Table of Contents
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.
അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)
1.2024 മാർച്ചിൽ ആഭ്യന്തര സംഘർഷം രൂക്ഷമായതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം – ഹെയ്തി
ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)
1.രാജ്യത്തെ ഏതെങ്കിലും ഒരു വിധത്തിൽ കുറ്റകൃത്യം ചെയ്തു മുങ്ങുന്നവരെ കണ്ടെത്താനുള്ള സംവിധാനം – നഫിസ്
(നഫിസ് – നാഷണൽ ഓട്ടോമാറ്റഡ് ഫിംഗർ പ്രിന്റിംഗ് ഐഡന്റിഫിക്കേഷൻ സിസ്റ്റം)
2.മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര് – നാനാ ജഗന്നാഥ് ശങ്കർ സേത് സ്റ്റേഷൻ
3.പൗരത്വ നിയമഭേദഗതി പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുവാൻ വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ – CAA 2019
4. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ചു (14 മാർച്ച് 2024)
- ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിർദ്ദേശം പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച സമിതി അധ്യക്ഷൻ – രാംനാഥ് കോവിന്ദ്
- 2029 മുതൽ നടപ്പാക്കാനാണ് കമ്മിറ്റി ശിപാർശ ചെയ്തത്.
- ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടത്താൻ ഭരണഘടന ഭേദഗതി ചെയ്യാൻ സമിതി ശിപാർശ ചെയ്തു.
5. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവച്ചു.
തെലങ്കാന ഗവർണറായിരുന്ന തമിഴിസൈ സൗന്ദരരാജൻ 2024 മാർച്ച് 18 തിങ്കളാഴ്ച രാജിവച്ചു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ലഫ്റ്റനൻ്റ് ഗവർണർ സ്ഥാനത്തുനിന്നും സൗന്ദരരാജൻ രാജിവച്ചു.
സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)
1.ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർ ലാബ്സ് ഉദ്ഘാടനം ചെയ്തത് – തിരുവനന്തപുരം സിഡാക്
2.കേന്ദ്രസർക്കാറിന്റെ സ്മാർട്ട്‌സിറ്റി 2.0 പദ്ധതിയിലേക്ക് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക നഗരം – തിരുവനന്തപുരം
3.പോക്സോ നിയമത്തെക്കുറിച്ച് നിയമവകുപ്പ് തയ്യാറാക്കിയ ഹ്രസ്വചിത്രം – മാറ്റൊലി
4.കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യം വിഷയത്തെ പശ്ചാത്തലം ആക്കി നിർമ്മിച്ച സിനിമ – ഇതുവരെ
അവാർഡുകൾ (Kerala PSC Daily Current Affairs)
1.2024-ലെ പ്ലാനറ്റ് എർത്ത് പുരസ്‌കാര ജേതാവായ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ – ഡോ. എസ് ഫെയ്സി
2.33-ാമത്തെ സരസ്വതി സമ്മാൻ പുരസ്കാരത്തിന് അർഹനായ മലയാള സാഹിത്യകാരൻ – പ്രഭാവർമ്മ
3.2023-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയത് – സക്കറിയ
ഉച്ചകോടികൾ സമ്മേളന വാർത്തകൾ (Kerala PSC Daily Current Affairs)
1.2024-ലെ ഏഴാമത് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനത്തിന്റെ വേദി – ഗുഡ്ഗാവ്
കായിക വാർത്തകൾ (Kerala PSC Daily Current Affairs)
1.2024-ലെ രണ്ടാമത് വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയത് – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
നിയമന വാർത്തകൾ (Kerala PSC Daily Current Affairs)
1.പ്രസാർ ഭാരതിയൂടെ പുതിയ ചെയർമാനായി നിയമിതനായത് – നവനീത് കുമാർ സെഹാൾ
റാങ്കുകളും റിപ്പോർട്ടുകളും (Kerala PSC Daily Current Affairs)
1.അന്താരാഷ്ട്ര നാണയനിധി(IMF) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തെ അതിദരിദ്രരാജ്യങ്ങളിൽ ഒന്നാമത് – ദക്ഷിണ സുഡാൻ.
- 63- ാം സ്ഥാനത്താണ് ഇന്ത്യ.
- റിപ്പോർട്ട് പ്രകാരം ഏറ്റവും സമ്പന്നമായ രാജ്യം – ലക്സംബർഗ്
ബഹുവിധ വാർത്തകൾ (Kerala PSC Daily Current Affairs)
1.ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥ – ലൈഫ്:മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി
പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)
എല്ലാ വർഷവും മാർച്ച് 18 ന് ഓർഡനൻസ് ഫാക്ടറി ദിനം ആചരിക്കുന്നു. ഇന്ത്യൻ ഓർഡനൻസ് ഫാക്ടറികളെ ആദരിക്കുന്നതിനായി ഇന്ത്യയിൽ ആഘോഷിക്കുന്ന ഒരു പ്രത്യേക ദിനമാണ് ഓർഡനൻസ് ഫാക്ടറി ദിനം.