Malyalam govt jobs   »   Study Materials   »   CV Raman's 134th Birth Anniversary
Top Performing

CV Raman’s 134th Birth Anniversary was celebrated | സി വി രാമന്റെ 134-ാം ജന്മവാർഷികം ഇന്ത്യ ആഘോഷിക്കുന്നു

CV Raman’s 134th Birth Anniversary was celebrated : CV Raman’s 134th Birth Anniversary was celebrated on 7th November 2022. CV Raman was one of the greatest scientists in India. Sir Chandrasekhara Venkata Raman was an Indian physicist known for his work in the field of light scattering. In this article you will find the necessary details related to CV Raman on his 134th Birth Anniversary.

CV Raman’s 134th Birth Anniversary
Name CV Raman
Born 7 November 1888
Place of Birth Tiruchirapalli, Tamil Nadu
Parents Chandrasekhara Ramanathan Iyer and Parvathi Ammal
No of Siblings 8
Spouse Name Lokasundari Ammal

CV Raman’s 134th Birth Anniversary was celebrated

സി വി രാമന്റെ 134-ാം ജന്മദിനം 2022 നവംബർ 7-ന് ആഘോഷിച്ചു. 1888 നവംബർ 7 ന് തമിഴ്‌നാട്ടിലെ തൃശ്ശിനാപ്പള്ളിയിൽ ജനിച്ച സി വി രാമൻ 1970 നവംബർ 21 ന് ബാംഗ്ലൂരിൽ അന്തരിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ്‌ ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന്‌ 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന്‌ അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്. സി വി രാമന്റെ 134-ാം ജന്മവാർഷികത്തിൽ അദ്ദേഹവുമായി ബന്ധപ്പെട്ട ആവശ്യമായ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ഞങ്ങൾ നിങ്ങൾക്കായി നൽകുന്നതാണ്.

Fill the Form and Get all The Latest Job Alerts – Click here

Kerala PSC Recruitment 2022 [June], Notification PDF_60.1
Adda247 Kerala Telegram Link

CV Raman’s 134th Birth Anniversary – Overview

സി വി രാമൻ എന്നറിയപ്പെടുന്ന സർ ചന്ദ്രശേഖര വെങ്കിട്ട രാമന്റെ 134-ാം ജന്മദിനം നവംബർ 7 ന് ആചരിക്കുന്നു. രാമൻ ഇഫക്റ്റിന്റെ കണ്ടുപിടുത്തമാണ് ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കുന്നത്. സി വി രാമനെക്കുറിച്ചുള്ള ചില വിശദാംശങ്ങള്‍ ചുവടെയുള്ള പട്ടികയിൽ നൽകുന്നു.

C V Raman – Overview
ജനനം 1888 നവംബർ 7

തിരുച്ചിറപ്പിള്ളി, തമിഴ്‌നാട്
മരണം 1970 നവംബർ 21
ദേശീയത ഇന്ത്യൻ
കലാലയം പ്രെസിഡൻസി കോളേജ്
അറിയപ്പെടുന്നത് രാമൻ പ്രഭാവം
പുരസ്കാരങ്ങൾ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനം
ഭാരതരത്ന
ലെനിൻ സമാധാനസമ്മാനം

Read More : Kerala PSC Degree Level Mains Exam Date 2022

CV Raman – Early life

1888 നവംബർ 7-ന്, തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ, ചന്ദ്രശേഖര അയ്യരുടേയും പാർവതി അമ്മാളുടേയും രണ്ടാമത്തെ മകനായി ചന്ദ്രശേഖര വെങ്കിട്ടരാമൻ ജനിച്ചു. അഞ്ച് ആണ്മക്കളും മൂന്നു പെണ്മക്കളുമായി ഈ ദമ്പതികൾക്ക് എട്ട് മക്കളാണ് ഉണ്ടായിരുന്നത്. ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചതെങ്കിലും രാമന് ജാതി മത ചടങ്ങുകളിൽ അത്ര താത്പര്യമില്ലായിരുന്നു. രാമന് നാലുവയസ്സുള്ളപ്പോൾ, പിതാവിന് വിശാഖപട്ടണത്തുള്ള കോളേജിൽ അദ്ധ്യാപകനായി ജോലി ലഭിച്ചു. അവിടെ അദ്ദേഹം ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയാണ് പഠിപ്പിച്ചിരുന്നത്. അച്ചനോടൊപ്പം വിശാഖപട്ടണത്തെത്തിയ രാമന്‌ ഇതുകൊണ്ട് വിദ്യാഭ്യാസകാലഘട്ടത്തിൽ നല്ലൊരു പഠനാന്തരീക്ഷം ലഭിച്ചു.

Read More : IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022

CV Raman – Raman Effect

ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം. കടലിന് നീലനിറം എങ്ങനെ ലഭിക്കുന്നു എന്ന ചോദ്യമാണ് ഈ പ്രതിഭാസത്തിന്റെ വിശദീകരണം കണ്ടെത്താൻ രാമനെ പ്രേരിപ്പിച്ചത്. 1928 ഫെബ്രുവരി 28 ന് ഇത് പ്രസിദ്ധീകരിക്കുകയും 1930-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു. ‘ഒരു സുതാര്യമാധ്യമത്തിലൂടെ കടന്നു പോകുമ്പോൾ പ്രകീർണ്ണനം (dispersion) സംഭവിക്കുന്ന ഏകവർണ്ണപ്രകാശത്തിൽ (monochromatic light) ചെറിയൊരു ഭാഗത്തിന് തരംഗദൈർഘ്യത്തിൽ വ്യത്യാസമുണ്ടാകുന്ന പ്രതിഭാസം ആണ് രാമൻ പ്രഭാവം’ (Raman effect)’. ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം ആയി ആചരിക്കുന്നു.

Read More : Defence Research & Development Organization (DRDO) Recruitment 2022

CV Raman – Achievements

1924-ൽ, ഇംഗ്ലണ്ടിലെ റോയൽ സൊസൈറ്റിയിലെ അംഗമായി (Fellow of Royal Society) രാമൻ തെരഞ്ഞെടുക്കപ്പെട്ടു. അന്നദ്ദേഹത്തിന് 36 വയസ്സ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1924-ൽ ബ്രിട്ടീഷ് അസോസിയേഷൻ ഫോർ അഡ്വാൻസ്മെന്റ് ഓഫ് സയൻസ് (British Association For Advancement of Science)-ന്റെ ക്ഷണപ്രകാരം രാമൻ കാനഡയിലേക്കു പോയി. അവിടെ വെച്ച് പ്രസിദ്ധശാസ്ത്രജ്ഞനായ ടൊറെന്റോയുമായി (Torento) പ്രകാശത്തിന്റെ വിസരണം എന്ന പ്രതിഭാസത്തെക്കുറിച്ച് ചർച്ചചെയ്തു. കാനഡയിൽ നിന്നും ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (Franklin Institute) ശതാബ്ദി ആഘോഷങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനായി അമേരിക്കയിലെത്തി. ഇതിനെത്തുടർന്ന്, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ നോർമൻ ബ്രിഡ്ജ് പരീക്ഷണശാലയിൽ (Norman Bridge Laboratory) വിസിറ്റിംഗ് പ്രോഫസറായി നാലുമാസം ജോലിനോക്കി. അമേരിക്കയിൽ വച്ച് പല ശാസ്ത്രജ്ഞരേയും, പല പരീക്ഷണശാലകളും സന്ദർശിക്കാൻ രാമന്‌ അവസരം ലഭിച്ചു. 1925 ൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി, ആ വർഷം ഓഗസ്റ്റിൽ അദ്ദേഹം റഷ്യയിലെ സയൻസ് അക്കാദമിയുടെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോയി. 1929-ൽ ബ്രിട്ടനിൽ നിന്നും സർ ബഹുമതിയും ലഭിച്ചു.

CV Raman – Death

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് സയൻ‌സിൽ നിന്നു 1948-ൽ അദ്ദേഹം വിരമിച്ചു. അതിനു ശേഷം ബാംഗ്ലൂരിൽ അദ്ദേഹം രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. മരിക്കുന്നതു വരെ അദ്ദേഹം അതിന്റെ ഡയറക്ടറായി പ്രവർത്തിച്ചു. 1954-ൽ അദ്ദേഹത്തിനു ഭാരതരത്നം പുരസ്കാരം ലഭിച്ചു. 1970 നവംബർ 21 ശനിയാഴ്ച വെളുപ്പിന് 82-മത്തെ വയസ്സിൽ സി .വി. രാമൻ മരണമടഞ്ഞു. നിശ്ചയിച്ചുറപ്പിച്ചപ്രകാരം രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന്റെ മൃതശരീരം സംസ്കരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം യാതൊരുവിധത്തിലുള്ള മതപരമായ ചടങ്ങുകളും നടന്നില്ല.

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡു ചെയ്യുക

Download the app now, Click here

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
September Month Exam calander Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Study Pack/ Maha Pack
Kerala Study Pack/ Maha Pack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

CV Raman's 134th Birth Anniversary - Read & Prepare For Exams_5.1