Table of Contents
International Tiger Day – 2022: International Tiger Day is celebrated every year on July 29 to bring to the attention of all the people of the world the need to protect tigers. Conservation of tigers greatly affects the habitat in good manner. It is essential that everyone understands how to protect tigers and the need for tiger protection. The article gives you the history, significance, date and theme of International Tiger Day.
International Tiger Day 2022 |
|
Category | Study Materials |
Topic Name | International Tiger Day 2022 |
Date | July 29 |
International Tiger Day ( അന്താരാഷ്ട്ര കടുവ ദിനം )
കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിന് വേണ്ടി എല്ലാ വർഷവും ജൂലൈ 29 നു അന്താരാഷ്ട്ര കടുവ ദിനം ആഘോഷിക്കുന്നു. കടുവകൾ ഭൂമിയുടെ ആവാസ വ്യവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആയതിനാൽ കടുവകളെ സംരക്ഷിച്ചു നിർത്തേണ്ടത് വളരെയധികം അത്യന്താപേക്ഷിതമാണ്. 2010 മുതലാണ് കടുവകൾക്കായി ഒരു ദിനം എന്ന ആശയം ഉടലെടുക്കുന്നത്. ഈ ലേഖനത്തിലൂടെ അന്താരാഷ്ട്ര കടുവ ദിനം ആചരിക്കേണ്ടതിന്റെ ആവശ്യകത, ചരിത്രം, പ്രമേയം എന്നിവയെക്കുറിച്ച് നമ്മുക്ക് പരിശോധിക്കാം.
Fill the Form and Get all The Latest Job Alerts – Click here
International Tiger Day: History & Significance (ചരിത്രവും പ്രാധാന്യവും)
ഇന്ത്യ, ബംഗ്ലാദേശ്, മലേഷ്യ, നേപ്പാൾ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നിവിടങ്ങളിലെ ദേശീയ മൃഗം കടുവയാണ്. ലോകത്ത് 13 രാജ്യങ്ങളിലായി ബംഗാൾ കടുവ, സുമാത്രൻ കടുവ, സൈബീരിയൻ കടുവ, പേർഷ്യൻ കടുവ, ജാവൻ കടുവ എന്നിങ്ങനെ വിവിധ ഇനം കടുവകളുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിനിടെ 97 ശതമാനം കടുവകള്‍ ഭൂമിയിൽ ഇല്ലാതായെന്ന കണ്ടെത്തലിനെ തുടര്‍ന്ന് 2010ൽ സെന്റ് പീറ്റേഴ്‌സ്ബർഗ് ടൈഗർ സമ്മിറ്റിൽ വെച്ചാണ് കടുവകൾക്കായി ഒരു ദിനം ആചരിക്കണമെന്ന ആശയം ഉടലെടുക്കുന്നത്. ഈ ഉച്ചകോടിയിൽ നിരവധി രാജ്യങ്ങൾ പങ്കെടുത്തു.
വേൾഡ് വൈഡ് ഫെഡറേഷൻ ഫോർ നേച്ചറിന്റെ റിപ്പോർട്ട് പ്രകാരം നീണ്ട ഒരു നൂറ്റാണ്ടിനു ശേഷം കടുവകളുടെ എണ്ണം കൂടിയതായി കാണാം. കടുവകളെ സംരക്ഷിക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളാൻ പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയാണ് അന്താരാഷ്ട്ര കടുവ ദിനം ആചരിക്കുന്നത്. കടുവകളുടെ സംരക്ഷണത്തിന് ഒട്ടേറെ ആവശ്യകതകൾ ഉള്ളതായി കാണാം. ആവാസവ്യവസ്ഥയുടെ ആരോഗ്യകരമായ നിലനിൽപ്പിനു കടുവകൾ വലിയ സംഭാവന നൽകുന്നുണ്ട്. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ, ഇന്റർനാഷണൽ ഫണ്ട് ഫോർ അനിമൽ വെൽഫെയർ, സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര സംഘടനകൾ അന്താരാഷ്ട്ര കടുവ ദിനം ആചരിക്കുന്നു. ലോകത്തിലെ കടുവകളുടെ പകുതിയിലേറെയും ഇന്ത്യയിലാണ് കാണപ്പെടുന്നത്.
10th Level Mains Syllabus 2022
International Tiger Day: Theme of 2022 (തീം)
“കടുവകളുടെ എണ്ണം പുനരുജ്ജീവിപ്പിക്കാൻ ഇന്ത്യ പ്രോജക്ട് ടൈഗർ സമാരംഭിക്കുന്നു” എന്നതാണ് 2022 ലെ അന്താരാഷ്ട്ര കടുവ ദിനത്തിന്റെ തീം. കടുവകളെ സംരക്ഷിക്കുന്നതിനായി പ്രാദേശിക ജനങ്ങളുമായി സഹകരിക്കുന്ന സംരംഭങ്ങളെ അവർ പിന്തുണയ്ക്കുകയും വേട്ടയാടലിനും നിയമവിരുദ്ധ വ്യാപാരത്തിനുമെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തെ കടുവ ദിനാചരണത്തിന്റെ പ്രമേയം ‘അവരുടെ അതിജീവനം നമ്മുടെ കൈകളിലാണ്’ എന്നതായിരുന്നു.
സുപ്രീം കോടതി ജൂനിയർ അസിസ്റ്റന്റ് ശമ്പളം 2022
ജീവലോകത്തെ കടുവയുടെ സംരക്ഷണം മറ്റനേകം ജീവി വർഗങ്ങളുടെ സംരക്ഷണത്തിന് കാരണമാകുന്നുണ്ട്. മാംസഭോജിയായ കടുവകൾ ആണ് സസ്യഭോജിയായ മാനുകൾ, കാട്ടുപോത്ത് എന്നിവ പെരുകുന്നത് തടയുന്നത്. അത് കൊണ്ട് തന്നെ 25000 ഏക്കർ വനമാണ് കടുവകൾ സംരക്ഷിക്കുന്നത്. നമ്മുടെ ദേശീയ മൃഗമായ കടുവയുടെ സംരക്ഷണത്തിനായി രൂപം കൊണ്ടതാണ് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി രൂപം നൽകിയിട്ടുണ്ട്.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams