Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 25 ജൂലൈ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. 2023 ജൂലൈയിൽ അന്തരിച്ച അമേരിക്കൻ ചലച്ചിത്ര നടി?

(a) ജോസഫൈൻ ചാപ്ലിൻ 

(b) ക്രിസ്റ്റീന ജോസഫ്

(c) റോസിലിൻ ജോൺ 

(d) തെരേസ ചാപ്ലിൻ

 

Q2. എമർജിംഗ് ഏഷ്യ കപ്പ് 2023 ജേതാക്കൾ ആയത്?

(a) ഇന്ത്യ

(b) പാകിസ്ഥാൻ

(c) ശ്രീലങ്ക

(d) ബംഗ്ലാദേശ്

 

Q3. 2023 ഇന്ത്യൻ എയർഫോഴ്സ് ദിന പരേഡ് വേദി എവിടെയാണ്?

(a) ഹൈദരാബാദ്

(b) പ്രയാഗ് രാജ് 

(c) ഭുവനേശ്വർ 

(d) മുംബൈ

 

Q4. സാംബൽപൂർ സൂ ആൻഡ് റെസ്ക്യൂ സെന്റർ എന്ന പുനർനാമകരണം ചെയ്യപ്പെട്ട ഡീർ പാർക്ക് & വൈൽഡ് അനിമൽ കൺസർവേഷൻ സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെ?

(a) മഹാരാഷ്ട്ര 

(b) ഒഡീഷ

(c) രാജസ്ഥാൻ

(d) സിക്കിം

 

Q5. 2023 ജൂലൈയിൽ കുളച്ചൽ വിജയ യോദ്ധാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ട പാങ്ങോട് മിലിറ്ററി സ്റ്റേഷൻ ഏതു ജില്ലയിലാണ്?

(a) പത്തനംതിട്ട

(b) ആലപ്പുഴ

(c) കൊല്ലം

(d) തിരുവനന്തപുരം

 

Q6. 2023 ജൂലൈയിൽ പ്രക്ഷേപണം അവസാനിപ്പിച്ച FM സ്റ്റേഷൻ?

(a) റെയിൻബോ FM

(b) റേഡിയോ മംഗോ 

(c) ക്ലബ്‌ FM

(d) അനന്തപുരി FM

 

Q7. വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തി ഉന്നത വിദ്യാഭ്യാസം കൈവരിക്കുന്നതിനായി 2023  മുതൽ എയ്ഡഡ് കോളേജുകളിൽ ആരംഭിക്കുന്ന വിദ്യാഭ്യാസ പദ്ധതി?

(a) മനസ്സ് 

(b) ആശ്വാസ

(c) ജീവനി 

(d) ആരോഗ്യ

 

Q8. സംസ്ഥാനത്തെ ആദ്യത്തെ പന്നൽ ഉദ്യാനം നിലവിൽ വരുന്ന രാജമല ഏത് ദേശീയ ഉദ്യാനത്തിന്റെ ഭാഗമാണ്?

(a) മതികെട്ടാൻ ചോല

(b) സൈലന്റ് വാലി 

(c) ആനമുടിച്ചോല

(d) ഇരവികുളം

 

Q9. ഏറ്റവും പുതിയ സര്‍വേ പ്രകാരം കേരളത്തില്‍  കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ  കാട്ടാനകളുടെ എണ്ണം എത്ര ശതമാനമായിട്ടാണ് കുറഞ്ഞിരിക്കുന്നത്?

(a) 58.19

(b) 52.18

(c) 49.19

(d) 38.15

 

Q10. സംസ്ഥാന സർക്കാരിന്റെ കൈരളി ഗവേഷണ പുരസ്കാരം 2021 ലഭിച്ചത്?

(a) സരസ്വതി അമ്മ 

(b) ലീല പോറ്റി

(c) പാർവതി നമ്പിയാർ 

(d) Dr. എം ലീലാവതി

 

 

Monthly Current Affairs PDF in Malayalam May 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (a)

Sol. ജോസഫൈൻ ചാപ്ലിൻ 

S2. Ans. (b)

Sol. പാകിസ്ഥാൻ

  • എമർജിങ് ഏഷ്യ കപ്പ് 2023  റണ്ണറപ്പ് : ഇന്ത്യ
  • മത്സരവേദി : ശ്രീലങ്ക

S3. Ans. (b)

Sol. പ്രയാഗ് രാജ് 

  • ഇന്ത്യൻ എയർഫോഴ്സ് ദിനം  – ഒൿടോബർ 8
  • എയർ ചീഫ് മാർഷൽ – വിവേക് റാം ചൗധരി

S4. Ans. (b)

Sol. ഒഡീഷ

S5. Ans. (d)

Sol. തിരുവനന്തപുരം

  • കുളച്ചൽ യുദ്ധം നടന്ന വർഷം  1741
  •  പ്രതിമ അനാച്ഛാദനം ചെയ്തത്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

S6. Ans. (d)

Sol. അനന്തപുരി FM

S7. Ans. (c)

Sol. ജീവനി 

  • വിദ്യാർത്ഥികളുടെ മനോ സംഘർഷം ലഘൂകരിച്ച് മെച്ചപ്പെട്ട കലാലയ ജീവിതവും ഉന്നത വിദ്യാഭ്യാസവും കൈവരിക്കാൻ 2019 മുതൽ കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 75 സർക്കാർ കോളേജുകളിൽ നടപ്പിലാക്കിവരുന്ന പദ്ധതിയാണിത്. 
  • ഈ അധ്യയനവർഷം മുതൽ ജീവനി പദ്ധതി കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ കോളേജുകളിലേക്കും വ്യാപിപ്പിക്കും.

S8. Ans. (d)

Sol. ഇരവികുളം

  • ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ   ഭാഗമായ രാജമലയിൽ പന്നലുദ്യാനം( ഫേണറേറിയം ) ഒരുങ്ങുന്നു.
  • 104 ഇനത്തിൽ പെട്ട പന്നൽ ചെടികൾ ആണ് ഇവിടെ നട്ടു പിടിപ്പിക്കുന്നത്

S9. Ans. (a)

Sol. 58.19

  • കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരളത്തിലെ കാട്ടാനകളുടെ എണ്ണം 58.19 ശതമാനമായി കുറഞ്ഞു. ഏറ്റവും പുതിയ സർവേ പ്രകാരം കേരളത്തിൽ കാട്ടാനകളുടെ എണ്ണം 2,386 മാത്രമാണ്.2017-ൽ ഇത് 5,706 ആയിരുന്നു.
  • കേരളത്തിലെ കാട്ടാനകൾ കൂട്ടത്തോടെ കർണാടകയിലേക്ക് ദേശാടനം നടത്തുന്നതാണ് കേരളത്തിൽ കാട്ടാനകളുടെ എണ്ണം കുറയാനുള്ള കാരണമെന്ന് പറയപ്പെടുന്നു. മേയ് 17 മുതൽ 19 വരെയാണ് സർവേ നടത്തിയത്. ഈ സമയം കേരളം കടുത്ത താപനില അഭിമുഖീകരിക്കുകയും കർണാടകത്തിൽ മഴയുമായിരുന്നു.
  • വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ 

S10. Ans. (d)

Sol. Dr. എം ലീലാവതി

  • മാനവിക വിഷയ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുളള 2021-ലെ കൈരളി ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരമാണ് ഡോ. എം.ലീലാവതിക്ക് സമർപ്പിച്ചത്.
  • രണ്ടര ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം.

Weekly Current Affairs PDF in Malayalam, June 3rd week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.