Table of Contents
കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ
കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.
Fill out the Form and Get all The Latest Job Alerts – Click here
കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)
Q1. ഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രോപരിതല പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ-3 വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന തിയ്യതി?
(a) ജൂലൈ 13
(b) ജൂലൈ 14
(c) ജൂലൈ 10
(d) ജൂലൈ 11
Q2. അടുത്തിടെ കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകിയ PM-PRANAM പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(a) യോഗയെ പ്രോത്സാഹിപ്പിക്കുന്നതിന്
(b) ജനങ്ങളുടെ ആരോഗ്യ ക്ഷേമത്തിന്
(c) മണ്ണ് സമ്പുഷ്ടം ആക്കാനും കൃഷിയെ പ്രോത്സാഹിപ്പിക്കാനും
(d) വിദ്യാർത്ഥികളിൽ ശാസ്ത്ര സാങ്കേതിക അവബോധം സൃഷ്ടിക്കാൻ
Q3. യൂണിഫോം സിവിൽ കോഡ്മായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം?
(a) ആർട്ടിക്കിൾ 42
(b) ആർട്ടിക്കിൾ 43
(c) ആർട്ടിക്കിൾ 44
(d) ആർട്ടിക്കിൾ 48
Q4. ജസ്റ്റ് സ്റ്റോപ്പ് ഓയിൽ പരിസ്ഥിതി പ്രവർത്തക ഗ്രൂപ്പ് ഏത് രാജ്യത്താണ് ?
(a) യുണൈറ്റഡ് കിംഗ്ഡം
(b) USA
(c) ഇന്ത്യ
(d) ഓസ്ട്രേലിയ
Q5. ചൈനീസ് സെർച്ച് എൻജിയൻ ഭീമനായ ബൈദുന്റെ ചാറ്റ്ബോട്ട് ഇന്റെ പേര്?
(a) Amber
(b) Chatgpt
(c) Ernie
(d) Xaomi-2.0
Q6. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതിയതായി നിർമ്മിക്കുന്ന പാർക്കുകളുടെ പേര്?
(a) കേര പാർക്ക്
(b) കെ- പാർക്ക്
(c) ഹാപ്പിനെസ്സ് പാർക്ക്
(d) മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
Q7. ഏത് ഇന്ത്യൻ നഗരത്തിലാണ് ആദ്യത്തെ അന്താരാഷ്ട്ര കായിക ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്?
(a) മുംബൈ
(b) ന്യൂ ഡെൽഹി
(c) കൊൽക്കത്ത
(d) തിരുവനന്തപുരം
Q8. 2023 അണ്ടർ 17 FIFA ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് രാജ്യമേത്?
(a) ഇന്തോനേഷ്യ
(b) ഖത്തർ
(c) സൗദി അറേബ്യ
(d) ദക്ഷിണ കൊറിയ
Q9. ചിന്ത രവീന്ദ്രൻ ഫൗണ്ടഷന്റെ ചിന്ത രവീന്ദ്രൻ പുരസ്കാരം നേടിയത്?
(a) പോൾ സക്കറിയ
(b) ശശി തരൂർ
(c) പി.സായിനാഥ്
(d) പി ടി ഉഷ
Q10. വേൾഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച ആഗോള ഊർജപ്രസരണ(ഊർജ്ജ സംക്രമണ സൂചിക) സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
(a) 60
(b) 67
(c) 58
(d) 65
Monthly Current Affairs PDF in Malayalam May 2023
കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)
S1. Ans. (a)
Sol. ജൂലൈ 13
- ശ്രീ ഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് GSLV മാർക്ക്-3 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം.
- ചന്ദ്രോപരിതലത്തിൽ ഓഗസ്റ്റ് 23ന് ലാൻഡർ ഇറക്കുകയാണ് ലക്ഷ്യം.
- ചന്ദ്രയാൻ-2 ൽ നിന്നും വ്യത്യസ്‌തമായി പുതിയ പ്രവർത്തനത്തിൽ ഓർബിറ്റർ ഇല്ല. നിലവിൽ പ്രവർത്തനക്ഷമമായ ചന്ദ്രയാൻ -2ന്റെ ഓർബിറ്റർ ഉപയോഗപ്പെടുത്തിയാകും സിഗ്നലുകൾ അയയ്ക്കുക. ലാൻഡറും ചന്ദ്ര പ്രതലത്തിൽ സഞ്ചരിക്കാൻ കഴിയുന്ന റോബട്ടിക് റോവറുമാണുള്ളത്.
- 2019 സെപ്റ്റംബറിൽ ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ലാൻഡർ ചന്ദ്രപ്രതലത്തിൽ ഇടിച്ചിറങ്ങി തകരുകയായിരുന്നു.
- ചന്ദ്രയാൻ 3 പ്രൊജക്ട് ഡയറക്ടർ – വീരമുത്തുവേൽ
- ചന്ദ്രയാൻ 2 പ്രോജക്ട് ഡയറക്ടർ – വനിതാ മുത്തയ്യ
- ചന്ദ്രയാൻ 1 പ്രോജക്ട് ഡയറക്ടർ – മയിൽസ്വാമി അണ്ണാദുരൈ
- ചന്ദ്രയാൻ 1 വിക്ഷേപിച്ചത് – 22 ഒക്ടോബർ 2008
- ചന്ദ്രയാൻ 2 വിക്ഷേപിച്ചത് – 22 ജൂലൈ 2019
- ISRO ചെയർമാൻ – എസ്.സോമനാഥ്
S2. Ans. (c)
Sol. മണ്ണ് സമ്പുഷ്ടം ആക്കാനും കൃഷിയെ പ്രോത്സാഹിപ്പിക്കാനും
S3. Ans. (c)
Sol. ആർട്ടിക്കിൾ 44
- ഏക സിവിൽ കോഡ്
- പിന്തുടർച്ചാവകാശം, വിവാഹം, വിവാഹമോചനം, കുഞ്ഞുങ്ങളുടെ അവകാശം ആർക്ക്, തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യയിൽ വിവിധ മത വിഭാഗങ്ങൾക്ക് നിലവിൽ വ്യത്യസ്ത വ്യക്തി നിയമങ്ങളും വ്യവസ്ഥകളുമുണ്ട്.
- ഇതിനെല്ലാം പകരം രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒറ്റ നിയമം എന്നത് ഏക സിവിൽ കോഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
S4. Ans. (a)
Sol. യുണൈറ്റഡ് കിംഗ്ഡം
- ഇംഗ്ലണ്ടിൽ എണ്ണ, കൽക്കരി, ഫോസിൽ ഇന്ധനങ്ങളുടെ ഖനനത്തിന് പുതുതായി അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനാ പ്രവർത്തകരുടെ പ്രതിഷേധം.
S5. Ans. (c)
Sol. Ernie
S6. Ans. (c)
Sol. ഹാപ്പിനെസ്സ് പാർക്ക്
S7. Ans. (c)
Sol. കൊൽക്കത്ത
S8. Ans. (b)
Sol. ഖത്തർ
S9. Ans.(c)
Sol. പി.സായിനാഥ്
S10. Ans.(b)
Sol. 67
- 1st – സ്വീഡൻ
- 2nd – ഡെന്മാർക്ക്
- 3rd – നോർവേ