Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ഫെബ്രുവരി...
Top Performing

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ഫെബ്രുവരി 2024

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ഫെബ്രുവരി 2024_3.1

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

1.ജോലിസ്ഥലത്തെ അക്രമവും ഉപദ്രവവും അവസാനിപ്പിക്കുന്നതിനുള്ള ILO കൺവെൻഷൻ അംഗീകരിക്കുന്ന ആദ്യ ഏഷ്യൻ രാജ്യമായി ഫിലിപ്പീൻസ്.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ഫെബ്രുവരി 2024_4.1

ആഗോളതലത്തിൽ സുരക്ഷിതവും മാന്യവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള ഒരു നിർണായക ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്ന കൺവെൻഷൻ ജോലിസ്ഥലത്തെ അക്രമത്തെയും ഉപദ്രവത്തെയും സമഗ്രമായി അഭിസംബോധന ചെയ്യുന്നു.

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.മുതിർന്ന പൗരന്മാർക്കായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും ഒരു കുടക്കീഴിൽ ആക്കികൊണ്ടുള്ള പദ്ധതി – അടൽ വയോ അഭ്യുദയ യോജന

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1.ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത മണ്ഡലം – തളിപറമ്പ്

സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി തളിപ്പറമ്പ്. തളിപ്പറമ്പ് മണ്ഡലത്തിലെ മുഴുവൻ പേരെയും ഡിജിറ്റൽ സാക്ഷരതയുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ മണ്ഡലം എം.എൽ.എ. എം.വി.ഗോവിന്ദൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ഇടം’ (Educational and Digital Awareness Mission) പദ്ധതിയിലൂടെയാണ് മണ്ഡലം സമ്പൂർണ സാക്ഷരത കൈവരിച്ചത്.

ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)

1.വിജയകരമായി ചന്ദ്രനിലിറങ്ങുന്ന ആദ്യ സ്വകാര്യ പേടകം – ഒഡീസിയസ്

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ഫെബ്രുവരി 2024_5.1

ചരിത്രത്തിലാദ്യമായി ഒരു സ്വകാര്യനിര്‍മിത പേടകം ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. ഓഡീസിയസ് എന്ന് വിളിക്കുന്ന ഇന്റൂയിറ്റീവ് മെഷീന്‍സ് നിര്‍മിച്ച നോവ-സി ലാന്ററാണ് ചന്ദ്രനിലിറങ്ങിയത്. 50 വര്‍ഷക്കാലത്തിന് ശേഷം ചന്ദ്രനിലിറങ്ങുന്ന ആദ്യ അമേരിക്കന്‍ നിര്‍മിത പേടകം കൂടിയാണിത്. 1972 ല്‍ അപ്പോളോ 17 പേടകമാണ് ഏറ്റവും ഒടുവില്‍ ചന്ദ്രനില്‍ ഇറങ്ങിയ അമേരിക്കന്‍ പേടകം.

2. ചാറ്റ് ജി പി ടിക്ക് സമാനമായി ഭാരത് ജി പി ടി വികസിപ്പിച്ച എ ഐ സാങ്കേതിക വിദ്യാ സേവനം – ഹനൂമാൻ

3.ഐഐടി ഗുവാഹത്തി, ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ പൈലറ്റ് പരിശീലന ഓർഗനൈസേഷൻ ആരംഭിച്ചു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ഫെബ്രുവരി 2024_6.1

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗുവാഹത്തി, എഡ്യുറേഡുമായി സഹകരിച്ച്, ഇന്ത്യയിലെ ഏറ്റവും വലിയ റിമോട്ട് പൈലറ്റ് ട്രെയിനിംഗ് ഓർഗനൈസേഷൻ (ആർപിടിഒ) ഉദ്ഘാടനം ചെയ്തു. 18 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സംരംഭത്തിന് ഒരേസമയം 9 ഇടത്തരം ഡ്രോണുകൾ പറത്താനുള്ള കഴിവുണ്ട്.

4.നോക്കിയയും ഐഐഎസ്‌സിയും ബെംഗളൂരുവിലെ 6ജി ഗവേഷണത്തിനും വികസനത്തിനും പങ്കാളിയായി.

നോക്കിയയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും (ഐഐഎസ്‌സി) 6 ജി സാങ്കേതിക ഗവേഷണത്തിനും   ആപ്ലിക്കേഷനുകൾക്കും ഇന്ത്യയിൽ തുടക്കമിടാൻ തീരുമാനിച്ചു.

അവാർഡുകൾ (Kerala PSC Daily Current Affairs)

1.38-ാമത് മൂലൂർ അവാർഡ് ജേതാവ് കെ.രാജഗോപാൽ (കവിതാസമാഹാരം – പതികാലം)

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ഫെബ്രുവരി 2024_7.1

ബാങ്കിംഗ് വാർത്തകൾ (Kerala PSC Daily Current Affairs)

1.ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാൻ ആയി നിയമിതനായത് എം ആർ കുമാർ

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1.ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം പരാജയപ്പെടുത്തുന്ന ആദ്യ യൂറോപ്യൻ ടീം – എസ്തോണിയ

2.2024 ഫെബ്രുവരിയിൽ അന്തരിച്ച മുൻ ജർമൻ ഫുട്ബോൾ താരം – ആന്ദ്രേയാസ് ബ്രഹ്മേ

3.ഇന്ത്യയിലെ ആദ്യ വനിതാ പിച്ച് ക്യൂറേറ്ററായി – ജസീന്ത കല്യാൺ

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ഫെബ്രുവരി 2024_8.1

നിയമന വാർത്തകൾ (Kerala PSC Daily Current Affairs)

1.ബാങ്ക് ഓഫ് മഹാരാഷ്ട്ര മുൻ എംഡിയും സിഇഒയുമായ എ എസ് രാജീവിനെ കേന്ദ്ര സർക്കാർ വിജിലൻസ് കമ്മീഷണറായി നിയമിച്ചു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ഫെബ്രുവരി 2024_9.1

ബാങ്ക് ഓഫ് മഹാരാഷ്ട്ര മുൻ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എ എസ് രാജീവിനെ കേന്ദ്ര വിജിലൻസ് കമ്മീഷൻ്റെ (സിവിസി) വിജിലൻസ് കമ്മീഷണറായി നിയമിച്ചു.

പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)

1.സെൻട്രൽ എക്സൈസ് ദിനം 2024

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ഫെബ്രുവരി 2024_10.1

1944-ൽ സെൻട്രൽ എക്സൈസ് ആൻ്റ് സാൾട്ട് ആക്ട് നിലവിൽ വന്നതിനുള്ള ഒർമായ്ക്കായി ഇന്ത്യ സെൻട്രൽ എക്സൈസ് ദിനം ആചരിക്കുന്നു.

Sharing is caring!

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 24 ഫെബ്രുവരി 2024_11.1

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.