Malyalam govt jobs   »   Daily Quiz   »   Current Affairs Quiz in Malayalam
Top Performing

Daily Current Affairs Quiz For Kerala PSC [14th April 2023]

Current Affairs Quiz in Malayalam: Practice Current Affairs Quiz, the Questions and Answers are in Malayalam. If you have prepared well in this section, then good marks can be scored for the examination. Current Affairs Questions includes questions from various sections of news such as International, National, State, rank and reports, appointments, sports, Awards, etc.

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDS, LGS, HIGH COURT ASSISSTANT, SECRATARIAT ASSISTANT, FOREST GAURD, KERALA POLICE, KTET, SSC, IBPS, RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz). മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും.

Fill the Form and Get all The Latest Job Alerts – Click here

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1. ദേശീയ ജല ദിനമായി ആചരിക്കുന്നത് എന്ന്?

(a) ഏപ്രിൽ 11

(b) ഏപ്രിൽ 12

(c) ഏപ്രിൽ 13

(d) ഏപ്രിൽ 14

Q2. ഭാരതീയ ഭാഷാപരിഷത്തിന്റെ യുവ സാഹിത്യകാരന്മാർക്കുള്ള 2023 ലെ യുവപുരസ്‌കാരം നേടിയത് ആര്?

(a) N.S. സുമേഷ് കൃഷ്‌ണൻ

(b) S. രാധാകൃഷ്‌ണൻ

(c) B. സുരേഷ് ദാസ്

(d) M. രാംദാസ്

Q3. തൊഴിലുറപ്പ് പദ്ധതിയിൽ സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റിംഗ് എന്ന ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി മാറിയത്?

(a) തമിഴ്നാട്

(b) കേരളം

(c) പശ്ചിമബംഗാൾ

(d) ഗുജറാത്ത്

Q4. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കമായി മാറാൻ പോകുന്നത്?

(a) സോജിലാ ചുരം

(b) ഷിപ്‌കില ചുരം

(c) ഷിപ്‌കില ചുരം

(d) ബോംഡിലാ ചുരം

Q5. പുതിയ സെൻസസ് റിപ്പോർട്ട് അനുസരിച്ച് തുടർച്ചയായ മൂന്നാം വട്ടവും രാജ്യത്തെ മികച്ച കടുവ സങ്കേതത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച കടുവാ സങ്കേതം?

(a) കാൻഹ

(b) തേഡാബ

(c) പേരിയാർ

(d) ജിം കോർബറ്റ്

Q6. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം അദാനി അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക നാമം?

(a) വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്

(b) അദാനി പോർട്ട്

(c) വിഴിഞ്ഞം അദാനി സീപോർട്ട്

(d) അദാനി വിഴിഞ്ഞം സീപോർട്ട്

Q7. വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ  സമാധി ശതാബ്ദി ആചരണം ഏത് പേരിലാണ് അറിയപ്പെടുക?

(a) ഷണ്മുഖ ദാസ വർഷം

(b) വിദ്യാധിരാജ സമാധി

(c) മഹാ ഗുരുവർഷം 2024

(d) സ്വാമിജയന്തി

Q8. H3N8 പക്ഷിപ്പനി ബാധിച്ച് ലോകത്തിലെ ആദ്യ മനുഷ്യമരണം രേഖപ്പെടുത്തിയ രാജ്യം?

(a) ഇന്ത്യ

(b) ചൈന

(c) പാക്കിസ്ഥാൻ

(d) അമേരിക്ക

Q9. ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് നിലവിൽ വരുന്നത് എവിടെ?

(a) ഹൈദരാബാദ്

(b) കൊൽക്കത്ത

(c) ബംഗളൂരു

(d) മുംബൈ

Q10. ഉഗാണ്ടയിൽ ‘തുളസി ഘട്ട് പുനരുദ്ധാരണ പദ്ധതി’ ആരംഭിച്ചത് ആരാണ്?

(a) നരേന്ദ്ര മോദി

(b) ഇഎഎംഎസ് ജയശങ്കർ

(c) രാജ്‌നാഥ് സിംഗ്

(d) അമിത് ഷാ

Monthly Current Affairs PDF in Malayalam March 2023

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1. Ans. (d)

Sol. ഏപിൽ 14

  • ഇന്ത്യൻ ഭരണഘടനയുടെ മുഖ്യശില്പിയായ അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14 ഇന്ത്യയിൽ ദേശീയ ജലദിനമായി ആചരിക്കുന്നു. മഹാരാഷ്‌ട്രയിലെ രത്നഗിരി ജില്ലയിലെ അംബാവാടി ഗ്രാമത്തിൽ 1891 ഏപ്രിൽ 14നാണ് അദ്ദേഹം ജനിച്ചത്. എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്.

S2. Ans. (a)

Sol. N.S. സുമേഷ് കൃഷ്‌ണൻ

  • ഭാരതീയ ഭാഷ പരിഷത്തിന്റെ യുവ സാഹിത്യകാരന്മാർക്കുള്ള പുരസ്‌കാരം യുവ കവി N.S. സുമേഷ് കൃഷ്‌ണൻ ഏറ്റുവാങ്ങി. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ സുമേഷ് ചന്ദ്രകാന്തം,  രുദ്രാക്ഷരം, എന്റെയും നിന്റെയും മഴകൾ, തുടങ്ങി നിരവധി കവിത സമാഹാരങ്ങൾ രചിച്ചിട്ടുണ്ട്.

S3. Ans. (b)

Sol. കേരളം

  • തൊഴിലുറപ്പ് പദ്ധതിയിൽ സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റിംഗ് എന്ന ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. ദേശീയതലത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് ശരാശരി 50 തൊഴിൽ ദിനങ്ങൾ മാത്രം ലഭിച്ചപ്പോൾ കേരളത്തിൽ അത് 64 ആയി. നൂറു ദിവസം തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ ശരാശരി ദേശീയ തലത്തിൽ 8% ആണ്. കേരളത്തിൽ 31 ശതമാനവും. സംസ്ഥാന സർക്കാരിന്റ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റിംഗ് പ്രഖ്യാപനവും സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനം ഉദ്ഘാടനവും നിർവഹിക്കപ്പെട്ടത്.

S4. Ans. (a)

Sol. സോജിലാ ചുരം

  • ലഡാക്കിലേക്ക് വർഷം മുഴുവൻ റോഡ് ഗതാഗതം സാധ്യമാക്കാൻ വഴിയൊരുക്കുന്ന സോജില തുരങ്കത്തിന്റെ നിർമ്മാണം കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നേരിട്ട് പരിശോധിച്ചു.  ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയ്ക്കും റോഡ് ഗതാഗതവും ഹൈവേയും സംബന്ധിച്ച് പാർലിമെന്ററി കൺസെൻട്രേറ്റ് കമ്മിറ്റി അംഗങ്ങൾക്കും ഒപ്പമാണ് ഏഷ്യയുടെ ഏറ്റവും വലിയ തുരങ്ക പാതയുടെ നിർമ്മാണം വിലയിരുത്താൻ മന്ത്രിയെത്തിയത്. 13 കിലോമീറ്റർ ആണ് തുരങ്കത്തിന്റെ നീളം.

S5. Ans. (c)

Sol. പേരിയാർ

  • പുതിയ സെൻസസ് റിപ്പോർട്ട് അനുസരിച്ച് തുടർച്ചയായി മൂന്നാം വട്ടവും രാജ്യത്തെ മികച്ച കടുവ സങ്കേതത്തിനുള്ള ദേശീയ അവാർഡ് തേക്കടി പെരിയാർ സങ്കേതത്തിന് ആണ്. മധ്യപ്രദേശിലെ സത്പുര ടൈഗർ റിസർവ് കർണാടകയിലെ ബന്ദിപൂർ എന്നിവയെ പിന്തള്ളിയാണ് പെരിയാർ ഒന്നാമതെത്തിയത്. 1978 ലാണ് കടുവ സംരക്ഷണ പ്രദേശമായി പെരിയാർ സങ്കേതം പ്രഖ്യാപിച്ചത്. കടുവുകളുടെ  സംരക്ഷണത്തിനായി ഇന്ത്യയിലുള്ള 50 പ്രദേശങ്ങളിൽ ഒന്നാണിത്.  നിലവിൽ 40-45 കടുവകളാണ് സംഗീതത്തിൽ ഉള്ളത്. നാലുവർഷം മുമ്പ് ഇത് 35 ആയിരുന്നു.

S6. Ans. (a)

Sol. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്

  • കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അദാനി അന്താരാഷ്ട്ര തുറമുഖത്തിന് ഔദ്യോഗിക നാമമായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് എന്ന പേരിട്ട സർക്കാർ ഉത്തരവറക്കി. കരാർ കമ്പനിയായ അദാനിയുടെ പേരിലാണ് കേരള സർക്കാറിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർമ്മാണ ഘട്ടത്തിൽ അറിയപ്പെടുന്നത്. ഇത് സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിന് പൂർണ്ണവീരാമം ഇടാനാണ് പുതിയ പേരും ലോഗോയും.

S7. Ans. (c)

Sol. മഹാ ഗുരുവർഷം 2024

  • വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധി ശതാബ്ദി ആചരണത്തിന് പന്മന ആശ്രമത്തിൽ തുടക്കം കുറിക്കുന്നു. മഹാഗുരു വർഷം 2024 എന്ന പേരിലാണ് അടുത്തവർഷം മെയിൽ സമാധി ദിനം വരെ നീളുന്ന ആചരണ പരിപാടികൾ അറിയപ്പെടുന്നത്.

S8. Ans. (b)

Sol. ചൈന

  • ചൈനയുടെ തെക്കൻ പ്രവിശ്യയായ ഗ്വാങ്ഡോങ്ങിൽ മനുഷ്യരിൽ സാധാരണ കാണാത്ത പക്ഷിപ്പനി ബാധിച്ച ഒരു സ്ത്രീ മരിച്ചതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. ഇൻഫ്ലുവൻസ എ വൈറസിന്റെ ഒരു ഭാഗമാണ് H3N8.

S9. Ans. (c)

Sol. ബംഗളൂരു

  • 3D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇത്തരത്തിലുള്ള പോസ്റ്റ് ഓഫീസ് നിർമ്മിക്കുന്നതിനുള്ള ചെലവ് പരമ്പരാഗത നിർമ്മാണത്തേക്കാൾ 30 മുതൽ 40 ശതമാനം വരെ കുറവായിരിക്കും.

S10. Ans. (b)

Sol. ഇഎഎംഎസ് ജയശങ്കർ

  • ഉഗാണ്ടയിലെ കമ്പാലയിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വാരണാസിയിൽ ‘തുളസി ഘട്ട് പുനരുദ്ധാരണ പദ്ധതി’ ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനവാസമുള്ള നഗരത്തിന്റെ സൗന്ദര്യാത്മക ആകർഷണം വർധിപ്പിക്കാൻ ബി.ജെ.പി-ഉഗാണ്ടയുടെ വിദേശ സുഹൃത്തുക്കളുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

Weekly Current Affairs PDF in Malayalam, March 5th week 2023

Sharing is caring!

Daily Current Affairs quiz in Malayalam [14th April 2023]_3.1

FAQs

Where can I get daily current affairs in quiz format?

You can get current affairs quiz every day on Adda247 Kerala blog and APP.