Table of Contents
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.
അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)
ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ വിഭാഗമായ UNICEF-ന്റെ യൂത്ത് കണ്ടന്റ് ക്രിയേറ്റർ ആയി കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർത്ഥി- എസ്. ഉമ
സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)
1.സംസ്ഥാനത്തെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്ന പുതിയതും സമഗ്രവുമായ നിയമം – കേരള പൊതുജനാരോഗ്യ നിയമം 2023
2. തെലുങ്കാനയിൽ താമസിക്കുന്ന എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും തെലുങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ടി.എസ്.ആർ.ടി.സി)ബസ്സുകളിൽ സൗജന്യമായി യാത്ര ചെയ്യാൻ തയ്യാറാക്കിയ പദ്ധതി – മഹാലക്ഷ്മി സ്കീം
3.2019- 2023 കാലഘട്ടത്തിൽ ഇന്ത്യൻ തുറമുഖങ്ങളിൽ ഏറ്റവുമധികം ലഹരിവേട്ട നടന്ന സംസ്ഥാനം – ഗുജറാത്ത്
ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)
Food and Drug Administration അംഗീകാരം നൽകിയ കാസ്‌ഗെവി, ലിഫ്‌ജീനിയ ജീൻ തെറാപ്പി ചികിത്സ ഏത് രോഗത്തിനെതിരെ ഉള്ളതാണ് – സിക്കിൾ സെൽ അനീമിയ
അവാർഡുകൾ (Kerala PSC Daily Current Affairs)
സ്പോർട്സ് ബിസിനസ് ഓഫ് ദി ഇയർ അവാർഡ് ലഭിച്ചത് – ജയ് ഷാ
ഉച്ചകോടികൾ സമ്മേളന വാർത്തകൾ (Kerala PSC Daily Current Affairs)
2024 അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് വേദിയാകുന്നത് തിരുവനന്തപുരം
കായിക വാർത്തകൾ (Kerala PSC Daily Current Affairs)
1.2018ൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന അടുത്തിടെ വിരമിച്ച ഇന്ത്യൻ ഗോൾകീപ്പർ – സുബ്രത പോൾ
2.സ്പെയിനിൽ നടന്ന എലോബ്രിഗേറ്റ് രാജ്യാന്തര ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ മലയാളി – എൽ നാരായണൻ
3.ചാമ്പ്യൻസ് ബോട്ട് ലീഗ് (സി. ബി. എൽ) കിരീടം നേടിയത് – വീയപുരം ചുണ്ടൻ
റാങ്കുകളും റിപ്പോർട്ടുകളും (Kerala PSC Daily Current Affairs)
1.67 രാജ്യങ്ങൾ ഉൾപ്പെടുന്ന ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്സിൽ (സി.സി.പി.ഐ) ഇന്ത്യയുടെ സ്ഥാനം – 7
2.2023 ഡിസംബറിൽ ഭൗമസൂചിക പദവി (ജി.ഐ ടാഗ്) ലഭിച്ച മേഘാലയിലെ മഞ്ഞൾ – ലകഡോംഗ് മഞ്ഞൾ
പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)
അന്താരാഷ്ട്ര പർവത ദിനം 2023
എല്ലാ വർഷവും ഡിസംബർ 11 ന്, നമ്മുടെ ജീവിതത്തിൽ പർവതങ്ങളുടെ അവിശ്വസനീയമായ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതിനായി ഞങ്ങൾ അന്താരാഷ്ട്ര പർവത ദിനം ആഘോഷിക്കുന്നു. ഈ വർഷം, തീം “പർവത പരിസ്ഥിതി വ്യവസ്ഥകൾ പുനഃസ്ഥാപിക്കുന്നു.”