Malyalam govt jobs   »   Notification   »   സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ്

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023,1000 ഒഴിവുകൾ, അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.centralbankofindia.co.in ൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാനേജർ സ്കെയിൽ II തസ്തികയിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ജൂലൈ 01 ന് ആരംഭിച്ചു. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം മാനേജർ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം 2023
ഓർഗനൈസേഷൻ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് മാനേജർ സ്കെയിൽ II
വിജ്ഞാപനം റിലീസ് തീയതി 01 ജൂലൈ 2023
ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 01 ജൂലൈ 2023
അപേക്ഷിക്കാനുള്ള അവസാന തീയതി 15 ജൂലൈ 2023
പരീക്ഷാ തീയതി ഓഗസ്റ്റ്
ഒഴിവുകൾ 1000
ശമ്പളം 48170-1740(1)- 49910-1990(10)- 69810
സെലക്ഷൻ പ്രോസസ്സ് എഴുത്തു പരീക്ഷ, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.centralbankofindia.co.in

Fill out the Form and Get all The Latest Job Alerts – Click here

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം 2023 PDF

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന മാനേജർ സ്കെയിൽ II തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം PDF ഡൗൺലോഡ്

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഒഴിവുകൾ

മാനേജർ സ്കെയിൽ II തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഒഴിവുകൾ
തസ്തികയുടെ പേര് SC ST OBC EWS GEN ടോട്ടൽ
മാനേജർ സ്കെയിൽ II 150 75 270 100 405 1000

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന മാനേജർ സ്കെയിൽ II തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 15 ആണ്.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മാനേജർ പ്രായപരിധി

ഉദ്യോഗാർത്ഥികൾ മാനേജർ സ്കെയിൽ II തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മാനേജർ റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് പ്രായപരിധി
മാനേജർ സ്കെയിൽ II 32 വയസ്സ്

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മാനേജർ വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ മാനേജർ സ്കെയിൽ II തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മാനേജർ റിക്രൂട്ട്മെന്റ് 2023
വിദ്യാഭ്യാസ യോഗ്യത പ്രവർത്തി പരിചയം
i) ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ബിരുദം
ii) CAIIB
PSB/ സ്വകാര്യമേഖലാ ബാങ്കുകൾ/ RRB എന്നിവയിൽ ഓഫീസറായി കുറഞ്ഞത് 3 വർഷത്തെ പരിചയം.
അഥവാ
PSB/സ്വകാര്യ മേഖല ബാങ്ക്/ RRB എന്നിവയിൽ ക്ലാർക്കായി കുറഞ്ഞത് 6 വർഷത്തെ പരിചയവും MBA/ MCA/ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റിസ്ക് മാനേജ്‌മെന്റ്/ ട്രഷറി മാനേജ്‌മെന്റ്/ ഫോറെക്‌സ്/ ട്രേഡ് ഫിനാൻസ്/ CA/ ICWA/ CMA/ CFA/ PGDM എന്നിവയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസിൽ നിന്ന് ഡിപ്ലോമ

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മാനേജർ ശമ്പളം 2023

മാനേജർ സ്കെയിൽ II തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് ശമ്പളം
മാനേജർ സ്കെയിൽ II 48170-1740(1)- 49910-1990(10)- 69810

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ഫീസ്

മാനേജർ സ്കെയിൽ II തസ്തികയുടെ കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023
കാറ്റഗറി അപേക്ഷ ഫീസ്
SC/ ST/ PWBD/ Women Rs.175/-
Others Rs.850/-

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ഔദ്യോഗിക വെബ്സൈറ്റ് @www.centralbankofindia.co.in സന്ദർശിക്കുക അല്ലെങ്കിൽ ലേഖനത്തിൽ നൽകിയിരിക്കുന്ന നേരിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “റിക്രൂട്ട്മെന്റ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “റിക്രൂട്ട്മെന്റ് ഓഫ് മാനേജർ ഇൻ മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ II” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
  • നിങ്ങളുടെ അടുത്തിടെ എടുത്ത ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023,1000 ഒഴിവുകൾ_3.1

FAQs

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം ജൂലൈ 1 ന് പ്രസിദ്ധീകരിച്ചു.

ഓൺലൈൻ അപേക്ഷ പ്രക്രിയ എപ്പോൾ ആരംഭിക്കും?

ഓൺലൈൻ അപേക്ഷ പ്രക്രിയ ജൂലൈ 1 ന് ആരംഭിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്.

മാനേജർ തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

മാനേജർ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.