Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 18 ഏപ്രിൽ...
Top Performing

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 18 ഏപ്രിൽ 2024

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.പ്രണയനൈരാശ്യത്താൽ പുരുഷൻ ജീവിതം അവസാനിപ്പിച്ചതിന്റെ പേരിൽ സ്ത്രീക്കെതിരെ ആത്മഹത്യാ കുറ്റം ചുമത്താനാകില്ലെന്ന് പ്രഖ്യാപിച്ച കോടതി – ഡൽഹി ഹൈക്കോടതി

2.2024 ഏപ്രിൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്കായി ഇ-വിസ അനുവദിച്ച ഏഷ്യൻ രാജ്യം – ജപ്പാൻ

3.2024 ഏപ്രിലിൽ കേരളത്തിലേക്ക് ആദ്യമായി സർവീസ് നടത്തിയ ഡബിൾ ഡക്കർ ട്രെയിൻ – കോയമ്പത്തൂർ- ബംഗളൂരു ഉദയ് എക്സ്പ്രസ്

ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)

1.സ്വീഡനിലെ ലിങ്കപ്പിംഗ് സർവ്വകലാശാല ഗവേഷകർ സൃഷ്ടിച്ച ആറ്റത്തിന്റെ കനമുള്ള സ്വർണ്ണ പാളി – ഗോൾഡൻ

2.2024 ൽ മെനിഞ്ചൈറ്റിസിനെതിരെ നൈജീരിയ പുറത്തിറക്കിയ പുതിയ വാക്സിൻ – Men5CV

3.വെള്ളത്തിൽ നിന്ന് മൈക്രോ പ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക ഹൈഡ്രോജെൽ വികസിപ്പിച്ചത് – ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരു

സാമ്പത്തിക വാർത്തകൾ (Kerala PSC Daily Current Affairs)

1.രാജ്യാന്തര നാണ്യനിധി പ്രവചിച്ച ഇന്ത്യയുടെ ഈ വർഷത്തെ വളർച്ച നിരക്ക് – 6.8 %

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1.ഗ്രീസിലെ ഒളിംപിയയിൽ നടന്ന ചടങ്ങിൽ ഒളിംപിക് ദീപശിഖ പ്രകാശിപ്പിച്ച ഗ്രീക്ക് അഭിനേത്രി – മേരി മിന

2.2024 ഏപ്രിലിൽ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയ ഏഷ്യൻ ഗെയിംസ് സ്വർണജേതാവായ ഇന്ത്യൻ ഷൂട്ടർ –  പാലക് ഗുലിയ

(ബ്രസീലിൽനടന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലം നേടിയതോടെ യാണ് 18-കാരിയായ പാലക് ഗുലിയ ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചത്.)

3.T20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ ബാറ്റർ – രോഹിത് ശർമ (500 സിക്സറുകൾ)

4.ബംഗ്ലാദേശപര്യടനത്തിലെ അഞ്ച് ട്വന്റി-20കൾക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടി മലയാളി താരങ്ങൾ – സജന സജീവ്, ആശശോഭന ജോയി

നിയമന വാർത്തകൾ (Kerala PSC Daily Current Affairs)

1.സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ജോയിന്റ് ഡയറക്ടറായി നിയമിതനായത് – അനുരാഗ് കുമാർ

റാങ്കുകളും റിപ്പോർട്ടുകളും (Kerala PSC Daily Current Affairs)

1.എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ റിപ്പോർട്ട് പ്രകാരം 2023-ലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം – ഹാർട്ട്സ്ഫീൽഡ്- ജാക്സൺ അറ്റ്ലാന്റ അന്താരാഷ്ട്ര വിമാനത്താവളം [Atlanta, Georgia, U.S]

പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)

1.ലോക പൈതൃക ദിനം 2024.

സ്മാരകങ്ങൾക്കും സൈറ്റുകൾക്കുമുള്ള അന്താരാഷ്ട്ര ദിനം എന്നും അറിയപ്പെടുന്ന ലോക പൈതൃക ദിനം എല്ലാ വർഷവും ഏപ്രിൽ 18 ന് ആചരിക്കുന്നു. ഈ വർഷം, ഈ ദിനം ആചരിക്കുന്നത് വൈവിധ്യങ്ങളെക്കുറിച്ചും അവബോധത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. ലോകത്തിൻ്റെ സാംസ്കാരിക പൈതൃകത്തിൻ്റെ പ്രാധാന്യം, ഭാവി തലമുറകൾക്കായി അത് സംരക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകത എടുത്ത് കാണിക്കുന്നു.

Sharing is caring!

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 18 ഏപ്രിൽ 2024_3.1

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.