Table of Contents
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്2024
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.
അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)
1.2024 ജനുവരിയിൽ ആക്രമണം നടന്ന ലോകത്തെ ഏറ്റവും പ്രശസ്ത ചിത്രമായ ‘മൊണാലിസ’ പെയിന്റിങ് സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം – ലൂവർ മ്യൂസിയം ,ഫ്രാൻസ്
2.ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പൽ – ഐക്കൺ ഓഫ് ദി സീസ്
ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)
1. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുള്ള നിയമസഭ – ഛത്തീസ്ഗഡ്
2. 2024-ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ നാണയം – 75 രൂപ നാണയം
3. 9-ാം തവണയും ബീഹാർ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി – നിതീഷ് കുമാർ
സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)
1. 36-ാമത് കേരള സയൻസ് കോൺഗ്രസിന് വേദിയാകുന്നത് – കാസർഗോഡ്
2. സംസ്ഥാനത്ത് ആദ്യമായിട്ട് തുളസി വനം ആരംഭിച്ച ഇക്കോ ടൂറിസം കേന്ദ്രം – കോന്നി ഇക്കോടൂറിസം കേന്ദ്രം
3. ഇൻറർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഓഫ് കേരള 2024 ൻ്റെ വേദി – തൃശ്ശൂർ
4. വി. ടി. ഭട്ടതിരിപ്പാട് സ്മാരകം നിലവിൽ വരുന്ന ജില്ല – പാലക്കാട്
5.ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന വ്യാപകമായി പോലീസ് നടത്തുന്ന പരിശോധന – ഓപ്പറേഷൻ ഡി-ഹണ്ട്
6. 2024 ജനുവരിയിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് ലൈസൻസ് നിർബന്ധിതമാക്കാൻ തീരുമാനിച്ച സംസ്ഥാനം – കേരളം
അവാർഡുകൾ (Kerala PSC Daily Current Affairs)
1. നാടൻ കലാ ഗവേഷണ പാഠശാലയുടെ സാഹിത്യ ശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായത് – സുഭാഷ് ചന്ദ്രൻ
2. പത്മശ്രീ പുരസ്കാരം ലഭിക്കുന്ന ആദ്യ തെയ്യം കലാകാരൻ – ഇ. പി. നാരായണൻ പെരുവണ്ണാൻ
3. 2024 ജനുവരിയിൽ, മഹാകവി പന്തളം കേരളവർമ സ്മാരക കവിതാ പുരസ്കാരത്തിന് അർഹനായത് – കെ. രാജഗോപാൽ
പ്രതിരോധ വാർത്തകൾ (Kerala PSC Daily Current Affairs)
1. കരസേനയിലെ ആദ്യ വനിതാ സുബേദാർ – പ്രീതി രചക് (മധ്യപ്രദേശ്)
കായിക വാർത്തകൾ (Kerala PSC Daily Current Affairs)
1.2024 ലെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ജേതാവ് – അരിയാന സെബലങ്ക
2. 2024 ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് – Jannik Sinner
3. ഗ്രാൻഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് – രോഹൻ ബൊപ്പണ്ണ
4.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അതിവേഗം ട്രിപ്പിൾ സെഞ്ച്വറി എന്ന ലോക റെക്കോർഡ് സ്വന്തമാക്കിയ താരം – തന്മയ് അഗർവാൾ
5.ഐസിസി വനിതാ ക്രിക്കറ്റ് ഓഫ് ദിയർ പുരസ്കാരജേതാവ് – നാറ്റ് സ്കൈവർ-ബ്രണ്ട് (ഇംഗ്ലണ്ട് )
ചരമ വാർത്തകൾ (Kerala PSC Daily Current Affairs)
1.2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഗായിക – ഭവതാരിണി ഇളയരാജ
2.2024 ജനുവരിയിൽ അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയായ മലയാളി – കെ. ഉണ്ണീരി
പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)
1.രക്തസാക്ഷി ദിനം / ഷഹീദ് ദിവസ് 2024
രാഷ്ട്രത്തിൻ്റെ സ്വാതന്ത്ര്യത്തിനും ക്ഷേമത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരരെ ആദരിക്കാൻ ജനുവരി 30 ഷഹീദ് ദിവസമായി ഇന്ത്യയിൽ ആചരിക്കുന്നു.