Malyalam govt jobs   »   Study Materials   »   G20 സമ്മേളനം

G20 സമ്മേളനം, പ്രധാന ഫാക്ടുകൾ

G20 സമ്മേളനം

G20 സമ്മേളനം: 19 പരമാധികാര രാജ്യങ്ങൾ, യൂറോപ്യൻ യൂണിയൻ (EU), ആഫ്രിക്കൻ യൂണിയൻ (AU) എന്നിവ ഉൾപ്പെടുന്ന ഒരു അന്തർഗവൺമെന്റൽ ഫോറമാണ് G20 അല്ലെങ്കിൽ ഗ്രൂപ്പ് ഓഫ് 20. അന്താരാഷ്ട്ര സാമ്പത്തിക സ്ഥിരത, കാലാവസ്ഥാ വ്യതിയാന ലഘൂകരണം, സുസ്ഥിര വികസനം തുടങ്ങിയ ആഗോള സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് G20 പ്രവർത്തിക്കുന്നു.

1999-ലാണ് G20 സ്ഥാപിതമായത്. 2008 മുതൽ, ഓരോ അംഗത്തിന്റെയും ഗവൺമെന്റ് അല്ലെങ്കിൽ രാഷ്ട്രത്തലവൻ, ധനമന്ത്രി, അല്ലെങ്കിൽ വിദേശകാര്യ മന്ത്രി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന ഉച്ചകോടികൾക്കൊപ്പം വർഷത്തിൽ ഒരിക്കലെങ്കിലും അത് വിളിച്ചുകൂട്ടിയിട്ടുണ്ട്; യൂറോപ്യൻ കമ്മീഷനും യൂറോപ്യൻ സെൻട്രൽ ബാങ്കുമാണ് യൂറോപ്യൻ യൂണിയനെ പ്രതിനിധീകരിക്കുന്നത്. മറ്റ് രാജ്യങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ, സർക്കാരിതര സംഘടനകൾ എന്നിവരെയും ഈ ഉച്ചകോടികളിൽ പങ്കെടുക്കാൻ ക്ഷണിക്കും.

2023 സെപ്റ്റംബറിൽ 18-ാമത് G20 ഉച്ചകോടി ഇന്ത്യ ആതിഥേയത്വം വഹിച്ചു. G20 ഉച്ചകോടി 2023 സെപ്റ്റംബർ 9-10 വരെ ന്യൂഡൽഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപം ഇന്റർനാഷണൽ എക്‌സിബിഷൻ-കൺവെൻഷൻ സെന്ററിൽ നടന്നു. ഇന്ത്യയിൽ നടന്ന ആദ്യത്തെ G20 ഉച്ചകോടിയാണിത്.

G20 സമ്മേളനം പ്രധാന ഫാക്ടുകൾ

Q 1) 2022, 2023, 2024 G20 യോഗങ്ങളുടെ വേദി യഥാക്രമം എങ്ങനെയാണ്?

Ans. 2022- ഇന്തോനേയേഷ്യ, 2023- ഇന്ത്യ,2024- ബ്രസീൽ

Q 2) എത്രാമത് G20 ഉച്ചകോടിയാണ് 2023 ൽ ഇന്ത്യയിൽ നടക്കുന്നത്?

Ans. 18 (ഇന്ത്യയുടെ അധ്യക്ഷത പദവിയുടെ കാലാവധി- 2022 ഡിസംബർ 01 മുതൽ 2023 നവംബർ 30 വരെ)

Q 3) 2023 G20 ഇന്ത്യൻ ഷെർപ്പ ആരാണ്?

Ans. അമിതാബ് കാന്ത്

Q 4) G20 കൂട്ടായ്മ രൂപംകൊണ്ട വർഷം?

Ans. 1999

Q 5) 2023 G20 സമ്മേളനത്തിന്റെ പ്രമേയം?

Ans. വസുദൈവ കുടുംബകം (ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി)

Q 6) G20 നേതാക്കളുടെ ആദ്യ ഉച്ചകോടി നടന്നത് എവിടെ?

Ans. അമേരിക്ക (2008 നവംബറിൽ വാഷിംഗ്ടൺ ഡിസിയിൽ)

Q 7) G20 യുടെ ഔദ്യോഗിക ഭാഷ / ഭാഷകൾ?

Ans. ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്

Q8) G20 സമ്മേളനത്തിന്റെ ഭാഗമായുള്ള ഡിജിറ്റൽ ഇക്കോണമി വർക്കിംഗ് ഗ്രൂപ്പ് മന്ത്രിമാരുടെ യോഗം ചേർന്ന നഗരം?

Ans. ബാംഗ്ലൂർ

Q 9) ഏത് സംസ്ഥാനത്താണ് G 20 സമ്മേളനത്തിന്റെ ഭാഗമായുള്ള W -20 യുടെ ആദ്യ യോഗം സംഘടിപ്പിച്ചത്?

Ans. മഹാരാഷ്‌ട്ര

Q 10) 2023 G20 വിദേശ മന്ത്രിമാരുടെ യോഗം നടന്ന സ്ഥലം?

Ans. ന്യൂഡൽഹി

Q 11) G20 ലെ അംഗങ്ങൾ-

Ans. 19 രാജ്യങ്ങൾ + യൂറോപ്പ്യൻ യൂണിയൻ
(19 രാജ്യങ്ങൾ: അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, തുർക്കി, UK, USA)

Q 12) 21-മത് അംഗം –

Ans. ആഫ്രിക്കൻ യൂണിയൻ

Q 13) 2023 G20 അധ്യക്ഷത വഹിച്ച രാജ്യം-

Ans. ഇന്ത്യ (ഡൽഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപം ഇന്റർനാഷണൽ എക്സിബിഷൻ കൺവെൻഷൻ സെന്ററിൽ)

Q 14) G20 ലോഗോയിലെ നിറങ്ങൾ-

Ans. കുങ്കുമം, വെള്ള, പച്ച, നീല
(G20 ലോഗോയ്ക്ക് താഴെ ദേവനാഗിരി ലിപിയിൽ ഭാരത് എന്ന് എഴുതിയിരുന്നു)

Q 15) ഇന്ത്യ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പങ്കെടുത്ത അതിഥി രാജ്യങ്ങളുടെ എണ്ണം-

Ans. 09 (ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നെതർലാൻഡ്സ്, നൈജീരിയ, ഒമാൻ, സിംഗപ്പൂർ, സ്പെയിൻ, UAE)

Q 16) ഡൽഹി പ്രഖ്യാപനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans. G20 സമ്മേളനം 2023

Q 17) ഡൽഹിയിൽ G20 കോൺഫെറെൻസ് നടന്ന തീയതി-

Ans. 09 സെപ്റ്റംബർ 2023, 10 സെപ്റ്റംബർ 2023

Q 18) രണ്ടാമത് G20 ശാക്തീകരണ യോഗം നടന്ന കേരളത്തിലെ ജില്ല?

Ans. തിരുവനന്തപുരം

Q 19) ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് ബദലാകാൻ G 20യിൽ ഇന്ത്യ പ്രഖ്യാപിച്ച പുതിയ വ്യാപാര ഇടനാഴി –

Ans. ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി (India-Middle East- Europe economic corridor)

Q 20) G 20 യുടെ ആസ്ഥാനം-

Ans. ആസ്ഥാനമില്ല

Q 21) 2023 G20 ഉച്ചകോടിയുടെ ഭാഗമായുള്ള രണ്ടാം ഷേർപ്പ സമ്മേളനത്തിന് വേദിയായ കേരളത്തിലെ സ്ഥലം?

Ans. കുമരകം

Q 22) G20 സമ്മേളനത്തിന്റെ ഭാഗമായി ഹെൽത്ത് വർക്കിംഗ് ഗ്രൂപ്പ് മന്ത്രിമാരുടെ യോഗം നടന്ന ഇന്ത്യൻ നഗരം –

Ans. ഗാന്ധിനഗർ

Q 23) ഏത് സ്ഥലത്താണ് G 20 സമ്മേളനത്തിന്റെ ഭാഗമായുള്ള ആദ്യത്തെ വ്യാപാര നിക്ഷേപ വർക്കിംഗ് ഗ്രൂപ്പ് യോഗം ഉദ്‌ഘാടനം ചെയ്തത്-

Ans. മുംബൈ

Q 24) G20 മുഖ്യ ശാസ്ത്ര ഉപദേഷ്ടാക്കളുടെ വട്ടമേശ സമ്മേളനത്തിന് ആതിഥേയരായ നഗരം ഏതാണ്?

Ans. ഡൽഹി

Q 25) G20 കൾച്ചറൽ വർക്കിംഗ് ഗ്രൂപ്പിന്റെ ആദ്യ യോഗം നടന്ന സ്ഥലം-

Ans. ഖജുരാഹോ

Sharing is caring!

FAQs

എന്താണ് G20 ഉച്ചകോടി?

G20 ഉച്ചകോടി പ്രാഥമികമായി സാമ്പത്തികവും വികസനപരവുമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദിയാണ്, എന്നാൽ സമീപ വർഷങ്ങളിൽ ഭൗമരാഷ്ട്രീയ ആശങ്കകളും അതിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

G20 എപ്പോഴാണ് സ്ഥാപിതമായത്?

1999ലാണ് G20 സ്ഥാപിതമായത്.