Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം
Top Performing

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് [10 മെയ് 2023]

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1.കായികരംഗത്തെ മികവിനുള്ള വിഖ്യാതമായ ലോറസ് പുരസ്‌കാരം നേടിയ അര്ജന്റീന ഫുട്ബോൾ താരം?

(a)ക്രിസ്ത്യാനോ റൊണാൾഡോ 

(b)കിലിയൻ എംബാപ്പെ

(c)തിയാഗോ സിൽവ 

(d)ലയണൽ മെസ്സി 

 

Q2.ഭാരതീയ വ്യോമസേനയുടെ രാജ്യത്തെ ആദ്യ പൈതൃക  കേന്ദ്രം ഉദ്‌ഘാടനം ചെയ്യപ്പെട്ടത്  എവിടെ?

(a)ഉത്തർപ്രദേശ് 

(b)ഗുജറാത്ത് 

(c)ചണ്ഡീഗഡ്

(d)ന്യൂഡൽഹി

 

Q3.അടുത്തിടെ വൻ ലിഥിയം ശേഖരം കണ്ടെത്തിയ നാഗൗർ ജില്ലാ ഏത്  സംസ്ഥാനത്തിലാണ്?

(a)ആന്ധ്രാപ്രദേശ്  

(b)രാജസ്ഥാൻ

(c)മഹാരാഷ്ട്ര  

(d)തെലങ്കാന

 

Q4.പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗ്രാമീണ മേഖലയിൽ തെരഞ്ഞെടുക്കപ്പെട്ട 1000 റേഷൻകടകളെ കെ – സ്റ്റോറായി ഉയർത്താൻ തീരുമാനിച്ച സംസ്ഥാനം?

(a)തമിഴ്നാട് 

(b)ഗുജറാത്ത്

(c)കേരളം 

(d)മഹാരാഷ്ട്ര

 

Q5.ദക്ഷിണ നാവിക കമാൻഡിന് കീഴിലെ യുദ്ധക്കപ്പലായ “മഗർ” എത്ര വർഷത്തെ സേവനത്തിന് ശേഷമാണ് വിടവാങ്ങിയത് ?

(a)36

(b)37

(c)38

(d)39

 

Q6.കാനഡയിലെ ലിബറൽ പാർട്ടിയുടെ പുതിയ പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ?

(a)മിറ അഹമ്മദ്

(b)സച്ചിത് മെഹ്‌റ

(c)സുജിത്ത ഗോപാൽ 

(d)രമേശ് കേശവൻ

 

Q7.പുലിറ്റ്സർ പ്രൈസ് നൽകി തുടങ്ങിയ വര്ഷം?

(a)1911

(b)1913

(c)1916

(d)1917

 

Q8.2023 മെയിൽ ദക്ഷിണ വ്യോമസേനാ മേധാവിയായി ചുമതലയേറ്റത് ?

(a)എയർ മാർഷൽ B . മണികണ്ഠൻ

(b)എയർ മാർഷൽ C . കൃഷ്ണകുമാർ

(c)എയർ മാർഷൽ N . ലീലാകൃഷ്ണൻ

(d)എയർ മാർഷൽ മാധവ് ദാസ്

 

Q9.2023 മെയിൽ അന്തരിച്ച മലയാളത്തിൽ ബിരുദാന്തരം  ബിരുദം നേടിയ ആദ്യ മുസ്ലിം വനിത?

(a)നബീസ ഉമ്മാൾ 

(b)ഫാത്തിമ ബീഗം 

(c)മെഹ്രുന്നിസ ബീഗം

(d)ഷൈല നാസർ

 

Q10.2023 മെയിൽ ബോട്ട് അപകടം നടന്ന ഒട്ടുംപുറം തൂവൽതീരം ബീച്ച് ഏതു ജില്ലയിലാണ് ?

(a)ആലപ്പുഴ 

(b)എറണാകുളം

(c)മലപ്പുറം 

(d)തൃശൂർ

 

Monthly Current Affairs PDF in Malayalam April 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (d)

Sol.ലയണൽ മെസ്സി

  • കായികരംഗത്തെ മികവിനുള്ള വിഖ്യാതമായ ലോറസ് പുരസ്‌കാരം നേടിയ അര്ജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സി . 2022 ഖത്തർ ലോകകപ്പിൽ അർജന്റീനയെ ലോക ചാംപ്യന്മാരാക്കിയ പ്രകടനമാണ് മെസ്സിയെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരത്തിന് അർഹനാക്കിയത് . ജമൈക്കൻ സ്പ്രിന്റർ ഷെല്ലി ആൻ ഫ്രേസർ പ്രൈസാണ് മികച്ച വനിതാ താരത്തിന്.

S2. Ans. (c)

Sol.ചണ്ഡീഗഡ്

  • ഭാരതീയ വ്യോമസേനയുടെ രാജ്യത്തെ ആദ്യ പൈതൃക  കേന്ദ്രം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്‌ഘാടനം ചെയ്തു. അത്യാധുനിക സാങ്കേതിക വിദ്യയോടെയാണ് പൈതൃക കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. വിമാനങ്ങളുടെ കാരൂപങ്ങൾ, ആയുധങ്ങൾ ഉൾപ്പടെ വ്യോമസേന ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളാണ് പൈതൃക കേന്ദ്രത്തിലുള്ളത്.

S3. Ans. (b)

Sol.രാജസ്ഥാൻ 

  • ജമ്മു കശ്‌മീരിലെ റിയാസിക്ക് ശേഷം, രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ദേഗാന മുനിസിപ്പാലിറ്റിയിലാണ് ഇപ്പോൾ ലിഥിയം ശേഖരം കണ്ടെത്തിയത്. ഈ വര്ഷം ഫെബ്രുവരിയിൽ ജമ്മു കശ്‌മീരിൽ കണ്ടെത്തിയ 5.9 മില്യൺ  ടണ്ണിനേക്കാൾ കൂടുതൽ ലിഥിയം ഈ കരുതൽ ശേഖരത്തിൽ ഉണ്ടെന്ന് പറയപ്പെടുന്നു. ഈ കരുതൽ ശേഖരത്തിലെ ലിഥിയം ഇന്ത്യയുടെ മൊത്തത്തിലുള്ള ആവശ്യത്തിന്റെ 80 % നിറവേറ്റാൻ പര്യാപ്‌തമാണ്.

S4. Ans. (c)

Sol.കേരളം 

  • പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത ഗ്രാമീണ മേഖലയിൽ തെരഞ്ഞെടുക്കപ്പെട്ട 1000 റേഷൻകടകളെ കെ – സ്റ്റോറായി ഉയർത്തും. ശബരി ഉല്പന്നങ്ങൾ, ബാങ്കിങ് സേവനം (5000 /- രൂപ വരെ), യൂട്ടിലിറ്റി സർവീസ്, ബിൽ പേമെന്റ്, ഇ-സേവനങ്ങൾ , മിൽമ ഉൽപ്പന്നങ്ങൾ, കുക്കിംഗ് ഗ്യാസ് എന്നി സാധനങ്ങളും സേവനങ്ങളും കെ – സ്റ്റോറുകളിലൂടെ ലഭ്യമാകുന്നതാണ്.

S5. Ans. (a)

Sol.36

  • നാവികസേനയുടെ യുദ്ധകപ്പൽ ‘ഐ.എൻ.എസ. മഗർ’ ഡികമീഷൻ ചെയ്തു. ദക്ഷിണ നാവിക കമാൻഡിന് കീഴിലെ യുദ്ധക്കപ്പൽ 36 വർഷത്തെ സേവനത്തിന് ശേഷമാണ് വിടവാങ്ങിയത്.

S6. Ans. (b)

Sol.സച്ചിത് മെഹ്‌റ

  • കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പാർട്ടിയാണ് ലിബറൽ പാർട്ടി. 
  • 2013 മുതൽ ജസ്റ്റിൻ ട്രൂഡോയാണ് ലിബറൽ പാർട്ടിയുടെ നേതൃത്വസ്ഥാനം വഹിച്ചിരിക്കുന്നത്. 2015 മുതൽ നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും ലിബറൽ പാർട്ടി തിരഞ്ഞെടുക്കപ്പെട്ടു.

S7. Ans. (d)

Sol.1917

  • റഷ്യ-യുക്രൈൻ സംഘർഷം റിപ്പോർട്ട് ചെയ്ത അസോസിയേറ്റ് പ്രസിനും, ന്യൂയോർക് ടൈംസിനും പുലിറ്റ്സർ പുരസ്കാരങ്ങൾ .

S8. Ans. (a)

Sol.എയർ മാർഷൽ B . മണികണ്ഠൻ

  • ക്ഷിണ വ്യോമസേനാ മേധാവിയായി എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ ചുമതലയേറ്റു. ദക്ഷിണ കമാൻഡ് ആസ്ഥാനത് സേനാംഗങ്ങൾ എയർ മാര്ഷലിന് ഗാർഡ് ഓഫ് ഹോണർ നൽകി സ്വികരിച്ചു.

S9. Ans.(a)

Sol.നബീസ ഉമ്മാൾ 

  • മുൻ MLA യും പ്രഭാഷകയും എഴുത്തുകാരിയുമായ പ്രൊഫസർ നബീസ ഉമ്മാൾ (91 ) അന്തരിച്ചു. മലയാളത്തിൽ ബിരുദാന്തരം  ബിരുദം നേടിയ ആദ്യ മുസ്ലിം വനിതയാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പലായി സെർവിസിൽ നിന്ന് വിരമിച്ചു.

S10. Ans.(c)

Sol.മലപ്പുറം 

  • പരപ്പനങ്ങാടി – താനൂർ നഗരസഭാ അതിർത്തിയിലുള്ള ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ യാത്ര ബോട്ട് മുങ്ങി വൻ ദുരന്തം. 35 ഓളം യാത്രക്കാരുമായിട്ടാണ് ബോട്ട് മുങ്ങിയത് . തീരത്തിന് 300 മീറ്റർ അകലെയാണ് ബോട്ട് മുങ്ങിയത്. 

Weekly Current Affairs PDF in Malayalam, April 2nd week 2023

Sharing is caring!

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് [10 മെയ് 2023]_3.1

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.