Malyalam govt jobs   »   Malayalam Current Affairs   »   അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനം 2024 ജൂൺ 21, ചരിത്രം, പ്രമേയം

അന്താരാഷ്ട്ര യോഗ ദിനം 2024

അന്താരാഷ്ട്ര യോഗ ദിനം 2024: യോഗ പരിശീലനം ഓരോ വ്യക്തിയുടെയും പൂർണ്ണ ആരോഗ്യത്തെ സ്വാധീനിക്കുന്നു. ഈ വർഷം ജൂൺ 21 ന് പത്താമത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.

അന്താരാഷ്ട്ര യോഗ ദിനം: ചരിത്രം

അന്താരാഷ്ട്ര യോഗാ ദിനം സ്ഥാപിക്കുന്നതിനുള്ള പ്രമേയം ഇന്ത്യ നിർദ്ദേശിക്കുകയും 175 അംഗരാജ്യങ്ങൾ ഈ നിർദ്ദേശം അംഗീകരിക്കുകയും ചെയ്തു. സാർവത്രിക അപ്പീൽ അംഗീകരിച്ചുകൊണ്ട് 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭ 69/131 പ്രമേയം ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര യോഗ ദിനം 2024: പ്രമേയം 

ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം “yoga for Self and Society” എന്നതാണ്.

യോഗ പ്രോത്സാഹിപ്പിക്കുന്നതിനും, സമൂഹത്തിനുണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ചു അവബോധം വളർത്തുന്നതിനുമായി അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു.

യോഗ ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ

  • മാനസിക സമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു
  • ശാരീരിക പ്രയാസം കുറക്കാൻ സഹായിക്കുന്നു
  • ദൈനം ദിന യോഗ എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും
  • സ്വയം അവബോധം ഉണ്ടാവും
  • സമാധാനം ലഭിക്കും
  • ശാരീരിക വഴക്കവും, ശക്തിയും വർധിക്കും
  • ഉന്മേഷം ലഭിക്കും.

Adda247App|

Adda247 Malayalam Youtube |

Telegram group:- KPSC Sure Shot Selection

Sharing is caring!