Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 14 മാർച്ച്...
Top Performing

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 14 മാർച്ച് 2024

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

1.സായുധ കലാപത്തെ തുടർന്ന് രാജിവച്ച ഹെയ്തി പ്രധാനമന്ത്രി – ഏരിയൽ ഹെൻറി

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.വനിത സ്വയം സഹായക സംഘങ്ങൾക്ക് ഡ്രോണുകൾ ലഭ്യമാക്കുന്ന പുതിയ പദ്ധതി – നമോ ഡ്രോൺ ദീദി

2.2024 മാർച്ചിൽ, ഇന്ത്യ സൈന്യത്തെ പിൻവലിച്ച രാജ്യം – മാലിദ്വീപ്

3.ഇന്ത്യയിൽ ഇലക്ട്രൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിന് അധികാരമുണ്ടാസയിരുന്ന ബാങ്ക് – സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

4.2024 മർച്ചിൽ എല്ലാ സർക്കാർ രേഖകളിലും അമ്മയുടെ പേര് നിർബന്ധമാക്കിയ സംസ്ഥാനം – മഹാരാഷ്ട്ര

ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)

1.അരനൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യം ആകുന്നത് – 2024 ഏപ്രിൽ 8

സാമ്പത്തിക വാർത്തകൾ (Kerala PSC Daily Current Affairs)

1.ഇന്ത്യയും ഡൊമിനിക്കൻ റിപ്പബ്ലിക്കും സംയുക്ത സാമ്പത്തിക, വ്യാപാര സമിതി രൂപീകരിക്കുന്നതിനുള്ള പ്രോട്ടോക്കോൾ ഒപ്പുവച്ചു.

ഇന്ത്യയും ഡൊമിനിക്കൻ റിപ്പബ്ലിക്കും സാൻ്റോ ഡൊമിംഗോയിൽ ജോയിൻ്റ് ഇക്കണോമിക് ആൻ്റ് ട്രേഡ് കമ്മിറ്റി (JETCO) സ്ഥാപിക്കുന്നതിനുള്ള പ്രോട്ടോക്കോൾ ഒപ്പുവച്ചു.JETCO സ്ഥാപിക്കുന്നതിനുള്ള പ്രോട്ടോക്കോൾ ഒപ്പിടുന്നതിനുള്ള നിർദ്ദേശം 2024 ജനുവരി 24-ന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നേടിയിരുന്നു.

2.ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ബന്ധൻ ബാങ്കിനും RBI പിഴ ചുമത്തുന്നു

സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് റിസർവ് ബാങ്ക് (ആർബിഐ) 1.40 കോടി രൂപ പിഴ ചുമത്തി.നിക്ഷേപങ്ങളുടെ പലിശ നിരക്കുമായി ബന്ധപ്പെട്ട ചില നിർദേശങ്ങൾ പാലിക്കാത്തതിന് ബന്ധൻ ബാങ്കിന് 29.55 ലക്ഷം രൂപ പിഴയും ആർബിഐ ചുമത്തിയിട്ടുണ്ട്.

അവാർഡുകൾ (Kerala PSC Daily Current Affairs)

1.2023 -ലെ മാധവ മുദ്ര പുരസ്കാരം നേടിയത് – ആർ.രാമചന്ദ്രനായർ

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 മാർച്ചിൽ, ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം – രവിചന്ദ്രൻ അശ്വിൻ

2.രഞ്ജിട്രോഫി ക്രിക്കറ്റ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം – മുഷീർ ഖാൻ (19 വയസ് )

നിയമന വാർത്തകൾ (Kerala PSC Daily Current Affairs)

1.ജ്ഞാനേഷ് കുമാർ, സുഖ്ബീർ സന്ധു എന്നിവരെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി ഗ്യാനേഷ് കുമാറിനെയും സുഖ്ബീർ സിംഗ് സന്ധുവിനെയും നിയമിച്ചത്.2024 മാർച്ച് 14 ന് നടന്ന കമ്മിറ്റി യോഗത്തിന് ശേഷം കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ഈ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.ഫെബ്രുവരിയിൽ അനുപ് പാണ്ഡെ വിരമിക്കുകയും ഗോയൽ രാജിവെക്കുകയും ചെയ്തതോടെ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷൻ പാനലിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമായി.

Sharing is caring!

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 14 മാർച്ച് 2024_3.1

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.