Table of Contents
FIFA World Cup 2022 Final : Argentina won the FIFA World Cup 2022 after defeating France on penalties shootout. FIFA World Cup 2022 final was held at the Lusail Stadium in Qatar. Argentina’s Lionel Messi won Golden Ball Award whereas, France’s Kylian Mbappe took the Golden Boot after his hat-trick in the final. In this article we are providing detailed information on FIFA World Cup 2022 Final, its History, Winners List and other awards.
FIFA World Cup 2022
FIFA ലോകകപ്പ് 2022 : ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഫ്രാൻസിനെ പെനാൽറ്റിയിൽ 4-2ന് (അധിക സമയത്തിന് ശേഷം 3-3) തോൽപ്പിച്ച്, ചരിത്രത്തിലെ ആറ് ഫൈനൽ മത്സരങ്ങളിൽ നിന്ന് അർജന്റീന അവരുടെ മൂന്നാം ലോകകപ്പ് ട്രോഫി സ്വന്തമാക്കി. ഡീഗോ മറഡോണയുടെ കീഴിൽ 1978ലും 1986ലും രണ്ട് പ്രാവശ്യം ലോക കപ്പ് വിജയിച്ചിരുന്നു. FIFA ലോകകപ്പ് 2022 ൽ അർജന്റീനയുടെ ലയണൽ മെസ്സി പ്ലെയർ ഓഫ് ദ ടൂർണമെന്റിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം നേടി. ഇതോടെ, രണ്ട് ലോകകപ്പിൽ ഗോൾഡൻ ബോൾ നേടുന്ന ആദ്യ കളിക്കാരനായി മെസ്സി മാറി. ഈ ലേഖനത്തിൽ FIFA ലോകകപ്പ് 2022 ഫൈനലിനെക്കുറിച്ചുള്ള (FIFA World Cup 2022 Final) വിശദമായ വിവരങ്ങൾ ഞങ്ങൾ നൽകുന്നു. അതിനാൽ FIFA ലോകകപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ലേഖനം വായിക്കുന്നത് തുടരുക.
Fill the Form and Get all The Latest Job Alerts – Click here
FIFA World Cup 2022 Awards & Winners
നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടന്ന FIFA ലോകകപ്പ് 2022 ചരിത്രത്തിലെ ആദ്യത്തെ ശൈത്യകാല ലോകകപ്പായിരിക്കും. FIFA ലോകകപ്പ് 2022 ഫൈനലിൽ, സാധാരണ സമയത്ത് മത്സരം 3-3ന് സമനിലയിലായിരുന്നു, എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന 4-2ന് ഫ്രാൻസിനെ പരാജയപ്പെടുത്തി. FIFA ലോകകപ്പ് 2022 ലെ മറ്റ് അവാർഡുകളുടെ ലിസ്റ്റും വിജയികളുടെ ലിസ്റ്റും ചുവടെ നൽകിയിരിക്കുന്നു
FIFA World Cup 2022 Awards Winners | |
Awards | Winners |
Golden Boot Award | Kylian Mbappe (France); (8 Goals) |
Golden Ball Award | Lionel Messi (Argentina); (7 goals and registering 3 assists) |
Golden Glove Award | Emiliano Martinez (Argentina) |
FIFA Young Player Award | Enzo Fernandez Enzo Fernandez |
FIFA Fair Play Award | England |
Silver Boot Award | Lionel Messi |
Bronze Boot Award | Olivier Giroud (France) |
Silver Ball Award | Kylian Mbappe |
Bronze Ball Award | Luka Modric (Croatia) |
Read More : Kerala PSC December Recruitment 2022
FIFA World Cup : History
ലോകമെമ്പാടുമുള്ള ഫുട്ബോളിന്റെ ഭരണ സ്ഥാപനമായ FIFA (ഫെഡറേഷൻ ഇന്റർനാഷണൽ ഡി ഫുട്ബോൾ അസോസിയേഷൻ) 1904-ൽ സ്ഥാപിതമാകുകയും മത്സരം സംഘടിപ്പിക്കുകയും ചെയ്തു. 1920-ലെ ആന്റ്‌വെർപ്പിൽ നടന്ന ഒളിമ്പിക്‌സിനെ ഭൂഖണ്ഡാന്തര മത്സരമായി അംഗീകരിക്കപ്പെട്ട ഒരു ഫുട്‌ബോൾ മത്സരമായി കണക്കാക്കപ്പെട്ടിരുന്നു. ഇതിന്റെ ഫലമായി 1930-ൽ ആദ്യമായി FIFA ലോകകപ്പ് നടന്നു. 100 വർഷത്തെ സ്വാതന്ത്ര്യ ആഘോഷവും 1924 ലും 1928 ലും ഒളിമ്പിക് സ്വർണ്ണ മെഡലുകളും ഉള്ളതിനാൽ ഉറുഗ്വേ അന്ന് ആതിഥേയ രാഷ്ട്രമായി മാറി. അന്ന്, ആദ്യ ഫിഫ ലോകകപ്പ് ജേതാക്കളായ ഉറുഗ്വായ് ചാമ്പ്യൻഷിപ്പ് ഗെയിമിൽ അർജന്റീനയെ 4-2 ന് തോൽപ്പിച്ച് ഹോം ഗ്രൗണ്ടിൽ ട്രോഫി നേടി. 1934 ലും 1938 ലും രണ്ട് FIFA ലോകകപ്പുകൾ നേടി ചാമ്പ്യൻഷിപ്പ് വിജയിക്കുന്ന ആദ്യത്തെ രാജ്യമായി ഇറ്റലി മാറി. ഇങ്ങനെ ഓരോ നാല് വർഷത്തിലും FIFA ലോക കപ്പ് നടക്കുന്നു. ഏറ്റവും കൂടുതൽ FIFA ലോകകപ്പ് വിജയിച്ചിട്ടുള്ളത് ബ്രസീലാണ്. ബ്രസീൽ അഞ്ച് തവണ FIFA ലോകകപ്പ് നേടിയിട്ടുണ്ട്.
Read More : Kerala PSC 12th Level Preliminary Exam Pattern 2023
FIFA World Cup : Previous Winners List
FIFA മത്സരത്തിന്റെ ഉദ്ഘാടനം 1930-ൽ നടന്നത് മുതൽ, ഓരോ നാല് വർഷത്തിലും FIFA ലോക കപ്പ് നടക്കുന്നു. രണ്ടാം ലോകമഹായുദ്ധം കാരണം, 1942 ലും 1946 ലും ഇത് ഒഴിവാക്കപ്പെട്ടിരുന്നു. കഴിഞ്ഞ ലോകകപ്പായ 2018 FIFA ലോകകപ്പ് ഫൈനൽ റഷ്യയിൽ വെച്ചാണ് നടന്നത്, അവിടെ ഫ്രാൻസ് ക്രൊയേഷ്യയെ പരാജയപ്പെടുത്തി ചാമ്പ്യൻഷിപ്പ് നേടി. മുമ്പ് നടന്ന FIFA ലോകകപ്പിലെ വിജയികളായ രാജ്യങ്ങളുടെ ലിസ്റ്റും വർഷവും ചുവടെ നൽകിയിരിക്കുന്നു.
Year | Country |
1930 | URUGUAY |
1934 | ITALY |
1938 | ITALY |
1950 | URUGUAY |
1954 | GERMANY |
1958 | BRAZIL |
1962 | BRAZIL |
1966 | ENGLAND |
1970 | BRAZIL |
1974 | GERMANY |
1978 | ARGENTINA |
1982 | ITALY |
1986 | ARGENTINA |
1990 | GERMANY |
1994 | BRAZIL |
1998 | FRANCE |
2002 | BRAZIL |
2006 | ITALY |
2010 | SPAIN |
2014 | GERMANY |
2018 | FRANCE |
2022 | ARGENTINA |
Read More : Kerala PSC 12th Level Preliminary Syllabus 2023
FIFA World Cup 2022: ഓർത്തിരിക്കേണ്ട പോയിന്റുകൾ
- ജേതാക്കൾ – അർജൻറീന
- റണ്ണർ അപ്പ്- ഫ്രാൻസ്
- ഗോൾഡൻ ബോൾ – ലയണൽ മെസ്സി
- ഗോൾഡൻ ബൂട്ട് – കീലിയൻ എംബാപ്പെ ( 8 Goals )
- ഗോൾഡൻ ഗ്ലൗ- എമിലിയാനോ മാർട്ടിനസ്
- മികച്ച യുവതാരം – എൻസോ ഫെർണാണ്ടസ്
- ഏറ്റവുമധികം ഗോൾ പിറന്ന ലോകകപ്പ് : 172 ഗോളുകൾ
- ആദ്യ ഗോൾ : എന്നെർ വാലെൻസിയ ( ഇക്വഡോർ )
- ആദ്യ ഹാട്രിക് നേടിയത് : ഗോൺസാലോ റാമോസ്വേ
- വേഗമേറിയ ഗോൾ : അൽഫോൻസോ ഡേവിഡ് (കാനഡ)
- പ്രായം കൂടിയ ഗോൾ സ്‌കോറർ : പെപ്പെ (പോർച്ചുഗൽ)
- പ്രായം കുറഞ്ഞ സ്‌കോറർ : ഗാവി (സ്പെയിൻ)
- ആദ്യ ചുവപ്പുകാർഡ് : വെയ്ൻ ഹെന്നസി (വെയിൽസ്)
- ഒറ്റ പോയന്റും നേടാത്ത ടീമുകൾ : കാനഡ , ഖത്തർ
- പ്രായം കൂടിയ പരിശീലകൻ : ലൂയി വാൻഗാൽ (നെതർലൻഡ്‌സ്)
FAQ : FIFA World Cup 2022
ചോദ്യം: 2022 FIFA ലോകകപ്പ് നേടിയ ടീം ഏത്?
ഉത്തരം. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 3-3ന് സമനിലയിലായതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് ഫ്രാൻസിനെ പരാജയപ്പെടുത്തി 2022 ലെ FIFA ലോകകപ്പ് അർജന്റീന സ്വന്തമാക്കി.
ചോദ്യം: FIFA ലോകകപ്പ് 2022 ഫൈനൽ മത്സരം എവിടെ വെച്ചാണ് നടന്നത് ?
ഉത്തരം. FIFA ലോകകപ്പ് 2022-ന്റെ ചാമ്പ്യൻഷിപ്പ് ഫൈനൽ 2022 ഡിസംബർ 18-ന് ഖത്തറിലെ ലുസൈൽ ഐകോണിക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് നടന്നത്.
ചോദ്യം: കഴിഞ്ഞ FIFA ലോകകപ്പ് (2018) നേടിയ ടീം ഏത് ?
ഉത്തരം. മോസ്‌കോയിലെ ലുസ്‌നിഖി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4-2ന് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാണ് 2018 ലെ FIFA ലോകകപ്പ് ഫ്രാൻസ് സ്വന്തമാക്കിയത്.
ചോദ്യം: 2022 ലോകകപ്പിൽ എത്ര ടീമുകളുണ്ടായിരുന്നു ?
ഉത്തരം. അഞ്ച് വ്യത്യസ്ത ഫെഡറേഷനുകളിൽ നിന്നുള്ള 32 മികച്ച ദേശീയ ടീമുകൾ 2022 നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടന്ന FIFA ലോകകപ്പിൽ മത്സരിച്ചിരുന്നു.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
Kerala Exams Mahapack
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection