Table of Contents
കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ
കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.
Fill out the Form and Get all The Latest Job Alerts – Click here
കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)
Q1. IPL -ൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം ആരാണ്?
(a) വിരാട് കോലി
(b) ക്രിസ് ഗെയ്ൽ
(c) കെ എൽ രാഹുൽ
(d) ജോസ് ബട്ട്ലർ
Q2. IPLൽ ഏറ്റവും കൂടുതൽ തവണ പൂജ്യനായി മടങ്ങിയ താരമെന്ന റെക്കോഡാണ് ആർക്കാണ്?
(a) രോഹിത് ശർമ
(b) ദിനേശ് കാർത്തിക്
(c) മന്‍ദീപ് സിങ്ങ്
(d) സുനില്‍ നരെയൻ
Q3. ഇന്ത്യയിൽ ആദ്യമായി പൊട്ടുവെള്ളാംബരി ചിത്രശലഭത്തിന്റെ പൂർണമായ ജീവിതചക്രം രേഖപ്പെടുത്തിയത് എവിടെയാണ്?
(a) മേട്ടുപ്പാളയം
(b) തിരുപ്പതി
(c) വയനാട്
(d) നൈനിറ്റാൽ
Q4. ഫിജിയും പാപ്വ ന്യൂ ഗിനിയും ഏത് ഇന്ത്യൻ നേതാവിനാണ് പരമോന്നത സിവിലിയൻ പുരസ്കാരങ്ങൾ നൽകി ആദരിച്ചത്?
(a) അമിത് ഷാ
(b) ദ്രൗപതി മുറുമു
(c) രാജ്നാഥ് സിംഗ്
(d) നരേന്ദ്ര മോദി
Q5. ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഉള്ള സംസ്ഥാനതല ശുചീകരണ പ്രവർത്തന പദ്ധതി?
(a) ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം
(b) ശുചിത്വ വിദ്യാലയം
(c) ഹരിത വിദ്യാലയം
(d) സമ്പൂർണ്ണ ശുചിത്വ വിദ്യാലയം
Q6. ലോകത്തെ ഏറ്റവും ഉയരം കൂടിയ ശിവക്ഷേത്രമായ തുംഗനാഥ് ക്ഷേത്രം ഏത് സംസ്ഥാനത്താണ്?
(a) ഉത്തരാഖണ്ഡ്
(b) സിക്കിം
(c) അരുണാചൽ പ്രദേശ്
(d) ബംഗാൾ
Q7. 2022-ലെ മാതൃഭൂമി പുരസ്കാരം ലഭിച്ചത് ആർക്ക്?
(a) സുഭാഷ് ചന്ദ്രൻ
(b) ബെന്യാമിൻ
(c) കെ ആർ മീര
(d) സേതു
Q8. 2023 വർഷത്തിൽ സംസ്ഥാനത്തെ ആദ്യ ഇന്റർനെറ്റ് അധിഷ്ഠിത ഭരണ നിർവഹണ (IoT) പഞ്ചായത്തായി മാറിയത്?
(a) ഒല്ലൂക്കര
(b) പാണഞ്ചേരി
(c) കാട്ടാക്കട
(d) കാളത്തോട്
Q9. കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തത് ആരാണ്?
(a) ജഗ്ദീപ് ധൻകർ
(b) ദ്രൗപതി മുറുമു
(c) ആരിഹ് മുഹമ്മദ് ഖാൻ
(d) നരേന്ദ്ര മോദി
Q10. മലയാളം മിഷന്റെ അനന്യ മലയാളം അതിഥി മലയാളം പദ്ധതി പ്രസിദ്ധീകരിച്ച പാഠപുസ്തകത്തിന്റെ പേരെന്ത്?
(a) ചെമ്പരത്തി
(b) കണിക്കൊന്ന
(c) താമര
(d) ചെമ്പകം
Monthly Current Affairs PDF in Malayalam April 2023
കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)
S1. Ans. (a)
Sol. വിരാട് കോലി
- 7 സെഞ്ച്വറിയുമായി വിരാട് കോലി പട്ടികയിൽ ഒന്നാമതും, 6 സെഞ്ചുറിയുമായി ക്രിസ് ഗെയ്ൽ രണ്ടാമതും ആണ്.
S2. Ans. (b)
Sol. ദിനേശ് കാർത്തിക്
- IPLല്‍ പതിനേഴാം തവണയാണ് കാര്‍ത്തിക് പൂജ്യത്തിന് പുറത്താവുന്നത്. 16 തവണ പുറത്തായ മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയാണ് കാര്‍ത്തിക് പിന്നിലാക്കിയത്. 15 തവണ വീതം ഡക്കായ മന്‍ദീപ് സിങ്ങും സുനില്‍ നരെയ്നുമാണ് രോഹിത്തിന് പിന്നില്‍.
S3. Ans. (c)
Sol. വയനാട്
- അപൂർവമായ പൊട്ടുവെള്ളാംബരി ചിത്രശലഭത്തിന്റെ (ശാസ്ത്രീയനാമം Tajuria maculata) പൂർണ ജീവിതചക്രം രേഖപ്പെടുത്തി. വന്യജീവി ഗവേഷകരും ഫോട്ടോഗ്രാഫർമാരുമായ ഉമേഷ്, ഡേവിഡ് രാജു, വി.കെ.ചന്ദ്രശേഖരൻ എന്നിവരടങ്ങിയ സംഘമാണു വയനാട് ലക്കിടിക്കടുത്ത് ചിത്രശലഭത്തിന്റെ പൂർണമായ ജീവിതചക്രം ഇന്ത്യയിൽ ആദ്യമായി രേഖപ്പെടുത്തിയത്.
S4. Ans. (d)
Sol. നരേന്ദ്ര മോദി.
- മൂന്നാമത് ഇന്ത്യ-പസഫിക് ഐലൻഡ്സ് കോ ഓപറേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുരാജ്യങ്ങളും മോദിയെ ഉന്നത ബഹുമതി നൽകി ആദരിച്ചത്. ഫിജി പ്രധാനമന്ത്രി സിറ്റിവേനി റബൂക്കയാണ് മോദിക്ക് കമ്പാനിയൻ ഓഫ് ദ ഓർഡർ ഓഫ് ഫിജി പുരസ്കാരം സമ്മാനിച്ചത്. ഫിജി പൗരൻമാർ അല്ലാത്തവർക്ക് അപൂർവമായി മാത്രം സമ്മാനിക്കുന്ന പുരസ്കാരമാണിത്
- പാപ്വ ന്യൂ ഗിനിയ – കംപാനിയൻ ഓഫ് ദ ഓർഡർ ഓഫ് ലോഗൊഹു’ എന്ന പുരസ്കാരം നൽകി മോദിയെ ആദരിച്ചു. സ്വന്തം പൗരൻമാരല്ലാത്ത ചുരുക്കം ചിലർക്ക് മാത്രമേ പാപ്വ ന്യൂ ഗിനി ഈ പുരസ്കാരം നൽകിയിട്ടുള്ളൂ.
S5. Ans. (a)
Sol. ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം
- തദ്ദേശ സ്വയംഭരണ ആരോഗ്യവകുപ്പുകളുടെ സഹകരണത്തോടെയുള്ള പദ്ധതിയിലൂടെ 30 നു മുൻപ് സ്കൂൾ കെട്ടിടങ്ങളും വാട്ടർ ടാങ്കും പരിസരവും അടക്കം വൃത്തിയാക്കി ചെടികൾ വച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. ജൂൺ അഞ്ചിന് എല്ലാ വിദ്യാലയങ്ങളും വലിച്ചെറിയൽ വിമുക്ത ക്യാമ്പസ് ആയി പ്രഖ്യാപിക്കും.
S6. Ans. (a)
Sol. ഉത്തരാഖണ്ഡ്
- ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രമായ ഉത്തരാഖണ്ഡിലെ തുംഗനാഥ് ക്ഷേത്രം ചെരിയുന്നതായി റിപ്പോർട്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ശിവക്ഷേത്രം അഞ്ചുമുതൽ ആറ് ഡിഗ്രി വരെയും ക്ഷേത്രവളപ്പിലെ മറ്റ് ചില നിർമിതികൾ പത്ത് ഡിഗ്രി വരെയും ചെരിയുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.
S7. Ans. (d)
Sol. സേതു
- 2022 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം എഴുത്തുകാരൻ സേതുവിന് സമ്മാനിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പ് മലയാളത്തിലെ വലിയ സാഹിത്യകാരന്മാരെ ആദരിക്കാൻ ഏർപ്പെടുത്തിയ സാഹിത്യപുരസ്‌കാരമാണ് മാതൃഭൂമി സാഹിത്യ പുരസ്കാരം. 2000 മുതലാണ് ഈ പുരസ്കാരം നൽകിത്തുടങ്ങിയത്.
S8. Ans. (c)
Sol. കാട്ടാക്കട
- സംസ്ഥാനത്തെ ആദ്യ ഇന്റർനെറ്റ് അധിഷ്ഠിത ഭരണ നിർവഹണ (IoT) പഞ്ചായത്തായി കാട്ടാക്കട. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ പെട്ടതാണ് പദ്ധതി. IoT ആകുന്നതോടെ പഞ്ചായത്തിലെ കുളങ്ങളുടെ ജലനിരപ്പ് ,ഊർജ്ജ ഉപയോഗം ,മഴയുടെ തോത് ,താപനില, ഈർപ്പം, കാറ്റിന്റെ ഗതി, വായു മലിനീകരണത്തിന്റെ തോത് ,മണ്ണിലെ NPK, pH എന്നിവ ജനങ്ങൾക്കും വകുപ്പുകൾക്കും എളുപ്പത്തിൽ ലഭ്യമാകും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങൾ കൃഷി മണ്ണ് സംരക്ഷണ, ഊർജ്ജ മലിനീകരണ നിയന്ത്രണ മൃഗസംരക്ഷണ തുടങ്ങിയ വകുപ്പുകൾക്ക് പദ്ധതി നിർവഹണം കൂടുതൽ മെച്ചപ്പെടുത്താൻ ആകും.
S9. Ans.(a)
Sol. ജഗ്ദീപ് ധൻകർ
- 1998 മേയ് 22 ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണനാണ് കേരള നിയമസഭയുടെ പുതിയ മന്ദിരം രാഷ്ട്രത്തിനു സമർപ്പിച്ചത്.
- കേരള നിയമസഭാ മന്ദിരം 25 വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ഉദ്ഘാടനം ചെയ്തു.
S10. Ans.(c)
Sol. കണിക്കൊന്ന
- മലയാളം മിഷന്റെ അനന്യ മലയാളം അതിഥി മലയാളം പദ്ധതിയായ ‘കണിക്കൊന്ന’ പ്രകാരം പ്രസിദ്ധീകരിച്ച പാഠപുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ അസം സ്വദേശി ലത്തീസൻ മാരക്ക് നൽകി പ്രകാശനം ചെയ്തു.
Weekly Current Affairs PDF in Malayalam, April 3rd week 2023