Table of Contents
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്2024
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.
അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)
1.ഡെൻമാർക്കിലെ പുതിയ രാജാവ് ഫ്രെഡറിക് X; 52 വർഷങ്ങൾക്ക് ശേഷം മാർഗ്രെത്ത് II രാജ്ഞിയായി സ്ഥാനമൊഴിയുന്നു.
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം യൂറോപ്പിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിൽ തുടർന്ന് ഡെൻമാർക്കിലെ മാർഗ്രേത്ത രാജ്ഞി സ്ഥാനം ഒഴിഞ്ഞു. മകൻ ഫ്രെഡറിക് ഡെന്മാർക്ക് പുതിയ രാജാവ്.
ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)
1.പ്രധാനമന്ത്രി മോദി ആന്ധ്രാപ്രദേശിൽ NACIN കാമ്പസ് ഉദ്ഘാടനം ചെയ്യും.
ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ പാലസമുദ്രത്തിൽ നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, പരോക്ഷ നികുതി & നാർക്കോട്ടിക് അക്കാദമിയുടെ (NACIN) പുതിയ കാമ്പസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
2. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ 150ാം വാർഷികം
കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് (ഐ.എം.ഡി.) തിങ്കളാഴ്ച 150-ാം പിറന്നാൾ. രാജ്യത്തെ ഏറ്റവും പഴക്കംചെന്ന ശാസ്ത്രവകുപ്പായ കാലാവസ്ഥാവകുപ്പ് 1875 ജനുവരി 15-ന് കൊൽക്കത്ത ആസ്ഥാനമായാണ് പ്രവർത്തനം ആരംഭിച്ചത്.
സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)
1. AMR നെ പ്രതിരോധിക്കാൻ കേരളം ഓപ്പറേഷൻ അമൃത് ആരംഭിച്ചു.
ഓപ്പറേഷൻ അമൃത് (ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് ഇന്റർവെൻഷൻ ഫോർ ടോട്ടൽ ഹെൽത്ത്) വഴി വർദ്ധിച്ചുവരുന്ന ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് (എഎംആർ) ഭീഷണിയെ ചെറുക്കാൻ കേരള ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് സജീവമായ നടപടി സ്വീകരിച്ചു.
2.മഹാകവികുമാരനാശാന്റെയും 23 സഹയാത്രികരുടെയും ജീവനെടുത്ത പല്ലനയാറ്റിലെ റെഡിമീർ ബോട്ട് ദുരന്തത്തിന് 100 വർഷം തികയുന്നു.
ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)
1. നിർമിത ബുദ്ധി തിരഞ്ഞെടുപ്പിനെ ഗുരുതരമായ ബാധിച്ചേക്കുമെന്ന് റിപ്പോർട്ട് പുറത്തുവിട്ട സംഘടന – വേൾഡ് എക്കണോമിക്സ് ഫോറം( WEF)
സാമ്പത്തിക വാർത്തകൾ (Kerala PSC Daily Current Affairs)
1.യൂണിയൻ ബജറ്റ്: ഒരു ചരിത്ര അവലോകനം.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 112 പ്രകാരം കേന്ദ്ര ബജറ്റ്, ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷത്തിലെ ഏകദേശ വരവും ചെലവും വിവരിക്കുന്ന സർക്കാരിന്റെ സാമ്പത്തിക രൂപരേഖയായി വർത്തിക്കുന്നു. ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് 1860 ഏപ്രിൽ 7 ന് ധനമന്ത്രി ജെയിംസ് വിൽസൺ ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. സ്വാതന്ത്ര്യാനന്തരം, ആദ്യത്തെ കേന്ദ്ര ബജറ്റ് 1947 നവംബർ 26-ന് ധനമന്ത്രി സർ ആർ.കെ. ഷൺമുഖം ചെട്ടി വിഭജനത്തിന്റെ വെല്ലുവിളികൾക്കിടയിലും അവതരിപ്പിച്ചു.
2. 9 വർഷത്തിനിടെ 24.82 കോടി പേർ രാജ്യത്ത് ദാരിദ്ര്യമുക്തി നേടിയതായി നീതി ആയോഗ്.
കേരളത്തിൽ ദാരിദ്ര്യമുക്തി നേടിയത് 2.72 ലക്ഷം പേർ
അവാർഡുകൾ (Kerala PSC Daily Current Affairs)
1. ലോക്‌സഭാ സെക്രട്ടേറിയറ്റിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനുള്ള (ഗസറ്റഡ് വിഭാഗം) പ്രഥമ പുരസ്കാരത്തിന് അർഹനായ മലയാളി – പി.മുരളീധരൻ
പ്രതിരോധ വാർത്തകൾ (Kerala PSC Daily Current Affairs)
1.ജമ്മു കാശ്മീരിൽ ആക്രമണം നടത്തുന്ന ഭീകരർക്കെതിരെ ഇന്ത്യൻ കരസേന ആരംഭിച്ച സൈനിക നീക്കം – ഓപ്പറേഷൻ സർവ്വശക്തി
കായിക വാർത്തകൾ (Kerala PSC Daily Current Affairs)
1.2023 വർഷത്തെ ഫിഫയുടെ മികച്ച പുരുഷതാരമായി അർജൻറീനയുടെ സൂപ്പർതാരം ലയണൽ മെസ്സി.
പുരസ്കാരം ലഭിക്കുന്നത് മൂന്നാം തവണ. ഏറ്റവുമധികം ഫിഫ ദ ബെസ്റ്റ് പുരസ്ക്കാരം നേടുന്ന താരമായി മെസ്സി.
2. പാരീസ് ഒളിമ്പിക്സിന് ഇനി 193 ദിവസങ്ങൾ മാത്രം.
ചരിത്രത്തിൽ ആദ്യമായി ലിംഗ സമത്വം നടപ്പിലാക്കുന്ന ഒളിമ്പിക്സ് ആയിരിക്കും പാരീസ് ലേത്. 5250 പുരുഷതാരങ്ങളും അത്രതന്നെ വനിതാ താരങ്ങളും മത്സരിക്കും. ഉദ്ഘാടനവേദി പാരീസ് നഗരത്തിന്റെ സെയ്ൻ നദിയിൽ. ബ്രേക്ക് ഡാൻസ് മത്സരയിനം ആകുന്ന ആദ്യ ഒളിമ്പിക്സ്.
3.അഖിലേന്ത്യ അന്തർ സർവകലാശാല വനിതാ വോളിബോൾ കിരീടം സ്വന്തമാക്കിയത് – മഹാത്മാഗാന്ധി സർവ്വകലാശാല
ബഹുവിധ വാർത്തകൾ (Kerala PSC Daily Current Affairs)
1.എയറോപോണിക് ഫാമിംഗ് കൃഷിരീതിയിലൂടെ ഉൽപ്പാദിപ്പിച്ച സിങ്കും ഇരുമ്പും സമ്പുഷ്ടമായ മിനി ഉരുളക്കിഴങ്ങ് – കുഫ്രി ഉദയ്
2.2024 ജനുവരിയിൽ 2500 വർഷം പഴക്കമുള്ള നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശം – ആമസോൺ കാടുകൾ
3.2024 ജനുവരിയിൽ ലോകത്തെ ഏറ്റവും പഴക്കം ചെന്ന വനം ന്യൂയോർക്കിൽ കണ്ടെത്തി.
ചരമ വാർത്തകൾ (Kerala PSC Daily Current Affairs)
1.2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ – ഡോക്ടർ പ്രഭ ആത്രെ