Table of Contents
EMRS റിക്രൂട്ട്മെന്റ് 2023
EMRS റിക്രൂട്ട്മെന്റ് 2023: നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റസ് ഔദ്യോഗിക വെബ്സൈറ്റായ @emrs.tribal.gov.in ൽ EMRS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ ടീച്ചിങ്, നോൺ ടീച്ചിങ് തസ്തികകളിലേക്കാണ് EMRS അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ജൂലൈ 21 ന് ആരംഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ ടീച്ചിങ്, നോൺ ടീച്ചിങ് തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ EMRS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം റിലീസ് തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.
ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ റിക്രൂട്ട്മെന്റ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ റിക്രൂട്ട്മെന്റ് 2023 | |
ഓർഗനൈസേഷൻ | നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റസ് |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | TGT, ഹോസ്റ്റൽ വാർഡൻ |
EMRS വിജ്ഞാപനം റിലീസ് തീയതി | 19 ജൂലൈ 2023 |
EMRS ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | 21 ജൂലൈ 2023 |
EMRS അപേക്ഷിക്കാനുള്ള അവസാന തീയതി | 18 ഓഗസ്റ്റ് 2023 |
ഒഴിവുകൾ | 6329 |
ശമ്പളം | Rs.29200- Rs.44900/- |
സെലക്ഷൻ പ്രോസസ്സ് | എഴുത്ത് പരീക്ഷ, കോംപീറ്റൻസി ടെസ്റ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | emrs.tribal.gov.in |
Fill out the Form and Get all The Latest Job Alerts – Click here
EMRS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF
EMRS വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ ടീച്ചിങ്, നോൺ ടീച്ചിങ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് EMRS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
EMRS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF
EMRS ഒഴിവുകൾ 2023
വിവിധ ടീച്ചിങ്, നോൺ ടീച്ചിങ് തസ്തികകളുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
EMRS ഒഴിവുകൾ 2023 | |
തസ്തികയുടെ പേര് | ഒഴിവുകൾ |
TGT | 5660 |
ഹോസ്റ്റൽ വാർഡൻ (മേൽ) | 335 |
ഹോസ്റ്റൽ വാർഡൻ (ഫീമേൽ) | 334 |
ടോട്ടൽ | 6329 |
EMRS റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ
EMRS വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ ടീച്ചിങ്, നോൺ ടീച്ചിങ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 08 ആണ്.
EMRS TGT റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്
EMRS ഹോസ്റ്റൽ വാർഡൻ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്
EMRS റിക്രൂട്ട്മെന്റ് 2023 പ്രായപരിധി
ഉദ്യോഗാർത്ഥികൾ വിവിധ ടീച്ചിങ്, നോൺ ടീച്ചിങ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. EMRS വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
EMRS വിജ്ഞാപനം 2023 | |
തസ്തികയുടെ പേര് | പ്രായപരിധി |
TGT, ഹോസ്റ്റൽ വാർഡൻ | 35 വയസ്സ് |
EMRS റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ വിവിധ ടീച്ചിങ്, നോൺ ടീച്ചിങ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. EMRS വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
EMRS വിജ്ഞാപനം 2023 | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
TGT (ഇംഗ്ലീഷ്/ ഹിന്ദി/ തേർഡ് ലാംഗ്വേജ്/ മാത്തമാറ്റിക്സ്/ സയൻസ്/ സോഷ്യൽ സയൻസ്) | എ) ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ബിരുദം. ബി) സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (CTET) പാസായിരിക്കണം സി) B.Ed. ഡിഗ്രി |
TGT (മ്യൂസിക്) | അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മ്യൂസിക്കിൽ ബിരുദം |
TGT (ആര്ട്ട്) | അംഗീകൃത സർവകലാശാലയിൽ നിന്ന് ഫൈൻ ആർട്‌സ്/ക്രാഫ്റ്റ്‌സിൽ ബിരുദം. അഥവാ റീജിയണൽ കോളേജ് ഓഫ് എഡ്യൂക്കേഷനിൽ നിന്ന് ഫൈൻ ആർട്‌സിൽ ബി.എഡ്. ബിരുദം |
TGT (ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ) | അംഗീകൃത സ്ഥാപനത്തിൽ/സർവകലാശാലയിൽ നിന്ന് ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം |
TGT (ലൈബ്രേറിയൻ) | അംഗീകൃത സ്ഥാപനം/സർവകലാശാലയിൽ നിന്ന് ലൈബ്രറി സയൻസിൽ ബിരുദം അഥവാ ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിരുദവും ഒരു വർഷത്തെ ലൈബ്രറി സയൻസിൽ ഡിപ്ലോമയും. |
ഹോസ്റ്റൽ വാർഡൻ | അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ബിരുദം. |
EMRS ശമ്പളം 2023
വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
EMRS വിജ്ഞാപനം 2023 | ||
തസ്തികയുടെ പേര് | വിഷയം | ശമ്പള സ്കെയിൽ |
TGT | (ഇംഗ്ലീഷ്/ ഹിന്ദി/ തേർഡ് ലാംഗ്വേജ്/ മാത്തമാറ്റിക്സ്/ സയൻസ്/ സോഷ്യൽ സയൻസ്/ ലൈബ്രേറിയൻ) | ലെവൽ 7 (Rs.44900- Rs.142400/-) |
TGT(മിസെല്ലനെസ്) | (മ്യൂസിക്/ ആര്ട്ട്/ PET) | ലെവൽ 6 (Rs.35400- Rs.112400/-) |
ഹോസ്റ്റൽ വാർഡൻ | – | ലെവൽ 5 (Rs. 29200- Rs.92300/-) |
EMRS അപേക്ഷ ഫീസ്
പോസ്റ്റ് തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.
തസ്തികയുടെ പേര് | അപേക്ഷ ഫീസ് |
TGT | Rs.1500/- |
ഹോസ്റ്റൽ വാർഡൻ | Rs.1000/- |
EMRS റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- @emrs.tribal.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
- ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
- അപേക്ഷ സമർപ്പിക്കുക.
- ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.