Table of Contents
International Friendship Day 2022: International Friendship Day is celebrated on 30th July every year to realize the value of friendship and to bring it to the attention of everyone around the world. Whether it’s happy or sad moments in life, everyone relies on friends the most. We can’t define friendships with fleeting words, that’s how beautiful friendships are. International Friendship Day is celebrated every year to understand the importance of friendship in society. The article gives you the history, significance and date of International Friendship Day.
International Friendship Day 2022 |
|
Category | Study Materials |
Topic Name | International Friendship Day 2022 |
Date | July 30 |
International Friendship Day ( അന്താരാഷ്ട്ര സൗഹൃദ ദിനം )
സൗഹൃദത്തിന്റെയും സുഹൃത്ത് ബന്ധങ്ങളുടെയും വില മനസ്സിലാക്കാനും ലോകമെമ്പാടുമുള്ള എല്ലാവരുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി എല്ലാ വർഷവും ജൂലൈ 30 ന് അന്താരാഷ്ട്ര സൗഹൃദ ദിനം ആഘോഷിക്കുന്നു. എന്നാൽ ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും സൗഹൃദ ദിനം ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഞാറാഴ്ചയാണ് ആഘോഷിക്കുന്നത്. സൗഹൃദങ്ങൾ ഒരിക്കലും വിലമതിക്കാനാവാത്തതാണ്. എന്തിനും ഏതിനും നമ്മൾ കാര്യങ്ങൾ കൂടുതൽ പങ്ക് വെക്കുന്നതും സുഹൃത്തക്കളോടാണ്. സുഹൃത്തുക്കളാണ് പല സാഹചര്യങ്ങളെയും തരണം ചെയ്യാൻ നമ്മെ സഹായിക്കുന്നത്.
എന്നിരുന്നാലും ഇന്നത്തെ സാമൂഹിക ജീവിതത്തിൽ പലപ്പോഴും നമ്മൾ നമ്മിലേക്ക് തന്നെ ഒതുങ്ങി പോവുകയാണ്. സൗഹൃദങ്ങൾക്ക് ഒന്നും വലിയ വില നൽകാത്ത ഇന്ന സമൂഹത്തിലും നന്മയുടെ സൗഹൃദ ഉറവകൾ ഉള്ളതായി നമ്മുക്ക് കാണാം. ഈ ലേഖനത്തിലൂടെ അന്താരാഷ്ട്ര സൗഹൃദ ദിനം ആചരിക്കേണ്ടതിന്റെ ആവശ്യകത, ചരിത്രം തീയതി, എന്നിവയെക്കുറിച്ച് നമ്മുക്ക് പരിശോധിക്കാം.
Fill the Form and Get all The Latest Job Alerts – Click here
International Friendship Day 2022: Significance (പ്രാധാന്യം)
സൗഹൃദ ബന്ധങ്ങൾ ഒരാളിൽ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. ആയതിനാൽ സൗഹൃദ ബന്ധങ്ങൾ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കേണ്ടതും അത്യന്താപേക്ഷിതമാണ്.
ഇന്നത്തെ സമൂഹം അവനവനിലേക്ക് തന്നെ ചുരുങ്ങി പോകുന്നതായി നമ്മൾക്ക് കാണാവുന്നതാണ്. സൗഹൃദങ്ങളുടെ ഉറവകൾ എന്നിരുന്നാലും സമൂഹത്തിൽ പലയിടത്തും ഉണ്ട്. ഈ ദിനം നമ്മെ ഓർമപ്പെടുത്തുന്നത് പല അതിർ വരമ്പുകളെയും ഭേദിച്ചു കൊണ്ടുള്ള സുഹൃത് ബന്ധങ്ങളെയും സാമൂഹിക നന്മയെയുമാണ്.
സുഹൃത്ബന്ധങ്ങളുടെ ആഴം വരും തലമുറക്ക് കാട്ടിക്കൊടുക്കാനാണ് അന്താരാഷ്ട്ര സൗഹൃദ ദിനം ആചരിക്കുന്നത്. അക്രമത്തെ നിരാകരിക്കുന്ന മൂല്യങ്ങൾ, മനോഭാവങ്ങൾ, പെരുമാറ്റങ്ങൾ എന്നിവയുടെ ഒരു കൂട്ടം സമാധാന സംസ്കാരത്തെ ഉയർത്തിക്കാട്ടി യുനെസ്കോ നിർവചിക്കുന്ന നിർദ്ദേശത്തെ പിന്തുടർന്ന് കൊണ്ട് നമ്മൾ ആഘോഷിക്കുന്നതാണ് അന്താരാഷ്ട്ര സൗഹൃദ ദിനം.
International Friendship Day 2022: History (ചരിത്രം)
സൗഹൃദ ദിനത്തിന്റെ ആവിർഭാവം 1930 മുതലാണെന്ന് പറയാം. 1958 പരാഗ്വേയിലാണ് ലോകത്ത് ആദ്യമായി സൗഹൃദ ദിനം നിർദ്ദേശിച്ചത്. വർഷങ്ങൾക്കിപ്പുറം, 2011 ഏപ്രിൽ 27-ന് UN ജനറൽ അസംബ്ലി, സമാധാനവും സന്തോഷവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായി ജൂലൈ 30 ഔദ്യോഗിക അന്താരാഷ്ട്ര സൗഹൃദ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തു.
10th Level Mains Syllabus 2022
നാം ജീവിക്കുന്ന ലോകത്ത് തെറ്റായ ആശയവിനിമയങ്ങൾ, മോശമായ പെരുമാറ്റം, വിശ്വാസമില്ലായ്മ, വിവേചനം, സാംസ്കാരിക വൈരുദ്ധ്യങ്ങൾ എന്നിവയ്ക്കിടയിൽ, ആഗോള സമൂഹത്തിൽ സമാധാനത്തിന് മുൻഗണന നൽകുന്നത് വളരെക്കുറവാണ്. അന്താരാഷ്ട്ര സൗഹൃദ ദിനം ആളുകളെ ബന്ധിപ്പിക്കുന്നതോടൊപ്പം സംസ്കാരങ്ങൾക്കും രാജ്യങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും ഇടയിൽ പാലമായി നിലകൊള്ളുകയും ചെയ്യുന്നു.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams