Table of Contents
ബാങ്ക് പരീക്ഷകൾക്ക് എങ്ങനെ പഠിച്ചു തുടങ്ങണം?
ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യാൻ താൽപര്യപ്പെടുന്നുണ്ടോ? എന്നാൽ ഏതെല്ലാം പരീക്ഷകൾക്ക് അപ്ലൈ ചെയ്യണം, എങ്ങനെ പഠിക്കണം എന്ന കാര്യത്തിൽ ആശങ്കാകുലരാണോ? ബാങ്കിംഗ് മേഖലയിൽ എത്രതരം പോസ്റ്റുകൾ ഉണ്ട് അതേപോലെതന്നെ ഒരു വർഷം എത്ര പരീക്ഷകൾ നടക്കുന്നുണ്ട് എന്ന് നിർബന്ധമായും അറിഞ്ഞിരിക്കണം. എന്നാൽ മാത്രമേ ബാങ്കിംഗ് പരീക്ഷക്ക് തയ്യാറെടുക്കാൻ സാധിക്കുകയുള്ളൂ.
ബാങ്കിംഗ് മേഖലയിൽ പൊതുവേ മൂന്ന് പോസ്റ്റിലേക്ക് ആണ് പരീക്ഷകൾ നടക്കുന്നത്.
- ക്ലർക്ക്
- പ്രൊബേഷനറി ഓഫീസർ
- സ്പെഷ്യലിസ്റ്റ് ഓഫീസർ
ക്ലർക്ക്, പ്രൊബേഷനറി ഓഫീസർ എന്നീ തസ്തികകളിലേക്ക് എല്ലാ ഡിഗ്രി കഴിഞ്ഞ ഉദ്യോഗാർത്ഥിക്കും അപ്ലൈ ചെയ്യാൻ കഴിയും. എന്നാൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് സബ്ജക്ട്- സ്പെസിഫിക് ഡിഗ്രി ഉള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപ്ലൈ ചെയ്യാൻ കഴിയു.
പരീക്ഷ നടത്തുന്ന സ്ഥാപനങ്ങൾ:
- റീജിയണൽ റൂറൽ ബാങ്കുകളിലേക്ക് IBPS നടത്തുന്ന പരീക്ഷ അതായത് കേരള ഗ്രാമീൺ ബാങ്കിലേക്കുള്ള പരീക്ഷ. ഇതിൽ മൂന്നു പോസ്റ്റുകൾ ഉൾപ്പെടുന്നു-
- IBPS RRB ക്ലർക്ക്
- IBPS RRB PO
- IBPS RRB SO
- കാനറാ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയ ദേശസാൽകൃത ബാങ്കുകളിലേക്ക് IBPS നടത്തുന്ന പരീക്ഷ. ഇതിൽ മൂന്നു പോസ്റ്റുകൾ ഉൾപ്പെടുന്നു-
- IBPS ക്ലർക്ക്
- IBPS PO
- IBPS SO
- രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ SBI നടത്തുന്ന പരീക്ഷ. ഇതിൽ മൂന്നു പോസ്റ്റുകൾ ഉൾപ്പെടുന്നു-
- SBI ക്ലർക്ക്
- SBI PO
- SBI SO
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷ.
- RBI അസിസ്റ്റന്റ്
- RBI ഗ്രേഡ് ബി
ഇത്രയുമാണ് ഒരു വർഷത്തിൽ ബാങ്ക് മേഖലയിൽ നടക്കുന്ന പ്രധാന പരീക്ഷകൾ. ഇതുകൂടാതെ ഇൻഷുറൻസ് മേഖലകളിലും വിവിധ തസ്തികകളിലേക്ക് LIC, NIACL പോലെയുള്ള സ്ഥാപനങ്ങൾ പരീക്ഷകൾ നടത്തുന്നു. ബാങ്കിംഗ് മേഖലയിൽ വരുന്ന അതേ സിലബസ് ആണ് ഈ പരീക്ഷകൾക്കും.
എന്താണ് ഇവയുടെ പരീക്ഷാ പാറ്റേൺ?
ക്ലർക്ക്, പ്രൊബേഷനറി ഓഫീസർ തസ്തികകളിലേക്ക് പ്രധാനമായും രണ്ട് ഘട്ടങ്ങളായി അതായത്- പ്രിലിംസ്, മെയിൻസ് എന്നിങ്ങനെയായിരിക്കും പരീക്ഷ നടക്കുന്നത്. ഇതുകൂടാതെ ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവ ഉൾപ്പെടുന്ന ഒരു മൂന്നാം ഘട്ടം കൂടി ഉണ്ടാവാൻ സാധ്യതയുണ്ട്.
പ്രിലിംസ് പരീക്ഷാ പാറ്റേൺ:
വിഷയം | മാർക്ക് |
ഇംഗ്ലീഷ് | 30 |
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് | 35 |
റീസണിങ് എബിലിറ്റി | 35 |
മെയിൻസ് പരീക്ഷാ പാറ്റേൺ:
മെയിൻസ് പരീക്ഷയിൽ ഇംഗ്ലീഷ് ഭാഷ, റീസണിംഗ് എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ്, ജനറൽ അവെർനസ് കൂടാതെ പരീക്ഷ അടിസ്ഥാനത്തിൽ ഫിനാൻഷ്യൽ അവെർനസ്, ഡാറ്റ അനാലിസിസ്, കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് എന്നിങ്ങനെ കുറച്ച് വിഷയങ്ങൾ കൂടി ഉൾപ്പെടുന്നു.
പരീക്ഷയെ എങ്ങനെ സമീപിക്കണം?
ക്ലർക്ക്, പ്രൊബേഷനറി ഓഫീസർ തസ്തികകളുടെ പ്രിലിംസ് പരീക്ഷക്ക് ഒരേ സിലബസ് ആണെങ്കിലും ഡിഫിക്കൽറ്റി ലെവൽ വ്യത്യസ്തമായിരിക്കും. PO പരീക്ഷക്ക് ഡിഫിക്കൽറ്റി ലെവൽ കൂടുതലായിരിക്കും.
സിലബസ്: ഒരു പരീക്ഷയുടെ അടിസ്ഥാന ഘടകമാണ് സിലബസ്. എല്ലാ ബാങ്കിംഗ് പരീക്ഷകൾക്കും ഏകദേശം ഒരേ സിലബസ് ആയതിനാൽ ഓരോ വിഷയം ഫോക്കസ് ചെയ്ത് വിശദമായി പഠിച്ചു തുടങ്ങണം.
മുൻകാല ചോദ്യങ്ങൾ:
സിലബസ് വിശദമായി നോക്കിയതിനു ശേഷം മുൻകാല ചോദ്യങ്ങൾ ഉപയോഗിച്ച് പരിശീലിക്കുക. ഏതു വിഷയമാണ് പ്രയാസമായി തോന്നുന്നത് എന്ന് ഇതിലൂടെ മനസ്സിലാക്കാൻ കഴിയും. ആ വിഷയത്തെക്കുറിച്ച് ബേസിക് മുതൽ പഠിച്ചു തുടങ്ങുക, അതിലെ സംശയങ്ങൾ പരിഹരിച്ച് മുന്നോട്ട് പഠിക്കുക.
മോക്ക് ടെസ്റ്റ്:
മോക്ക് ടെസ്റ്റ് എഴുതിയിട്ട് അതിനെ വിലയിരുത്തുക. അപ്പോൾ ഏതു ടോപ്പിക്ക് നന്നായി ചെയ്യാൻ കഴിയും എന്നും ഏത് ടോപ്പിക്ക് പാടാണെന്നും നമുക്കറിയാൻ കഴിയും. അതിനനുസരിച്ചു നമുക്ക് പഠന രീതിയിൽ മാറ്റം വരുത്തി അറിയാത്ത ഭാഗങ്ങൾ നന്നായി പഠിക്കാൻ കഴിയും ,അതെ പോലെ തന്നെ സമയ ക്രമീകരണവും ചെയ്യാൻ നമ്മൾ പഠിക്കും.
Adda247 നിങ്ങളെ എങ്ങനെ സഹായിക്കും?
മുകളിൽ സൂചിപ്പിച്ചിരിക്കുന്ന എല്ലാ ബാങ്കിംഗ് പരീക്ഷകൾക്കും കോഴ്സ് Adda247 ൽ ലഭ്യമാണ്. കൃത്യവും ചിട്ടയുമായ പരിശീലനത്തോടെ ഈ പരീക്ഷകൾ നേരിട്ടാൽ വിജയം സുനിശ്ചിതമാണ്. ടോപ്പിക്ക് അനുസരിച്ചുള്ള വീഡിയോസ് Adda27 നൽകുന്ന കോഴ്സുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കണ്ടതിനുശേഷം നിങ്ങൾക്കുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു ചോദ്യോത്തരങ്ങൾ പരിശീലിക്കുന്നതിനും ആയി ലൈവ് ക്ലാസുകളും അറേഞ്ച് ചെയ്തിട്ടുണ്ട്. ബാങ്ക് എക്സാമുകളുടെയും മറ്റ് മത്സര പരീക്ഷകളിലെയും മികച്ച അധ്യാപകർ ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഈ പരീക്ഷയുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിൽ നടന്ന ചോദ്യങ്ങൾ മനസ്സിലാക്കി അതിൽ ഉൾക്കൊള്ളുന്ന പുതിയ രീതികളിലൂടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഇതിലൂടെ 100% വിജയം നിങ്ങൾക്ക് നേടാവുന്നതാണ്.
Adda247 നൊപ്പം ബാങ്ക് പരീക്ഷകൾക്ക് തയ്യാറെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ കോഴ്സ് വിശദാംശങ്ങൾ അറിയാൻ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.