Malyalam govt jobs   »   Notification   »   ECHS കേരള റിക്രൂട്ട്മെന്റ്

ECHS കേരള റിക്രൂട്ട്മെന്റ് 2023, 38 ഒഴിവുകൾ, വിജ്ഞാപനം PDF

ECHS കേരള റിക്രൂട്ട്മെന്റ് 2023

ECHS കേരള റിക്രൂട്ട്മെന്റ്: എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ECHS) ഔദ്യോഗിക വെബ്സൈറ്റായ @echs.gov.in ൽ ECHS കേരള റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ മെഡിക്കൽ, നോൺ മെഡിക്കൽ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം ഉദ്യോഗാർത്ഥികൾക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 03 ആണ്. ECHS കേരള റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

ECHS കൊച്ചി റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ECHS കൊച്ചി റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ECHS കൊച്ചി റിക്രൂട്ട്മെന്റ് 2023
ഓർഗനൈസേഷൻ എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് OIC പോളിക്ലിനിക്, ഗൈനക്കോളജിസ്റ്റ്, മെഡിക്കൽ സ്പെഷ്യലിസ്റ്റ്, മെഡിക്കൽ ഓഫീസർ, ഡെന്റൽ ഓഫീസർ, ഡെന്റൽ അസിസ്റ്റന്റ്, ഫിസിയോതെറാപ്പിസ്റ്റ്, ലാബ് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, ക്ലർക്ക്, ഡ്രൈവർ, ചൗക്കിദാർ, വനിതാ അറ്റൻഡന്റ്, സഫായിവാല
ECHS കേരള റിക്രൂട്ട്മെന്റ് 2023 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 20 മെയ് 2023
ECHS കേരള റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കാനുള്ള അവസാന തീയതി 03 ജൂൺ 2023
അഭിമുഖം നടക്കുന്ന തീയതി 05 ജൂലൈ 2023
ഒഴിവുകൾ 38
ശമ്പളം Rs.16800- Rs.1,00,000/-
സെലെക്ഷൻ പ്രോസസ്സ് അഭിമുഖം
ജോലി സ്ഥലം കോഴിക്കോട്, പെരിന്തൽമണ്ണ, ഇരിട്ടി, കണ്ണൂർ, കാഞ്ഞങ്ങാട്, കൽപ്പറ്റ
ഔദ്യോഗിക വെബ്സൈറ്റ് echs.gov.in

Fill out the Form and Get all The Latest Job Alerts – Click here

ECHS കേരള റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

ECHS കേരള വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ മെഡിക്കൽ, നോൺ മെഡിക്കൽ എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് ECHS കേരള റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

ECHS കേരള റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ഡൗൺലോഡ്

ECHS കേരള ഒഴിവുകൾ 2023

ECHS കേരള ഒഴിവുകൾ 2023
തസ്തികയുടെ പേര് ഒഴിവുകൾ
OIC പോളിക്ലിനിക് കോഴിക്കോട് -01, പെരിന്തൽമണ്ണ- 01, ഇരിട്ടി- 01
ഗൈനക്കോളജിസ്റ്റ് കണ്ണൂർ- 01, കോഴിക്കോട്- 01
മെഡിക്കൽ സ്പെഷ്യലിസ്റ്റ് കോഴിക്കോട്- 01, പെരിന്തൽമണ്ണ- 01
മെഡിക്കൽ ഓഫീസർ കണ്ണൂർ- 03, പെരിന്തൽമണ്ണ- 01, കാഞ്ഞങ്ങാട്- 01, ഇരിട്ടി- 01
ഡെന്റൽ ഓഫീസർ കണ്ണൂർ- 01, കോഴിക്കോട്- 01, പെരിന്തൽമണ്ണ- 01, കാഞ്ഞങ്ങാട്- 01, കൽപ്പറ്റ- 01
ഡെന്റൽ അസിസ്റ്റന്റ് ഇരിട്ടി- 01, കണ്ണൂർ- 01
ഫിസിയോതെറാപ്പിസ്റ്റ് കണ്ണൂർ- 01
ലാബ് അസിസ്റ്റന്റ് കോഴിക്കോട് -01
ലാബ് ടെക്നീഷ്യൻ കോഴിക്കോട് -01, പെരിന്തൽമണ്ണ- 01, കൽപ്പറ്റ- 01, ഇരിട്ടി- 01
ഫാർമസിസ്റ്റ് കണ്ണൂർ- 02, പെരിന്തൽമണ്ണ- 01, കാഞ്ഞങ്ങാട്- 01
ക്ലർക്ക് കോഴിക്കോട് -01, കൽപ്പറ്റ- 01
ഡ്രൈവർ കണ്ണൂർ- 01
ചൗക്കിദാർ കൽപ്പറ്റ- 01
വനിതാ അറ്റൻഡന്റ് പെരിന്തൽമണ്ണ- 01, കൽപ്പറ്റ- 01
സഫായിവാല പെരിന്തൽമണ്ണ- 01, കാഞ്ഞങ്ങാട്- 01
ടോട്ടൽ 38

ECHS കേരള വിജ്ഞാപനം 2023 പ്രായപരിധി

ഉദ്യോഗാർത്ഥികൾ വിവിധ മെഡിക്കൽ, നോൺ മെഡിക്കൽ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. ECHS കേരള വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

ECHS കേരള വിജ്ഞാപനം 2023
തസ്തികയുടെ പേര് പ്രായപരിധി
മെഡിക്കൽ ഓഫീസർ 68 വയസ്സ്
ഗൈനക്കോളജിസ്റ്റ്, മെഡിക്കൽ സ്പെഷ്യലിസ്റ്റ് 70 വയസ്സ്
ഡെന്റൽ ഓഫീസർ, OIC പോളിക്ലിനിക് 65 വയസ്സ്
ലാബ് അസിസ്റ്റന്റ്, ഡെന്റൽ അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് 58 വയസ്സ്
വനിതാ അറ്റൻഡന്റ്, സഫായിവാല, ഡ്രൈവർ, ചൗക്കിദാർ 55 വയസ്സ്

ECHS കേരള വിജ്ഞാപനം 2023 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ വിവിധ മെഡിക്കൽ, നോൺ മെഡിക്കൽ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. ECHS കേരള വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

ECHS കേരള വിജ്ഞാപനം 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
OIC പോളിക്ലിനിക് വിദ്യാഭ്യാസ യോഗ്യത: ബിരുദധാരി, കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച സർവീസ് ഉദ്യോഗസ്ഥർ
പ്രവർത്തി പരിചയം: 5 വർഷത്തെ പ്രവർത്തി പരിചയം
ഗൈനക്കോളജിസ്റ്റ്, മെഡിക്കൽ സ്പെഷ്യലിസ്റ്റ് വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ MD/ MS / DNB
പ്രവർത്തി പരിചയം: 3 വർഷത്തെ പ്രവർത്തി പരിചയം
മെഡിക്കൽ ഓഫീസർ MBBS, 3 വർഷത്തെ പ്രവർത്തി പരിചയം
ഡെന്റൽ ഓഫീസർ BDS
ഡെന്റൽ അസിസ്റ്റന്റ് വിദ്യാഭ്യാസ യോഗ്യത: ഡെന്റൽ ഹൈജീനിസ്റ്റ്/ ക്ലാസ്-1 DH/ DORA കോഴ്‌സിൽ ഡിപ്ലോമ ഹോൾഡർ (ആംഡ് ഫോഴ്‌സ്)
പ്രവർത്തി പരിചയം: 5 വർഷത്തെ പ്രവർത്തി പരിചയം
ഫിസിയോതെറാപ്പിസ്റ്റ് ഫിസിയോതെറാപ്പിയിൽ ബിരുദം/ഡിപ്ലോമ
ലാബ് അസിസ്റ്റന്റ് DMLT/ ക്ലാസ് I ലാബ് ടെക്നീഷ്യൻ കോഴ്‌സ്
ലാബ് ടെക്നീഷ്യൻ DMLT/ ക്ലാസ് I ലാബ് ടെക്നീഷ്യൻ കോഴ്‌സ്
ഫാർമസിസ്റ്റ് ഫാർമസിയിൽ ബിരുദം/ഡിപ്ലോമ
ക്ലർക്ക് വിദ്യാഭ്യാസ യോഗ്യത: ബിരുദം/ ക്ലാസ് I ക്ലറിക്കൽ കേഡർ
പ്രവർത്തി പരിചയം: 5 വർഷത്തെ പ്രവർത്തി പരിചയം
ഡ്രൈവർ വിദ്യാഭ്യാസ യോഗ്യത: എട്ടാം ക്ലാസ് / ഡ്രൈവർ എംടി, ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
പ്രവർത്തി പരിചയം: 5 വർഷത്തെ പ്രവർത്തി പരിചയം
ചൗക്കിദാർ എട്ടാം ക്ലാസ് / GD ട്രേഡ്
വനിതാ അറ്റൻഡന്റ് ലിറ്ററേറ്റ്
സഫായിവാല ലിറ്ററേറ്റ്

ECHS കേരള ശമ്പളം 2023

വിവിധ മെഡിക്കൽ, നോൺ മെഡിക്കൽ തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

ECHS കേരള ശമ്പളം 2023
തസ്തികയുടെ പേര് ശമ്പളം
മെഡിക്കൽ ഓഫീസർ,ഡെന്റൽ ഓഫീസർ, OIC പോളിക്ലിനിക് Rs.75000/-
ഗൈനക്കോളജിസ്റ്റ്, മെഡിക്കൽ സ്പെഷ്യലിസ്റ്റ് Rs.100000/-
ലാബ് അസിസ്റ്റന്റ്, ഡെന്റൽ അസിസ്റ്റന്റ്, ഫിസിയോതെറാപ്പിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് Rs.28100/-
ക്ലർക്ക്, വനിതാ അറ്റൻഡന്റ്, സഫായിവാല, ചൗക്കിദാർ Rs.16800/-
ഡ്രൈവർ Rs.19700/-

അപേക്ഷകൾ അയക്കേണ്ട വിലാസം

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറഞ്ഞിരിക്കുന്ന വിലാസത്തിൽ നിശ്ചിത തീയതിക്ക് മുൻപായി അപേക്ഷകൾ അയിക്കേണ്ടതാണ്.

SO ECHS, Station Cell (ECHS)
C/o DSC Centre Burnacherry P.O
Kannur- 670013

Sharing is caring!

FAQs

ECHS കേരള റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

ECHS കേരള റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം മെയ് 20 നു പ്രസിദ്ധീകരിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 03 ആണ്.

ECHS കേരള റിക്രൂട്ട്മെന്റ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

ECHS കേരള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

എത്ര ഒഴിവുകളുണ്ട്?

വിവിധ തസ്തികകളിലേക്ക് 38 ഒഴിവുകളുണ്ട്.