Malyalam govt jobs   »   Notification   »   കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ്
Top Performing

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023 OUT, അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഔദ്യോഗിക വെബ്സൈറ്റായ @cochinshipyard.in ൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്കാണ് CSL അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ജൂൺ 29 ന് ആരംഭിക്കും. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ലഭിക്കും.

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്മെന്റ് 2023
ഓർഗനൈസേഷൻ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് എക്സിക്യൂട്ടീവ് ട്രെയിനി
CSL എക്സിക്യൂട്ടീവ് ട്രെയിനി വിജ്ഞാപനം റിലീസ് തീയതി 27 ജൂൺ 2023
CSL എക്സിക്യൂട്ടീവ് ട്രെയിനി ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 29 ജൂൺ 2023
CSL എക്സിക്യൂട്ടീവ് ട്രെയിനി അപേക്ഷിക്കാനുള്ള അവസാന തീയതി 20 ജൂലൈ 2023
ഒഴിവുകൾ 30
ശമ്പളം Rs.1,09,342/-
സെലെക്ഷൻ പ്രോസസ്സ് ഫേസ് -I – ഒബ്ജക്റ്റീവ് ടൈപ്പ് ഓൺലൈൻ ടെസ്റ്റ്
ഫേസ് -II – ഗ്രൂപ്പ് ഡിസ്കഷൻ (GD), എഴുത്ത് കഴിവുകൾ, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് cochinshipyard.in

Fill out the Form and Get all The Latest Job Alerts – Click here

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വിജ്ഞാപനം PDF

CSL വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വിജ്ഞാപനം PDF ഡൗൺലോഡ്

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഒഴിവുകൾ 2023

എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഒഴിവുകൾ 2023
സീരിയൽ നമ്പർ തസ്തികയുടെ പേര് UR OBC SC ST EWS ടോട്ടൽ
01 എക്സിക്യൂട്ടീവ് ട്രെയിനി (മെക്കാനിക്കൽ) 04 02 01 02 01 10
02 എക്സിക്യൂട്ടീവ് ട്രെയിനി (ഇലക്ട്രിക്കൽ) 03 01 01 01 06
03 എക്സിക്യൂട്ടീവ് ട്രെയിനി (ഇലക്‌ട്രോണിക്‌സ്) 01 01
04 എക്സിക്യൂട്ടീവ് ട്രെയിനി (ഇൻസ്ട്രുമെന്റേഷൻ) 01 01
05 എക്സിക്യൂട്ടീവ് ട്രെയിനി (നേവൽ ആർക്കിറ്റെക്ചർ) 04 02 06
06 എക്സിക്യൂട്ടീവ് ട്രെയിനി (സേഫ്റ്റി) 02 02
07 എക്സിക്യൂട്ടീവ് ട്രെയിനി (ഇൻഫോർമേഷൻ ടെക്നോളജി) 01 01
08 എക്സിക്യൂട്ടീവ് ട്രെയിനി (ഹ്യൂമൻ റിസോഴ്സ്) 01 01
09 എക്സിക്യൂട്ടീവ് ട്രെയിനി (ഫിനാൻസ്) 01 01 02
ടോട്ടൽ 18 06 02 03 01 30

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

CSL വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 20 ആണ്.

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ശമ്പളം 2023

CSL ശമ്പളം 2023
സീരിയൽ നമ്പർ വെജ് ടൈപ്പ് പ്രതിമാസ ശമ്പളം
01 ബേസിക് പേ 40000/-
02 DA 15080/
03 HRA 7200/-
04 ആനുകൂല്യങ്ങൾ 14000/-
05 മറ്റ് ആനുകൂല്യങ്ങൾ 33062/-
ടോട്ടൽ 1,09,342 /-

CSL എക്സിക്യൂട്ടീവ് ട്രെയിനി പ്രായപരിധി

ഉദ്യോഗാർത്ഥികൾ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. CSL വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

CSL റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് പ്രായപരിധി
എക്സിക്യൂട്ടീവ് ട്രെയിനി 27 വയസ്സ്

CSL എക്സിക്യൂട്ടീവ് ട്രെയിനി വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. CSL വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

CSL റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
മെക്കാനിക്കൽ അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം
ഇലക്ട്രിക്കൽ അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം
ഇലക്‌ട്രോണിക്‌സ് അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ ബിരുദം
ഇൻസ്ട്രുമെന്റേഷൻ അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗിൽ ബിരുദം
നേവൽ ആർക്കിറ്റെക്ചർ അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ നേവൽ ആർക്കിറ്റെക്ചറിൽ ബിരുദം
സേഫ്റ്റി അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ സേഫ്റ്റി എഞ്ചിനീയറിംഗിൽ ബിരുദം
ഇൻഫോർമേഷൻ ടെക്നോളജി അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ ബിരുദം
അഥവാ
അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ ഇൻഫോർമേഷൻ ടെക്നോളജി എഞ്ചിനീയറിംഗിൽ ബിരുദം
അഥവാ
അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫോർമേഷൻ ടെക്നോളജി- ൽ ഇൻഫോർമേഷൻ ടെക്നോളജി ബിരുദാനന്തര ബിരുദം
അഭികാമ്യം:
പ്രോഗ്രാമിംഗ് ലാംഗ്വേജ് / DBMS / നെറ്റ്‌വർക്കിംഗ് / ERP സിസ്റ്റങ്ങളിൽ പ്രശസ്ത ഏജൻസികൾ / ഓർഗനൈസേഷനുകളിൽ നിന്നുള്ള സാധുവായ സർട്ടിഫിക്കേഷൻ.
ഹ്യൂമൻ റിസോഴ്സ് എ) അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ ബിരുദം
ആൻഡ്
ബി) അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ താഴെ പറയുന്ന ഏതെങ്കിലും മേഖലകളിൽ രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യ ബിരുദം അല്ലെങ്കിൽ തത്തുല്യ ഡിപ്ലോമ
(i) HR-ൽ സ്പെഷ്യലൈസേഷനോടുകൂടിയ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ HR-ൽ സ്പെഷ്യലൈസേഷനോടുകൂടിയ തത്തുല്യ ബിരുദം അല്ലെങ്കിൽ HR-ൽ സ്പെഷ്യലൈസേഷനോടുകൂടിയ തത്തുല്യ ഡിപ്ലോമ
അല്ലെങ്കിൽ
(ii) പേഴ്‌സണൽ മാനേജ്‌മെന്റ് അല്ലെങ്കിൽ ലേബർ വെൽഫെയർ ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് എന്നിവയിൽ സ്പെഷ്യലൈസേഷനോടുകൂടിയ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം
അല്ലെങ്കിൽ
(iii) പേഴ്‌സണൽ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം
ഫിനാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ / ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എന്നിവയിൽ നിന്ന് സർട്ടിഫിക്കറ്റ്

CSL അപേക്ഷ ഫീസ്

കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു

കാറ്റഗറി അപേക്ഷ ഫീസ്
SC/ST/PwBD Nil
Others Rs.1000/-

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • cochinshipyard.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “CAREER” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • വൺ ടൈം രജിസ്ട്രേഷനിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023 OUT_3.1

FAQs

CSL റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

CSL റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം ജൂൺ 27 നു പ്രസിദ്ധീകരിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 20 ആണ്.

CSL റിക്രൂട്ട്മെന്റ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

CSL വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

CSL എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

CSL എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

CSL അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

CSL അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.