Table of Contents
കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ
കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.
Fill out the Form and Get all The Latest Job Alerts – Click here
കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)
Q1. കേരളത്തിന്റെ പുതിയ DGP ആരാണ്?
(a) അനിൽകാന്ത്
(b) പത്മകുമാർ
(c) മനോജ് എബ്രഹാം
(d) ഷെയ്ഖ് ദർവേഷ് സാഹിബ്
Q2. ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ആയിരുന്ന ആരെയാണ് MCCയുടെ ലോക ക്രിക്കറ്റ് കമ്മിറ്റി ഉൾപ്പെടുത്തിയത്?
(a) ജുലൻ ഗോസ്വാമി
(b) ദീപ്തി ശർമ്മ
(c) മിതാലി രാജ്
(d) സ്മൃതി മന്ദാന
Q3. കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി?
(a) വി വേണു
(b) വി പി ജോയ്
(c) കെ എസ് അലക്സാണ്ടർ
(d) പി ആർ മധു
Q4. പതിമൂന്നാമത് ഏകദിന ക്രിക്കറ്റ് ലോകകപ്പിന് (2023) ആതിഥേയത്വം വഹിക്കുന്നത്?
(a) ഇന്ത്യ
(b) ഓസ്ട്രേലിയ
(c) ന്യൂസിലാന്റ്
(d) ഇംഗ്ലണ്ട്
Q5. ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ യാത്ര ആരംഭിക്കുന്നത് ?
(a) ഡൽഹിയിലെ സഹദാര ജില്ലയിൽ നിന്ന്
(b) ഹരിയാനയിലെ ജിന്ദ് ജില്ലയിൽ നിന്ന്
(c) ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ നിന്ന്
(d) ബിഹാറിലെ കൈമൂർ ജില്ലയിൽ നിന്ന്
Q6. ABADHA സ്കീം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a) കർണാടക
(b) തമിഴ്നാട്
(c) ഒഡീഷ
(d) തെലങ്കാന
Q7. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചവരുടെ സ്മരണയ്ക്കായി ബലിദാൻ സ്തംഭ് എന്ന പേരിൽ പുതിയ സ്മാരകത്തിന് തറക്കല്ലിട്ടത് എവിടെ?
(a) ന്യൂ ഡൽഹി
(b) പഞ്ചാബ്
(c) ജമ്മു കാശ്മീർ
(d) ഹിമാചൽ പ്രദേശ്
Q8. KPSCയുടെ കലാസാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ സംസ്ഥാന ചെയർമാനായി തിരഞ്ഞെടുത്തത്?
(a) ആന്റോ ജോസഫ്
(b) ആന്റോ ആന്റണി
(c) തോമസ് ആന്റണി
(d) മൈക്കിൾ തോമസ്
Q9. രസതന്ത്ര നോബൽ ജേതാവും ലിഥിയം അയോൺ ബാറ്ററി വികസിപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ചു ശാസ്ത്രജ്ഞൻ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേര് എന്താണ് ?
(a) അകിര യോഷിനോ
(b) എം. സ്റ്റാൻലി വിറ്റിംഗ്ഹാം
(c) ജോൺ ബി ഗുഡ്ഇനഫ്
(d) ഇമ്മാനുവൽ ചാർപെന്റിയർ
Q10. 2023 വർഷത്തെ വനിതാ പ്രതീക്ഷ ക്രിക്കറ്റ് വിജയികൾ ?
(a) ഇന്ത്യ
(b) ഓസ്ട്രേലിയ
(c) ന്യൂസിലാന്റ്
(d) ഇംഗ്ലണ്ട്
Monthly Current Affairs PDF in Malayalam May 2023
കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)
S1. Ans. (d)
Sol. ഷെയ്ഖ് ദർവേഷ് സാഹിബ്
- ഷെയ്ഖ് ദർവേഷ് സാഹിബാണ് കേരളത്തിന്റെ പുതിയ DGP.
S2. Ans. (a)
Sol. ജുലൻ ഗോസ്വാമി
- MCCയുടെ ലോക ക്രിക്കറ്റ് കമ്മിറ്റിയിൽ ഉൾപ്പെട്ട ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമായിരുന്നു ജൂലൻ ഗോസ്വാമി.
S3. Ans. (a)
Sol. വി വേണു
- 48-ാമത് ചീഫ് സെക്രട്ടറിയാണ് വി.വേണു.
S4. Ans. (a)
Sol. ഇന്ത്യ
- 13-ാമത് ഏകദിന ക്രിക്കറ്റ് ലോകകപ്പ് (2023) ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്.
- നിലവിലെ ചാമ്പ്യന്മാർ: ഇംഗ്ലണ്ട്
S5. Ans. (b)
Sol. ഹരിയാനയിലെ ജിന്ദ് ജില്ലയിൽ നിന്ന്
- ഹരിയാനയിലെ ജിന്ദ് ജില്ലയിൽ നിന്നാണ് ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ യാത്ര ആരംഭിക്കുന്നത്.
S6. Ans. (c)
Sol. ഒഡീഷ
- ABADHA പദ്ധതി ഒഡീഷ സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
- പുരി നഗരത്തെ ലോക പൈതൃക നഗരമാക്കി മാറ്റുന്നതിനായാണ് ഒഡീഷ സർക്കാർ അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിന്റെയും പൈതൃകത്തിന്റെയും വാസ്തുവിദ്യയുടെയും വികസനം (ABADHA ) , പദ്ധതിക്ക് 1000 കോടി രൂപ കൂടി അനുവദിച്ചത്.
S7. Ans. (c)
Sol. ജമ്മു കാശ്മീർ
- ജമ്മു കശ്മീരിലാണ് ബലിദാൻ സ്തംഭ് എന്ന പുതിയ സ്മാരകത്തിന്റെ തറക്കല്ലിട്ടത്
S8. Ans. (a)
Sol. ആന്റോ ജോസഫ്
- KPSCയുടെ സാംസ്‌കാരിക കലാവിഭാഗം സംസ്ഥാന ചെയർമാനായി ആന്റോ ജോസഫിനെ തിരഞ്ഞെടുത്തു.
S9. Ans.(c)
Sol. ജോൺ ബി ഗുഡ്ഇനഫ്
- രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ, ലിഥിയം അയൺ ബാറ്ററിയുടെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ് ജോൺ ബി ഗുഡ് ഇനഫ്.
S10. Ans.(b)
Sol. ഓസ്ട്രേലിയ
- 2023 ലെ വനിതാ ഹോപ്പ് ക്രിക്കറ്റ് ജേതാക്കളായിരുന്നു ഓസ്‌ട്രേലിയ ടീം.