Table of Contents
Ezhuthachan Award 2018(എഴുത്തച്ഛൻ അവാർഡ് 2018) , KPSC & HCA Study Material: – കേരള സർക്കാരിന്റെ കേരള സാഹിത്യ അക്കാദമി നൽകുന്ന ഏറ്റവും വലിയ സാഹിത്യ ബഹുമതിയാണ് എഴുത്തച്ഛൻ പുരസ്കാരം. 5,00,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ പേരിലുള്ള പുരസ്‌കാരം. 2011-ൽ സമ്മാനത്തുക 50,000 ആയി വർധിപ്പിച്ചു. 1993-ൽ ഏർപ്പെടുത്തിയ അവാർഡ് ശൂരനാട് കുഞ്ഞൻ പിള്ളയായിരുന്നു അതിന്റെ ആദ്യ സ്വീകർത്താവ്. 2018 വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം എഴുത്തുകാരൻ എം മുകുന്ദന് ലഭിച്ചു.
Fil the Form and Get all The Latest Job Alerts – Click here
[sso_enhancement_lead_form_manual title=”ഡിസംബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
December 4th week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/12/28113309/Weekly-Current-Affairs-4th-week-December-2021-in-Malayalam.pdf”]
Ezhuthachan Award 2018 (എഴുത്തച്ഛൻ അവാർഡ് 2018)
M.Mukundan (എം.മുകുന്ദൻ)
പേര് | എം.മുകുന്ദൻ |
ജനനം | 10 സെപ്റ്റംബർ 1942 (79 വയസ്സ്)
മയ്യഴി, ഇന്ത്യ |
ദേശീയത | ഇന്ത്യ |
തൊഴിൽ | സാഹിത്യകാരൻ, നയതന്ത്ര ഉദ്യോഗസ്ഥൻ, കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് |
രചനാകാലം | 1961 – ഇതുവരെ |
പ്രധാന കൃതികൾ | മയ്യഴിപ്പുഴയുടെ തീരങ്ങളിൽ , ദൈവത്തിന്റെ വികൃതികൾ , “പ്രവാസം” , “ആവിലായിലെ സൂര്യോദയം” |
കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന, പോണ്ടിച്ചേരിയുടെ ഭാഗമായുള്ള മയ്യഴിയിൽ 1942 സെപ്റ്റംബർ 10-ന് ജനിച്ചു.
തൻ്റെ ആദ്യ സാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടു.
പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി.
ഫ്രഞ്ച് എംബസിയിലെ ഉദ്യോഗത്തിൻ്റെ ഭാഗമായി മുകുന്ദൻ്റെ ജീവിതം പിൽക്കാലത്ത് ഡൽഹിയിലേക്കു പറിച്ചു നടപ്പെട്ടു.
ഡൽഹി ജീവിതവും മുകുന്ദൻ്റെ തൂലികയിൽ സാഹിത്യ സൃഷ്ടികളായി.
ഇടതുപക്ഷ രാഷ്ടീയത്തോട് ആഭിമുഖ്യമുള്ളയാളാണ് മുകുന്ദൻ.
എന്നാൽ ഇദ്ദേഹത്തിൻ്റെ കേശവന്റെ വിലാപങ്ങൾ എന്ന നോവൽ ഇടതുപക്ഷ വ്യതിയാനമാണെന്നും ഒരുകൂട്ടർ വാദിക്കുന്നു.
വി.എസ്. അച്യുതാനന്ദൻ കാലഹരണപ്പെട്ട പുണ്യാളനാണ് എന്ന് ഒരു അഭിമുഖസംഭാഷണത്തിൽ പറഞ്ഞത് വിവാദമായപ്പോൾ എസ്.എം.എസ് വഴി രാജിക്കത്ത് അയച്ചുകൊടുത്തുവെങ്കിലും പിന്നീട് രാജി പിൻവലിച്ച് അക്കാദമിയിൽ തുടർന്നു.
മുകുന്ദൻ്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച് അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം.
ഇതു മൂലം അദ്ദേഹം മയ്യഴിയുടെ കഥാകാരൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു.
ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമീണഗ്രന്ഥാലയമായ പെരുങ്കുളം ബാപ്പുജി സ്മാരക വായനശാലയുടെ രക്ഷാധികാരിയാണ്.
1961-ല്‍ ആദ്യ കഥ വെളിച്ചം കണ്ടു.
ശ്രദ്ധേയങ്ങളായ പതിനാറു നോവലുകളും പത്തു ചെറുകഥാ സമാഹാരങ്ങളും ഇതിനകം പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിന്റെ പ്രകൃഷ്ട കൃതി (magnum opus) ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ ആണ്.
ഫ്രഞ്ചു കോളനിയായിരുന്ന മാഹിയുടെ സാമൂഹികവും രാഷ്ട്രീയവുമായ കഥ പറയുന്ന ഈ നോവല്‍ ഇംഗ്ലീഷിലും ഫ്രഞ്ചിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
എം. പി. പോള്‍ അവാര്‍ഡും മുട്ടത്തു വര്‍ക്കി അവാര്‍ഡും നേടിയ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’, 2008 -ല്‍ 25 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നോവല്‍ എന്ന ഖ്യാതിയും നേടിയിട്ടുണ്ട്.
‘ദൈവത്തിന്റെ വികൃതികള്‍’ സാഹിത്യ അക്കാദമി അവാര്‍ഡും എന്‍. വി. പുരസ്‌കാരവും കരസ്ഥമാക്കി.
‘കേശവന്റെ വിലാപങ്ങള്‍’ 2003-ലെ വയലാര്‍ അവാര്‍ഡിന് അര്‍ഹമായി.
തലമുറകളായി പ്രവാസ ജീവിതം നയിക്കുന്ന മലയാളിയുടെ ജീവിതത്തിന്റെ സങ്കീര്‍ണ്ണ ഭാവങ്ങള്‍ ആവിഷ്‌കരിക്കുന്ന നോവലാണ് ‘പ്രവാസം’.
മുകുന്ദന്‍ ദല്‍ഹിയില്‍ ഫ്രഞ്ച് എംബസിയില്‍ ഉദ്യോഗസ്ഥനായിരുന്നു.
കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായും ഇരുന്നിട്ടുണ്ട്.
സാഹിത്യ രംഗത്തെ സംഭാവനകളെ മുന്‍ നിര്‍ത്തി 1998-ല്‍ ഫ്രഞ്ചു ഗവണ്‍മെന്റിന്റെ ഷെവലിയര്‍ അവാര്‍ഡിനും മലയാളത്തിന്റെ ഈ എഴുത്തുകാരന്‍ അര്‍ഹനായിട്ടുണ്ട്.
Read More: Ezhuthachan Puraskaram (എഴുത്തച്ഛൻ പുരസ്കാരം)
Novel (നോവൽ)
- മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (1974)
- ദൈവത്തിന്റെ വികൃതികൾ (1989)
- ആവിലായിലെ സൂര്യോദയം
- ഡൽഹി (1969)
- ഹരിദ്വാറിൽ മണിമുഴങ്ങുന്നു (1972)
- ആകാശത്തിനു ചുവട്ടിൽ
- ആദിത്യനും രാധയും മറ്റുചിലരും (1993)
- ഒരു ദളിത് യുവതിയുടെ കദന കഥ
- കിളിവന്നു വിളിച്ചപ്പോൾ
- രാവും പകലും
- സാവിത്രിയുടെ അരഞ്ഞാണം
- റഷ്യ
- കേശവന്റെ വിലാപങ്ങൾ (1999)
- നൃത്തം (2000)
- ഈ ലോകം, അതിലൊരു മനുഷ്യൻ (1972)
- സീത (1990)
- പ്രവാസം(2009)
- ദൽഹി ഗാഥകൾ 2011
- കുട നന്നാക്കുന്ന ചോയി 2015
- പുലയപ്പാട്ട്
- നൃത്തം ചെയ്യുന്ന കുടകൾ
Read More: Vyloppilli Sreedhara Menon (വൈലോപ്പിള്ളി ശ്രീധരമേനോൻ)
Awards (പുരസ്കാരങ്ങൾ)
- എഴുത്തച്ഛൻ പുരസ്കാരം (2018)
- കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം
- ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് ബഹുമതി – (1998)
- കേരള സാഹിത്യ അക്കാദമി പുരസ്കാരം 1985
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
- വയലാർ പുരസ്കാരം
- എം.പി.പോൾ പുരസ്കാരം
- മുട്ടത്തു വർക്കി പുരസ്കാരം
- എൻ. വി. പുരസ്കാരം
Read More: Kerala High Court Assistant Exam Date 2021
Ezuthachan Award Winners List (1993-2021)
എഴുത്തച്ഛൻ അവാർഡ് നേടിയ (പുരസ്കാരം) ജേതാക്കളുടെ പട്ടിക നിങ്ങൾ തിരയുകയാണോ? 1993 മുതൽ 2021 വരെയുള്ള എഴുത്തച്ഛൻ അവാർഡ് ജേതാക്കളുടെ പട്ടിക ഞങ്ങൾ ഇവിടെ നൽകുന്നു.
കേരള സർക്കാരിന്റെ കേരള സാഹിത്യ അക്കാദമി നൽകുന്ന ഏറ്റവും വലിയ സാഹിത്യ ബഹുമതിയാണ് എഴുത്തച്ഛൻ പുരസ്കാരം. അഞ്ച് ലക്ഷം രൂപയാണ് എഴുത്തച്ഛൻ പുരസ്കാരത്തിനുള്ള സമ്മാനത്തുക. 1993 ലെ പ്രഥമ എഴുത്തച്ഛൻ അവാർഡ് ജേതാവാണ് ശൂരനാട് കുഞ്ഞൻ പിള്ള. ഒടുവിൽ 2021 ലെ എഴുത്തച്ഛൻ അവാർഡ് പി.വത്സലയ്ക്ക് ലഭിച്ചു.
Year | Recipient |
---|---|
1993 | Sooranad Kunjan Pillai |
1994 | Thakazhi Sivasankara Pillai |
1995 | Balamaniamma |
1996 | K.M. George |
1997 | Ponkunnam Varkey |
1998 | M.P. Appan |
1999 | K.P. Narayana Pisharody |
2000 | Pala Narayanan Nair |
2001 | O.V. Vijayan |
2002 | KamalaSurayya(Madhavikutty) |
2003 | T. Padmanabhan |
2004 | Sukumar Azhikode |
2005 | S. Gupta Nair |
2006 | Kovilan |
2007 | O.N.V. Kurup |
2008 | Akkitham Achuthan Namboothiri |
2009 | Sugathakumari |
2010 | M. Leelavathi |
2011 | M.T. Vasudevan Nair |
2012 | Attor Ravi Varma |
2013 | M.K. Sanu |
2014 | Vishnunarayanan Namboothiri |
2015 | Puthussery Ramachandran |
2016 | C. Radhakrishnan |
2017 | K. Sachidanandan |
2018 | M.Mukundan |
2019 | P.Sachidanadhan (Anand) |
2020 | Paul Zacharia |
2021 | P. Valsala |
Also Read,
Weekly/ Monthly Current Affairs PDF (Magazines)
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams