Table of Contents
കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം
കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള ബാങ്ക് ക്ലർക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. കേരള ബാങ്ക് ക്ലർക്ക്/ കാഷ്യർ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.
കേരള ബാങ്ക് ക്ലർക്ക് 2024 യോഗ്യത മാനദണ്ഡം: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള ബാങ്ക് ക്ലർക്ക് 2024 യോഗ്യത മാനദണ്ഡം | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | സർക്കാർ ജോലി |
വകുപ്പ് | കേരള ബാങ്ക് |
തസ്തികയുടെ പേര് | ക്ലർക്ക് / കാഷ്യർ |
കാറ്റഗറി നമ്പർ | 063/2024, 064/2024 |
വിജ്ഞാപനം റിലീസ് തീയതി | 09 ഏപ്രിൽ 2024 |
അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | 09 ഏപ്രിൽ 2024 |
അപേക്ഷിക്കാനുള്ള അവസാന തീയതി | 15 മെയ് 2024 |
അപേക്ഷാ രീതി | ഓൺലൈൻ |
നിയമന രീതി | നേരിട്ടുള്ള നിയമനം |
ശമ്പളം | ₹20280-54720/- |
ഒഴിവുകൾ | 230 |
സെലെക്ഷൻ പ്രോസസ്സ് | എഴുത്തുപരീക്ഷ, അഭിമുഖം |
ജോലി സ്ഥലം | കേരളം |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം 2024
കേരള ബാങ്ക് ക്ലർക്ക്/ കാഷ്യർ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.
കേരള ബാങ്ക് ക്ലർക്ക് പ്രായപരിധി
ഉദ്യോഗാർത്ഥികൾ കേരള PSC കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
കേരള ബാങ്ക് ക്ലർക്ക് റിക്രൂട്ട്മെന്റ് 2024 | |
തസ്തികയുടെ പേര് | പ്രായപരിധി |
ക്ലർക്ക് / കാഷ്യർ (ജനറൽ കാറ്റഗറി) | 18-നും 40-നും ഇടയിൽ |
ക്ലർക്ക് / കാഷ്യർ (സൊസൈറ്റി കാറ്റഗറി) | 18-നും 50-നും ഇടയിൽ |
കേരള ബാങ്ക് ക്ലർക്ക് പ്രായപരിധിയിൽ അനുവദനീയമായ ഇളവ്
കേരള ബാങ്ക് ക്ലർക്ക് റിക്രൂട്ട്മെന്റ് 2024 | ||
തസ്തികയുടെ പേര് | കാറ്റഗറി | അനുവദനീയമായ ഇളവ് |
ക്ലർക്ക് / കാഷ്യർ (ജനറൽ കാറ്റഗറി) | OBC | 03 വയസ്സ് |
SC/ ST | 05 വയസ്സ് |
കേരള ബാങ്ക് ക്ലർക്ക് വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
കേരള ബാങ്ക് ക്ലർക്ക് റിക്രൂട്ട്മെന്റ് 2024 | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
ക്ലർക്ക് / കാഷ്യർ (ജനറൽ കാറ്റഗറി) | (A). ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും കൊമേഴ്സിലുള്ള ബിരുദം അല്ലെങ്കിൽ കോ- ഓപ്പറേഷൻ ഒരു പ്രത്യേക വിഷയമായി പഠിച്ച ആർട് സിലുള്ള ബിരുദാനന്തര ബിരുദം.
അല്ലെങ്കിൽ (B).(i) ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും അല്ലെങ്കിൽ (ii) സഹകരണത്തിലുള്ള ഹയർ ഡിപ്ലോമ അല്ലെങ്കിൽ സഹകരണത്തിലും ബിസിനസ് മാനേജെന്റിലുമുള്ള ഹയർ ഡിപ്ലോമ. (കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് യൂണിയന്റെ എച്ച്.ഡി.സി. എച്ച്.ഡി.സി. & ബി.എം. അല്ലെങ്കിൽ ദേശീയ സഹകരണ ട്രെയിനിംഗ് കൗൺസിലിന്റെ എച്ച്.ഡി.സി., എച്ച്.ഡി.സി.എം. എന്നിവ) അല്ലെങ്കിൽ സബോർഡിനേറ്റ് (ജൂനിയർ) പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയിരിക്കണം (കോ-ഓപ്പറേഷനിലുള്ള ജൂനിയർ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം. (C). കേരള കാർഷിക സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി. (കോ-ഓപ്പറേഷൻ & ബാങ്കിങ്) |
ക്ലർക്ക് / കാഷ്യർ (സൊസൈറ്റി കാറ്റഗറി) |
|
Read More: