Table of Contents
Crateva religiosa (നീർമാതളം) , KPSC & HCA Study Material: – ഇന്ത്യയിലുടനീളം കാണപ്പെടുന്ന ആയുർവേദ ഔഷധസസ്യമാണ് നീർമാതളം .ഇതിന്റെ ഇല, പട്ട, വേരിലെ തൊലി എന്നിവയാണ് ഔഷധയോഗ്യമായ ഭാഗങ്ങൾ. വൃക്ക, മൂത്രാശയ സംബന്ധമായ രോഗങ്ങൾക്ക് നീർമാതളം ഗുണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബ്ലാഡർ മസിലുകളുടെ ആരോഗ്യത്തിനും സഹായിക്കും.
Fil the Form and Get all The Latest Job Alerts – Click here
[sso_enhancement_lead_form_manual title=”ഡിസംബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
December 2nd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/12/13195827/Weekly-Current-Affairs-2nd-week-December-2021-in-Malayalam.pdf”]
Crateva Religiosa (നീർമാതളം)
ഇന്ത്യയിൽ ഉടനീളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് നീർമാതളം.
പുഴകളുടേയും തോടുകളുടേയും അരികിലായി ഇവ കാണപ്പെടുന്നു.
ശാസ്ത്രീയനാമം: Crateva Religiosa.
സംസ്കൃതത്തിൽ വരുണം, പശുഗന്ധ, അശ്മരീഘ്ന, തിക്ത്ഃ എന്നിങ്ങനേയും അറിയപ്പെടുന്നു.
ഏകദേശം 9-12 മീ. ഉയരത്തിൽ വളരുന്ന നീർമാതളത്തിന്റെ തൊലിക്ക് ചാരനിറമാണ്.
മരപ്പട്ടയിൽ വിലങ്ങനെ ചുളിവുകൾ കാണാം.
ശൈത്യകാലത്തിൽ ഇല കൊഴിയുന്ന ഇതിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പുതിയ ഇലകളുണ്ടാകുന്നു.
ഇലകൾ അറ്റം കൂർത്തതും അണ്ഡാകൃതിയോടു കൂടിയതുമാണ്.
ഡിസംബർ-ഏപ്രിൽ കാലയളവിലാണ് പുഷ്പിക്കുന്നത്.
ശാഖാഗ്രങ്ങളിൽ കോറിംബ് ആയി പുഷ്പമഞ്ജരിയുണ്ടാകുന്നു.
Read More: SSC Calendar 2022-23
Structure of Crateva Religiosa (നീർമാതളത്തിന്റെ ഘടന)
പൂങ്കുലവൃന്തം നീളം കുറഞ്ഞ് തടിച്ചിരിക്കും.
അഞ്ചു സെ.മീ.ഓളം വ്യാസമുള്ള പുഷ്പത്തിന് മഞ്ഞകലർന്ന വെളുപ്പുനിറമാണ്.
അണ്ഡാകാരത്തിലുള്ള നാലുചെറിയ ബാഹ്യദളങ്ങളുണ്ട്.
2.5 സെ.മീ. നീളവും രണ്ടു സെ.മീ. വീതിയുമുള്ള നാലു ദളങ്ങളുണ്ടായിരിക്കും.
ഇവയുടെ അഗ്രം ഉരുണ്ടിരിക്കും. ദളങ്ങളുടെ ആധാരം വീതികുറഞ്ഞുവന്ന് വൃന്തത്തിൽ അവസാനിക്കുന്നു.
18-25 കേസരങ്ങളുമുണ്ടായിരിക്കും. കേസരതന്തുക്കൾ ദളങ്ങളെക്കാൾ നീളം കൂടിയതാണ്.
കേസരങ്ങളോളം തന്നെ നീളമുള്ള ഗൈനോഫോറുകളിലാണ് അണ്ഡാശയം സ്ഥിതിചെയ്യുന്നത്.
വികസിച്ചതും നീണ്ടതുമായ ഇത്തരം ഗൈനോഫോറുകളുടെ അഗ്രങ്ങളിലാണ് ഫലം ഉണ്ടാകുന്നത്.
ഉരുണ്ടതോ അണ്ഡാകാരമോ ആയ ബെറി ആണ് ഫലം.
മൂപ്പെത്താത്ത കായ്കൾ പച്ചനിറത്തിലും പാകമായവ ചുവപ്പുനിറത്തിലും കാണപ്പെടും.
Read More: CSEB Kerala Recruitment 2021
Advantage of Crateva Religiosa (നീർമാതളം കൊണ്ടുള്ള പ്രയോജനം)
അമിതഭാരം കുറയ്ക്കാനും നിർമാതളം ഫലപ്രദമാണ് .
മലബന്ധം കുറയ്ക്കാനും സന്ധിവേദനയും നീരും അകറ്റാനും സഹായിക്കുന്നു.
ചർമപ്രശ്നങ്ങൾക്ക് നീർമാതളത്തിന്റെ ഇല അരച്ചിടുന്നത് വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും.
നീർമാതളത്തിന്റെ ഇല ഉണക്കിപ്പൊടിച്ച പൊടി തേനിനൊപ്പം ചേർത്ത് കഴിക്കുന്നത് വിശപ്പ് വർദ്ധിപ്പിക്കും.
ഇതിൽ ധാരാളം ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉണ്ട്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും കഫ വത പ്രശ്നങ്ങൾക്കും പരിഹാരമാണ് നീർമാതളം.
മരപ്പട്ടയും വേരും ഔഷധയോഗ്യമാണ്.
ഫലവും പട്ടയും വാതരോഗത്തിന് ഒരു തിരുമ്മൽ കുഴമ്പായി ഉപയോഗിക്കുന്നു.
Read More: Kerala High Court Assistant Exam Date 2021
Reproduction in Crateva Religiosa (നീർമാതളത്തിന്റെ പ്രത്യുൽപാദനം)
വിത്തുകൾ മൂലമാണ് പ്രജനനം നടത്തുന്നത്.
കായ്കൾ പഴുക്കുമ്പോൾത്തന്നെ വിത്തുകൾ വിതച്ചാൽ മൂന്നുമാസത്തിനുശേഷം തൈകൾ പറിച്ചുനടാം.
മരത്തിന്റെ പട്ട ചായം പിടിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. മഞ്ഞകലർന്ന വെളുപ്പുനിറമുള്ള തടിക്ക് കാതലും ഈടും കുറവാണ്.
ഇത് ചെണ്ട, എഴുതാനുള്ള ബോർഡ്, കൊത്തുപണികൾ മുതലായവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
ചുവപ്പുനിറം കൊടുക്കുന്നതിനും വിഷവാതകം ഉണ്ടാക്കുന്നതിനും ഇതിന്റെ ഇലയും വേരിന്റെ തൊലിയും ഉപയോഗിക്കാറുണ്ട്.
Kerala PSC Questions related about Crateva Religiosa
Q1. നീർമാതളം പൂത്തകാലം ആരുടെ രചനയാണ്?
Ans. കമലാസുരയ്യ [മാധവിക്കുട്ടി]
Q2. ഏത് എഴുത്തുകാരിയുടെ രചനയിലൂടെ പ്രസിദ്ധി നേടിയ വൃക്ഷമാണ് നീർമാതളം’?
Ans. കമലാസുരയ്യ [മാധവിക്കുട്ടി]
Q3. 1997 ൽ മാധവിക്കുട്ടിക്കു വയലാർ അവാർഡ് നേടി കൊടുത്തത്?
Ans. നീർമാതളം പൂത്ത കാലം
Q4.‘ നീർമാതളം പൂത്തകാലം’ ആരുടെ ആത്മകഥയാണ്?
Ans. കമലാസുരയ്യ [മാധവിക്കുട്ടി]
Also Read,
Weekly/ Monthly Current Affairs PDF (Magazines)
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams