Table of Contents
സിന്ധു നദീതട സംസ്കാരത്തെ ഹാരപ്പൻ സംസ്കാരം എന്നും വിളിക്കുന്നു. ഈ സംസ്കാരം വ്യത്യസ്ത കാലഘട്ടങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്: Pre Harappan, Early Harappan, Mature Harappan and Late Harappan. സിന്ധുനദീതട സംസ്കാരത്തിൻ്റെ രണ്ട് പ്രധാന സ്ഥലങ്ങൾ വടക്ക് ഹാരപ്പയും തെക്ക് മോഹൻജദാരോയുമാണ്. സിന്ധുനദീതട സംസ്കാരത്തെക്കുറിച്ചുള്ള പൂർണ്ണമായ വിശദാംശങ്ങൾ മലയാളത്തിൽ വായിക്കുക.
സിന്ധു നദീതടസംസ്കാരം
ബി.സി.ഇ 4500 നോടടുത്ത ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിലവിൽ വന്ന സംസ്കാരമായിരുന്നു ഹരപ്പൻ സംസ്കാരം. യൂഹ്രട്ടീസ്- ടൈഗ്രീസ് നദീതടങ്ങളിൽ മെസോപ്പൊട്ടാമിയൻ സംസ്കാരം നിലനിന്ന അതേ കാലത്താണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സിന്ധു നദിയുടെയും അതിന്റെ കൈവഴികളുടെയും തീരപ്രദേശങ്ങളിൽ ഹരപ്പൻ സംസ്കാരം വളർന്നു പന്തലിച്ചത്. ഇവ രണ്ടും വെങ്കലയുഗ സംസ്കാരങ്ങൾ ആയിരുന്നു. മാത്രമല്ല, ഹരപ്പയിലെയും മെസോപ്പൊട്ടാമിയയിലെയും ജനങ്ങൾ തമ്മിൽ ഉൽപന്നങ്ങളുടെ കൈമാറ്റവും നടന്നിരുന്നു. ഈ സംസ്കാരത്തിന്റെ ചില പ്രധാന സവിശേഷതകളാണ് നമ്മൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.
ഹാരപ്പ അഥവാ സിന്ധുനദീതടസംസ്കാരം
ബി.സി.ഇ മൂന്ന്- രണ്ട് സഹസ്രാബ്ദങ്ങളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിലനിന്ന സംസ്കാരം ഹാരപ്പൻ സംസ്കാരം എന്നും സിന്ധു നദീതട സംസ്കാരം എന്നും അറിയപ്പെടുന്നു. ഈ സംസ്കാരവുമായി ബന്ധപ്പെട്ട കണ്ടെത്തിയ ആദ്യ കേന്ദ്രം ആയിരുന്നു ഹാരപ്പ. ഒരു സംസ്കാരത്തിന് അതുമായി ബന്ധപ്പെട്ട/ കണ്ടെത്തിയ ആദ്യ കേന്ദ്രത്തിന്റെ പേര് നൽകുക എന്നത് പുരാവസ്തു ഗവേഷകരുടെ രീതിയാണ്. അതിനാൽ ഈ സംസ്കാരം ഹാരപ്പൻ സംസ്കാരം എന്നറിയപ്പെട്ടു. ഈ സംസ്കാരവുമായി ബന്ധപ്പെട്ട് ഭൂരിഭാഗം കേന്ദ്രങ്ങളും സിന്ധു നദി തടത്തിൽ ആയതിനാൽ ഈ സംസ്കാരത്തെ സിന്ധു നദീതട സംസ്കാരം എന്നും വിളിക്കുന്നു.
ഹാരപ്പൻ ജനതയുടെ ഉപജീവനരീതികൾ
- കൃഷിയായിരുന്നു ഹാരപ്പൻ ജനതയുടെ പ്രധാന ഉപജീവനമാർഗ്ഗം.
- കൃഷിയോടൊപ്പം കന്നുകാലികളെയും വളർത്തിയിരുന്നു.
- വ്യത്യസ്തതരം ധാന്യങ്ങളുടെ അവശിഷ്ടങ്ങളും മൃഗങ്ങളുടെയും മത്സ്യങ്ങളുടെയും എല്ലുകളും പുരാവസ്തുഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്. അവർ ഗോതമ്പ്, എള്ള്, ബാർളി, നെല്ല്, കടുക്, പയർ വർഗ്ഗങ്ങൾ എന്നിവ കൃഷി ചെയ്തിരുന്നു.
- കാളകളുടെ മണ്ണിൽ തീർത്ത രൂപങ്ങൾ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. കളിമണ്ണിൽ നിർമ്മിച്ച കലപ്പയുടെ മാതൃകയും ലഭിക്കുകയുണ്ടായി. നിലം ഉഴുതുമറിച്ചാണ് കൃഷി ചെയ്തിരുന്നതെന്ന് നമുക്ക് ഇതിൽ നിന്നും അനുമാനിക്കാവുന്നതാണ്.
- മാത്രമല്ല രാജസ്ഥാനിലെ കാളി ബംഗാൾ എന്ന സ്ഥലത്തുനിന്ന് നിലം ഉഴുതുമറിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്.
- ജലസേചനത്തിനായി നിർമ്മിച്ച കനാലുകളുടെ അവശിഷ്ടങ്ങൾ അഫ്ഗാനിസ്ഥാനിലെ ഷോർട്ടുഗായ് എന്ന സ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.
- ഗുജറാത്തിലെ ധോളാവീര എന്ന സ്ഥലത്തുള്ള വലിയ ജലസംഭരണി ജലസേചന സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതിന് തെളിവാണ്.
ഹാരപ്പൻ പുരാവസ്തു ഗവേഷണത്തിലെ പ്രധാന സംഭവവികാസങ്ങൾ
Major Developments in Harappan Archaeology | |
Nineteenth century | |
1875 | Report of Alexander Cunningham on Harappan seal |
Twentieth century | |
1921 | M.S. Vats begins excavations at Harappa |
1925 | Excavations begin at Mohenjodaro |
1946 | R.E.M. Wheeler excavates at Harappa |
1955 | S.R. Rao begins excavations at Lothal |
1960 | B.B. Lal and B.K. Thapar begin excavations at Kalibangan |
1974 | M.R. Mughal begins explorations in Bahawalpur |
1980 | A team of German and Italian archaeologists begins surface explorations at Mohenjodaro |
1986 | American team begins excavations at Harappa |
1990 | R.S. Bisht begins excavations at Dholavira |
മോഹൻജോദാരോ- ഒരു ആസൂത്രിത നഗര കേന്ദ്രം
ഹരപ്പൻ സംസ്കാരത്തിൻറെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ മോഹൻജദാരോ പാക്കിസ്ഥാനിലെ സിന്ധു പ്രവശ്യയിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ ആദ്യകാല പുരാവസ്തു പഠനങ്ങൾ നടത്തിയത് ആർ ഡി ബാനർജി എന്ന പുരാവസ്തുഗവേഷകനാണ്.
ഹാരപ്പൻ സംസ്കാരത്തിന്റെ പ്രധാന സവിശേഷതയാണ് അവിടത്തെ നഗരങ്ങൾ. ഈ നഗരങ്ങളിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് അവ മികച്ച ആസൂത്രണത്തിലൂടെ നിർമ്മിക്കപ്പെട്ടവയാണ് എന്നാണ്. ഈ നഗരങ്ങളിൽ പ്രധാനപ്പെട്ടതാണ് മോഹൻജോദാരോ. ഈ നഗരം രണ്ട് ഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ്: (1) കോട്ട (Citadel) (2) കീഴ്പട്ടണം (Lower Town)
കോട്ടയുടെ സവിശേഷതകൾ
- നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഈ ഉയർന്ന സ്ഥലം.
- ഇഷ്ടികകൾ കൊണ്ടാണ് ഈ ഉയർന്ന വേദി (Platform) നിർമ്മിച്ചിരിക്കുന്നത്.
- കോട്ടയ്ക്ക് ചുറ്റും മതിലുകൾ നിർമ്മിച്ചിരുന്നു.
- ഇവിടെ ധാരാളം കെട്ടിടങ്ങൾ ഉണ്ട്. ധാന്യസംഭരണശാല, വലിയ കുളിപ്പുര (Great Bath) എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.
കീഴ്പട്ടണത്തിന്റെ സവിശേഷതകൾ
- കോട്ടയ്ക്ക് താഴെയാണ് കീഴ്പട്ടണം.
- ജനങ്ങളുടെ താമസ മേഖലയായിരുന്നു.
- ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച ധാരാളം കെട്ടിടങ്ങൾ ഇവിടെയുണ്ട്. ഇഷ്ടികകളെല്ലാം ഒരേ വലുപ്പത്തിലുള്ളവയാണ്.
ധാന്യപ്പുര – മോഹൻജോ ദാറോയിലെ പ്രധാന കെട്ടിടം അവിടുത്തെ ധാന്യപ്പുരയാണ്. ഇഷ്ടിക ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത് കാർഷിക രംഗത്തെ മിച്ചോൽപാദനത്തെയും ഫലപ്രദമായ സംഭരണരീതിയെയുമാണ് ധാന്യപ്പുരയുടെ നിർമ്മാണം സൂചിപ്പിക്കുന്നത്.
വലിയ കുളം – ഹരപ്പൻ ജനതയുടെ നിർമ്മാണ വൈഭവത്തിന്റെ തെളിവാണ് മോഹൻജോദാറോയിലെ വലിയകുളം. ദീർഘചതുരാകൃതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കുളത്തിലേക്ക് ഇറങ്ങുന്നതിന് രണ്ടു വശങ്ങളിലായി പടവുകൾ ഉണ്ട്. കുളത്തിന്റെ വശങ്ങളിൽ ചെറിയ മുറികൾ ഉണ്ട്. ശുദ്ധജലം നിറയ്ക്കാനും മലിനജലം ഒഴിവാക്കാനും ഉള്ള സംവിധാനവും ഉണ്ടായിരുന്നു. പൂർണ്ണമായും ഇഷ്ടികകൾ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
അഴുക്കുചാൽ സംവിധാനം – ഫലപ്രദമായ അഴുക്കുചാൽ സംവിധാനവും നിലനിന്നിരുന്നു. ഹരപ്പൻ ജനതയുടെ ആസൂത്രണ വൈഭവത്തിനും ശുചിത്വ ബോധത്തിനും തെളിവാണ് ഈ അഴുക്കുചാലുകൾ. ഇവ ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ചതും മുകൾഭാഗം മൂടിയതും ആയിരുന്നു. വീടുകളിലെ മലിനജലം തെരുവുകളിലെ അഴുക്കുചാലുകളിലേക്കാണ് ഒഴുക്കിയിരുന്നത്.
വീടുകൾ
- കീഴ്പട്ടണത്തിലാണ് വീടുകൾ നിർമ്മിച്ചിരുന്നത്. നിരവധി മുറികളും മുറ്റവും ഉള്ളവയായിരുന്നു വീടുകൾ. ഇവിടെനിന്നും ഗോവണിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
- ഭൂരിഭാഗം വീടുകളിലും കിണറുകൾ ഉണ്ടായിരുന്നു. മോഹൻജോദാരോയിൽ 700- ൽ അധികം കിണറുകൾ കണ്ടെത്തിയിട്ടുണ്ട്.
- എല്ലാ വീടുകളിലും ഇഷ്ടികപാകിയ കുളിമുറി ഉണ്ടായിരുന്നു.
- കീഴ് പട്ടണത്തിലെ റോഡുകൾക്കും ചില പ്രത്യേകതകളുണ്ട്. അവ മട്ടകോണിൽ ഇടത്തോട്ടും വലത്തോട്ടും തിരിയുന്നവയായിരുന്നു. ഇതുകാരണം നഗരം നിരവധി ചതുരങ്ങളോ ദീർഘചതുരങ്ങളോ ആയി വിഭജിക്കപ്പെട്ടു. ഹരപ്പൻ ജനതയുടെ ആസൂത്രണ മികവിന്റെ ഉദാഹരണമായി ഇതിനെ കാണാവുന്നതാണ്.
സാമൂഹികവ്യവസ്ഥ
- ശവസംസ്കാര രീതി
- ഉപയോഗിച്ച ആഡംബരവസ്തുക്കൾ
- വീടുകളുടെ ഘടന
ശവക്കല്ലറകൾ പലരീതിയിലുള്ളവയാണ്. ചില ശവക്കല്ലറകളുടെ പുറംഭാഗത്ത് ഇഷ്ടികകൾ നിരയായി വിരിച്ചിട്ടുണ്ട്. ചിലതിൽ മൃതശരീരത്തോടൊപ്പം ജീവികളുടെ പുറം തോടുകൊണ്ടുള്ള ആഭരണങ്ങളും ജപമാലകളും കണ്ടെത്തിയിട്ടുണ്ട്.
ഇവയ്ക്ക് പുറമേ മൺപാത്രങ്ങളും, ചെമ്പുനിർമ്മിതമായ കണ്ണാടിയും ലഭിച്ചിട്ടുണ്ട്.
ശവശരീരത്തോടൊപ്പം ലഭിച്ചിട്ടുള്ള സാധാരണ വസ്തുക്കളും വിലപിടിപ്പുള്ള വസ്തുക്കളും സാമൂഹിക- സാമ്പത്തിക വ്യത്യാസമാണ് സൂചിപ്പിക്കുന്നത്.
കരകൗശല വസ്തുക്കളുടെ നിർമ്മാണവും കേന്ദ്രങ്ങളും
- ഇന്നത്തെ പാക്കിസ്ഥാനിലെ ചാൻഹുദാരോ ആയിരുന്നു കരകൗശല വസ്തുക്കളുടെ പ്രധാന നിർമ്മാണ കേന്ദ്രം.
- കൽമണികൾ കൊണ്ടുള്ള മാലകൾ, ജീവികളുടെ പുറംതോട് കൊണ്ടുള്ള വസ്തുക്കൾ, ലോഹനിർമ്മിത വസ്തുക്കൾ, മുദ്രകൾ, തൂക്കക്കട്ടികൾ എന്നിവ അവിടെ നിർമ്മിച്ചിരുന്നു.
- ഇന്ദ്രഗോപക്ക ല്ല് സൂര്യകാന്തക്കല്ല് സ്ഫടികക്കല്ല് എന്നിവയ്ക്ക് പുറമേ സ്വർണം, വെങ്കലം, ചെമ്പ്, ജീവികളുടെ പുറംതോടുകൾ, കളിമണ്ണ് എന്നിവയായിരുന്നു മാലകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നത്.
- മുത്തുകൾ പല രൂപത്തിലുള്ളവയായിരുന്നു. മാത്രമല്ല ചിത്രപ്പണികളും നടത്തിയിരുന്നു.
അസംസ്കൃത വസ്തുക്കൾ ശേഖരിക്കൽ
ഹരപ്പൻ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവിധ കരകൗശലവസ്തുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ മുഴുവനും അവിടെ ലഭ്യമായവ അല്ല. അത്തരം വസ്തുക്കൾ മുഴുവനും വിദൂരദേശങ്ങളിൽ നിന്നാണ് ശേഖരിച്ചിരുന്നത്.
- കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃതവസ്തുക്കൾക്ക് ലഭ്യമായ പ്രദേശങ്ങളിലാണ് അവർ അധിവാസകേന്ദ്രങ്ങൾ സ്ഥാപിച്ചത്. ഉദാഹരണത്തിന് കടൽതീരത്ത് സ്ഥിതി ചെയ്യുന്ന നാഗേശ്വരം, ബാലാകോട്ട് എന്നിവ അധിവാസകേന്ദ്രങ്ങൾ ആയിരുന്നു. അവിടങ്ങളിൽ ചിപ്പികൾ ധാരാളമായി ലഭിച്ചിരുന്നു.
- ഇന്ദ്രനീലക്കല്ലുകൾ ധാരാളമായി ലഭിച്ചിരുന്ന അഫ്ഗാനിസ്ഥാനിലെ ഷോർട്ടുഗായ് ഒരു ഹരപ്പൻ കേന്ദ്രമായിരുന്നു.
- പര്യടനങ്ങളിലൂടെയും അവർ അസംസ്കൃത വസ്തുക്കൾ ശേഖരിച്ചു. ചെമ്പു ശേഖരിക്കാൻ രാജസ്ഥാനിലെ ഖത്രിയിലേക്കും സ്വർണ്ണത്തിനായി ദക്ഷിണേന്ത്യയിലേക്കും അവർ പര്യടനങ്ങൾ നടത്തി.
- വിദൂര പ്രദേശങ്ങളിൽ നിന്നും അവർ അസംസ്കൃത വസ്തുക്കൾ ശേഖരിച്ചിരുന്നു. ഒമാനിൽ നിന്ന് ചെമ്പ് ശേഖരിച്ചിരുന്നു.
- ഹരപ്പൻ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച ചെമ്പ് ഉപകരണങ്ങളിലും ഒമാനിലെ ചെമ്പിലും നിക്കലിന്റെ അംശങ്ങളുണ്ട്.
- ഹരപ്പൻ നിർബന്ധമായ വലിയൊരു ജാർ ഒമാനിൽ നിന്ന് ലഭിക്കുകയുണ്ടായി.
- മെസോപ്പൊട്ടാമിയയിലെ കൃതികളിൽ മെലുഹ എന്ന പ്രദേശവുമായി കച്ചവടബന്ധം ഉള്ളതായി പറയുന്നുണ്ട്.
മുദ്രകൾ, ലിപികൾ, തൂക്കക്കട്ടികൾ
ഹരപ്പൻ ജനത ഇന്ത്യക്ക് അകത്തും പുറത്തും ഉള്ള ജനതകളുമായി ഉൽപ്പന്നങ്ങളുടെ കൈമാറ്റം നടത്തിയിരുന്നു. കൈമാറ്റം ചെയ്യപ്പെടുന്ന വസ്തുക്കളുടെ ഉടമസ്ഥാവകാശം സൂചിപ്പിക്കാൻ വേണ്ടി അവർ മുദ്രകൾ ഉപയോഗിച്ചു. ഉത്തരം മുദ്രകൾ കലാസൃഷ്ടികൾ കൂടിയാണ് ഇത്തരം മുദ്രകളിൽ നിന്നാണ് നമുക്ക് അവരുടെ ലിപികളെ പറ്റി വിവരങ്ങൾ ലഭിക്കുന്നത്.
അവരുടെ എഴുത്തു വിദ്യയുടെ സവിശേഷതകൾ
- ഹരപ്പൻ ലിവി ചിഹ്നങ്ങളും ചിത്രങ്ങളും അടങ്ങിയതാണ്.
- ലിഖിതങ്ങൾ പൊതുവേ ചെറുതാണ്.
- വലത്തുനിന്ന് ഇടത്തോട്ടാണ് അവർ എഴുതിയിരുന്നത്.
ഉൽപ്പന്നങ്ങളുടെ കൈമാറ്റത്തിനായി കൃത്യമായ തൂക്കകട്ടികൾ ഉപയോഗിച്ചിരുന്നു.
- തൂക്കക്കട്ടികൾ പൊതുവേ ക്യൂബ് ആകൃതിയിലുള്ളവയാണ്.
- ചെറുതും വലുതുമായ തൂക്കക്കട്ടികൾ ഉപയോഗിച്ചിരുന്നു.
ഹരപ്പൻ സംസ്കാരത്തിന്റെ തകർച്ച
ബി.സി.ഇ 1800 ഓടെ ഹാരപ്പൻ സംസ്കാരം തകരാൻ തുടങ്ങി. ചില കേന്ദ്രങ്ങൾ 1800 ബി.സി.ഇ ക്ക് ശേഷവും നിലനിന്നിരുന്നു. എന്നാൽ ഹാരപ്പൻ സംസ്കാരത്തിന്റെ ചില പൊതുസവിശേഷതകളായ നഗരസൂത്രണം, ഒരേ അളവിലുള്ള ഇഷ്ടികകൾ, വിദൂര പ്രദേശങ്ങളുമായുള്ള വാണിജ്യം എന്നിവ അക്കാലത്ത് ഇല്ലാതായി. ഹാരപ്പൻ സംസ്കാരത്തിന്റെ തകർച്ചയുടെ കാരണങ്ങൾ.
- വനനശീകരണം
- കാലാവസ്ഥ വ്യതിയാനം
- വെള്ളപ്പൊക്കം
- നദികളുടെ ഗതിയിൽ ഉണ്ടായ വ്യത്യാസം
- നദികൾ വരണ്ടുണങ്ങിയത്
- തുടർച്ചയായ കൃഷി മണ്ണിന്റെ ഫല ഭൂയിഷ്ഠത ഇല്ലാതാക്കിയത്