Table of Contents
IBPS PO അഡ്മിറ്റ് കാർഡ്
IBPS PO അഡ്മിറ്റ് കാർഡ്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.ibps.in ൽ IBPS PO അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ മാസത്തിൽ നടക്കാനിരിക്കുന്ന IBPS PO പ്രിലിംസ് പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് IBPS PO അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
IBPS PO പ്രിലിംസ് അഡ്മിറ്റ് കാർഡ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IBPS PO പ്രിലിംസ് അഡ്മിറ്റ് കാർഡ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
IBPS PO പ്രിലിംസ് അഡ്മിറ്റ് കാർഡ് 2023 | |
ഓർഗനൈസേഷൻ | ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ |
കാറ്റഗറി | അഡ്മിറ്റ് കാർഡ് |
തസ്തികയുടെ പേര് | പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനീ |
IBPS PO പ്രിലിംസ് അഡ്മിറ്റ് കാർഡ് റിലീസ് തീയതി | 14 സെപ്റ്റംബർ 2023 |
IBPS PO പ്രിലിംസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള അവസാന തീയതി | 30 സെപ്റ്റംബർ 2023 |
സെലക്ഷൻ പ്രോസസ്സ് | പ്രിലിംസ്, മെയിൻസ്, അഭിമുഖം |
ഔദ്യോഗിക വെബ്സൈറ്റ് | www.ibps.in |
Fill out the Form and Get all The Latest Job Alerts – Click here
IBPS PO അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്ക്
IBPS PO പ്രിലിംസ് പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് IBPS PO അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
IBPS PO അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്ക്
IBPS PO അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട വിധം
- ഔദ്യോഗിക വെബ്സൈറ്റ് @ibps.in സന്ദർശിക്കുക അല്ലെങ്കിൽ ലേഖനത്തിൽ നൽകിയിരിക്കുന്ന നേരിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ‘കോമൺ റിക്രൂട്ട്മെന്റ് പ്രോസസ്- പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനീ ട്രെയിനീ XIII’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ‘ഡൗൺലോഡ് IBPS PO പ്രിലിംസ് അഡ്മിറ്റ് കാർഡ് 2023’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ/റോൾ നമ്പർ, D.O.B./പാസ്വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
- IBPS PO പ്രിലിംസ് അഡ്മിറ്റ് കാർഡ് 2023 സ്ക്രീനിൽ പ്രദർശിപ്പിക്കും. PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.
IBPS PO പ്രിലിംസ് അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ
- പരീക്ഷ നടത്തുന്ന സ്ഥാപനത്തിന്റെ പേര്
- പരീക്ഷയുടെ പേര്
- ഉദ്യോഗാർത്ഥിയുടെ പേര്
- റോൾ നമ്പർ
- പരീക്ഷയുടെ തീയതിയും സമയവും
- അച്ഛന്റെയും അമ്മയുടെയും പേര്
- ഷിഫ്റ്റ് ടൈമിംഗ്
- പരീക്ഷാ കേന്ദ്രം
- കേന്ദ്ര കോഡ്
- റിപ്പോർട്ടിംഗ് സമയം
- പരീക്ഷയുടെ സമയ ദൈർഘ്യം
- ഉദ്യോഗാർത്ഥിയുടെ ഫോട്ടോയും ഒപ്പും
- പരീക്ഷാ ദിനവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ