Malyalam govt jobs   »   Ancient History   »   Buddhism in Malayalam
Top Performing

Buddhism in Malayalam- ശ്രീബുദ്ധൻ, ബുദ്ധമതതത്ത്വങ്ങൾ

The mid-first millennium BCE is often regarded as a turning point in world history: it saw the emergence of thinkers such as Zarathustra in Iran, Kong Zi in China, Socrates, Plato and Aristotle in Greece, and Mahavira and Gautama Buddha, among many others, in India. They tried to understand the mysteries of existence and the relationship between human beings and the cosmic order.

Buddha was one of the most influential teachers of those times. Over the centuries, his message spread across the subcontinent and beyond – through Central Asia to China, Korea and Japan, and through Sri Lanka, across the seas to Myanmar, Thailand and Indonesia. Historians have also tried to reconstruct details of his life from hagiographies. Many of these were written down at least a century after the time of the Buddha, in an attempt to preserve memories of the great teacher.

ബുദ്ധമതം
അഹിംസ ആയിരുന്നു പ്രധാന തത്വം.
ആചാരങ്ങളെക്കാൾ ധാർമികതയ്ക്ക് പ്രാധാന്യം നൽകി.
പാലി ഭാഷയിൽ രചിച്ച തൃപിടകങ്ങൾ ആണ് ബുദ്ധമത തത്വങ്ങളെ ഉൾക്കൊണ്ടിരിക്കുന്നത്.
പ്രചരണത്തിനായി സംഘം രൂപീകരിച്ചു.
നിരവധി ഗുഹകൾ, ചൈത്യങ്ങൾ, വിഹാരങ്ങൾ, സ്തംഭങ്ങൾ എന്നിവ നിർമ്മിച്ചു.
അയൽ രാജ്യങ്ങളുമായി സാംസ്കാരിക ബന്ധം സ്ഥാപിക്കുന്നതിന് വഴിയൊരുക്കി.
നളന്ദ, തക്ഷശില, വിക്രമശില എന്നീ സർവകലാശാലകൾ വിദ്യാഭ്യാസ പുരോഗതിക്ക് സഹായകമായി.

പുതിയ ദർശനങ്ങൾ ഉദയം ചെയ്ത പശ്ചാത്തലം

ബി.സി.ഇ ആറാം നൂറ്റാണ്ടിൽ ഗംഗാതാഴ്വരയിൽ പുതിയ സാമ്രാജ്യങ്ങളും നഗരങ്ങളും ഉയർന്നുവന്നു. സാമൂഹിക സാമ്പത്തിക ഘടനയിൽ ഉണ്ടായ പരിവർത്തനം പുതിയ മതങ്ങളുടെ ഉത്ഭവത്തിന് കാരണമായി. അവയിൽ പ്രധാനപ്പെട്ടത് ജൈനമതവും ബുദ്ധമതവും ആണ്. അവയുടെ ആവിർഭാവത്തിലേക്ക് നയിച്ച കാരണങ്ങൾ:

  • ബ്രാഹ്മണമേധാവിത്വത്തിലുള്ള വേദകാല മതത്തിലെ സങ്കീർണതകളും സാധാരണക്കാരോടുള്ള മനോഭാവവും മൂലം ജനങ്ങൾ ഇതിൽ നിന്നകന്നു.
  • ജാതി സമ്പ്രദായത്തിന്റെയും വർണ്ണവ്യവസ്ഥയുടെയും കാർക്കശ്യം സാധാരണക്കാർക്ക് ഇഷ്ടമായിരുന്നില്ല.
  • വേദഗ്രന്ഥങ്ങൾ എഴുതപ്പെട്ടത് അന്നത്തെ സാധാരണക്കാർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള സംസ്കൃത ഭാഷയിലായിരുന്നു. ബ്രാഹ്മണൻ വേദങ്ങളെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വ്യാഖ്യാനിച്ചു.
  • പുതിയ മതദർശനങ്ങൾ താരതമ്യേന ലളിതമായ ആശയങ്ങൾ മുന്നോട്ടുവെച്ചതും പ്രാദേശിക ഭാഷകളിൽ ആശയവിനിമയം നടത്തിയതും സാധാരണക്കാരെ ആകർഷിച്ചു.

ശ്രീബുദ്ധൻ

  • ബി.സി.ഇ ആറാം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനം ഉണ്ടായിരുന്ന ചിന്തകനാണ് ശ്രീബുദ്ധൻ. ബുദ്ധന്റെ യഥാർത്ഥ പേര് സിദ്ധാർഥ എന്നായിരുന്നു.
  • ബി.സി.ഇ 563 ൽ കപിലവസ്തുവിന് അടുത്തുള്ള ലുംബിനി ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്.
 Buddha
Buddha
  • മനുഷ്യ ശരീരത്തിന്റെ നശ്വരത തിരിച്ചറിഞ്ഞ സിദ്ധാർഥൻ ലൗകിക ജീവിതം ഉപേക്ഷിച്ച് കൊട്ടാരം വിട്ടിറങ്ങി. ബുദ്ധന്റെ ജീവിതത്തിലെ ഈ സംഭവം “മഹാപരിത്യാഗം ” എന്നറിയപ്പെട്ടു.
  • പരമമായ സത്യം കണ്ടെത്താൻ ഇറങ്ങിതിരിച്ച സിദ്ധാർഥന് ബോധിമരച്ചുവട്ടിൽ വച്ച് ബോധോദയമുണ്ടായി. അതിനുശേഷം അദ്ദേഹം ബുധൻ അഥവാ തഥാഗതൻ (സത്യം നേടിയവൻ) എന്നറിയപ്പെട്ടു.
A sculpture (c. 200 CE) from Amaravati (Andhra Pradesh), depicting the departure of the Buddha from his palace
A sculpture (c. 200 CE) from Amaravati (Andhra Pradesh), depicting the departure of the Buddha from his palace
  • ഗൗതമബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് സാരനാഥിലായിരുന്നു. തന്റെ ശിഷ്യന്മാരോട് നടത്തിയ ഈ ധർമ്മോപദേശം “ധർമ്മചക്രപ്രവർത്തനം” എന്ന പേരിൽ അറിയപ്പെട്ടു.
  • ബി.സി.ഇ 486 ൽ കുശിനഗരത്തിൽ വച്ച് ബുദ്ധൻ നിർവാണമടഞ്ഞു.

Indus Valley Civilization– Click Here

ബുദ്ധമതതത്ത്വങ്ങൾ

ലോകത്തിലെ നാലു സത്യങ്ങൾ ബുദ്ധൻ മുന്നോട്ടുവച്ചു. അത് ആര്യസത്യങ്ങൾ എന്ന പേരിലാണ് അറിയപ്പെട്ടത്.

  • ലോകം ദുഃഖമയമാണ്.
  • ദുഃഖത്തിനുള്ള കാരണം ആഗ്രഹങ്ങളാണ്.
  • ആഗ്രഹങ്ങൾ ഇല്ലാതാക്കിയാൽ ദുഃഖത്തെ മറികടക്കാം.
  • ആഗ്രഹങ്ങൾ ഇല്ലാതാക്കാൻ അഷ്ടാംഗമാർഗങ്ങൾ അനുഷ്ഠിക്കണം

അഷ്ടാംഗമാർഗങ്ങൾ

നിർവാണം കൈവരിക്കാൻ ഉള്ള ഉപാധികളാണ് അഷ്ടാംഗമാർഗങ്ങൾ.

  • ശരിയായ വാക്ക്
  • ശരിയായ ജീവിതം
  • ശരിയായ ഓർമ്മ
  • ശരിയായ തീരുമാനം
  • ശരിയായ പ്രവൃത്തി
  • ശരിയായ പരിശ്രമം
  • ശരിയായ വീക്ഷണം
  • ശരിയായ ധ്യാനം

ബുദ്ധമതഗ്രന്ഥങ്ങൾ

ബുദ്ധമതഗ്രന്ഥങ്ങൾ ഭൂരിഭാഗവും എഴുതപ്പെട്ടത് പ്രാദേശിക ഭാഷയായ പാലിയിലാണ്.

A votive inscription from Sanchi
A votive inscription from Sanchi
  • ത്രിപിടകങ്ങൾ
  • വിനയപിടക – ബുദ്ധസംഘത്തിലെ നിയമങ്ങളും ചട്ടങ്ങളും
  • സൂത്തപിടക- ബുദ്ധന്റെ തത്ത്വങ്ങൾ
  • അഭിധമപിടക- ദാർശനിക കാര്യങ്ങൾ
  • ദീപവംശം, മഹാവംശം –ശ്രീലങ്കൻ കൃതികൾ

സംഘം

  • ധർമ്മോപദേശത്തിനും ബുദ്ധമത പ്രചാരണത്തിനുമായി ശിഷ്യരായ സന്യാസിമാരെ ഉൾപ്പെടുത്തി ബുദ്ധൻ രൂപീകരിച്ച സംഘടന “സംഘം” എന്ന പേരിൽ അറിയപ്പെട്ടു.
  • സംഘത്തിനകത്തു എല്ലാവരും തുല്യരായിരുന്നു.
  • സംഘ നിയമങ്ങൾ അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥർ ആയിരുന്നു.
  • ലളിതമായ ജീവിതമാണ് സംഘാംഗങ്ങൾ നയിക്കേണ്ടത്

Facts About Jainism Click Here

ബുദ്ധമതത്തിന്റെ വ്യാപനം

ബുദ്ധമത ആശയങ്ങൾക്ക് ഇന്ത്യയിൽ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തും വലിയ അംഗീകാരം ലഭിച്ചു. ചൈന, ജപ്പാൻ, ബർമ്മ, സിലോൺ, മംഗോളിയ, തിബറ്റ് എന്നീ വിദേശരാജ്യങ്ങളിൽ ബുദ്ധമതം പ്രചരിച്ചു.

Major Buddhist sites
Major Buddhist sites

ബുദ്ധമതത്തിന്റെ വളർച്ചയെ സഹായിച്ച ഘടകങ്ങൾ:

  • ജാതി വ്യവസ്ഥയെ നിരാകരിച്ച് ബുദ്ധമതം നല്ല പെരുമാറ്റത്തിനും ധാർമിക മൂല്യങ്ങൾക്കും ആണ് പ്രാധാന്യം നൽകിയത്.
  • സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളാനും എല്ലാവർക്കും സ്വീകാര്യമായ ആശയങ്ങൾ മുന്നോട്ടുവയ്ക്കാനും ബുദ്ധമതത്തിന് കഴിഞ്ഞു.
  • സാധാരണക്കാർക്ക് മനസ്സിലാകുന്ന ലളിതമായ ആശയങ്ങൾ പ്രാദേശിക ഭാഷയിൽ മുന്നോട്ടുവച്ചത് ബുദ്ധമതത്തിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു.
  • അശോകൻ, കനിഷ്കൻ, ഹർഷവർധൻ തുടങ്ങിയ രാജാക്കന്മാരുടെ പിന്തുണയും പ്രോത്സാഹനവും ബുദ്ധമതത്തിന്റെ വളർച്ചയ്ക്ക് സഹായകമായി.

സ്തൂപങ്ങൾ

  • ബുദ്ധന്റെ അദ്ദേഹം ഉപയോഗിച്ച വസ്തുക്കളോ അടക്കം ചെയ്ത് മുകളിൽ പണിതുയർത്തിയ നിർമ്മാണങ്ങളാണ് സ്തൂപങ്ങൾ.
  • കല്ല് ഇഷ്ടിക എന്നിവയാണ് സ്തൂപങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.
  • സാഞ്ചി, സാറിനാഥ്, അമരാവതി എന്നിവിടങ്ങളിൽ പണികഴിപ്പിച്ച സ്തൂപങ്ങൾ പ്രസിദ്ധമാണ്.
The eastern gateway, Sanchi
The eastern gateway, Sanchi
  • സാഞ്ചി സ്തൂപം പണികഴിപ്പിച്ചത് അശോക ചക്രവർത്തിയാണ്.
  • സ്തൂപങ്ങളിൽ നിന്നും ധാരാളം ലിഖിതങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. അത് അക്കാലത്തെ കുറിച്ച് അറിയാനുള്ള പ്രധാന ചരിത്ര സ്രോതസ്സാണ്.
  • സ്തൂപങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ ബുദ്ധമതത്തിന്റെ വിശുദ്ധ കേന്ദ്രങ്ങളാണ്.
A sculpture from Sanchi
A sculpture from Sanchi

വിഹാരങ്ങൾ-
ബുദ്ധ ഭിക്ഷുക്കൾ താമസിക്കുന്ന പാറ തുറന്നുണ്ടാക്കിയ ഗുഹകളെ വിഹാരങ്ങൾ എന്ന് വിളിക്കുന്നു.

ചൈത്യങ്ങൾ-
ബുദ്ധമത വിശ്വാസികളുടെ പ്രാർത്ഥന ഹാളുകളാണ് ചൈത്യങ്ങൾ.

ഹീനയാനവും മഹായാനവും

ബുദ്ധന്റെ മരണശേഷം ബുദ്ധമത സിദ്ധാന്തങ്ങൾ വ്യാഖ്യാനിക്കുന്നതിൽ ബുദ്ധഭിക്ഷുക്കൾക്കിടയിൽ അഭിപ്രായവ്യത്യാസം വളർന്നുവന്നു. ഈ അഭിപ്രായ ഭിന്നതകൾ ബുദ്ധമതത്തിന്റെ പിളർപ്പിനു കാരണമായി. തുടർന്ന് ബുദ്ധമതം ഹീനയാനം എന്നും മഹായാനം എന്നും രണ്ടായി വിഭജിക്കപ്പെട്ടു.

ഹീനയാനം

  • ഹീനയാനും എന്ന വാക്കിന്റെ അർത്ഥം ചെറിയ വാഹനം (Lesser Vehicle) എന്നാണ്.
  • ഹീനയാനക്കാർ ബുദ്ധമതത്തിന്റെ അടിസ്ഥാന ആശയങ്ങൾ പിന്തുടർന്നു.
  • ആശയപ്രചാരണത്തിന് പാലിഭാഷ ഉപയോഗിച്ചു.

മഹായാനം

  • മഹായാനം എന്ന വാക്കിന്റെ അർത്ഥം വലിയ വാഹനം (Greater Vehicle) എന്നാണ്.
  • മഹായാനക്കാർ അടിസ്ഥാന ആശയങ്ങളിൽ നിന്ന് വ്യതിചലിച്ച് ബുദ്ധനെ ദൈവമായി ആരാധിച്ചു.
A Buddhist manuscript in Sanskrit
A Buddhist manuscript in Sanskrit
  • ആശയ പ്രചാരണത്തിന് സംസ്കൃത ഭാഷ ഉപയോഗിച്ചു.
RELATED ARTICLES
Vedas in Malayalam Indus Valley Civilization in Malayalam

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Confidential Assistant Grade II Recruitment 2023_80.1

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Buddhism in Malayalam_11.1

FAQs

How were Buddha's teachings restructured?

The Buddha’s teachings have been reconstructed from stories, found mainly in the Sutta Pitaka

What were the disciples of Buddha called?

The monks lived simply, possessing only the essential requisites for survival therefore they were known as bhikkhus.

Who was ordained as the first bhikkhuni?

The Buddha’s foster mother, Mahapajapati Gotami was the first woman to be ordained as a bhikkhuni.