Table of Contents
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.
അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)
സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യുന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യം – നേപ്പാൾ
ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)
1.ജൽ ശക്തി മന്ത്രാലയം ഡൽഹിയിൽ ‘ജൽ ഇതിഹാസ് ഉത്സവ്’ സംഘടിപ്പിച്ചു(Ministry Of Jal Shakti Organises ‘Jal Itihas Utsav’ In Delhi)
നാഷണൽ വാട്ടർ മിഷൻ (NWM) ബുധനാഴ്ച ഡൽഹിയിലെ മെഹ്‌റൗളിയിലെ ജഹാസ് മഹലിലെ ഷംസി തലാബിൽ ‘ജൽ ഇതിഹാസ് ഉത്സവ്’ സംഘടിപ്പിച്ചു.
2.കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയിലും പരിസ്ഥിതി സംരക്ഷണത്തിലും മികച്ച നേട്ടങ്ങൾ കൈവരിച്ച സ്ഥാപനം – NTPC ബോംഗൈഗാവ്
സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)
1.അവയവം സ്വീകരിക്കുന്നവർക്കും ദാതാക്കൾക്കും വേണ്ടി കേരളത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന കായികമേള- ട്രാൻസ്പ്ലാന്റ് ഗെയിംസ്
2.2025-വരെ പുതിയ എച്ച്.ഐ.വി അണുബാധ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടുകൂടി കേരള ആരോഗ്യവകുപ്പ് ആരംഭിക്കാൻ ഒരുങ്ങുന്ന പുതിയ ക്യാമ്പയിൻ – Zero new HIV infection by 2025
ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)
റെയിൽപാളങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിയാൻ റെയിൽവേ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ -ഗജ് രാജ സുരക്ഷ
അവാർഡുകൾ (Kerala PSC Daily Current Affairs)
1.ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ “ഷെവലിയർ ലിജിയൻ ഓഫ് ദ ഹോണർ” നേടിയ മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ -വി ആർ ലളിതാംബിക
ഭാരത-ഫ്രഞ്ച് ബഹിരാകാശ സഹകരണം പ്രോത്സാഹിപ്പിച്ചതിന് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിക്ക് അർഹയായി മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ ലളിതാംബിക. ഫ്രഞ്ച് സർക്കാരിനെ പ്രതിനിധീകരിച്ച്, ഭാരതത്തിലെ ഫ്രാൻസ് അംബാസഡർ തിയറി മാത്തൂ ഷെവലിയർ ബഹുമതി നൽകി ആദരിച്ചു.
2.രാമാശ്രമം ഉണ്ണിരിക്കുട്ടി പുരസ്കാരത്തിന് അർഹനായത് – കാനായി കുഞ്ഞിരാമൻ
ഉച്ചകോടികൾ സമ്മേളന വാർത്തകൾ (Kerala PSC Daily Current Affairs)
1.2023 യു എൻ കാലാവസ്ഥ ഉച്ചകോടി (COP 28 )വേദി – ദുബായ്
2. 2025-ലെ വേൾഡ് എക്സ്പോയ്ക്ക് വേദിയാകുന്ന രാജ്യം – ജപ്പാൻ (ഒസാക്ക)
പ്രതിരോധ വാർത്തകൾ (Kerala PSC Daily Current Affairs)
കൊച്ചി കപ്പൽശാല നിർമ്മിച്ച നാവികസേനക്ക് കൈമാറിയ – യുദ്ധക്കപ്പലുകൾ INS മാഹെ, INS മൽവാൻ, INS മൻഗ്രോൾ
നിയമന വാർത്തകൾ (Kerala PSC Daily Current Affairs)
കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ചുമതലയേൽക്കുന്നത്- പ്രൊഫ ഡോ. എസ് ബിജോയ് നന്ദൻ
ചരമ വാർത്തകൾ (Kerala PSC Daily Current Affairs)
2023 നവംബറിൽ അന്തരിച്ച അമേരിക്കയുടെ മുൻവിദേശകാര്യ സെക്രട്ടിട്ടറിയും, മുൻ സമാധാന നൊബേൽ ജേതാവുമായ വ്യക്തി – ഹെൻറി കിസിഞ്ചർ (ശീതയുദ്ധകാലത്തെ നയതന്ത്ര ശില്പി)
പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)
അടിമത്തം നിർത്തലാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം 2023 (International Day For The Abolition Of Slavery 2023)
അടിമത്തം നിർത്തലാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം വർഷം തോറും ഡിസംബർ 2 ന് ആചരിക്കുന്നു. അടിമത്തത്തിനും അതിന്റെ ആധുനിക രൂപങ്ങൾക്കുമെതിരായ നീണ്ടുനിൽക്കുന്ന പോരാട്ടത്തിന്റെ ഉജ്ജ്വലമായ ഓർമ്മപ്പെടുത്തലായി ഈ ദിനം ആചരിക്കുന്നു .