Malyalam govt jobs   »   Study Materials   »   Keezhariyoor bomb case
Top Performing

Keezhariyoor Bomb Case (കീഴരിയൂര്‍ ബോംബ് കേസ്) | KPSC & HCA Study Material

Keezhariyoor Bomb Case (കീഴരിയൂര്‍ ബോംബ് കേസ്), KPSC & HCA Study Material: – ബ്രിട്ടീഷ് ഭരണത്തിന്റെ പ്രതീകങ്ങളായി നിലനിന്നിരുന്ന പാലങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവ ബോംബുവെച്ച് തകര്‍ക്കാനും ബ്രിട്ടീഷ് ഭരണാധികാരികളെ അപായപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയുമായിരുന്നു കീഴരിയൂരില്‍ ബോംബ് നിര്‍മിച്ചത്. 1942 ഓഗസ്റ്റിനും 1943 മേയ് മാസത്തിനും ഇടയിലാണ് കീഴരിയൂര്‍ ബോംബ് കേസ് നടന്നത്.

Fil the Form and Get all The Latest Job Alerts – Click here

 

[sso_enhancement_lead_form_manual title=” നവംബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
November 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/12/02180928/Monthly-Current-Affairs-November-2021.pdf”]

Keezhariyoor Bomb Case (കീഴരിയൂര്‍ ബോംബ് കേസ്)

Keezhariyoor bomb case
Keezhariyoor Bomb Case

 

The year which Keezhazhiyoor bomb case took place Between 1942 August and 1943 May
Keezhariyoor Bomb Case is associated with Quit India Movement
The district where the Keezhazhiyoor bomb case took place Kozhikkode
Led by Keezhazhiyoor bomb case Dr. K. B. Menon
Secret document released in connection with the Keezhazhiyoor bomb case Swathanthra Bharatham
Drama about the Keezhazhiyoor bomb case Vandhe matharam
Keezhariyoor’s Veera Kesari K Narayanan

 

1942 ഓഗസ്റ്റിനും 1943 മേയ് മാസത്തിനും ഇടയിലാണ് കീഴരിയൂര്‍ ബോംബ് കേസ് നടന്നത്.

1942 ൽ ക്വിറ്റ് ഇൻഡ്യാ സമരത്തോടനുബന്ധിച്ച് കേരളത്തിൽ നടന്ന പ്രസിദ്ധമായ ബോംബുകേസാണ് കീഴരിയൂർ ബോംബ് കേസ്.

സമരക്കാർ ചേമഞ്ചേരി സബ്‌‍രജിസ്ട്രാർ ഓഫീസും തിരുവണ്ണൂർ റെയിൽവേസ്റ്റേഷനും കൊത്തല്ലൂർ കുന്നത്തറ അംശക്കച്ചേരിയും അഗ്നിക്കിരയാക്കുകയും ഉള്ളിയേരി പാലം തകർക്കുകയും ടെലഗ്രാഫ് ലൈൻ മുറിച്ചുമാറ്റുകയും ചെയ്തു.

തുടർന്നുണ്ടായ ഏറ്റവും പ്രമാദമായ സംഭവമായിരുന്നു കീഴരിയൂർ ബോംബ് കേസ്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദേശീയപ്രസ്ഥാനം ശക്തിപ്പെട്ടപ്പോള്‍ അതിന്റെ പ്രതിഫലനങ്ങള്‍ കീഴരിയൂരിലും അനുഭവപ്പെട്ടിരുന്നു.

തൈക്കണ്ടി പാച്ചര്‍, കുറുമയില്‍ കേളുക്കുട്ടി, പഞ്ഞാട്ട് രാമോട്ടി, കറുമയില്‍ നാരായണന്‍ എന്നിവരായിരുന്നു കീഴരിയൂരിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

അഖിലേന്ത്യാ പൗരസ്വാതന്ത്ര്യസംഘത്തിന്റെ സെക്രട്ടറിയായ ഡോ. കെ. ബി. മേനോൻ ഇതിനായി സഹപ്രവർത്തകരുടെ സഹായത്തോടെ മലബാർ പ്രദേശത്തെ കീഴരിയൂർ എന്ന സ്ഥലത്ത് സംഘം ചേർന്ന് ഗൂഢാലോചന നടത്തി എന്ന പോലീസ് ആരോപണത്തെത്തുടർന്ന് കേസിൽ പ്രതിചേർക്കപ്പെട്ടവർക്ക് വിധി വന്നതോടെ ദീർഘകാലം ജയിൽവാസം അനുഭവിക്കേണ്ടിവന്നു.

1942 ഓഗസ്റ്റ് എട്ടിന് മുംബൈയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി.

മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍ നെഹ്രു തുടങ്ങിയ ദേശീയ നേതാക്കളെയെല്ലാം തുറുങ്കിലടച്ചു.

ഈ രോഷാഗ്‌നിയിലാണ് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റിയ കീഴരിയൂര്‍ ബോംബ് കേസും ഉണ്ടായത്.

1942 നവംബർ 17 നായിരുന്നു സ്ഫോടനങ്ങൾ നടന്നത്.

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിക്കു സമീപം കീഴരിയൂരിലെ കൂന്തങ്കല്ലുള്ളതിൽ വീട്ടിലായിരുന്നു ബോംബ് നിർമാണം.

കൊടുംകാടായിരുന്ന മാവട്ട് മലയിൽ പരീക്ഷണവും നടത്തി. ഗാന്ധിജിയുടെ ആഹ്വാനം ഉൾക്കൊണ്ട് അമേരിക്കയിൽനിന്നു തിരിച്ചെത്തിയ സോഷ്യലിസ്റ്റ് ഡോ. കെ.ബി. മേനോനും കൂട്ടുകാരും കോഴിക്കോട് ചാലപ്പുറത്തെ വേർക്കോട്ട് രാഘവൻ നായരുടെ വീട്ടിൽ ചേർന്ന രഹസ്യയോഗം ചേർന്ന് നവംബർ ഒൻപതിനു വിധ്വംസക ദിനമായി പ്രഖ്യാപിച്ചു.

Read More: Kerala PSC HST Exam Date 2022

Cause of the Keezhazhiyoor bomb blast (കീഴഴിയൂർ ബോംബ് സ്പോടനത്തിനുള്ള കാരണം)

വിവിധയിടങ്ങളിൽ ആളപായമില്ലാതെ ബോംബു പൊട്ടിച്ച് ബ്രിട്ടിഷുകാരെ ഞെട്ടിക്കാനായിരുന്നു പദ്ധതി.

കീഴരീയൂർ ഗ്രാമത്തെ ബോംബു നിർമാണത്തിനു പറ്റിയ സ്ഥലമായി തിരഞ്ഞെടുത്തു.

നവംബർ ഒൻപതിന് ബോംബു നിർമാണം പൂർത്തീകരിക്കാത്തതിനാൽ സ്ഫോടനം 17ലേക്കു മാറ്റി.

എല്ലായിടത്തും ബോംബു പൊട്ടിക്കാനുള്ള പദ്ധതി പരാജയപ്പെട്ടെങ്കിലും പാട്യം വില്ലേജ് ഓഫിസ്, കീഴ്ത്തള്ളി വില്ലേജ് ഓഫിസ്, കോഴിക്കോട്ട് മദ്രാസ് ഗവർണർ പ്രസംഗിക്കുന്ന പന്തൽ, കല്ലായി റെയിൽവേ സ്റ്റേഷൻ, കല്ലായി ‍ടിംബർ കേന്ദ്രം, മലാപ്പറമ്പ് ഗോൾഫ് ക്ലബ്, തലശ്ശേരി പാത്തിപ്പാലം, പാലക്കാട് വിക്ടോറിയ കോളജ് ലാബ്, മുക്കാളി മത്സ്യം ഉണക്കു കേന്ദ്രം, പള്ളിക്കുന്ന് പോസ്റ്റ് ഓഫിസ്, കണ്ണൂർ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഒരേസമയം ബോംബ് സ്ഫോടനമുണ്ടായി.

ഫറോക്ക് പാലം, ചേമഞ്ചേരി, നടുവണ്ണൂര്‍ രജിസ്റ്റര്‍ ഓഫീസ്, മറ്റുചില സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ ബോംബുവെച്ച് തകര്‍ക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി ഡോക്ടര്‍ കെ.ബി. മേനോന്‍, മത്തായി മാഞ്ഞൂരാന്‍ തുടങ്ങി 27 ആളുടെ പേരില്‍ പോലീസ് കേസെടുത്തു ,അഞ്ചുപേര്‍ പിടികൊടുത്തില്ല.

സംഭവത്തിനുശേഷം ബ്രിട്ടീഷ് പോലീസ് കീഴരിയൂരിൽ അഴിഞ്ഞാട്ടം നടത്തി.

പ്രക്ഷോഭകാരികളുടെ കുടുംബാംഗങ്ങളെ പോലും പോലീസ് വെറുതേ വിട്ടില്ല.

Read More: Kerala High Court Assistant Exam Date 2021

Main accused in the Keezhazhiyoor bomb case (കീഴഴിയൂർ ബോംബ് കേസിലെ പ്രധാന പ്രതികൾ)

കെ.ബി. മേനോനും മത്തായി മാഞ്ഞൂരാനും പുറമെ സി.പി. ശങ്കരൻ നായർ, വി.എ. കേശവൻ നായ‍ർ, ഡി. ജയദേവ റാവു, ഒ. രാഘവൻ നായർ, കാര്യാൽ അച്യുതൻ, ഇ. വാസുദേവൻ, എൻ.പി. അബു, കെ. നാരായണൻ നായർ, കുറുമയിൽ കേളുക്കുട്ടി, ടി. പാച്ചർ, കുറുമയിൽ നാരായണൻ, കെ. കുഞ്ഞിരാമൻ, കെ.വി. ചാമു, വി. പ്രഭാകരൻ, കെ. മുഹമ്മദ് നഹ, പി. മമ്മൂട്ടി, പി. അബ്ദുല്ലക്കോയ തങ്ങൾ, എസ്.എൻ. വള്ളിൽ, വി.കെ. അച്യുതൻ വൈദ്യർ, കെ. ഗോപാലൻ, സി. ദാമോദരൻ, കെ.ടി. അലവി, സി. ചോയുണ്ണി എന്നിവരായിരുന്നു പ്രതികൾ.

12 പേർക്ക് ഏഴു കൊല്ലം തടവും ഒരാൾക്കു 10 കൊല്ലം കഠിന തടവുമായിരുന്നു ശിക്ഷ.

അഖിലേന്ത്യാ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കീഴരിയൂര്‍ ബോംബ് കേസിനെപ്പറ്റി അന്വേഷിച്ച് നേതാജി സുബാഷ് ചന്ദ്ര ബോസ് കെ.ബി. മേനോനെഴുതിയ കത്ത് പ്രസിദ്ധമാണ്.

വി.എ. കേശവന്‍ നായരുടെ ‘ഇരുമ്പഴിക്കുള്ളില്‍’ എന്ന ഗ്രന്ഥം കീഴരിയൂര്‍ ബോംബ് കേസ് സംബന്ധിച്ച ആധികാരിക ഗ്രന്ഥമാണ്.

Read More: Kumara Gurudevan (കുമാര ഗുരുദേവൻ)

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Keezhariyoor bomb case (കീഴരിയൂര് ബോംബ് കേസ്) | KPSC & HCA Study Material_4.1