Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 1 ജൂൺ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. കേന്ദ്ര വിജിലൻസ് കമ്മീഷണറായി ചുമതലയേറ്റത്?

(a) പ്രവീൺകുമാർ ശ്രീവാസ്തവ

(b) പ്രവീൺ സിംഗ്

(c) അർജുൻ സിംഗ് പാണ്ഡെ

(d) കിരൺകുമാർ ശ്രീവാസ്തവ

 

Q2. എപ്പോഴാണ് ലോക പുകയില വിരുദ്ധ ദിനം?

(a) മെയ്‌ 28

(b) മെയ്‌ 29

(c) മെയ്‌ 30

(d) മെയ്‌ 31

 

Q3. 2023 ലെ നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് എത്രയാണ്?

(a) 9.2%

(b) 6.8%

(c) 8.42%

(d) 7.64%

 

Q4. UAE യുടെ ചിന്ന ഗ്രഹ പര്യവേഷണ ദൗത്യം അറിയപ്പെടുന്ന പേര്?

(a) SVR എക്സ്പ്ലോറെർ 

(b) മിഷൻ എക്സ്പ്ലോറെർ 

(c) MBR എക്സ്പ്ലോറർ

(d) UAE എക്സ്പ്ലോറെർ

 

Q5. 2023 ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം?

(a) മഥുര

(b) പാറ്റ്ന

(c) മുംബൈ 

(d) ചെന്നൈ

 

Q6. ചൈന ആദ്യമായി തദ്ദേശീയമായി നിർമിച്ച യാത്രാവിമാനം?

(a) C 661

(b) C 961

(c) C 919

(d) C 699

 

Q7. മണിപ്പൂരിൽ നടക്കുന്ന ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ട് ഏത് വിദേശ രാജ്യത്തിൽ നിന്നുള്ള ആയുധങ്ങളാണ് പോലീസ് പിടിച്ചെടുത്തത്?

(a) നോർത്ത് കൊറിയ 

(b) പാക്കിസ്ഥാൻ 

(c) USA

(d) ചൈന

 

Q8. മഹാരാഷ്ട്രയുടെ സ്വച്ഛ് മുഖ് അഭിയാന്റെ (ക്ലീൻ മൗത്ത് മിഷൻ) സ്മൈൽ അംബാസഡർ ആരാണ്?

(a) സച്ചിൻ

(b) വീരാട് കോലി

(c) രോഹിത്ത് ശർമ്മ

(d) ധോണി

 

Q9. ലോകത്തിലെ ഏറ്റവും ദയനീയമായ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എന്താണ്?

(a) 101

(b) 102

(c) 103

(d) 104

 

Q10. തുർക്കി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?

(a) റെസെപ് തയ്യിപ് എർദോഗാൻ 

(b) അബ്ദുള്ള

(c) സുലൈമാൻ ഡെമിറൽ

(d) അഹമ്മദ് സീസർ

 

Monthly Current Affairs PDF in Malayalam April 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (a)

Sol. പ്രവീൺകുമാർ ശ്രീവാസ്തവ

  • വിജിലൻസ് കമ്മിഷ ണറായി (സിവി സി) പ്രവീൺ കുമാർ ശ്രീവാ സ്തവ ചുമതല യേറ്റു. രാഷ്പതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ഡിസംബർ മുതൽ ആക്ടിങ് സിവിസിയാണ്. സുരേഷ് എൻ. പട്ടേൽ വിരമിച്ചതിനെ തുടർന്നാ യിരുന്നു ഇത്. അസം – മേഘാലയ കേഡറിലെ 1988 ബാച്ച് റിട്ട. ഐഎഎസ് ഓഫിസറാണ് ശ്രീവാസ്തവ.

S2. Ans. (d)

Sol. മെയ്‌ 31

  • 2023 പ്രമേയം: ഞങ്ങൾക്ക് ഭക്ഷണമാണ് വേണ്ടത്, പുകയിലയല്ല.

S3. Ans. (b)

Sol. 6.8%

  • രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി സർക്കാർ സർവേ. നഗരപ്രദേശ ങ്ങളിൽ 15 വയസ്സിനു മുകളിലു ള്ളവരുടെ തൊഴിലില്ലായ്മ കഴി ഞ്ഞവർഷം ജനുവരി-മാർച്ച് മാസ ങ്ങളിൽ 8.2% ആയിരുന്നത് ഈ വർഷം അതേ കാലയളവിൽ 6.8% ആയി കുറഞ്ഞെന്നാണു ദേശീയ സാംപിൾ സർവേ (NSS) റിപ്പോർട്ട്.

S4. Ans. (c)

Sol. MBR എക്സ്പ്ലോറർ 

  • ഛിന്നഗ്രഹ (അസ്‌ട്രോയ്ഡ് ബെൽറ്റ്) പര്യവേക്ഷണത്തിന് UAE പുതിയ ബഹിരാകാശദൗത്യം പ്രഖ്യാപിച്ചു. UAE വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം M.B.R. എക്സ്‌പ്ലോററെന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഔദ്യോഗികപ്രഖ്യാപനം നടത്തി. 
  • M.B.R. എക്സ്‌പ്ലോറർ ചൊവ്വയെയും മറികടന്ന് 700 കോടി (ഏഴുബില്യൺ) കിലോമീറ്റർ സഞ്ചരിച്ച് ഛിന്നഗ്രഹങ്ങളെക്കുറിച്ച് പര്യവേക്ഷണം ചെയ്യും. 2034-ൽ ദൗത്യം പൂർത്തിയാക്കുന്നവിധത്തിലാണ് പദ്ധതി ആസൂത്രണംചെയ്യുന്നത്.

S5. Ans. (a)

Sol. മഥുര

  • 2023 ലെ ദേശീയ പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ ആതിഥേയ നഗരമാണ് മഥുര.

S6. Ans. (c)

Sol. C 919

  • ചൈന ആദ്യമായി തദ്ദേശീയമായി നിർമിച്ച യാത്രാവിമാനമായ C919 കന്നിപ്പറക്കൽ  വിജയകരമായി പൂർത്തിയാക്കി. 128 യാത്രക്കാരുമായി ഷാങ്ഹായിൽനിന്ന് ബെയ്ജിങ്ങിലേക്ക് രണ്ടുമണിക്കൂർ 25 മിനിറ്റുകൊണ്ട് വിമാനം പറന്നെത്തി. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ചൈന ഈസ്റ്റേൺ എയർലൈൻസാണ് ഈ സർവീസ് നടത്തിയത്.
  • ആകെ 164 സീറ്റും ഇരട്ട എൻജിനുമുള്ള ചെറുവിമാനമാണ് C919. ബെയ്ജിങ് വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തെ ജലസല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. കമേഷ്യൽ എയർക്രാഫ്റ്റ് കോർപ്പറേഷൻ ഓഫ് ചൈന (COMAC) ആണ് വിമാനം നിർമിച്ചത്.

S7. Ans. (d)

Sol. ചൈന

  • മണിപ്പൂരിൽ കലാപത്തിനും സൈനികരെ ആക്രമിക്കാനും ഗോത്ര വിഭാഗം ഉപയോഗിച്ചത് ചൈനീസ്ആ യുധങ്ങൾ. സംസ്ഥാനത്തിന്റെ വിവിധ യിടങ്ങളിൽ നിന്ന് 25 പേർ ഇത്തരം ആയുധങ്ങളുമായി പിടിയിലായി.അത്യാധുനിക തോക്കുകളും മറ്റും ഗോത്ര വിഭാഗങ്ങളുടെ പക്കലെത്തിയത് അതീവ ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്. കലാപം സൃഷ്ടി ക്കാനും സൈന്യത്തെ ആക്രമിക്കാനും പദ്ധതിയിട്ടതായി പിടിയിലായവർ കു റ്റസമ്മതം നടത്തി. ഇതിന് ചൈനയുടെ ഒത്താശയുണ്ടെന്നതിന് തെളിവാണ് കലാപകാരികളിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ.

S8. Ans. (a)

Sol. സച്ചിൻ

  • ദന്തശുചിത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത്.
  • ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ രാജ്യവ്യാപകമായി ദന്താരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് സ്വച്ഛ് മുഖ് അഭിയാൻ.

S9. Ans.(c)

Sol. 103

  • ലോകത്തെ ഏറ്റവും ദുരിതമേറിയ രാജ്യങ്ങളിൽ ഇന്ത്യക്ക് 103 ആസ്ഥാനം. സിംബാവേക്കാണ് ഒന്നാം സ്ഥാനം.പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ സ്റ്റീവ് ഹാങ്കെ വാർഷിക ദുരിത സൂചികയിലാണ് ആഫ്രിക്കൻ രാജ്യമായ സിംബാവേ ഒന്നാം സ്ഥാനത്ത് എത്തിയത്.157 രാജ്യങ്ങളിലെ സാമ്പത്തിക ജീവിത സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.

S10. Ans.(a)

Sol. റെസെപ് തയ്യിപ് എർദോഗാൻ 

  • സാമ്പത്തിക പ്രതിസന്ധി, ഭൂകമ്പ ദുരിതാശ്വാസത്തിലെ വീഴ്ചകള്‍ തുടങ്ങിയ ആരോപണങ്ങളെയെല്ലാം അതിജീവിച്ച് തയ്യിപ് എര്‍ദൊഗാന്‍ വീണ്ടും തുര്‍ക്കി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ 52 ശതമാനം വോട്ടുനേടിയാണ് എര്‍ദോഗന്‍റെ വിജയം.രണ്ടുപതിറ്റാണ്ടായി അധികാരത്തിലുള്ള എര്‍ദൊഗാന്, കമാല്‍ കിലിച്ദാറുലു കനത്ത വെല്ലുവിളിയാണുയര്‍ത്തിയത്.

Weekly Current Affairs PDF in Malayalam, April 4th week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.