Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 12 മാർച്ച്...

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 12 മാർച്ച് 2024

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 12 മാർച്ച് 2024_3.1

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 മാർച്ചിൽ പൊട്ടിത്തെറിച്ച ലാ കുംബ്രെ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത് – ഗാലപാഗോസ് ദ്വീപ്

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.ദ്വാരക എക്സ്പ്രസ് വേയുടെ ഗുരുഗരം സ്ട്രെച്ച് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 12 മാർച്ച് 2024_4.1

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കുമൊപ്പം ദ്വാരക എക്‌സ്‌പ്രസ് വേയുടെ ഗുരുഗരം പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.29 കിലോമീറ്റർ നീളമുള്ള എക്‌സ്‌പ്രസ്‌വേ ഹരിയാനയിൽ 18.9 കിലോമീറ്ററും ഡൽഹിയിൽ 10.1 കിലോമീറ്ററും വ്യാപിച്ചുകിടക്കുന്നു, ദേശീയ പാത 8-ൽ ശിവ്-മൂർത്തിയിൽ നിന്ന് ആരംഭിച്ച് ഖേർക്കി ദൗല ടോൾ പ്ലാസയ്ക്ക് സമീപം അവസാനിക്കുന്നു.

2.സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളെ സഹായിക്കാനുള്ള പദ്ധതി, സ്ത്രീകൾക്ക് നൈപുണ്യ പരിശീലനം നൽകുക, അത് വഴി അവർക്ക് ഒരു ലക്ഷം രൂപ സമ്പാദിക്കുവാനുള്ള പദ്ധതി – ലഖ്‌പതി ദീദി

3.ആഗോളതലത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമ്മാതാവായി ഇന്ത്യ.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 12 മാർച്ച് 2024_5.1

2014 മുതൽ 2024 വരെയുള്ള ദശാബ്ദത്തിൻ്റെ അവസാനത്തിൽ, മൊബൈൽ ഫോണുകളുടെ ലോകത്തെ രണ്ടാമത്തെ വലിയ നിർമ്മാതാവായി ഇന്ത്യ ഉയർന്നു.ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷൻ്റെ കണക്കനുസരിച്ച്, മൊബൈൽ ഫോൺ മേഖല 2014-ൽ 78 ശതമാനം ഇറക്കുമതിയെ ആശ്രയിക്കുന്നതിൽ നിന്ന് 2024-ഓടെ 97 ശതമാനം സ്വയംപര്യാപ്തത കൈവരിക്കുന്നതിലേക്ക് മാറിയിരിക്കുന്നു.ഇന്ത്യയിൽ വിൽക്കുന്ന മൊബൈൽ ഫോണുകളുടെ 3 ശതമാനം മാത്രമാണ് ഇപ്പോൾ ഇറക്കുമതി ചെയ്യുന്നത്.

4.വിവാഹിതരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന മഹതാരി വന്ദൻ യോജന’ പദ്ധതി ആരംഭിച്ച സംസ്ഥാനം – ചത്തീസ്ഗഡ്

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1.ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര സഹകരണ മ്യൂസിയം നിലവിൽ വരുന്നത് – കോഴിക്കോട്

2.ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി, ‘ഗുരു തിരിച്ചുവന്നപ്പോൾ’ എന്ന പുസ്തകം രചിച്ചത് – കെ. ജി. ജ്യോതിർഘോശ്

3.അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരെ മലയാളഭാഷയും സംസ്കാരവും പഠിപ്പിക്കുന്നതിനായി കേരള സർക്കാർ സംസ്ഥാന സാക്ഷരതാ മിഷൻ വഴി നടപ്പിലാക്കുന്ന പദ്ധതി – ചങ്ങാതി

ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)

1.വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പ ലക്ഷ്യമാക്കി നാസ വിക്ഷേപിക്കുന്ന പേടകം – യൂറോപ്പ ക്ലിപ്പർ

2.റോബട്ടിക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ലാൻഡറും റോവറും അയച്ച് പഠനങ്ങൾ നടത്തുകയും ചന്ദ്രനിലെ പാറക്കഷണങ്ങളും മണ്ണും ശാസ്ത്രീയ പഠനങ്ങൾക്കായി ഭൂമിയിലെത്തിക്കുക എന്ന ലക്ഷ്യംത്തോടെ ഇന്ത്യയും ജപ്പാൻയും നടപ്പാക്കുന്ന പദ്ധതി – പോളാർ എക്സ്പ്ലോറേഷൻ മിഷൻ (LUPEX).

അവാർഡുകൾ (Kerala PSC Daily Current Affairs)

1.96-ാമത് അക്കാദമി അവാർഡ്

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 12 മാർച്ച് 2024_6.1

മികച്ച ചിത്രം – ഓപ്പൺഹെയ്മർ
മികച്ച സംവിധായകൻ – ക്രിസ്റ്റഫർ നോളൻ
മികച്ച നടൻ – സിലിയൻ മർഫി (ഓപ്പൺഹൈമർ)
മികച്ച നടി – എമ്മ സ്റ്റോൺ (പൂവർ തിംങ്സ്)
ബെസ്റ്റ് സൗണ്ട് – ദി സോൺ ഓഫ് ഇൻററസ്റ്റ്
മികച്ച ഒറിജിനൽ ഗാനം – What was I made for? (ബാർബി)

2.71-ാമത് മിസ് വേൾഡ് ഫൈനൽ വേദിയിൽ ‘ബ്യൂട്ടി വിത്ത് എ പർപ്പസ് ഹ്യൂമാനിറ്റേറിയൻ അവാർഡ്’ ന് അർഹയായത് – നിത അംബാനി

3.ജ്ഞാനപ്പാന പുരസ്കാരം രാധാകൃഷ്ണൻ കാക്കശ്ശേരിക്ക്.

ജ്ഞാനപ്പാന പുരസ്കാരം കവിയും അധ്യാപകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരിക്ക്.50,001 രൂപയും ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണ പതക്കവും ആണ് പുരസ്കാരം.

പ്രതിരോധ വാർത്തകൾ (Kerala PSC Daily Current Affairs)

1.മിഷൻ ദിവ്യാസ്ത്ര

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 12 മാർച്ച് 2024_7.1
ഒരേ സമയം പല ലക്ഷ്യങ്ങൾ തകർക്കാൻ കെൽപ്പുള്ള അഗ്നി 5 ഭൂഖണ്ഡന്തര ആണവ ബാലിസ്റിക് മിസൈലിൻ്റെ പരിഷ്കരിച്ച പതിപ്പ് “മിഷൻ ദിവ്യാസ്ത്ര” വിജയകരമായി ഇന്ത്യ പരീക്ഷിചു.ദൂരപരിധി 5000 കിലോമീറ്റർ,
ആകെ ഭാരം 50000 കിലോഗ്രാം,നീളം 17.5 മീറ്റർ,വഹിക്കാവുന്ന ആണവ പോർമുന 1500 കിലോഗ്രാം,വേഗത ശബ്ദത്തേക്കാൾ 24 മടങ്ങ്.

2.ഇന്ത്യയുടെ സംയോജിത ത്രിസേനാ സൈനിക അഭ്യാസം – ഭാരത് ശക്തി (വേദി :-പൊഖ്റാൻ)

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 മാർച്ച്‌ പ്രകാരം ഐസിസി ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും ഒന്നാമതുള്ള രാജ്യം – ഇന്ത്യ

2.ദേവേന്ദ്ര ജജാരിയ പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡൻ്റായി.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 12 മാർച്ച് 2024_8.1

പാരാലിമ്പിക്‌സ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ (പിസിഐ) പുതിയ പ്രസിഡൻ്റായി രണ്ടുതവണ പാരാലിമ്പിക്‌സ് സ്വർണമെഡൽ ജേതാവായ ദേവേന്ദ്ര ജജാരിയ തിരഞ്ഞെടുക്കപ്പെട്ടു. മറ്റൊരു പ്രശസ്ത പാരാ അത്‌ലറ്റായ ദീപ മാലിക്കിൻ്റെ പിൻഗാമിയായി അദ്ദേഹം.ജാവലിൻ ത്രോ താരമായ ദേവേന്ദ്ര ജജാരിയ 2004 ഏഥൻസിലും 2016 റിയോ പാരാലിമ്പിക്സിലും എഫ് 46 ഡിസെബിലിറ്റി വിഭാഗത്തിൽ സ്വർണം നേടിയിരുന്നു.

നിയമന വാർത്തകൾ (Kerala PSC Daily Current Affairs)

1.ലോക്പാൽ അധ്യക്ഷനായി  ജസ്റ്റിസ് അജയ് മണിക് റാവു ഖാൻവിൽക്കർ

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 12 മാർച്ച് 2024_9.1

 

ലോക്പാൽ അധ്യക്ഷനായി  ജസ്റ്റിസ് അജയ് മണിക് റാവു ഖാൻവിൽക്കർ നിയമിതനായി. ലിംഗപ്പ നാരായണ സ്വാമി,സഞ്ജയ് യാദവ്, റിതു രാജ് അവസ്തി എന്നിവരാണ് ലോക്‌പാലിലെ ജുഡിഷ്യൽ അംഗങ്ങൾ. അഴിമതിവിരുദ്ധ
ഓംബുഡ്‌സ്മാൻ നോൺ ജുഡീഷ്യൽ അംഗങ്ങളായി സുശീൽ ചന്ദ്ര പങ്കജ് കുമാർ, അജയ് ടിർക്കി എന്നിവരെയും നിയമിച്ചു.

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.