Malyalam govt jobs   »   Study Materials   »   Bal Gangadhar Tilak
Top Performing

Balagangadhara Tilak (ബാലഗംഗാധര തിലക് )| KPSC & HCA Study Material

Bal Gangadhar Tilak was an Indian freedom activist and social reformer. Tilak was one of the main architects of modern India. He was probably the strongest advocates of Swaraj or Self Rule for India. Tilak was born on 23 July, 1856 in ratnagiri, Maharashtra.

Balagangadhara Tilak (ബാലഗംഗാധര തിലക് )

Balagangadhara Tilak (ബാലഗംഗാധര തിലക് ), KPSC & HCA Study Material: ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനത്തിലെ ആദ്യത്തെ ജനകീയനേതാവായിരുന്നു ബാലഗംഗാധര തിലകൻ. ‘ലോകമാന്യ’ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്; എന്നുവെച്ചാൽ, ജനങ്ങളാൽ ആദരിക്കപ്പെടുന്നവൻ. ‘സ്വരാജ്യം എന്റെ ജന്മാവകാശമാണ്. അതു ഞാൻ നേടിയെടുക്കുകതന്നെചെയ്യും’ എന്ന മാസ്മരിക മുദ്രാവാക്യത്തിന്റെപേരിലാവും Bal Gangadhar Tilak എന്നെന്നും ഓർമിക്കപ്പെടുക.

Fill the Form and Get all The Latest Job Alerts – Click here

Bal Gangadhar Tilak
Adda247 Kerala Telegram Link

[sso_enhancement_lead_form_manual title=”ജനുവരി 2022 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
January 2nd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2022/01/17184407/Weekly-Current-Affairs-2nd-week-January-2022-in-Malayalam.pdf”]

Balagangadhara Tilak (ബാലഗംഗാധര തിലക്): Life

Bal Gangadhar Tilak
Bal Gangadhar Tilak

 

അപരനാമങ്ങൾ: ലോകമാന്യ തിലക്
ജനനം: 23 ജൂലൈ 1856
ജന്മസ്ഥലം: രത്നഗിരി, മഹാരാഷ്ട്ര, ഇന്ത്യ
മരണം: 1 ഓഗസ്റ്റ് 1920 (പ്രായം 64)
മരണസ്ഥലം: ബോംബെ, ഇന്ത്യ
പ്രസ്ഥാനം: ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം
പ്രധാന സംഘടനകൾ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്

 

മഹാരാഷ്ട്രയിൽ കൊങ്കൺ തീരത്തുള്ള രത്നഗിരിയിലെ ഒരു യാഥാസ്ഥിതിക ഇടത്തരം ബ്രാഹ്മണ കുടുംബത്തിൽ ഗംഗാധര രാമചന്ദ്ര തിലകന്റെ പുത്രനായി 1856 ജൂലൈ  23-ന് ജനിച്ചു.

രത്നഗിരിയിലും പൂണെയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.

അന്നത്തെ സമ്പ്രദായമനുസരിച്ച് 16-ാം വയസ്സിൽ ഇദ്ദേഹം വിവാഹിതനായി.

1891 ലെ, സ്ത്രീകളുടെ വിവാഹപ്രായം പത്തിൽ നിന്നും പന്ത്രണ്ട് ആക്കുന്ന ‘ഏജ് ഓഫ് കൺസെന്റ്’ നിയമത്തെ തിലകൻ എതിർത്തിരുന്നു.

ഹിന്ദുമതതത്വങ്ങൾക്കെതിരാണു് ഈ നിയമം എന്നു വാദിച്ചായിരുന്നു തിലകൻ ഇതിനെ എതിർത്തതു്.

സ്കൂൾ വിദ്യാഭ്യാസാനന്തരം ഉപരിപഠനത്തിനായി തിലകൻ പൂണെയിലെ ഡെക്കാൺ കോളജിൽ ചേർന്നു.

വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ രാഷ്ട്രീയ കാര്യങ്ങളിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

1877-ൽ ഇദ്ദേഹം ഗണിതശാസ്ത്രത്തിൽ ബിരുദം നേടി.

തുടർന്ന് നിമയബിരുദവും എടുത്തു.

സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, പത്രപ്രവർത്തകൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ ഭാരതത്തിലെ ഒരു നേതാവായിരുന്നു ബാൽ ഗംഗാധർ തിലക് .

പേരു കേട്ട സംസ്കൃത പണ്ഡിതനായിരുന്നു. വേദ ആചാര്യന്മാരുടെ കാലനിർണ്ണയം ചെയ്തത് അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read More: Kerala PSC 10th Level Preliminary Exam Syllabus 2022

Balagangadhara Tilak: Public Works (പൊതുപ്രവർത്തനം)

ഹോംറൂൾ പ്രസ്ഥാനം അദ്ദേഹത്തിന്റെ സംഭാവനയാണ്. ഭാരതത്തിന്റെ സ്വാതന്ത്ര ദിന ആഘോഷങ്ങൾ അദ്ദേഹത്തിന്റെ ആശയമാണ്.

64 കൊല്ലത്തെ തന്റെ ജീവിതകാലത്ത് (1856-1920) അധ്യാപകൻ, പത്രപ്രവർത്തകൻ, രാഷ്ട്രീയപ്രവർത്തകൻ, ജനനേതാവ് തുടങ്ങിയനിലകളിലൊക്കെ അദ്ദേഹം സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ മുന്നണിയിൽ നിറഞ്ഞുനിന്നു.

മിതവാദികളായിരുന്ന ഗോപാലകൃഷ്ണ ഗോഖലെ, മുഹമ്മദലി ജിന്ന എന്നിവരിൽനിന്നു വ്യത്യസ്തമായി, ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ തീവ്രവാദിവിഭാഗത്തെ നയിച്ച ഉശിരൻ ദേശീയവാദിയായിരുന്നു തിലകൻ.

രാജ്യദ്രോഹക്കുറ്റത്തിന് ഒട്ടേറെത്തവണ അദ്ദേഹം വിചാരണചെയ്യപ്പെട്ടു, മൂന്നുതവണ ജയിലിലടയ്ക്കപ്പെട്ടു.

അക്രമത്തിന് ആഹ്വാനംചെയ്തു എന്ന കുറ്റം ചുമത്തി, ആറുവർഷത്തെ കാരാഗൃഹവാസത്തിനായി ബർമയിലേക്കു നാടുകടത്തപ്പെടുകയുമുണ്ടായി.

അദ്ദേഹം മരിച്ചപ്പോൾ, അദ്ദേഹത്തെ മഹാത്മാഗാന്ധി വിശേഷിപ്പിച്ചത് ‘ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ്’ എന്നാണ്.

ബ്രിട്ടീഷുകാർക്കു പക്ഷേ, സ്വാഭാവികമായും, അദ്ദേഹത്തെ അങ്ങനെ ആദരവോടെ സ്മരിക്കാനാവില്ലായിരുന്നു. ‘ഇന്ത്യൻ കലാപങ്ങളുടെ പിതാവ്’ എന്നാണ് അവർ തിലകനെ വിശേഷിപ്പിച്ചത്.

അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ഡെക്കാൺ എഡ്യൂക്കേഷൻ സൊസൈറ്റിയുമായും കോളജുമായുമുള്ള ബന്ധം ഇദ്ദേഹം അവസാനിപ്പിച്ചു (1890).

തുടർന്ന് സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളിലും സജീവമായി.

ബോംബേ പ്രൊവിൻഷ്യൽ പൊളിറ്റിക്കൽ കോൺഫറൻസിന്റെ സെക്രട്ടറിയായും (1891) പൂണെ മുനിസിപ്പൽ കൗൺസിലിലേയും ബോംബേ ലെജിസ്ളേറ്റിവ് കൗൺസിലിലേയും അംഗമായി (1895) ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

1894-ൽ ബോംബേ സർവകലാശാലയുടെ സെനറ്റിൽ ഫെലോ ആകുവാനും കഴിഞ്ഞു.

Read More: ESIC Exam Date 2022

Balagangadhara Tilak: Freedom Struggle (സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾ)

Lokamanya Tilak
Lokamanya Tilak

ബ്രിട്ടീഷുകാർക്കെതിരെ കർക്കശമായ സമരമുറകൾ സ്വീകരിക്കണമെന്ന പക്ഷക്കാരനായിരുന്നു തിലകൻ.

കോൺഗ്രസ്സിലെ തീവ്രവാദി നേതാവായി ഇദ്ദേഹം അറിയപ്പെട്ടു.

ഗണേശോത്സവവും ശിവജി ഉത്സവവും സംഘടിപ്പിച്ച് ജനങ്ങളെ ദേശീയ പ്രസ്ഥാനത്തോട് അടുപ്പിക്കുന്നതിനുള്ള പരിപാടി ഇദ്ദേഹം ആവിഷ്കരിച്ചു.

പൂണെയിൽ 1897-ൽ പ്ലേഗ് രോഗം പടർന്നുപിടിച്ചപ്പോൾ ജനങ്ങളുടെ സഹായത്തിനെത്തി.

പകർച്ചവ്യാധിയെ നേരിടുന്നതിൽ സർക്കാർ സ്വീകരിച്ച നടപടികളെ ഇദ്ദേഹം വിമർശിച്ചു.

രാജ്യദ്രോഹക്കുറ്റം ചുമത്തി തിലകനെ 1897 ജൂല.-ൽ അറസ്റ്റുചെയ്തു.

1898-ൽ മോചിതനായതോടെ രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി പ്രവർത്തിച്ചു.

1905-ലെ ബംഗാൾ വിഭജനത്തെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്ക് തിലകൻ നേതൃത്വം നല്കി.

വിദേശസാധനങ്ങൾ ബഹിഷ്കരിക്കുക, സ്വദേശി ഉത്പന്നങ്ങൾ പ്രചരിപ്പിക്കുക, ദേശീയ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, സ്വരാജ് നേടിയെടുക്കുക എന്നീ പരിപാടികളുമായി ദേശീയതലത്തിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം സംഘടിപ്പിക്കുവാൻ തിലകനും മറ്റു നേതാക്കളും മുന്നോട്ടുവന്നു.

ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിനെതിരായി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ തിലകനെ 1908 ജൂണിൽ അറസ്റ്റു ചെയ്ത് ബർമ(മ്യാൻമർ)യിലെ മാൻഡലേ ജയിലിൽ തടവിൽ പാർപ്പിച്ചു.

ജയിലിൽവച്ച് പാലി, ഫ്രഞ്ച്, ജർമൻ എന്നീ ഭാഷകൾ പഠിക്കുകയും ഗീതാരഹസ്യം എന്ന കൃതി രചിക്കുകയും ചെയ്തു. 1914-ൽ ജയിൽമോചിതനായി.

ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി ഇംഗ്ലീഷുകാരുടെ മേൽ സമ്മർദം ചെലുത്തുവാൻ യോജിച്ച അവസരമായി ഒന്നാം ലോകയുദ്ധകാലത്തെ വിനിയോഗിക്കാമെന്ന അഭിപ്രായക്കാരനായിരുന്നു തിലകൻ.

ഹോംറൂൾ ലീഗിന്റെ പ്രചാരണത്തിന് ഇദ്ദേഹം നേതൃത്വം നല്കി. ഇന്ത്യക്കാരുടെ ആവശ്യങ്ങൾ ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യവുമായി ഇദ്ദേഹം 1918-ൽ ഇംഗ്ലണ്ടിലേക്കു പോയി.

അവിടെ ലേബർ പാർട്ടി നേതാക്കളുമായി ബന്ധം സ്ഥാപിച്ചു.

ഗവൺമെന്റ് ഒഫ് ഇന്ത്യാ ബിൽ പരിഗണിക്കുന്നതിനായി രൂപവത്കരിച്ച പാർലമെന്ററി ജോയിന്റ് സെലക്റ്റ് കമ്മിറ്റി മുൻപാകെ ഇന്ത്യൻ ഹോംറൂൾ ലീഗിനുവേണ്ടി തിലകൻ ഹാജരായി.

1919-ൽ ഇന്ത്യയിലേക്കു തിരിച്ചുവന്ന തിലകൻ കോൺഗ്രസ് പ്രവർത്തനങ്ങളിൽ മുഴുകി.

Read More: List of States of India 2022

Balagangadhara Tilak: Death (മരണം)

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ ക്രൂരമായ സംഭവത്തിൽ തിലകൻ കടുത്ത നിരാശനായിരുന്നു, ഇതുമൂലം അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. അസുഖം വകവയ്ക്കാതെ, ഈ പ്രസ്ഥാനം തടയരുതെന്ന് തിലക് ഇന്ത്യക്കാരോട് ആഹ്വാനം ചെയ്തു.

പ്രസ്ഥാനത്തെ നയിക്കാൻ അദ്ദേഹം തയ്യാറായെങ്കിലും ആരോഗ്യം അനുവദിച്ചില്ല. തിലകൻ പ്രമേഹം ബാധിച്ച് വളരെ ക്ഷീണിതനായി.

1920-ൽ തിലകന്റെ 64-ാം ജന്മദിനം ആഘോഷിച്ചു. അനാരോഗ്യം മൂലം കുറച്ചുദിവസങ്ങൾക്കുശേഷം ഇദ്ദേഹം ബോംബേയിൽ ചികിത്സ തേടി.

1920 ജൂലൈ പകുതിയോടെ, അദ്ദേഹത്തിന്റെ നില കൂടുതൽ വഷളായി, 1920 ആഗസ്റ്റ് 1 ന്, ഏറ്റവും മികച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളിലൊരാൾ അന്തരിച്ചു.

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

 

Sharing is caring!

Bal Gangadhar Tilak (1856-1920)_6.1