Malyalam govt jobs   »   Notification   »   കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം...
Top Performing

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം 2024; അപ്ലൈ ചെയ്യുവാനുള്ള അവസാന തീയതി ഇന്ന്

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം 2024

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കിൽ (കേരള ബാങ്ക്) ക്ലർക്ക് / കാഷ്യർ തസ്തികയിലേക്കാണ് കേരള PSC അപേക്ഷകൾ സ്വീകരിക്കുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം റിലീസ് തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
വകുപ്പ് കേരള ബാങ്ക്
തസ്തികയുടെ പേര് ക്ലർക്ക് / കാഷ്യർ
കാറ്റഗറി നമ്പർ 063/2024
വിജ്ഞാപനം റിലീസ് തീയതി 09 ഏപ്രിൽ 2024
അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 09 ഏപ്രിൽ 2024
അപേക്ഷിക്കാനുള്ള അവസാന തീയതി 15 മെയ് 2024
അപേക്ഷാ രീതി ഓൺലൈൻ
നിയമന രീതി നേരിട്ടുള്ള നിയമനം
ശമ്പളം ₹20280-54720/-
ഒഴിവുകൾ 115
സെലെക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷ
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം PDF

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേരള PSC കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം PDF

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ ശമ്പളം

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ
തസ്തികയുടെ പേര് ശമ്പളം
ക്ലർക്ക് / കാഷ്യർ ₹ 20280-54720/-

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ അപ്ലൈ ഓൺലൈൻ

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ക്ലർക്ക് / കാഷ്യർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2024 മെയ് 15 ആണ്.

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ അപ്ലൈ ഓൺലൈൻ ലിങ്ക്

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ പ്രായപരിധി

ഉദ്യോഗാർത്ഥികൾ കേരള PSC കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ റിക്രൂട്ട്മെന്റ് 2024
തസ്തികയുടെ പേര് പ്രായപരിധി
കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ 18-നും 40-നും ഇടയിൽ

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ റിക്രൂട്ട്മെന്റ് 2024
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ക്ലർക്ക് / കാഷ്യർ (A). ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും കൊമേഴ്സിലുള്ള ബിരുദം അല്ലെങ്കിൽ കോ- ഓപ്പറേഷൻ ഒരു പ്രത്യേക വിഷയമായി പഠിച്ച ആർട് സിലുള്ള ബിരുദാനന്തര ബിരുദം.

അല്ലെങ്കിൽ

(B).(i) ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും

അല്ലെങ്കിൽ

(ii) സഹകരണത്തിലുള്ള ഹയർ ഡിപ്ലോമ അല്ലെങ്കിൽ സഹകരണത്തിലും ബിസിനസ് മാനേജെന്റിലുമുള്ള ഹയർ ഡിപ്ലോമ. (കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് യൂണിയന്റെ എച്ച്.ഡി.സി. എച്ച്.ഡി.സി. & ബി.എം. അല്ലെങ്കിൽ ദേശീയ സഹകരണ ട്രെയിനിംഗ് കൗൺസിലിന്റെ എച്ച്.ഡി.സി., എച്ച്.ഡി.സി.എം. എന്നിവ) അല്ലെങ്കിൽ സബോർഡിനേറ്റ് (ജൂനിയർ) പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയിരിക്കണം (കോ-ഓപ്പറേഷനിലുള്ള ജൂനിയർ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം.

(C). കേരള കാർഷിക സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി. (കോ-ഓപ്പറേഷൻ & ബാങ്കിങ്)

 

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ റിക്രൂട്ട്മെന്റ് 2024 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.

Sharing is caring!

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം 2024 OUT_3.1

FAQs

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം ഏപ്രിൽ 09 നു പ്രസിദ്ധീകരിച്ചു.