Table of Contents
CSEB കേരള റിക്രൂട്ട്മെൻ്റ് 2024
CSEB കേരള റിക്രൂട്ട്മെൻ്റ് 2024: സഹകരണ സർവീസ് പരീക്ഷ ബോർഡ് ഔദ്യോഗിക വെബ്സൈറ്റായ @www.keralacseb.kerala.gov.in ൽ CSEB കേരള റിക്രൂട്ട്മെൻ്റ് 2024 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അസിസ്റ്റൻ്റ് സെക്രട്ടറി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലർക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്കാണ് CSEB അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ മെയ് 15 ന് ആരംഭിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ CSEB കേരള റിക്രൂട്ട്മെൻ്റ് 2024 വിജ്ഞാപനം റിലീസ് തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.
CSEB റിക്രൂട്ട്മെൻ്റ് 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CSEB റിക്രൂട്ട്മെൻ്റ് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
CSEB റിക്രൂട്ട്മെൻ്റ് 2024 | |
ഓർഗനൈസേഷൻ | സഹകരണ സർവീസ് പരീക്ഷ ബോർഡ് |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | അസിസ്റ്റൻ്റ് സെക്രട്ടറി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലർക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ |
കാറ്റഗറി നമ്പർ | 1/2024, 2/2024, 3/2024, 4/2024, 5/2024 |
CSEB വിജ്ഞാപനം റിലീസ് തീയതി | 15 മെയ് 2024 |
CSEB ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | 15 മെയ് 2024 |
CSEB അപേക്ഷിക്കാനുള്ള അവസാന തീയതി | 02 ജൂലൈ 2024 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
ഒഴിവുകൾ | 207 |
ശമ്പളം | Rs.8750 – Rs.69250/- |
സെലക്ഷൻ പ്രോസസ്സ് | എഴുത്ത് പരീക്ഷ, അഭിമുഖം |
ഔദ്യോഗിക വെബ്സൈറ്റ് | www.keralacseb.kerala.gov.in |
CSEB കേരള റിക്രൂട്ട്മെൻ്റ് 2024 വിജ്ഞാപനം PDF
CSEB വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അസിസ്റ്റൻ്റ് സെക്രട്ടറി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലർക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് CSEB കേരള റിക്രൂട്ട്മെൻ്റ് 2024 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
CSEB കേരള 2024 വിജ്ഞാപനം PDF | ||
കാറ്റഗറി നമ്പർ | തസ്തികയുടെ പേര് | വിജ്ഞാപനം PDF |
1/2024 | സെക്രട്ടറി | Click here |
2/2024 | അസിസ്റ്റൻ്റ് സെക്രട്ടറി | Click here |
3/2024 | ജൂനിയർ ക്ലർക്ക് | Click here |
4/2024 | സിസ്റ്റം അഡ്മിനിസ്ട്രേറ്റർ | Click here |
5/2024 | ഡേറ്റാ എൻട്രി ഓപ്പറേറ്റർ | Click here |
CSEB കേരള ഒഴിവുകൾ
CSEB കേരള 2024 വിവിധ തസ്തികകളുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
CSEB കേരള വിജ്ഞാപനം 2024 | |
തസ്തികയുടെ പേര് | ഒഴിവുകൾ |
സെക്രട്ടറി | 02 |
അസിസ്റ്റൻ്റ് സെക്രട്ടറി | 07 |
ജൂനിയർ ക്ലർക്ക് | 190 |
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ | 04 |
ഡേറ്റാ എൻട്രി ഓപ്പറേറ്റർ | 04 |
ആകെ | 207 |
CSEB റിക്രൂട്ട്മെൻ്റ് 2024 പ്രായപരിധി
ഉദ്യോഗാർത്ഥികൾ അസിസ്റ്റൻ്റ് സെക്രട്ടറി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലർക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. CSEB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
CSEB റിക്രൂട്ട്മെൻ്റ് 2024 | |
തസ്തികയുടെ പേര് | പ്രായപരിധി |
സെക്രട്ടറി | 18- 40 വയസ്സ് |
അസിസ്റ്റൻ്റ് സെക്രട്ടറി | 18- 40 വയസ്സ് |
ജൂനിയർ ക്ലർക്ക് | 18- 40 വയസ്സ് |
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ | 18- 40 വയസ്സ് |
ഡേറ്റാ എൻട്രി ഓപ്പറേറ്റർ | 18- 40 വയസ്സ് |
CSEB റിക്രൂട്ട്മെൻ്റ് 2024 വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ അസിസ്റ്റൻ്റ് സെക്രട്ടറി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലർക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. CSEB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
CSEB റിക്രൂട്ട്മെൻ്റ് 2024 | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
സെക്രട്ടറി | (i) Degree with HDC&BM with seven years experience as Accountant or above that post in Cooperative Bank. OR (ii) B.Sc (Co-operation & Banking) from Agricultural University with five years experience as Accountant or above that post in Co-operative Bank OR (iii) Masters Degree in Business Administration or M.Com with Finance as the main subject or Membership in Chartered accountants of India with three years experience in Banking Sector and having co-operative qualifications. OR (iv) B.Com (Co-operation)with seven years experience as Accountant or above that post in Cooperative Bank. |
അസിസ്റ്റൻ്റ് സെക്രട്ടറി | എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും, സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി & ബി.എം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്. ഡി.സി.എം) അല്ലെങ്കിൽ വിജയകരമായി പൂർത്തിയാക്കിയ സബോർഡിനേറ്റ് (ജൂനിയർ) പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും BSc./ MSc. (സഹകരണം & ബാങ്കിങ്ങ്) അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികമായിട്ടുള്ളതുമായ എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ ബി.കോം ബിരുദം. |
ജൂനിയർ ക്ലർക്ക് | SSLC അഥവാ തതുല്യ യോഗ്യതയും, സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ ) അടിസ്ഥാന യോഗ്യതയായിരിക്കും. സഹകരണം ഐശ്ചിക വിഷയമായി എടുത്ത് ബി.കോം ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി & ബി.എം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച് ഡി സിഎം) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച് സബോർഡിനേറ്റ് പേഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ), അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി.എസ്.സി (സഹകരണം & ബാങ്കിംഗ്) ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. |
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ | വിദ്യാഭ്യാസ യോഗ്യത: കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്/MCA/ MSc. (കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐടി) എന്നിവയിൽ ഒന്നാം ക്ലാസ് ബി.ടെക് ബിരുദം. അഭികാമ്യം: Redhat Certification പ്രവർത്തി പരിചയം: ഇൻസ്റ്റാളിങ്, കോൺഫിഗറിങ് ആൻഡ് ട്രബിൾ ഷൂട്ടിംഗ് UNIX/Linux ൽ കുറഞ്ഞത് മൂണ് വർഷത്തെ പ്രവർത്തി പരിചയം. (e.g., Tomcat, JBoss, Apache, NGINX) monitoring systems പ്രവർത്തി പരിചയം (Eg. Nagios). scripting skills പ്രവർത്തി പരിചയം (e.g., shell scripts, Perl, Python). Solid networking Knowledge (OSI network layers, TCP/IP). Experience with SAN storage environment with NFS mounts and physical and logical volume management. പ്രവർത്തി പരിചയം. Tape library backup പ്രവർത്തി പരിചയം |
ഡേറ്റാ എൻട്രി ഓപ്പറേറ്റർ | (i) ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. (ii) കേരള/കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്. (iii) ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവർത്തി പരിചയം. |
CSEB കേരള ശമ്പളം
CSEB കേരള 2024 വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
CSEB കേരള വിജ്ഞാപനം 2024 | ||
തസ്തികയുടെ പേര് | കാറ്റഗറി നമ്പർ | ശമ്പളം |
സെക്രട്ടറി | 1/2024 | Rs.23310 – Rs.69250/- |
അസിസ്റ്റൻ്റ് സെക്രട്ടറി | 2/2024 | Rs.15320- Rs.66470/- |
ജൂനിയർ ക്ലർക്ക് | 3/2024 | Rs.8750- Rs.51650/- |
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ | 4/2024 | Rs.23310- Rs.68810/- |
ഡേറ്റാ എൻട്രി ഓപ്പറേറ്റർ | 5/2024 | Rs.16890- Rs.46830/- |
CSEB കേരള അപ്ലൈ ഓൺലൈൻ 2024
CSEB കേരള വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ജൂലൈ 2 ആണ്.
CSEB കേരള 2024 അപേക്ഷ ഫീസ്
ഉദ്യോഗാർത്ഥികൾക്ക് ഒന്നിൽ കൂടുതൽ സംഘം /ബാങ്കുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പൊതുവിഭാഗക്കാർക്കും, വയസ്സ് ഇളവ് ലഭിക്കുന്നവർ ഉൾപ്പെടെ ഉള്ളവർക്കും ഒരു സംഘം/ബാങ്കിന് 150 രൂപയും, തുടർന്നുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷ ഫീസായി അടയ്ക്കണം.
CSEB കേരള റിക്രൂട്ട്മെൻ്റ് 2024 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- CSEB കേരളയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
- രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
- ഉപയോക്തൃ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
- ഉദ്യോഗാർത്ഥികൾ അപേക്ഷ ഫീസ് ഓൺലൈനായി അടച്ച ശേഷം അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.