Malyalam govt jobs   »   Study Materials   »   Dr Rajendra Prasad
Top Performing

Dr. Rajendra Prasad (ഡോ. രാജേന്ദ്ര പ്രസാദ്) | KPSC & HCA Study Material

Dr. Rajendra Prasad, son of Mahadev Sahai, was born in Zeradei, siwan, Bihar on December 3, 1884. Dr Rajendra Prasad was the president of the country from 1950 to 1962. He remains the longest serving president of the country till date. He became a member of the High Court of Bihar and Odisha in the year 1916.

Dr Rajendra Prasad (ഡോ രാജേന്ദ്ര പ്രസാദ്)

Dr Rajendra Prasad (ഡോ രാജേന്ദ്ര പ്രസാദ്): രാജേന്ദ്ര പ്രസാദ്, ഇന്ത്യൻ രാഷ്ട്രീയക്കാരനും അഭിഭാഷകനും പത്രപ്രവർ)ത്തകനും റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ആദ്യ പ്രസിഡന്റായിരുന്നു (1950-62). സ്വാതന്ത്ര്യത്തിനായുള്ള നിസ്സഹകരണ പ്രസ്ഥാനത്തിന്റെ തുടക്കത്തിൽ Dr Rajendra Prasad മഹാത്മാഗാന്ധിയുടെ സഖാവായിരുന്നു കൂടാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ (1934, 1939, 1947) പ്രസിഡന്റുമായിരുന്നു.

Fill the Form and Get all The Latest Job Alerts – Click here

Bal Gangadhar Tilak
Adda247 Kerala Telegram Link

[sso_enhancement_lead_form_manual title=”ജനുവരി 2022 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
January 2nd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2022/01/17184407/Weekly-Current-Affairs-2nd-week-January-2022-in-Malayalam.pdf”]

Dr Rajendra Prasad (ഡോ രാജേന്ദ്ര പ്രസാദ്): Life

Dr. Rajendra Prasad (ഡോ. രാജേന്ദ്ര പ്രസാദ്)_4.1
Rajendra Prasad

 

Name Dr. Rajendra Prasad
Born 3 December 1884 (Ziradei, Siwan B)
Died 28 February 1963
Father’s Name Sri Mahadev Sahai
Occupation Indian politician, lawyer and journalist
Famous to first President of the Republic of India (1950-1962)

 

ബീഹാറിലെ സീവാൻ ജില്ലയിലെ സെരാദെയ് എന്ന സ്ഥലത്ത്‌ 1884 ഡിസംബർ 3-നാണ് രാജേന്ദ്രപ്രസാദ് ജനിച്ചത്, പിതാവ് മഹാദേവ് സഹായ്, മാതാവ് കമലേശ്വരി ദേവി.

പ്രസാദിന് അഞ്ചുവയസ്സുള്ളപ്പോൾ തന്നെ മാതാപിതാക്കൾ ഒരു പണ്ഡിതന്റെയടുക്കൽ പേർഷ്യൻ ഭാഷകളും, ഹിന്ദിയും, കണക്കും അഭ്യസിക്കാൻ കൊണ്ടുചെന്നാക്കി.

ഗ്രാമീണപഠനത്തിനുശേഷം ചാപ്ര സർക്കാർ സ്കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം.

1896ൽ തന്റെ പന്ത്രണ്ടാം വയസിൽ രാജവൻഷി ദേവിയെ അദ്ദേഹം വിവാഹം കഴിച്ചു.

ഉന്നതപഠനത്തിനായി പിന്നീട് ജ്യേഷ്ഠന്റെയൊപ്പം പാട്നയിലേക്കു പോയി.

അവിടെനിന്നും രണ്ടുവർഷത്തെ വിദ്യാഭ്യാസത്തിനുശേഷം കൽക്കട്ടാ സർവ്വകലാശാലയിൽ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു.

1902 ൽ കൽക്കട്ട പ്രസിഡൻസി കോളേജിൽ സയൻസ് മുഖ്യവിഷയമായി എടുത്തു പഠനം തുടങ്ങി.

ഉപരിപഠനത്തിനായി പ്രസാദ് കല ആണ് തിരഞ്ഞെടുത്തത്.

പിന്നീട് അദേഹം സാമ്പത്തികശാസ്ത്രത്തിൽ ശ്രദ്ധിക്കുകയും കൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്നും 1907ൽ ബിരുദാനന്തരബിരുദം നേടുകയും ചെയ്തു.

1916 ൽ ബീഹാർ ഹൈക്കോടതിയിലും, ഒഡീഷ ഹൈക്കോടതിയിലും അഭിഭാഷകനായി ജോലി ചെയ്തു തുടങ്ങി.

ഇക്കാലത്ത് പാട്ന സർവ്വകലാശാലയിലെ സിൻഡിക്കേറ്റ് അംഗമായും പ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു.

അഭിഭാഷകനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനു ശേഷമാണ് രാജേന്ദ്ര പ്രസാദ് സ്വാതന്ത്ര സമരത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.

ഗാന്ധിജിയോട് ഏറെ ആഭിമുഖ്യം പുലര്‍ത്തിയ അദ്ദേഹം തൂലികയിലൂടെയും സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കുചേര്‍ന്നിരുന്നു.

രണ്ട് തവണ രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1950 ജനുവരി 26 മുതല്‍ 1962 മെയ് 13 വരെ ആ സ്ഥാനം അലങ്കരിച്ചു.

ചെറുപ്പത്തിലേ തന്നെ നിരവധി ഭാഷകളില്‍ പ്രാവീണ്യം നേടിയ അദ്ദേഹം 1915 ല്‍ സ്വര്‍ണ മെഡലോടു കൂടിയാണ് നിയമ ബിരുദം സ്വന്തമാക്കിയത്.

രാജവൻഷി ദേവിയായിരുന്നു ഭാര്യ.

Read More: ESIC Recruitment 2022, Apply Online

Dr Rajendra Prasad: Freedom Struggle (സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾ)

പഠനസമയത്ത് 1906ൽ കൽക്കട്ടയിൽ നടന്ന കോൺഗ്രസ് സമ്മേളന സമയത്ത് അദേഹം വോളന്റിയറായി പ്രവർത്തിച്ചു.

1911 ലാണ് അദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമാകുന്നത്.

ചമ്പാരൻ സമരത്തിൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം അദേഹം പ്രവർത്തിച്ചു.

പിന്നീട് നിസ്സഹകരണസമരം 1920 ൽ പ്രഖ്യാപിച്ചപ്പോൾ അതിനോട് യോജിച്ച് യൂണിവേഴ്സിറ്റി ജോലിയും പദവിയും അഭിഭാഷകവൃത്തിയും അദ്ദേഹം ഉപേക്ഷിച്ചു.

1934 ലെ ബോംബെ സമ്മേളനത്തിലാണ് അദേഹത്തെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൻറെ അധ്യക്ഷനായി തെരഞ്ഞെടുത്തു.

മുപ്പത്തിയൊന്പതിൽ സുഭാഷ് ചന്ദ്രബോസ് രാജിവച്ചപ്പോഴും അദേഹം കോൺഗ്രസ് അധ്യക്ഷനായി തുടർന്നു.

Dr. Rajendra Prasad
Dr. Rajendra Prasad Quotes

 

Read More: Kerala PSC 10th Level Preliminary Exam Syllabus 2022

1942 ആഗസ്റ്റ് 8ലെ കോൺഗ്രസിന്റെ ക്വിറ്റ് ഇന്ത്യ പ്രമേയത്തെ തുടർന്ന് നിരവധി നേതാക്കളാണ് അറസ്റ്റിലായത്.

രാജേന്ദ്ര പ്രസാദിനെ ബീഹാറിലെ സദാഖത്ത് ആശ്രമത്തിൽ നിന്നും അറസ്റ്റ് ചെയ്ത് ബങ്കിപ്പൂർ സെൻറട്രൽ ജയിലിലടച്ചു.

ഏകദേശം മൂന്ന് വർഷത്തോളമുള്ള ജയിൽ ശിക്ഷക്ക് ശേഷം 1945 ജൂണിൽ അദേഹം മോചിതനായി.

1946ൽ ജവഹർലാൽ നെഹ്റുവിൻറെ നേതൃത്വത്തിൽ വന്ന ഇടക്കാല സർക്കാറിൽ വന്ന പന്ത്രണ്ട് നാമനിർദ്ദേശക മന്ത്രിമാരിൽ രാജേന്ദ്രപ്രസാദും ഉൾപ്പെട്ടു.

ഭക്ഷ്യ- കൃഷി വകുപ്പാണ് അദേഹത്തിന് ലഭിച്ചത്.

1946 ഡിസംബർ 11ന് രൂപം നല്കിയ കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലിയിയുടെ അധ്യക്ഷനായും അദേഹത്തെ തെരഞ്ഞെടുത്തു.

ഈ അസംബ്ലിയാണ് പിന്നീട് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്.

1947 നവംബറിൽ ജെ.ബി കൃപലാനി രാജിവച്ചപ്പോൾ രാജേന്ദ്രപ്രസാദ് വീണ്ടും കോൺഗ്രസ് അധ്യക്ഷനായി.

പിന്നീട് 1951ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം ഇദേഹത്തെ ഇലക്ട്രൽ കോളേജ് ചേർന്ന് പ്രസിഡൻറായി തെരഞ്ഞെടുത്തു.

അതിനുശേഷം സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിന്ന അദേഹം പിന്നീട് നെഹ്റു സർക്കാറിന് പല ഉപദേശങ്ങളും നൽകിയിട്ടുണ്ട്.

സംസ്ഥാനങ്ങളെ വിദ്യാഭ്യാസ രംഗത്ത് ഉയർത്തിക്കൊണ്ടുവരുന്നതിനായി അദേഹം പല നിർദ്ദേശങ്ങളും സമർപ്പിച്ചിരുന്നു.

1957ൽ അദേഹത്തെ വീണ്ടും രാഷ്ട്രപതിയായി തെരഞ്ഞെടുത്തു.

രണ്ട് തവണ ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ഏക വ്യക്തിയും ഡോ. രാജേന്ദ്ര പ്രസാദാണ്.

Read More: Kerala PSC Fisheries Officer Recruitment 2022

Dr Rajendra Prasad: Death (മരണം)

1963 ഫെബ്രുവരി 28ന് അദേഹം അന്തരിച്ചു.

പാറ്റനയിലെ രാജേന്ദ്ര സ്മൃതി സംഗ്രഹാലയം അദേഹത്തിനായി സമർപ്പിച്ചിരിക്കുന്നു.

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Dr. Rajendra Prasad (ഡോ. രാജേന്ദ്ര പ്രസാദ്)_6.1