനഫലത്തെ ചൂഷണം ചെയ്ത് അവരെ ചങ്ങലകളില്‍ തളച്ച് ആഡംബരത്തിന്റെയും അധികാരത്തിന്റെയും ദന്തഗോപുരങ്ങളില്‍ നൂറ്റാണ്ടുകളോളം അടക്കി വാണ ചൂഷണവര്‍ഗ്ഗത്തെ തകര്‍ത്തെറിയുവാന്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നും കത്തിപ്പടര്‍ന്ന ആ വിപ്ലവാത്മിയുടെ കേരളത്തിലെ പതാക വാഹകനെന്ന നിലയില്‍ ചരിത്രത്തില്‍ സമുചിതസ്ഥാനം ആര്‍ജ്ജിച്ച വിപ്ലവ നായക നായിരുന്നു അയ്യങ്കാളി.
Name
|
Ayyankali (അയ്യങ്കാളി) |
Born | 28 August 1863 |
Died | 18 June 1941 |
Nationality | Indian |
Occupation | Social reformer |
Known for | Social reformer ,Social activitist |
Fil the Form and Get all The Latest Job Alerts – Click here
[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2nd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/10/19165315/Weekly-Current-Affairs-2nd-week-October-2021-in-Malayalam.pdf”]
Ayyankali-Early life (മുൻകാലജീവിതം)
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ തറവാട്ടിൽ 1863 ഓഗസ്റ്റ് 28 നാണ് (കൊല്ലവർഷം 1039, ചിങ്ങം 14) അയ്യൻകാളി ജനിച്ചത്.
പിതാവ്: അയ്യൻ , മാതാവ്: മാല , ചിങ്ങമാസത്തിലെ അവിട്ടമാണ് അദ്ദേഹത്തിന്റെ ജന്മനക്ഷത്രം.
അച്ഛൻ പെരുങ്കാട്ടുവിള വീട്ടിൽ അയ്യൻ ,അമ്മ മാല.
കുട്ടിക്കാലത്ത് കാളി എന്ന് വിളിക്കപ്പെട്ടിരുന്ന ഇദ്ദേഹം പുലയ സമൂഹത്തെ മനുഷ്യർക്ക് അയ്യൻ കാളിയായി . അക്കാലത്ത് പുലയ-പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല.
സമൂഹത്തിൽ നിന്നും എല്ലാതരത്തിലും ബഹിഷ്കൃതരായിരുന്നു ഈ സമൂഹം.
കൃഷി ചെയ്യാൻ ജന്മിമാർക്ക് വേണ്ട ഒരു ഉപകരണം മാത്രമായാണ് അതുവരെ പുലയ-പറയ സമുദായങ്ങൾ പരിഗണിക്കപ്പെട്ടിരുന്നത്.
അയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനും ഇവർക്കു് അവകാശമുണ്ടായിരുന്നില്ല.
പുലയ-പറയ അധഃകൃത ചുറ്റുപാടുകൾ മാറ്റുന്നതിനായി ആദ്യമായി മുന്നോട്ടുവന്നു് പ്രവർത്തനമാരംഭിച്ചതു് അയ്യൻകാളിയാണ്.
കേരളത്തിൽ നിലനിന്നിരുന്ന അസ്സമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ, കേരള നവോത്ഥാന നായകരിൽ പ്രമുഖനാണ് മഹാത്മാ അയ്യൻകാളി.
സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻകാളി പോരാടിയത്.
പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി.
1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചു
Models of struggle (സമര മാതൃകകള്‍)
അടിമത്തം, ഫ്യൂഡലിസം, മുതലാളിത്തം തുടങ്ങിയ ചൂഷണ സാമൂഹ്യ മാതൃകകളുമായി സമരസപ്പെട്ടു പോവുകയല്ല മറിച്ച് അവയ്‌ക്കെതിരെ ഒരു ബദല്‍ എന്ന നിലയിലായിരുന്നു മാര്‍കക്‌സും ഏംഗല്‍സും സാമൂഹ്യ വിപ്ലവകാരികളുടെ പ്രവര്‍ത്തന പദ്ധതിയും അത്തരം ബദല്‍ നിര്‍മ്മാണവുമായിരുന്നു.
ജാതി കേന്ദ്രീകൃത സാമൂഹ്യ വ്യവസ്ഥ മുന്നോട്ടു വച്ച എല്ലാ ചൂഷണ സംവിധാനങ്ങള്‍ക്കുമെതിരെ ശക്തവും, പ്രായോഗികവുമായ ബദലുകള്‍ അയ്യങ്കാളി മുന്നോട്ടുവച്ചു.
സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിനെതിരെ 1895 ലെ വില്ലുവണ്ടി സമരവും വിദ്യാഭ്യാസത്തിനായുള്ള കാര്‍ഷിക പണിമുടക്കും ജാതി കോടതികള്‍ക്കെതിരെ, സമുദായ കോടതിയും അക്കാലത്തെ ബദല്‍ മാതൃകകളായിരുന്നു.
പഞ്ചമിയെ കൈപിടിച്ച് സ്‌കൂളിലെത്തിച്ചതിലൂടെ സ്ത്രീവിദ്യാഭ്യാസത്തിനും ലിംഗസമത്വത്തിനും അദ്ദേഹം നല്‍കിയ പ്രാധാന്യം നമുക്ക് ദര്‍ശിക്കാവുന്നതാണ്.
അദ്ദേഹത്തിന്റെ തലപ്പാവും കോട്ടും മടക്കിയ വസ്ത്രധാരണരീതി പോലും നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയ്ക്ക് ബദല്‍ നല്‍കി പുനര്‍നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന സമത്വാധിഷ്ഠിത സാമൂഹ്യ വ്യവസ്ഥിതിയുമായി സാത്മ്യം പ്രാപിക്കുന്നതായിരുന്നു.അയ്യങ്കാളിയുടെ ചിന്തയും ലക്ഷ്യവും പ്രധാന പദ്ധതികളും.
ഈ താഥാത്മ്യത്തിന് ഉത്തമോദാഹരണമായിരുന്നു ദരിദ്രരും അടിച്ചമര്‍ത്തപ്പെട്ടവരുമായി എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനത്തിനായി അദ്ദേഹം 1907 ല്‍ രൂപീകരിച്ച സാധുജന പരിപാലന സംഘമെന്ന തൊഴിലാളി വര്‍ഗ്ഗ സംഘടന.
Member (മെമ്പർ )
1911 ഡിസംബർ 5 ന് അയ്യൻകാളിയെ തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭ മെമ്പർ ആയി നോമിനേറ്റ് ചെയ്തു.
End times (അവസാനകാലം)
നാൽപതു വയസു മുതൽ അയ്യൻകാളി കാസരോഗബാധിതൻ ആയിരുന്നു.
രോഗബാധയെ തഴഞ്ഞു അദ്ദേഹം തന്റെ സമുദായത്തിനായി ഓടിനടന്നു.
1941 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായി.
അതിസാരത്തിന്റെ അസ്ക്യത അദ്ദേഹത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചു.
1941 ജൂൺ 18-ാം തിയതി ബുധനാഴ്ച അദ്ദേഹം ചരമഗതി പ്രാപിച്ചു.
കാലയവനികക്കുള്ളിൽ അദ്ദേഹം മറയുമ്പോൾ അധ:സ്ഥിതർക്കും കേരള സമൂഹത്തിനും വളരെ കാര്യങ്ങൾ അദ്ദേഹത്തിനു് ചെയ്യാൻ കഴിഞ്ഞിരുന്നു.
കേരള നവോത്ഥാന നായകരുടെ മുൻഗാമിയാണ് അയ്യൻകാളി.
Memorials (സ്മാരകങ്ങൾ)
തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന്റെ ജന്മസ്ഥലമായ വെങ്ങാനൂരിൽ സ്മാരകവും സ്കൂളും നിലവിലുണ്ട് തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടത് 2002 ഏപ്രിൽ 12 ലാണ്.
തിരുവനന്തപുരത്തെ വി ജെ ടി (വിക്ടോറിയ ജൂബിലീ ടൌൺ ) ഹാൾ 2019 ആഗസ്റ്റ് 28 ന് അയ്യങ്കാളി ഹാൾ എന്ന് പേരു മാറ്റി.