Table of Contents
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.
അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)
1.യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം സർവേ പ്രകാരം അഫ്ഗാനിസ്ഥാനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ കറുപ്പ്(Opium) ഉത്പാദിപ്പിക്കുന്ന രാജ്യമായത് -മ്യാൻമാർ
2.പവർ ഓഫ് വൺ അവാർഡ് 2023 ചടങ്ങിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചത് മുൻ യുഎൻ സെക്രട്ടറി – ജനറൽ ബാൻ കി മൂൺ
ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)
1.ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രം റദ്ദാക്കിയ തീരുമാനം സുപ്രീംകോടതി ശരിവെച്ച തീയതി – 2023 ഡിസംബർ 11
2.ജൽ ജീവൻ മിഷൻ: ആക്സസ് ചെയ്യാവുന്നതും ഗുണനിലവാരമുള്ളതുമായ ടാപ്പ് വെള്ളത്തിലൂടെ ഗ്രാമീണ ഇന്ത്യയെ മാറ്റുക എന്ന ലക്‌ഷ്യം
രാജ്യത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും സുരക്ഷിതമായ കുടിവെള്ളം ടാപ്പ് വെള്ളം നൽകാനുള്ള പദ്ധതി ഇന്ത്യൻ സർക്കാർ 2019 ഓഗസ്റ്റിൽ ജൽ ജീവൻ മിഷൻ (ജെജെഎം) ആരംഭിച്ചു. സംസ്ഥാനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കിയ ഈ ദൗത്യം, ജലവിതരണം ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു.
സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)
1.കേരള മോട്ടോർ വാഹന വകുപ്പ് അവതരിപ്പിച്ച ആദിവാസി സ്ത്രീ ശാക്തീകരണ പദ്ധതി- കനവ്
2.സിംഗപ്പൂരിൽ നടക്കുന്ന ഗൂഗിൾ പ്ലേ ടൈം കോൺഫറൻസിൽ പ്രഭാഷകരുടെ പട്ടികയിൽ ഇടം നേടിയ മലയാളി സ്റ്റാർട്ടപ്പ് സ്ഥാപകൻ -ജോൺ മാത്യു
3. രാജസ്ഥാന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് -ഭജൻ ലാൽ ശർമ്മ
4.രാജസ്ഥാന്റെ ഉപമുഖ്യമന്ത്രിമാരായി തിരഞ്ഞെടുത്തത് -ദിയ കുമാരി ,പ്രേംചന്ദ് ഭൈരവ
പ്രതിരോധ വാർത്തകൾ (Kerala PSC Daily Current Affairs)
1.സിയാച്ചിൻ സൈനികമുന്നണിയിലെ നിയമിതയാകുന്ന ആദ്യ വനിതാ മെഡിക്കൽ ഓഫീസർ -ക്യാപ്റ്റൻ ഫാത്തിമ വാസിം
കായിക വാർത്തകൾ (Kerala PSC Daily Current Affairs)
1.വിമൻസ് ടെന്നീസ് അസോസിയേഷന്റെ ഈ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയത് – ഇഗ സ്വിയടെക്
2.25 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ കായികതാരം – ക്രിസ്റ്റിയാനോ റൊണാൾഡോ
(ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ക്രിക്കറ്റ് താരം -വിരാട് കോലി)
3.ആഫ്രിക്കൻ ഫുട്ബോളിലെ ഈ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം നേടിയ നൈജീരിയൻ താരം – വിക്ടർ ഒസിംഹൻ
4.2023-ലെ അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം, ട്രാക്ക് അത്‌ലറ്റ് വിഭാഗത്തിൽ മികച്ച പുരുഷ താരം – നോഹ ലൈൽസ് (യു എസ്, 100,200 മീറ്റർ )
പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)
ഡിസംബർ 14 – ദേശീയ ഊർജ്ജ സംരക്ഷണ ദിനം
ഊർജത്തിന്റെ ആവശ്യകതയെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ അതിന്റെ സംരക്ഷണത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് ഡിസംബർ 14 ന് ഇത് ആചരിക്കുന്നത്. 1991 മുതൽ, ഊർജ്ജ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) എല്ലാ വർഷവും ഡിസംബർ 14 ന് ഇത് ആഘോഷിക്കുന്നു.