Malyalam govt jobs   »   Study Materials   »   How many Continents are there in...
Top Performing

How many Continents are there in the World – List of Continents in the World | ലോകത്തിലെ ഭൂഖണ്ഡങ്ങളുടെ പട്ടിക

How many Continents are there in the world : There are 7 continents in the world. Asia, Africa, North America, South America, Antarctica, Europe, and Australia are the seven continents which are arranged in the order of largest to smallest. The word continent is used to distinguish between several major land areas. They are continents of the Earth into which the entire land surface of the planet is divided.  In this article we are providing detailed information on the topic “how many continents are there in the world“.

Fill the Form and Get all The Latest Job Alerts – Click here

Scholarship Test for SSC CHSL Tier- I Exam| Register Now_70.1
Adda247 Kerala Telegram Link

How many Continents are there in the world

ഭൂമിയിലെ അതിബൃഹത്തായ ഭൂവിഭാഗങ്ങളെ ഭൂഖണ്ഡം അല്ലെങ്കിൽ വൻകര എന്ന് പറയുന്നു.ഭൂഖണ്ഡങ്ങളെ വിഭജിക്കുന്നതിന് ഒരു കർക്കശമായ നിയമം ഇല്ല. മറിച്ച് നിലനിന്നു പോരുന്ന ധാരണ അനുസരിച്ചാണ് ഭൂഖണ്ഡങ്ങളെ വിഭജിച്ചിരിക്കുന്നത്. ഏഴ് ഭൂവിഭാഗങ്ങളാണ് ഭൂഖണ്ഡങ്ങളായി പൊതുവായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അവ (വലിപ്പക്രമത്തിൽ) ഏഷ്യ , ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അന്റാർട്ടിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവയാണ്. ഈ ഏഴു ഭൂഖണ്ഡങ്ങളും പണ്ട് ഒറ്റൊരു ഭൂഖണ്ഡമാണെന്നും അത് വേർപ്പെട്ടാണ് ഇപ്പോഴുള്ള ഏഴു ഭൂഖണ്ഡങ്ങളും ഉണ്ടായത് എന്നാണ് അറിയപ്പെടുന്നത്. പണ്ടുണ്ടായ ഒരൊറ്റ ഭൂഖണ്ഡത്തിന്റെ പേര് പാൻജിയ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ ലേഖനത്തിൽ “ലോകത്തിൽ എത്ര ഭൂഖണ്ഡങ്ങളുണ്ട്” എന്ന വിഷയത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഞങ്ങൾ നൽകുന്നു.

Read More : How Many Countries are there in the World

List of Continents in the World

Name of the Continents Significance
Asia most populated continent
Africa hottest continent and home of the world’s largest desert Sahara
North America having largest economy in the world
South America located the largest forest, the Amazon rainforest
Antartica coldest continent in the world
Europe biggest economic and political union in the world
Australia least populated continent after Antarctica

Read More : Nobel Prize Winners 2022

7 Major Continents in the World

Asia

വലിപ്പത്തിലും ജനസംഖ്യയിലും ഒന്നാമതു നിൽക്കുന്ന വൻ‌കരയാണ് ഏഷ്യ. ഭൂമിയിലെ കരഭാഗത്തിന്റെ മൂന്നിലൊന്നും ലോകജനസംഖ്യയുടെ അഞ്ചിൽ മൂന്നും ഏഷ്യ ഉള്‍ക്കൊള്ളുന്നു. തെക്ക്‌ ഇന്തോനേഷ്യയിലെ വിഷൂവതീയവനങ്ങള്‍ മുതൽ വടക്ക്‌ സഹസ്രാബ്‌ദങ്ങളായി മഞ്ഞുമൂടി കിടക്കുന്ന വിശാല തരിശുനിലങ്ങള്‍ വരെ 9,460 കിലോമീറ്ററും ചെങ്കടൽ തീരത്തെ അറേബ്യന്‍ മണലരണ്യം മുതൽ കിഴക്ക്‌ ജപ്പാനിലെ അഗ്നിപർവതങ്ങള്‍ വരെ 9,010 കിലോമീറ്ററും നീണ്ടുകിടക്കുന്ന ഈ വന്‍കരയുടെ മൊത്തം വിസ്‌തൃതി 4,45,79,000 ച.കി.മീ. ആണ്‌. അതായത്‌ ലോകത്തിന്റെ മൊത്തം കരയുടെ വിസ്‌തൃതിയുടെ (149,450,000 ച.കി.മീ.) 29.8 ശതമാനം.

Read More : How many Oceans are there in the World

Africa

വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതുള്ള ഭൂഖണ്ഡമാണ് ‌ആഫ്രിക്ക. ഭൂമിയിലെ ഏറ്റവും ചൂടേറിയ ഭൂഖണ്ഡം ആഫ്രിക്കയാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈൽ നദിയും ഏറ്റവും വലിയ മരുഭൂമിയായ സഹാറയും ആഫ്രിക്കയിലാണ്. ആഫ്രിക്കയെ സാധാരണയായി അഞ്ച് മേഖലകളായി തിരിച്ചിരിക്കുന്നു: വടക്ക്, തെക്ക്, പടിഞ്ഞാറ്, കിഴക്ക്, മധ്യഭാഗം. വടക്ക് മദ്ധ്യധരണ്യാഴി, വടക്കുകിഴക്ക് സൂയസ് കനാൽ, ചെങ്കടൽ, തെക്കുകിഴക്ക് ഇന്ത്യൻ മഹാസമുദ്രം, പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം എന്നിവ അതിർത്തികളായിട്ടുള്ള ഈ വൻകരയിൽ മഡഗസ്കറും, മറ്റ് 54 പരമാധികാര രാഷ്ട്രങ്ങളും ദ്വീപുസമൂഹങ്ങളും ഈ ഭൂഖണ്ഡത്തിൽ ഉൾപ്പെടുന്നു.

Read More : How many Ministers in Kerala

North America

ഭൂമിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തെ ഒരു ഭൂഖണ്ഡമാണ് വടക്കെ അമേരിക്ക. വടക്ക്‌ ആർട്ടിക്ക്‌ സമുദ്രവും കിഴക്ക്‌ അറ്റ്‌ലാന്റിക് സമുദ്രവും തെക്കുകിഴക്കു കരീബിയൻ കടലും തെക്കും പടിഞ്ഞാറും ശാന്ത സമുദ്രവുമാണു അതിരുകൾ. പനാമ കടലിടുക്ക്‌ വടക്കേ അമേരിക്കയെ തെക്കു കിഴക്കായി സ്ഥിതിചെയ്യുന്ന തെക്കേ അമേരിക്കയുമായി ബന്ധിപ്പിക്കുന്നു. വലിപ്പത്തിന്റെ കാര്യത്തിൽ ഏഷ്യ, ആഫ്രിക്ക എന്നിവയ്ക്കു പിന്നിൽ മൂന്നാം സ്ഥാനത്ത്‌ നിൽക്കുന്ന വടക്കേ അമേരിക്ക ജനസംഖ്യയുടെ കാര്യത്തിൽ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്‌ എന്നിവയ്ക്കു പിന്നിൽ നാലാം സ്ഥാനത്താണ്.

Read More : How many States in the World

South America

ഭൂമിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ ഒരു ഭൂഖണ്ഡമാണ് തെക്കേ അമേരിക്ക. വടക്കും കിഴക്കും അറ്റ്‌ലാന്റിക് സമുദ്രവും സമുദ്രവും വടക്ക്‌ പടിഞ്ഞാറു കരീബിയൻ കടലും വടക്കേ അമേരിക്കയും പടിഞ്ഞാറു ശാന്ത സമുദ്രവുമാണ്‌ അതിരുകൾ. വലിപ്പത്തിന്റെ കാര്യത്തിൽ ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവയ്ക്കു പിന്നിൽ നാലാം സ്ഥാനത്ത്‌ നിൽക്കുന്ന തെക്കേ അമേരിക്ക ജനസംഖ്യയുടെ കാര്യത്തിൽ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്‌ , വടക്കേ അമേരിക്ക എന്നിവയ്ക്കു പിന്നിൽ അഞ്ചാം സ്ഥാനത്താണ്‌ തെക്കേഅമേരിക്ക.

Antartica

ഭൂമിയുടെ തെക്കെ അറ്റത്തുള്ള ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. ഭൂമിയുടെ ദക്ഷിണധ്രുവം ഈ ഭൂഖണ്ഡത്തിലാണ് സ്ഥിതിചെയ്യുന്നത്. 98% മഞ്ഞു മൂടിക്കിടക്കുന്ന ഈ വൻകര യൂറോപ്പ്‌,ഓസ്ട്രേലിയ എന്നിവയെക്കാളും വലുതാണ്‌. അന്റാർട്ടിക്കയെ ആവരണം ചെയ്യുന്ന മഞ്ഞിന്റെ ശരാശരി കനം 1.6 കി.മീ ആണ്. മഞ്ഞിൽ ജീവിക്കാൻ തക്ക അനുകൂലനങ്ങളുള്ള ജീവജാലങ്ങൾ മാത്രമേ സ്വതേ അന്റാർട്ടിക്കയിൽ ജീവിക്കുന്നുള്ളു. സ്വാഭാവികമായി മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡവും അന്റാർട്ടിക്കയാണ്. എന്നാലിന്ന് ഗവേഷണാവശ്യങ്ങൾക്കായി മഞ്ഞുകാലത്ത് ആയിരത്തോളം ആളുകളും വേനൽക്കാലത്ത് അയ്യായിരത്തോളം ആളുകളും താമസിക്കുന്നു.

Europe

പരമ്പരാഗതമായ ഏഴു രാഷ്ട്രീയ-വൻകരകളിൽ ഒന്നും, ഭൂമിശാസ്ത്രമായി യൂറേഷ്യൻ ഭൂഖണ്ഡത്തിന്റെ ഒരു ഉപദ്വീപഖണ്ഡവുമാണ് യൂറോപ്പ്. ഭൂമിയിലെ ഒരു വ്യതിരിക്ത വൻകര എന്ന നിലയിൽ കണക്കാക്കിയാൽ വിസ്തീർണ്ണത്തിൽ അഞ്ചാമതും ജനസംഖ്യയിൽ മൂന്നാമതും ആണ് അതിന്റെ സ്ഥാനം. യുറാൽ മലനിരകളും യുറാൽ നദിയും കാസ്പിയൻ കടലും കൊക്കേഷ്യസ് പ്രദേശവും കരിങ്കടലുമാണ് യൂറോപ്പിനെ ഏഷ്യയിൽനിന്ന് വേർതിരിക്കുന്നത്. യൂറോപ്പിലെ 50 രാഷ്ട്രങ്ങളിൽ റഷ്യയാണ് വിസ്തീർണാടിസ്ഥാനത്തിലും ജനസംഖ്യാടിസ്ഥാനത്തിലും ഒന്നാം സ്ഥാനത്ത് നില്ക്കുന്നത്. വത്തിക്കാൻ ആണ് ഏറ്റവും ചെറിയ രാഷ്ട്രം.

Australia

ഭൂമിയിലെ ഏറ്റവും ചെറിയ ഭൂഖണ്ഡമാണ്‌ ഓസ്ട്രേലിയ. ഭൂഖണ്ഡം എന്നതിന്‌ സാർവ്വത്രികമായി അംഗീകരിക്കപ്പെടുന്ന ഒരു നിർവ്വചനം നിലവിലില്ല, “ഭൗമോപരിതലത്തിൽ തുടർച്ചയായി വിതരണം ചെയ്യപ്പെട്ട ഭൂഭാഗങ്ങൾ” (ഓസ്ക്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു) എന്നതാണ്‌ പൊതുവിൽ സ്വീകാര്യമായത്. ഈ നിർവ്വചനം പ്രകാരം ഓസ്ട്രെലിയയുടെ പ്രധാനം ഭൂഭാഗം മാത്രമേ ഭൂഖണ്ഡത്തിൽപ്പെടുന്നുള്ളൂ, ടസ്മാനിയ, ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകൾ ഇതിൽപ്പെടുന്നില്ല. ഭൂഗർഭശാസ്ത്രം, ഭൗതിക ഭൂമിശാസ്ത്രം തുടങ്ങിയവയുടെ വീക്ഷണത്തിൽ ഭൂഖണ്ഡം എന്നാൽ അതിന്റെ അടിത്തറയും അടിത്തറയിൽ സ്ഥിതിചെയ്യുന്ന ദ്വീപുകളും കൂടിയുള്ളതാണെന്നാണ്‌ വിവക്ഷ. ഈ നിർവ്വചനം അനുസരിച്ച് ടസ്മാനിയ, ന്യൂ ഗിനിയ എന്നിവയും അടുത്തുള്ള മറ്റു ദ്വീപുകളും ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിന്റെ ഭാഗമാണ്‌, കാരണം ഇവ ഒരേ ഭൂമിശാസ്ത്ര ഭൂഭാഗത്തിലാണ്‌ സ്ഥിതിചെയ്യുന്നത്.

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala PSC IT Officer Recruitment 2022| Apply Online_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

How many Continents are there in the World ?_5.1

FAQs

How many Continents are there in the world?

There are seven Continents in the world.