Malyalam govt jobs   »   കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024...   »   ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ്
Top Performing

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024

കേരള ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024

കേരള ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024: കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്ക് ഏറ്റവും യോഗ്യതയുള്ളവരെ നിയമിക്കുന്നതിന് കേരള PSC വിജ്ഞാപനം പുറപ്പെടുവിച്ചു. ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള പോർട്ടൽ തുറന്നിരിക്കുന്നു. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024 അറിഞ്ഞിരിക്കണം. കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സിനെക്കുറിച്ച്‌ ഈ ലേഖനത്തിലൂടെ വായിച്ചു മനസിലാക്കാം.

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024 അവലോകനം

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സിൽ ഒബ്ജക്ടീവ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിങ്ങനെ 2 ഘട്ടങ്ങൾ ഉൾപ്പെടുന്നു. ചുവടെയുള്ള പട്ടികയിൽ കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് വിശദാംശങ്ങൾ പരിശോധിക്കുക.

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024 
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി  സർക്കാർ ജോലി
തസ്തികയുടെ പേര് ഓഫീസ് അറ്റൻഡൻ്റ്
ഓഫീസ് അറ്റൻഡൻ്റ് ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 09 ഏപ്രിൽ 2024
ഓഫീസ് അറ്റൻഡൻ്റ് അപേക്ഷിക്കേണ്ട അവസാന തീയതി  15 മെയ് 2024
സെലക്ഷൻ പ്രോസസ്സ് OMR ടെസ്റ്റ്,

ഡോക്യുമെന്റ് വെരിഫിക്കേഷൻ

ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് തിരഞ്ഞെടുപ്പ് പ്രക്രിയ 2024 ഘട്ടങ്ങൾ

ഏറ്റവും യോഗ്യതയുള്ള 249 ഉദ്യോഗാർത്ഥികളെ കേരള PSC യുടെ കീഴിൽ കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്ക് നിയമിക്കുന്നതിനായി കേരള PSC ഏപ്രിൽ 9 ന് വിജ്ഞാപനം പുറപ്പെടുവിച്ചു. വളരെ അഭിമാനകരമായ ഈ ജോലി നേടാൻ ആഗ്രഹിക്കുന്നവർ തസ്തികയിലേക്ക് അപേക്ഷിക്കാൻ തയ്യാറായിരിക്കണം.  ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്കുള്ള നിയമന രീതി ദ്വിതല തിരഞ്ഞെടുക്കൽ പ്രക്രിയയെ അടിസ്ഥാനമാക്കിയിരിക്കും. അതോറിറ്റി എടുക്കുന്ന തീരുമാനങ്ങൾ അന്തിമമായി കണക്കാക്കപ്പെടുന്നു. ഒബ്ജക്ടീവ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവ രണ്ട്‌ ഘട്ടങ്ങളായുള്ള തിരഞ്ഞെടുക്കൽ പ്രക്രിയകളിൽ ഉൾപ്പെടുന്നു.

  • ഒബ്ജക്ടീവ് ടെസ്റ്റ് (OMR)
  • ഡോക്യുമെന്റ് വെരിഫിക്കേഷൻ

എഴുത്തു പരീക്ഷയിൽ ആകെ 100 മാർക്കുള്ള 5 വിഭാഗങ്ങളാണ് ചോദ്യപേപ്പറിൽ ഉണ്ടാവുക. ഒബ്ജക്റ്റീവ് ടെസ്റ്റ് കഴിഞ്ഞാൽ കേരള PSC എഴുത്തു പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ടമായ അഭിമുഖത്തിൽ പങ്കെടുക്കാൻ അർഹത നേടിയവരാണ് ഷോർട്ട് ലിസ്റ്റിൽ ഉണ്ടാവുക. അഭിമുഖത്തിന് ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒബ്ജക്റ്റീവ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. റാങ്ക് ലിസ്റ്റിൽ ഉള്ളവർ ജോലിക്ക് അർഹരായവരാണ്.

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് തിരഞ്ഞെടുക്കൽ നടപടിക്രമങ്ങളുടെ രണ്ട്‌ ഘട്ടങ്ങളുടെ വിശദമായ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

ഒബ്ജക്ടീവ് ടെസ്റ്റ്

ഒബ്ജക്ടീവ് ടെസ്റ്റിൽ 5 വിഭാഗങ്ങളുണ്ട്. ചോദ്യങ്ങൾ‌ ഒ‌എം‌ആർ‌ രീതിയിൽ ആണ് ഉള്ളത്. ഒബ്ജക്റ്റീവ് ടെസ്റ്റിന്റെ ആകെ മാർക്ക് 100 ആണ്. തിരഞ്ഞെടുപ്പിന്റെ പ്രാരംഭ ഘട്ടത്തിൽ യോഗ്യത നേടുന്നതിന് ഉദ്യോഗാർത്ഥികൾ മിനിമം യോഗ്യത മാർക്ക് നേടണം. പരീക്ഷയുടെ ആകെ സമയദൈർഘ്യം 90 മിനിറ്റായിരിക്കും(1 മണിക്കൂർ 30 മിനിറ്റ്). ഒബ്ജക്റ്റീവ് ടെസ്റ്റിനായുള്ള ചോദ്യപേപ്പർ മാധ്യമം മലയാളം/തമിഴ്/കന്നഡ ആണ്.

ഒബ്ജക്ടീവ് ടെസ്റ്റിനായുള്ള സിലബസിൽ ഇനിപ്പറയുന്ന വിഷയങ്ങൾ ഉൾപ്പെടുന്നു:  പൊതുവിജ്ഞാനം, ലഘു ഗണിതവും മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും, ആനുകാലികം, സയൻസ്, പൊതുജനാരോഗ്യം. പൊതുവിജ്ഞാനം വിഭാഗം 40 മാർക്കും,  ലഘു ഗണിതവും മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും വിഭാഗത്തിൽ 20 മാർക്കും, സയൻസ് വിഭാഗത്തിൽ 10 മാർക്കും, ആനുകാലികം വിഭാഗത്തിൽ 20 മാർക്കും, പൊതുജനാരോഗ്യം വിഭാഗത്തിൽ 10 മാർക്കും ആയിരിക്കും.

ഓരോ ശരി ഉത്തരങ്ങൾക്ക് ഓരോ മാർക്ക് വീതം കൂടും. ഓരോ തെറ്റായ ഉത്തരത്തിനും ആകെ 0.33 മാർക്ക് കുറയ്ക്കും. വരാനിരിക്കുന്ന കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷയ്ക്ക് നന്നായി തയ്യാറാകുന്നതിന് വിശദമായ സിലബസും പരീക്ഷാ രീതിയും പരിശോധിക്കുക.

ഡോക്യുമെന്റ് വെരിഫിക്കേഷൻ

സെലക്ഷൻ പ്രക്രിയയുടെ അവസാന ഘട്ടം ഡോക്യുമെന്റ് വെരിഫിക്കേഷൻ ആണ്. ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് രണ്ടാം ഘട്ടത്തിലേക്ക് കടക്കാവുന്നതാണ്. തിരഞ്ഞെടുക്കൽ പ്രക്രിയയുടെ അവസാന ഘട്ടമായാണ് ഡോക്യുമെന്റ് വെരിഫിക്കേഷൻ കണക്കാക്കുന്നത്. ഡോക്യുമെന്റ് വെരിഫിക്കേഷൻ അവസരം നേടുന്നതിന് പ്രാരംഭ യോഗ്യത നേടാൻ അപേക്ഷകർക്ക് നിർദ്ദേശമുണ്ട്.

ആദ്യ ഘട്ടമായ ഒബ്ജക്റ്റീവ് ടെസ്റ്റ് കഴിഞ്ഞാൽ കേരള PSC എഴുത്തു പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് രണ്ടാം ഘട്ടമായ ഡോക്യുമെന്റ് വെരിഫിക്കേഷനു വേണ്ടി തയ്യാറെടുക്കാം. കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് തസ്തികയുടെ കേരള PSC അംഗീകരിച്ച യോഗ്യത മാനദണ്ഡങ്ങൾ ഉള്ള ഉദ്യോഗാർത്ഥികൾ ഡോക്യുമെന്റ് വെരിഫിക്കേഷനു വേണ്ടി തയ്യാറെടുക്കാം.

ഡോക്യുമെന്റ് വെരിഫിക്കേഷന് ശേഷം PSC റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിൽ ഉള്ളവർ ജോലിക്ക് അർഹരായവരാണ്. കേരള PSC റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ഡോക്യുമെന്റ് വെരിഫിക്കേഷനിൽ വിജയിക്കണം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ അന്തിമ മാർക്ക് അവരവരുടെ തുളസി പ്രൊഫൈലിൽ നിന്നും ലഭ്യമാകുന്നതാണ്. OMR പരീക്ഷയിൽ വിജയിക്കുന്നതിന് ഉദ്യോഗാർത്ഥികൾ കഠിനാധ്വാനം കൊണ്ട് പരിശ്രമിക്കേണ്ടതുണ്ട്.

Read More:

Important Articles
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024
കേരള ബാങ്ക് ക്ലർക്ക് വിജ്ഞാപനം 2024 കേരള ബാങ്ക് ക്ലർക്ക് പരീക്ഷ പാറ്റേൺ 2024
കേരള ബാങ്ക് ക്ലർക്ക് 2024 ടെസ്റ്റ് പാക്ക് കേരള ബാങ്ക് ക്ലർക്ക് സിലബസ് 2024
കേരള ബാങ്ക് ക്ലർക്ക് മുൻവർഷ ചോദ്യപേപ്പർ കേരള ബാങ്ക് ക്ലർക്ക് ശമ്പളം 2024
കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം 2024 കേരള ബാങ്ക് ക്ലർക്ക് ബാച്ച് 2024

Sharing is caring!

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024_3.1