Table of Contents
KAS 2023
KAS 2023: വരാനിരിക്കുന്ന KAS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരു ഉദ്യോഗാർത്ഥി ആണോ നിങ്ങൾ? എന്നാൽ UPSC തലത്തിൽ നടക്കുന്ന KAS പോലെയുള്ള ഒരു പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കണം എന്ന കാര്യത്തിൽ ആശങ്കാകുലരാണോ നിങ്ങൾ? ഏതൊരു പരീക്ഷയ്ക്കും പഠിച്ചു തുടങ്ങുന്നതിനു മുൻപ് അതിന്റെ പരീക്ഷാ രീതിയെക്കുറിച്ചും സിലബസിനെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. KAS പരീക്ഷയിൽ വിജയിക്കണമെങ്കിൽ ഒരു മികച്ച പ്രിപ്പറേഷൻ സ്ട്രാറ്റജി ഉണ്ടായിരിക്കണം എന്നത് അനിവാര്യമാണ്. ഈ ലേഖനത്തിലൂടെ KAS പരീക്ഷയ്ക്ക് അനായാസമായി എങ്ങനെ പഠിക്കാം എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.
KAS റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.
KAS പരീക്ഷ തയ്യാറെടുക്കൽ ടിപ്സ്
- സിലബസ്: ഏതൊരു പരീക്ഷയുടെയും അടിസ്ഥാന ഘടകമാണ് സിലബസ്. ആദ്യം തന്നെ സിലബസ് ഡീകോഡ് ചെയ്യുക.
- NCERT/ SCERT: ഏറ്റവും ലളിതമായ ഭാഷയിൽ കുട്ടികൾക്ക് വേണ്ടി സർക്കാർ രൂപകൽപ്പന ചെയ്ത രണ്ട് പുസ്തകങ്ങളാണ് NCERTയും SCERTയും. സിലബസിൽ നൽകിയിരിക്കുന്ന വിഷയങ്ങൾ പഠിക്കുന്നതിനായി 6-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള പുസ്തകങ്ങൾ വിശദമായി വായിച്ചു പഠിക്കുക.
- ദൈനംദിന ആനുകാലികം: എല്ലാ മത്സര പരീക്ഷകളിലും ആനുകാലിക വിഷയങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദേശീയ, അന്തർദേശീയ, സംസ്ഥാന അധിഷ്‌ഠിത ആനുകാലിക വിഷയങ്ങളെക്കുറിച്ച് ഉദ്യോഗാർത്ഥികൾ നിർബന്ധമായും വായിക്കണം. ദി ഹിന്ദു (The Hindu), ദി ഇന്ത്യൻ എക്സ്പ്രസ് (The Indian Express) പോലെയുള്ള പത്രങ്ങൾ വായിക്കുക എന്നതാണ് തയ്യാറെടുപ്പിനുള്ള ഏറ്റവും നല്ല മാർഗം. പത്രങ്ങൾ വായിക്കുക മാത്രമല്ല അവയിൽ നിന്നും നോട്ട്സ് ഉണ്ടാക്കുക എന്നതും ഒരു സുപ്രധാനമായ ഘടകമാണ്.
- മുൻവർഷ ചോദ്യപേപ്പർ: KAS പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ, പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ ഉപയോഗിക്കാം. ഏതെല്ലാം മേഖലയിൽ നിന്നാണ് മുൻവർഷങ്ങളിൽ ചോദ്യങ്ങൾ വന്നിട്ടുള്ളത് എന്നു മനസ്സിലാക്കാൻ മുൻവർഷ ചോദ്യപേപ്പർ നിങ്ങളെ സഹായിക്കും. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് ഇവ ഉപയോഗിക്കാം.
- മോക്ക് ടെസ്റ്റ്: പരിശീലനത്തിലൂടെ മാത്രമേ പഠിച്ചതെല്ലാം ഓർമ്മയിൽ ഉണ്ടോ എന്ന് അറിയാൻ കഴിയൂ. അതിനാൽ ഓരോ വിഷയത്തെയും അടിസ്ഥാനമാക്കി മോക്ക് ടെസ്റ്റുകൾ പരിശീലിച്ചുകൊണ്ടിരിക്കണം. മോക്ക് ടെസ്റ്റുകൾ പരീക്ഷയെ അഭിമുഖീകരിക്കാനുള്ള നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
KAS Sure Shot Batch
നിങ്ങൾ വരാനിരിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്നുണ്ടെങ്കിൽ സിലബസ് അനുസരിച്ച് പഠിച്ചു തുടങ്ങണം. അതിനായി ഞങ്ങൾ KAS Sure Shot Batch ആരംഭിക്കുന്നു. സിലബസ് ഡീകോഡിങ്ങിൽ തുടങ്ങി ഫാക്ടുകളും കോൺസെപ്റ്റുകളും ലൈവ് + റെക്കോർഡഡ് ക്ലാസ്സുകൾ വഴി പഠിച്ച് എഴുത്തു പരിശീലനത്തോടൊപ്പം പ്രിലിംസ് & മെയിൻസ് പരീക്ഷക്ക് ഒരുങ്ങാം. സെപ്റ്റംബർ 15 ന് KAS Sure Shot ബാച്ച് ആരംഭിക്കും.
കോഴ്‌സ് ഹൈലൈറ്റുകൾ
- 300+ hours of Live and Recorded ക്ലാസുകൾ
- സിലബസ് കേന്ദ്രീകരിച്ചുള്ള ക്ലാസുകൾ
- സംശയ നിവാരണത്തിനായി പ്രത്യേക സെഷനുകൾ
- ഏത് സമയത്തും സംശയ നിവാരണത്തിനായി എല്ലാ അധ്യാപകരും അടങ്ങുന്ന ടെലിഗ്രാം ഗ്രൂപ്പ്
- റിവിഷൻ ക്ലാസ്സുകൾ
- പരിമിതമായ സീറ്റുകൾ, എത്രയും വേഗം രജിസ്റ്റർ ചെയ്യൂ