Table of Contents
കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ
കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.
Fill out the Form and Get all The Latest Job Alerts – Click here
കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)
Q1. ആമചാടി തേവൻ ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a) വൈക്കം സത്യാഗ്രഹം
(b) ഗുരുവായൂർ സത്യാഗ്രഹം
(c) തിരുവാർപ്പ് സത്യാഗ്രഹം
(d) കാവുമ്പായി കർഷിക കലാപം
Q2. ഈ മാസം 29-ന് വിക്ഷേപിക്കുമെന്ന ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹം ഏത്?
(a) N.C.S – 01
(b) N.V.S.-01
(c) N.V.S -06
(d) N.V.S -08
Q3. ‘ലിറ്റിൽ ഇന്ത്യ’ എന്ന് പുനർനാമകരണംചെയ്ത ഹാരിസ് പാർക്ക് ഏത് രാജ്യത്താണ്?
(a) അമേരിക്ക
(b) ഇംഗ്ലണ്ട്
(c) ഓസ്ട്രേലിയ
(d) സൗത്ത് ആഫ്രിക്ക
Q4. കര്‍ണാടക നിയമസഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ആര് ?
(a) മുഹമ്മദ് ജാഫർ
(b) കെ ടി ജോർജ്
(c) റാഷി മൊയ്തീൻ
(d) യു.ടി ഖാദർ
Q5. രാജ്യത്ത് ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്ന സംസ്ഥാനം?
(a) കേരളം
(b) തമിഴ്നാട്
(c) ബംഗാൾ
(d) മധ്യപ്രദേശ്
Q6. 2023 ഇറ്റാലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയ എലേന റൈബാകിന ഏതു രാജ്യക്കാരിയാണ്?
(a) കസാക്കിസ്ഥാൻ
(b) ഉസ്ബെകിസ്ഥാൻ
(c) അഫ്ഗാനിസ്ഥാൻ
(d) തുർക്മെനിസ്ഥാൻ
Q7. ഏറ്റവും കൂടുതൽ തവണ IPL ഫൈനൽ എത്തുന്ന ടീം ഏതാണ്?
(a) ചെന്നൈ സൂപ്പർ കിംഗ്സ്
(b) മുംബൈ ഇന്ത്യൻസ്
(c) റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
(d) രാജസ്ഥാൻ റോയൽസ്
Q8. ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള നാവികാഭ്യാസമാണ് ‘അല്‍-മൊഹെദ് അല്‍-ഹിന്ദി 2023’ ?
(a) ഇറാഖ്
(b) ഇറാൻ
(c) സൗദി അറേബ്യ
(d) പാകിസ്ഥാൻ
Q9. അമിത് ഷാ മെയ് 20 ന് തറക്കല്ലിട്ട നാഷണൽ അക്കാദമി ഓഫ് കോസ്റ്റൽ പോലീസ് (NACP) യുടെ സ്ഥിരം ക്യാമ്പസ് എവിടെയാണ്?
(a) ഉത്തരാഖണ്ഡ്
(b) ഗുജറാത്ത്
(c) തെലുങ്കാന
(d) മഹാരാഷ്ട്ര
Q10. ഇന്ത്യൻ വനിതാ ലീഗ് (IWL) ക്ലബ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കിരീടം നേടിയത്?
(a) കേരള ബ്ലാസ്റ്റേഴ്സ്
(b) ബാംഗ്ലൂർ FC
(c) ഗോകുലം കേരള FC
(d) കിക്സ്റ്റാർട്ട് FC
Monthly Current Affairs PDF in Malayalam April 2023
കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)
S1. Ans. (a)
Sol. വൈക്കം സത്യാഗ്രഹം
- വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടിവരുകയും അന്ധനാക്കപ്പെടുകയും ചെയ്ത ആമചാടി തേവന് സ്മൃതിമണ്ഡപമൊരുക്കി കോൺഗ്രസ്. വൈക്കം സത്യാഗ്രഹത്തിന്റെ ഒരുവർഷം നീളുന്ന ശതാബ്ദിയാഘോഷങ്ങളാണ് K.P.C.C. ആസൂത്രണംചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് ആമചാടി തേവന്റെ സ്മരണപുതുക്കുന്നത്.
- ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളുടെ അതിർത്തിയിലുള്ള തുരുത്താണ് ആമചാടി. 56 ഏക്കർ വരുന്ന തുരുത്ത് വെട്ടിത്തെളിച്ച് അവിടെ താമസിച്ചതിനാലാണ് കണ്ണൻ എന്ന പുലയനേതാവ് ആമചാടി തേവൻ എന്നറിയപ്പെട്ടത്.
- വൈക്കം സത്യാഗ്രഹത്തിന്റെ ട്രയൽറൺ എന്നറിയപ്പെടുന്ന പൂത്തോട്ടസംഭവത്തിന്റെ നായകനായിരുന്നു തേവൻ. തൃപ്പൂണിത്തുറ പൂത്തോട്ടക്ഷേത്രത്തിൽ താഴ്ന്നജാതിയിൽപ്പെട്ടവരെ സംഘടിപ്പിച്ച് തേവൻ ബലമായി ക്ഷേത്രദർശനം നടത്തിയതാണ് പൂത്തോട്ടസംഭവമായി അറിയപ്പെട്ടത്.
- ഇതിന്റെപേരിൽ അറസ്റ്റിലായ തേവൻ ജയിൽമോചിതനായശേഷമാണ് വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തത്. ഇതിൽ അക്രമികൾ പിടികൂടി കണ്ണിൽ പച്ചച്ചുണ്ണാമ്പും കമ്പട്ടിക്കറയും ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തി. ഇത് തേവനല്ല, ദേവനാണെന്നാണ് ശ്രീനാരായണഗുരു അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്.
S2. Ans. (b)
Sol. N.V.S.-01
- ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽനിന്നാണ് വിക്ഷേപണം.
- G.S.L.V 2 റോക്കറ്റിന് 232 കിലോഗ്രാം ഭാരമുണ്ട്.
- ഭാരമുള്ള ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കും
- ഇന്ത്യയുടെ സ്വന്തം ഗതിനിർണയ സംവിധാനമായ നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (NavIC) പദ്ധതിയുടെ ഭാഗമായി വിഭാവനംചെയ്ത രണ്ടാം തലമുറ ഉപഗ്രഹങ്ങളിൽ ആദ്യത്തേതാണ് N.V.S-01. ആകാശത്തും കരയിലും കടലിലുമുള്ള ഗതിനിർണയവും ദുരന്തനിവാരണവും ഉൾപ്പെടെയുള്ള ആവശ്യങ്ങളും നിറവേറ്റുന്നതിനാണ് നാവിക് ഒരുക്കിയിരിക്കുന്നത്. അമേരിക്കയുടെ G.P.Sന്റെ ഇന്ത്യൻ പതിപ്പാണ് NavIC.
S3. Ans. (c)
Sol. ഓസ്ട്രേലിയ
- ഓസ്ട്രേലിയയിലെ ഹാരിസ് പാർക്കിനെ ‘ലിറ്റിൽ ഇന്ത്യ’ എന്ന് പുനർനാമകരണംചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ആണ് പുതിയ പേര് പ്രഖ്യാപിച്ചത്. ഇവിടേക്കുള്ള പ്രവേശനകവാടത്തിന് രണ്ടുപേരും ചേർന്ന് തറക്കല്ലിട്ടു.
S4. Ans. (d)
Sol. യു.ടി ഖാദർ
- കര്‍ണാടക നിയമസഭ ചരിത്രത്തില്‍ ആദ്യമായാണ് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള സ്പീക്കര്‍ ഉണ്ടാകുന്നത്.
S5. Ans. (a)
Sol. കേരളം
- ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ് ഡിജിറ്റൽ സർവകലാശാലയുടെ സഹായത്തോടെ തയ്യാറാക്കിയ വെബ്‌അധിഷ്‌ഠിത സോഫ്‌റ്റ്‌വെയർ ‘ജലനേത്ര’യിലൂടെ സംസ്ഥാനത്തെ 590 കിലോമീറ്റർ തീരം, 12 നോട്ടിക്കൽ മൈൽവരെയുള്ള ഉൾക്കടൽ, നദികൾ, കായൽ, പുഴകൾ, അണക്കെട്ടുകൾ, റിസർവോയർ, ഉൾനാടൻ ജലാശയങ്ങൾ, ചെറുഅരുവികൾ, കുളങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഡിജിറ്റൽ ഭൂപടം സജ്ജമാക്കും.
S6. Ans. (a)
Sol. കസാക്കിസ്ഥാൻ
- 2023 ഇറ്റാലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയ എലീന റൈബാകിന കസാക്കിസ്ഥാനിൽ നിന്നാണ്.
S7. Ans. (a)
Sol. ചെന്നൈ സൂപ്പർ കിംഗ്സ്
- പത്താം തവണയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് IPL ഫൈനലില്‍ എത്തിയത്.
S8. Ans. (c)
Sol. സൗദി അറേബ്യ
- വർദ്ധിച്ചുവരുന്ന പ്രതിരോധ സഹകരണവും പ്രാദേശിക സ്ഥിരതയും പ്രദർശിപ്പിച്ചുകൊണ്ട് അൽ-മൊഹെദ് അൽ-ഹിന്ദി 2023 നാവികാഭ്യാസത്തിന് കിക്ക്സ്റ്റാർട്ട് ചെയ്യുന്നതിനായി INS തർകാഷും INS സുഭദ്രയും സൗദി അറേബ്യയിലെത്തി.
S9. Ans.(b)
Sol. ഗുജറാത്ത്
- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മെയ് 20 ന് ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ ഓഖയിൽ നാഷണൽ അക്കാദമി ഓഫ് കോസ്റ്റൽ പോലീസ് (NACP) യുടെ സ്ഥിരം ക്യാമ്പസിന് തറക്കല്ലിട്ടു.
- തീരദേശത്തെ ഫലപ്രദമായി സംരക്ഷിക്കാൻ പോലീസ് സേനയെ പരിശീലിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ദേശീയ അക്കാദമിയാണ് NACP.
S10. Ans.(c)
Sol. ഗോകുലം കേരള FC
- ഇന്ത്യൻ വനിതാ ലീഗ് (IWL) ക്ലബ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഗോകുലം കേരള എഫ്സിക്കു തുടർച്ചയായ മൂന്നാം കിരീടം. ഫൈനലിൽ കർണാടകയിലെ കിക്സ്റ്റാർട്ട് എഫ്സിയെ 5–0നാണ് ഗോകുലം തോൽപിച്ചത്. ഇന്ത്യൻ വനിതാ ഫുട്ബോളിൽ ഹാട്രിക് കിരീടം നേടുന്ന ആദ്യ ക്ലബ്ബെന്ന നേട്ടം. ഗോകുലം സ്വന്തമാക്കി. 2017-ൽ ആരംഭിച്ച വനിതാ ലീഗിൽ കഴിഞ്ഞ രണ്ടു തവണയും (2020, 2022) ജേതാക്കളായത് ഗോകുലമായിരുന്നു. 2021ൽ കോവിഡ് കാരണം ചാംപ്യൻഷിപ് നടന്നില്ല.
Weekly Current Affairs PDF in Malayalam, April 4th week 2023