Table of Contents
കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ
കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.
Fill out the Form and Get all The Latest Job Alerts – Click here
കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)
Q1. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാനിൽ നിർമ്മിക്കുന്ന ആണവനിലയം?
(a) ഉച്
(b) ഗുഡ്ഡു
(c) ജാമ്‌ശോരോ
(d) ചഷ്മ 5
Q2. വർദ്ധിച്ചുവരുന്ന മനുഷ്യ-ആന സംഘർഷം ലഘൂകരിക്കാനുള്ള “ഗജ കോത” കാമ്പയിൻ ആരംഭിച്ച സംസ്ഥാനം?
(a) അസം
(b) തമിഴ്നാട്
(c) ആന്ധ്ര പ്രദേശ്
(d) കേരളം
Q3. ASEAN’മായി സൗഹൃദ, സഹകരണ ഉടമ്പടിയിൽ (TAC) ഒപ്പുവയ്ക്കുന്ന എത്രാമത്തെ രാജ്യമാണ് സൗദി അറേബ്യ?
(a) 49
(b) 50
(c) 51
(d) 52
Q4. IIT ഡൽഹിയുടെ ആദ്യ വിദേശ കാമ്പസ് എവിടെയാണ് സ്ഥാപിതമാകുന്നത്?
(a) ജക്കാർത്ത
(b) ദുബായ്
(c) പാരിസ്
(d) അബുദാബി
Q5. 2023 ഏഷ്യൻ അത്ലറ്റിക് മീറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ നേടിയ ആകെ മെഡലുകൾ?
(a) 36
(b) 37
(c) 26
(d) 27
Q6. സെക്യൂരിറ്റി ബോണ്ട്-2023” എന്ന പേരിൽ ഏതൊക്കെ രാജ്യങ്ങളാണ് സംയുക്ത നാവിക അഭ്യാസം നടത്തുന്നത്?
(a) ചൈന ,റഷ്യ, ഇറാൻ
(b) ഇന്ത്യ ,അമേരിക്ക,ഓസ്ട്രേലിയ
(c) റഷ്യ ,പാകിസ്ഥാൻ, ചൈന
(d) റഷ്യ, ഇന്ത്യ, ചൈന
Q7. 2024ലെ പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റ്?
(a) എം ശ്രീശങ്കർ
(b) എസ് ശ്രീധർ
(c) എം ശ്രീവശങ്കർ
(d) എം എസ് ശ്രീവിന്ധ്യൻ
Q8. റഷ്യക്കെതിരായ പോരാട്ടത്തിൽ പിന്തുണ അറിയിക്കുക എന്ന ലക്ഷ്യത്തോടെ യുക്രൈൻ സന്ദർശിച്ച ദക്ഷിണ കൊറിയൻ പ്രസിഡണ്ട്?
(a) പാർക് ഗ്യൂൻ ഹൈ
(b) ഹ്വങ് ക്യോ ആൻ
(c) മൂൺ ജെ ഇൻ
(d) യൂൺ സൂക് യോൾ
Q9. ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം ആണ് “നോമാഡിക് എലിഫന്റ്-23″ ?
(a) ഇന്ത്യ -മംഗോളിയ
(b) ഇന്ത്യ- ജപ്പാൻ
(c) ഇന്ത്യ -സൗത്ത്കൊറിയ
(d) ഇന്ത്യ- ഉസ്ബകിസ്ഥാൻ
Q10. 2023 വിംബിൾഡൺ വനിത വുമൺ സിംഗിൾസ് കിരീടം നേടിയത്?
(a) ഓൻസ് ജബീർ
(b) എലീന റൈബാകിന
(c) എമ്മ റാഡുകാനു
(d) മാർക്കെറ്റ വോൺഡ്രോസോവ
Monthly Current Affairs PDF in Malayalam May 2023
കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)
S1. Ans. (d)
Sol. ചഷ്മ 5
- പാക്കിസ്ഥാൻ പ്രധാനമന്ത്രി: ഷെഹ്ബാസ് ഷെരീഫ്
S2. Ans. (a)
Sol. അസം
- അസം സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മനുഷ്യ-ആന സംഘർഷം (HEC) ലഘൂകരിക്കാനുള്ള ശ്രമത്തിൽ , പ്രാദേശിക കമ്മ്യൂണിറ്റികൾക്കിടയിൽ സഹവർത്തിത്വം വളർത്തുന്നതിനായി ആരണ്യക് (www.aaranyak.org) ‘ഗജ കോത’ (ആനക്കഥ) എന്ന പേരിൽ ഒരു നൂതന പ്രചാരണ കാമ്പയിൻ ആരംഭിച്ചു.
S3. Ans. (c)
Sol. 51
- ജക്കാർത്തയിൽ നടന്ന 56-ാമത് ASEAN വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ (AMM) സൗദി അറേബ്യ, ട്രീറ്റി ഓഫ് അമിറ്റി ആൻഡ് കോഓപ്പറേഷൻ (TAC) അംഗീകരിക്കുന്ന 51-ാമത്തെ രാജ്യമായി മാറി.
- ASEAN – Association of Southeast Asian Nations
S4. Ans. (d)
Sol. അബുദാബി
- IIT ഡൽഹിയുടെ ആദ്യ കാമ്പസ് അബുദാബിയിൽ സ്ഥാപിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയവും അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പും (ADEK) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൽഹിയും (IIT ഡൽഹി) തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവച്ചു.
- UAE പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിടൽ
S5. Ans. (d)
Sol. 27
- ഏഷ്യൻ അത്ലറ്റിക് മീറ്റ് ചാമ്പ്യൻഷിപ്പ് മെഡൽ നിലയിൽ ഇന്ത്യയുടെ സ്ഥാനം -മൂന്ന്.
- സ്വർണം- 6
- വെള്ളി- 12
- വെങ്കലം- 9
- ഒന്നാം സ്ഥാനം ജപ്പാൻ(37 മെഡലുകൾ )
- രണ്ടാം സ്ഥാനം ചൈന
S6. Ans. (a)
Sol. ചൈന ,റഷ്യ, ഇറാൻ
- സെക്യൂരിറ്റി ബോണ്ട്-2023” എന്ന പേരിൽ ഒരു സംയുക്ത നാവിക അഭ്യാസം ചൈനയും റഷ്യയും ഇറാനും ചേർന്ന് ഒമാൻ ഉൾക്കടലിൽ ആരംഭിച്ചു.
- അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഈ അഭ്യാസം നിർണായകമായ സമുദ്രപാതകളെ സംരക്ഷിക്കാൻ ലക്ഷ്യമിടുന്നു.
- പ്രധാനമായും കടൽ രക്ഷാപ്രവർത്തനം, തിരച്ചിൽ തുടങ്ങിയ യുദ്ധേതര ദൗത്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിശീലനം ആണ്
S7. Ans. (a)
Sol. എം ശ്രീശങ്കർ
- 2024ലെ പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അറ്റ്ലറ്റ് ആയി മലയാളി ലോങ്ങ് ജമ്പർ എം ശ്രീശങ്കർ.
- ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 8.37 മീറ്റർ ചാടി വെള്ളി മെഡലോടെ ആണ് പാലക്കാട്ടുകാരൻ ടിക്കറ്റ് എടുത്തത്.
S8. Ans. (d)
Sol. യൂൺ സൂക് യോൾ
S9. Ans. (a)
Sol. ഇന്ത്യ -മംഗോളിയ
- 15ആമത് എഡിഷൻ ആണ് നോമാഡിക് എലിഫന്റ്-23.
- മംഗോളിയയിലെ ഉലാൻബാതറിൽ 2023 ജൂലൈ 17 മുതൽ ജൂലൈ 31 വരെ ആണ് അഭ്യാസപ്രകടനം.
- ഇന്ത്യയും മംഗോളിയയും തമ്മിലുള്ള വാർഷിക പരിശീലന പരിപാടിയാണ് ആണ് നോമാഡിക് എലിഫന്റ്, ഇത് ഇരു രാജ്യങ്ങളിലും മാറിമാറി നടക്കുന്നു.
S10. Ans. (d)
Sol. മാർക്കെറ്റ വോൺഡ്രോസോവ
- മാർക്കെറ്റ വോൺഡ്രോസോവ ചെക്ക് റിപ്പബ്ലിക് താരമാണ്.
- 2023 മെൻസ് സിംഗിൾസ് കിരീടം നേടിയത് – കാർലോസ് അൽക്കാരസ്. സ്പെയിൻ താരമാണ്.