Malyalam govt jobs   »   Study Materials   »   ഡിഗ്രി പ്രിലിംസ്‌ പരീക്ഷ 2024 വിജയിക്കാനുള്ള 5 വഴികൾ
Top Performing

ഡിഗ്രി പ്രിലിംസ്‌ പരീക്ഷ 2024, വിജയിക്കാനുള്ള 5 വഴികൾ

ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024

ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024: ഡിഗ്രി പ്രിലിംസ്‌ 2024 പരീക്ഷയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഡിഗ്രി പ്രിലിംസ്‌ ആദ്യഘട്ട പരീക്ഷ 2024 മെയ് 11 നു നടക്കും. പഠിച്ചു തുടങ്ങിയർക്കും, തുടങ്ങാൻ പോകുന്നവർക്കും നിഷ്പ്രയാസം ഡിഗ്രി പ്രിലിംസ്‌ പരീക്ഷയിൽ ഉന്നത വിജയം നേടാനുള്ള 5 വഴികൾ ചുവടെ നൽകിയിരിക്കുന്നു. ചുവടെ നൽകിയിരിക്കുന്ന പോയിന്റുകൾ അതേപടി ഫോളോ ചെയ്താൽ വിജയം സുനിശ്ചിതം.

ഡിഗ്രി പ്രിലിംസ്‌ പരീക്ഷ 2024 വിജയിക്കാനുള്ള 5 വഴികൾ

Step 1 :- നിങ്ങളുടെ പരീക്ഷയെക്കുറിച്ച്  മനസ്സിലാക്കുക.

Step 2 :- സ്റ്റഡി മെറ്റീരിയൽ

Step 3 :- മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശീലിക്കുക.

Step 4 :- റിവിഷൻ

Step 5 :- മാതൃക പരീക്ഷകൾ പരിശീലിക്കുക

 

നിങ്ങളുടെ പരീക്ഷയെക്കുറിച്ച്  മനസ്സിലാക്കുക

പരീക്ഷ രീതിയെക്കുറിച്ചും, പരീക്ഷ സിലബസിനെക്കുറിച്ചും നിങ്ങൾക്ക് സമഗ്രമായ ധാരണയുണ്ടെങ്കിൽ നിങ്ങൾക്ക് ഡിഗ്രി പ്രിലിംസ്‌ പൊതു പരീക്ഷയിൽ അനായാസം വിജയിക്കാനാവും.

 

സ്റ്റഡി മെറ്റീരിയൽ:

റഫറൻസ് പുസ്തകങ്ങൾ- ഏതെങ്കിലും ഒരു പബ്ലിക്കേഷന്റെ റാങ്ക് ഫയൽ കയ്യിലിരിക്കുന്നത് നല്ലതായിരിക്കും. പെട്ടെന്ന് ഒരു റഫറൻസിന് ഉപകാരപ്പെടും. റാങ്ക് ഫയലുകൾ എന്തൊക്കെ പഠിക്കണമെന്ന് സൂചന നൽകും.

എല്ലാ വിഷയങ്ങളിൽ നിന്നും കുറഞ്ഞത് 5 ചോദ്യങ്ങൾ പരിശീലിക്കുന്നത് ചുരുങ്ങിയ സമയത്തിനുള്ളിൽ മുഴുവൻ സിലബസും പൂർത്തിയാക്കാൻ നിങ്ങളെ സഹായിക്കും.

നിങ്ങൾക്ക് അനായാസമായി ഡെയ്‌ലി കറന്റ് അഫയേഴ്‌സ് പഠിക്കാൻ ഞങ്ങൾ Addapedia- ഡെയ്‌ലി കറന്റ് അഫയേഴ്‌സ് എൻസൈക്ലോപീഡിയ ഒരുക്കുന്നു. PDF രൂപത്തിൽ ഡൗൺലോഡ് ചെയ്ത് പഠിക്കുക.

 

മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശീലിക്കുക

മുൻവർഷ ചോദ്യപേപ്പറിന്റെ 5 സെറ്റെങ്കിലും കണ്ടെത്തുക.

പരീക്ഷക്ക് ഇനി അധിക ദിവസങ്ങൾ ഇല്ല എന്നത് ഓർമയിലുണ്ടാവണം. മുൻവർഷങ്ങളിലെ ചോദ്യപേപ്പർ ഓരോ സെറ്റും 2 നാൾ എന്ന രീതിയിൽ പഠിക്കാൻ ശ്രമിക്കുക.
മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾക്ക് ഉത്തരം നൽകുന്നത് ചോദ്യപേപ്പറിന്റെ പാറ്റേണിനെക്കുറിച്ച് കൃത്യമായ ഒരു ആശയം നൽകുകയും നിങ്ങളുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തുകയും ചെയ്യും.

 

റിവിഷൻ

പഠിക്കുമ്പോൾ റിവിഷന് പ്രാധാന്യം നൽകുക. തലേന്ന് പഠിച്ച പാഠഭാഗങ്ങൾ ഓർമ്മയിലുണ്ടോ എന്ന് വിലയിരുത്തിയതിനു ശേഷം മാത്രം പുതിയ ഭാഗം പഠിക്കാൻ നോക്കുക.

പഠിക്കുമ്പോൾ പ്രധാനപ്പെട്ടതാണെന്ന് തോന്നുന്ന പോയിന്റുകൾ എഴുതി വെക്കുക.

പരീക്ഷയ്ക്ക് മുന്നേ ഉള്ള അവസാന നിമിഷങ്ങളിൽ പഠിച്ചത് ഓർമയിൽ എത്തിക്കാൻ സഹായകമാവും.

പ്രധാനപ്പെട്ട 30 പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ

പ്രധാനപ്പെട്ട 20 ഗണിത ചോദ്യോത്തരങ്ങൾ

മാതൃക പരീക്ഷകൾ പരിശീലിക്കുക

കഴിയുന്നത്ര മോക്ക് ടെസ്റ്റുകൾ നടത്തുക.

സമയ ക്രമീകരണത്തിനൊപ്പം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രയാസമുള്ള പാഠഭാഗങ്ങൾ മനസിലാക്കാൻ ഇത് നിങ്ങളെ സഹായിക്കും.

സമയം നഷ്ടപ്പെടാനുള്ള സാധ്യതയുള്ള ഒരു മേഖല മാത്തമാറ്റിക്സ് ആണ്, ലഭ്യമായത്ര ഗണിതശാസ്ത്ര പ്രശ്നങ്ങൾ പരിശീലിപ്പിക്കുന്നതിലൂടെ നിങ്ങൾക്ക് ഗണിതശാസ്ത്രത്തിലുള്ള ഭയവും മാറിക്കിട്ടും.

ഓരോ വിഷയത്തിനും കുറുക്കുവഴികളും കണക്കുകൂട്ടലുകളുടെ എളുപ്പവഴികളുമുണ്ട്, ഒരിക്കൽ പഠിച്ചുകഴിഞ്ഞാൽ കണക്കുകൂട്ടൽ സമയം ഏറ്റവും കുറഞ്ഞതായിരിക്കാൻ നിങ്ങളെ സഹായിക്കും.

ഓരോ വിഷയത്തെയും അടിസ്ഥാനമാക്കി മോക്ക് ടെസ്റ്റുകൾ പരിശീലിച്ചുകൊണ്ടിരിക്കണം.

ഇനിയുള്ള ദിവസങ്ങളിൽ, 2 നാളിൽ ഒരിക്കൽ ഒരു മാതൃക പരീക്ഷ എന്ന രീതിയിൽ എഴുതി പരിശീലിക്കുക.

 

Read More: 

                                                                         Important Articles
  ഡിഗ്രി പ്രിലിംസ്‌ പരീക്ഷ തീയതി 2024   ഡിഗ്രി പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പർ
  കേരള PSC പരീക്ഷകൾക്കായി SCERT പാഠഭാഗങ്ങൾ എങ്ങനെ പഠിക്കാം? ഡിഗ്രി പ്രിലിംസ് സിലബസ് 2024

Sharing is caring!

ഡിഗ്രി പ്രിലിംസ്‌ പരീക്ഷ 2024, വിജയിക്കാനുള്ള 5 വഴികൾ_3.1